Pravasi

  • സൗദിയിൽ കനത്തമഴ; ഒരു മരണം

    റിയാദ്: സൗദിയിൽ ഇന്നലെ ഉണ്ടായ കനത്തമഴയിൽ ഒരാൾ മരിച്ചു.തെക്കൻ സൗദിയിലെ നജ്‌റാനിലാണ് സംഭവം  ശക്തമായ മഴയില്‍ നിറഞ്ഞൊഴുകിയ അജ്മ താഴ്‌വരയില്‍ മഴയുടെ ദൃശ്യങ്ങള്‍ കാണാനെത്തിയ 15 കാരിയായ യെമനി പെണ്‍കുട്ടിയാണ് മരിച്ചത്. വിവരം ലഭിച്ചതിനെതുടര്‍ന്ന് സംഭവസ്ഥലത്തു കുതിച്ചെത്തിയ സിവില്‍ ഡിഫൻസ് സേനാംഗങ്ങള്‍ പെണ്‍കുട്ടിയെ വെള്ളക്കെട്ടില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു..

    Read More »
  • കെ.ആര്‍.എല്‍.സി.കെ വാര്‍ഷിക യോഗവും പുനഃസംഘടനയും നടത്തി

    കുവൈറ്റ് സിറ്റി :– കേരളത്തില്‍ നിന്നും കുവൈറ്റില്‍ വസിക്കുന്ന റോമന്‍ ലാറ്റിന്‍ സഭാ വിശ്വാസികളുടെ കൂട്ടായ്മയായ കേരളാ റോമന്‍ ലാറ്റിന്‍ കാത്തലിക് കുവൈറ്റ് ( കെആര്‍എല്‍സികെ)വാര്‍ഷിക യോഗവും പുതിയ വര്‍ഷത്തേക്കുള്ള കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു . നോര്‍ത്തേണ്‍ അറബിയയുടെ ബിഷപ്പ് ആല്‍ഡോ ബെറാര്‍ഡി (ഒഎസഎസടി) യുടെ അനുഗ്രഹ ആശംസകളോട് ചേര്‍ന്ന യോഗത്തില്‍ കൂട്ടായ്മയുടെ ആത്മീയ പിതാക്കന്മാരായ ഫാദര്‍ പോള്‍ വലിയവീട്ടില്‍ (ഒഎഫ്എം), ഫാദര്‍ ജോസഫ് (ഒഎഫ്എം ) എന്നിവര്‍ അദ്ധ്യക്ഷം വഹിച്ച യോഗത്തില്‍, കുവൈറ്റിലെ വിവിധ യൂണിറ്റുകളില്‍ നിന്നും (സിറ്റി, അബ്ബാസിയ, സാല്‍മിയ, അഹ്‌മദി) നിന്നുള്ള ഭാരവാഹികള്‍ ചേര്‍ന്ന്, ബൈജു ഡിക്രൂസ് (പ്രസിഡന്റ്), ജെറിബോയ് ആംബ്രോസ് (വൈസ് പ്രസിഡന്റ്) ജോസഫ് ക്രിസ്റ്റന്‍ (സെക്രട്ടറി) ജോസഫ് കാക്കത്തറ (ട്രഷറര്‍) ഹെലന്‍ ജെഫ്റി (വനിതാ കണ്‍വീനര്‍ ) ഉള്‍പ്പെട്ട എട്ടു അംഗ സമിതിയെ തിരഞ്ഞെടുക്കുകയുണ്ടായി. മുന്‍ ഭരണ നിര്‍വഹണ സമിതിക്കു യോഗം നന്ദി അറിയിക്കുകയും ചെയ്തു. തനതായ ആരാധന പാരമ്പര്യവും വിശ്വാസ ജീവിതവും പുതു…

    Read More »
  • വിസ മാറ്റാൻ എത്തിയ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

    മസ്കത്ത്: ദുബൈയില്‍നിന്നും വിസ മാറ്റത്തിനായി ഒമാനിലെത്തിയ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.  തിരുവനന്തപുരം  വട്ട കരിക്കകം രാജീവ്‌ ഗാന്ധി നഗറിലെ സിബി (41) ആണ് അല്‍ഖുവൈറിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. മൃതദേഹം മസ്കത്ത് കെ.എം.സി.സി അല്‍ഖുവൈര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് അയച്ചു.

