NEWSPravasi

ഒമാനിലെ സലാലയിൽ മലയാളി യുവാവ് മുങ്ങിമരിച്ചു

സലാല: ദുബൈയില്‍നിന്ന് അവധി ആഘോഷിക്കാനെത്തിയ മലയാളി യുവാവ് സലാലയിലെ വാദി ദര്‍‌ബാത്തില്‍ മുങ്ങി മരിച്ചു. തൃശൂര്‍ കരൂപടന്ന സ്വദേശി ചാണേലി പറമ്ബില്‍ സാദിഖ് (29) ആണ്‌ മരിച്ചത്.

വെള്ളിയാഴ്ച രാവിലെ പത്തരക്കാണ്‌ അപകടം. വാദി ദര്‍ബാത്തില്‍ നീന്താന്‍ ശ്രമിക്കവെ ചെളിയില്‍ പൂണ്ട് പോവുകയായിരുന്നു. സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി കരക്ക് കയറ്റിയെങ്കിലും മരിച്ചു. മൃതദേഹം സുല്‍‌ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌.

 

Signature-ad

അബൂദാബിയിലുള്ള ബന്ധുക്കളോടൊപ്പമാണ്‌ സാദിഖ് സലാലയിലെത്തിയത്. ജബല്‍ അലിയിലെ കാര്‍ഗോ കമ്ബനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു.

Back to top button
error: