മനാമ:ബഹ്റിനില്‍ കാര്‍ മറിഞ്ഞ് രണ്ട് മലയാളി യുവാക്കള്‍ മരിച്ചു.
മലപ്പുറം മേല്‍മുറി സ്വദേശി കടമ്ബോത്ത്പാടത്ത് അര്ജുൻ മനോജ്കുമാര്‍ (34), കോട്ടയം മണക്കനാട് സ്വദേശി പാലത്തനാത്ത് എബി അഗസ്റ്റിൻ(41) എന്നിവരാണ് മരിച്ചത്.
ഖത്തറില്‍ നിന്നും പെരുന്നാള്‍ അവധി ആഘോഷിക്കാനാണ് ഇവർ ബഹ്റിനിലേക്ക് പോയത്. ചൊവാഴ്ച വൈകുന്നേരം ദോഹയില്‍നിന്ന് യാത്ര തിരിച്ച ഇവർ സഞ്ചരിച്ചിരുന്ന ലാൻഡ്ക്രൂയിസര്‍ ഹുഫൂഫിലിന് സമീപത്ത് വച്ച് റോഡിലെ മണല്‍തിട്ടയില്‍ കയറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
പരിക്കേറ്റ അര്ജുൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു.എബിയെ ഹുഫൂഫിലെ അല്‍മന ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.