    Read More »
  • പ്രവാസി മലയാളികളുടെ മൃതശരീരം സർക്കാർ ചിലവിൽ നാട്ടിലെത്തിക്കാം;സഹായം ലഭിക്കാൻ എന്ത് ചെയ്യണം ?

    വിദേശ രാജ്യങ്ങളില്‍ നിന്നും പ്രവാസി മലയാളികളെ അടിയന്തിര സാഹചര്യങ്ങളില്‍ നാട്ടിലെത്തിക്കുന്നതിനും ഗള്‍ഫ് രാജ്യങ്ങളില്‍ മരിക്കുന്ന നിര്‍ധനരായ പ്രവാസി മലയാളികളുടെ മൃതശരീരം നാട്ടിലെത്തിക്കുന്നതിനും കേരള സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയാണ് എമര്‍ജൻസി റിപാട്രിയേഷൻ ഫണ്ട്. ഇതിന്‍റെ ഉപപദ്ധതിയാണ് നോര്‍ക്ക അസിസ്റ്റൻഡ് ബോഡി റീപാട്രിയേഷൻ ഫണ്ട്. ഇത്തരം സാഹചര്യങ്ങളിൽ മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ കാര്‍ഗോ ടിക്കറ്റ് നോര്‍ക്ക നേരിട്ട് നല്‍കും. മരിച്ചവരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ എയര്‍ലൈനുകള്‍ക്ക് തുക നേരിട്ട് നല്‍കുകയാണെങ്കില്‍ ഈ തുക തിരിച്ചു കിട്ടാനുള്ള സംവിധാനവും നോര്‍ക്ക ഒരുക്കുന്നുണ്ട്. ഇതിനായി, മരിച്ചയാളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ അപേക്ഷ സമര്‍പ്പിക്കണം. നോര്‍ക്ക റൂട്ട്സുമായി ബന്ധപ്പെട്ടാല്‍ പ്രത്യേക അപേക്ഷ ഫോം ലഭിക്കും. ഇത് പൂരിപ്പിച്ച്‌ നോര്‍ക്കയുടെ [email protected][email protected] എന്ന ഇ മെയില്‍ വിലാസത്തില്‍ സമര്‍പ്പിക്കണം   എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ വ്യക്തതയുള്ള പകര്‍പ്പുകള്‍ ചേര്‍ക്കണം. ആവശ്യപ്പെടുന്നപക്ഷം പരിശോധനയ്ക്കായി അസ്സല്‍ രേഖകള്‍ ഹാജരാക്കണം   അതാത് സ്ഥലത്തെ അംഗീകൃത പ്രവാസിസംഘടന വഴിയോ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം.അപേക്ഷ സ്വീകരിക്കാവുന്നതാണോ എന്ന് പരിശോധിച്ച്‌ നോര്‍ക്ക…

    Read More »
  • ബിഗ് ടിക്കറ്റ്: രണ്ട് ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് രണ്ട് ടിക്കറ്റുകള്‍ സൗജന്യം!

    മെയ് 29 മുതൽ 31 വരെ ബിഗ് ടിക്കറ്റെടുക്കുന്നവർക്ക് സമ്മർ ബൊണാൻസയിലൂടെ കൂടുതൽ നേടാൻ അവസരം. രണ്ട് റാഫ്ൾ ടിക്കറ്റുകൾ വാങ്ങുന്നവർക്ക് തൊട്ടടുത്ത ലൈവ് ഡ്രോയിലേക്ക് രണ്ട് ടിക്കറ്റുകൾ കൂടെ സൗജന്യമായി ലഭിക്കും. ഗ്രാൻഡ് പ്രൈസായ 20 മില്യൺ ദിർഹം നേടാനുള്ള സാധ്യതയും ഇത് വർധിപ്പിക്കുകയാണ്. അടുത്ത ഇലക്ട്രോണിക് ഡ്രോയിലും ഈ ടിക്കറ്റ് ഉപയോഗിച്ച് മത്സരിക്കാം. അതായത് ഒരു ലക്ഷം ദിർഹം നേടാൻ അവസരമുള്ള മൂന്നു പേരിൽ ഒരാളായോ 10,000 ദിർഹം നേടുന്ന 20 പേരിൽ ഒരാളായോ നിങ്ങൾക്ക് മാറാനാകും. ജൂൺ മൂന്നിന് വൈകീട്ട് 7.30 മുതലാണ് ബിഗ് ടിക്കറ്റ് ലൈവ് ഡ്രോ ആരംഭിക്കുക. ഗ്രാൻഡ് പ്രൈസിന് പുറമെ ഏഴ് പേർക്ക് ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾ നേടാം. രണ്ടാം സമ്മാനം ഒരു ലക്ഷം ദിർഹം. മൂന്നാം സമ്മാനം 70,000 ദിർഹം, നാലാം സമ്മാനം 60,000 ദിർഹം, അഞ്ചാം സമ്മാനം 50,000 ദിർഹം, ആറാം സമ്മാനം 30,000 ദിർഹം, ഏഴാം സമ്മാനം 20,000…

    Read More »
  • കുവൈറ്റില്‍ 1900 പ്രവാസി അധ്യാപകര്‍ക്ക് ജോലി നഷ്ടമാകും; തൊഴില്‍ പെര്‍മിറ്റ് റദ്ദാക്കാന്‍ നിര്‍ദേശം

    കുവൈറ്റ് സിറ്റി: സ്വദേശിവത്കരണത്തിന്റെ ഭാഗമായി കുവൈറ്റില്‍ സേവനമനുഷ്ടിക്കുന്ന പ്രവാസി അദ്ധ്യാപകരുടെ ജോലി നഷ്ടമാകും. 2400 പ്രവാസി അദ്ധ്യാപകരുടെ തൊഴില്‍ പെര്‍മിറ്റ് റദ്ദാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. പ്രവാസി അദ്ധ്യാപകര്‍ക്ക് പകരമായി സ്വദേശികളെ നിയമിക്കുന്നതിന്റെ ഭാഗമായാണ് 1900 പേര്‍ക്ക് ജോലി നഷ്ടമാകുന്നത്. ബാക്കി വരുന്ന 500 പേരില്‍ ഇതിനോടകം രാജി സമര്‍പ്പിച്ച പ്രവാസി അദ്ധ്യാപകരാണ് ഉള്‍പ്പെടുന്നത്. ഇവര്‍ക്ക് അദ്ധ്യായന വര്‍ഷത്തിന്റെ അവസാനത്തോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങാം. ഈ സമയത്ത് ലഭിക്കേണ്ട സാമ്പത്തിക ആനുകൂല്യങ്ങളും നല്‍കിയ ശേഷമായിരിക്കും സ്വരാജ്യങ്ങളിലേയ്ക്ക് മടങ്ങിപോകാനുള്ള അവസരം ഒരുക്കുക. അതേസമയം, രാജ്യത്തെ സ്വദേശിവത്കരണത്തിന്റെ നിരക്ക് ഓരോ വര്‍ഷവും വര്‍ദ്ധിപ്പിക്കുമെന്ന് യുഎഇ മാനവ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഫെഡറല്‍ നിയമപ്രകാരം നടത്തി വരുന്ന സ്വദേശിവത്കരണത്തിന്റെ ശതമാനം എല്ലാ വര്‍ഷവും വര്‍ദ്ധിപ്പിച്ച് 2026-ഓടെ പത്ത് ശതമാനമാക്കി മാറ്റുമെന്നാണ് മാനവ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രി ഡോ. അബ്ദുല്‍ റഹ്‌മാന്‍ അല്‍ അവാര്‍ അറിയിച്ചത്. നിലവിലെ രീതി തുടര്‍ന്നാല്‍ സ്വദേശികള്‍ക്ക്…

    Read More »
  • സ്പോണ്‍സറില്ലാതെയും ഇനി ഖത്തറിൽ സംരംഭങ്ങൾ തുടങ്ങാം

    ദോഹ:കൂടുതല്‍ നിക്ഷേപ സൗഹൃദ രാജ്യമായി മാറുന്നതിന്റെ ഭാഗമായി ഇനി സ്പോണ്‍സറില്ലാതെയും ഖത്തറിൽ സംരംഭങ്ങൾ തുടങ്ങാൻ അനുമതി ലഭിക്കും. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴില്‍ തന്നെ ‌നൂറ് ശതമാനം ഉടമസ്ഥതയില്‍ ഇപ്പോള്‍ വിദേശികള്‍ക്കും സ്ഥാപനങ്ങള്‍ തുടങ്ങാം എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഖത്തര്‍ ഫിനാന്‍സ് സെന്റര്‍ വഴിയും ഖത്തര്‍ ഫ്രീ സോണ്‍ വഴിയും നൂറ് ശതമാനം വിദേശി ഉടമസ്ഥതയില്‍ കമ്ബനി തുടങ്ങാന്‍ നേരത്തെ തന്നെ സൗകര്യം ഉണ്ടായിരുന്നു.അതാണ് ഇപ്പോൾ ഒന്നുകൂടി ലളിതമാക്കിയിരിക്കുന്നത്.

    Read More »
  • യുഎഇയിൽ ഐഡി പുതുക്കാന്‍ വൈകുന്ന ഓരോ ദിവസത്തിനും 20 ദിര്‍ഹം പിഴ

    ദുബായ്:എമിറേറ്റ്‌സ് ഐഡി പുതുക്കാന്‍ വൈകുന്ന ഓരോ ദിവസത്തിനും 20 ദിര്‍ഹം പിഴ.പുതിയ ഐഡി എടുക്കുന്നതു വൈകിയാലും പഴയതു പുതുക്കുന്നത് വൈകിയാലും ഓരോ ദിവസത്തിനും പിഴയുണ്ടാകും. കാലാവധി പൂര്‍ത്തിയായി 30 ദിവസം വരെ പുതുക്കാന്‍ സമയമുണ്ട്. അതു കഴിഞ്ഞുള്ള ദിവസങ്ങള്‍ക്കാണ് പിഴയീടാക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. തൊഴില്‍ കാര്‍ഡ് പുതുക്കുന്നത് വൈകിയാലും ഇതേ തുകയാണ് പിഴ. പരമാവധി ആയിരം ദിര്‍ഹം വരെ ഈടാക്കാം.ഐഡി പുതുക്കുന്നതില്‍ വീഴ്ച വരുത്തുന്ന കമ്ബനി മാനേജര്‍മാരില്‍ നിന്നും പിഴയീടാക്കും.

    Read More »
  • 59 ദിർഹത്തിന് അബുദാബിയിൽ നിന്നും മൂന്ന് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം

     അബുദാബി: വെറും 59 ദിർഹത്തിന് അബുദാബിയിൽ നിന്നും മൂന്ന് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം.വിസ് എയറിന്റെതാണ് ഓഫർ.   ജൂണ്‍ മാസത്തിലാണ് വിസ് എയറിന്റെ കുറഞ്ഞ നിരക്കിലെ യാത്ര. 59 ദിര്‍മാണ് (ഏകേശം 1330 രൂപ) ടിക്കറ്റ് നിരക്ക്. സലാല, മസ്‌ക്കത്ത്, ദമ്മാം, കുവൈത്ത് സിറ്റി എന്നിവിടങ്ങളിലേക്കാണ് കുറഞ്ഞ ചെലവിലുള്ള സര്‍വീസ്.ഇതിൽ സലാലയും മസ്‌ക്കത്തും ഒമാനിലാണ്.   ഒമാനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് സലാല. പച്ചപ്പ് നിറഞ്ഞ ഈ പ്രദേശം കേരളവുമായി ഏറെ സാമ്യമുള്ളതാണ്. സലാലയിലെ പ്രകൃതി ഭംഗി ആസ്വദിക്കാൻ ‍ ജൂൺ 10ന് 59 ദിര്‍ഹമാണ് വിസ് എയര്‍ അബുദാബി പ്രഖ്യാപിച്ചിരിക്കുന്ന ടിക്കറ്റ് നിരക്ക്. മൂന്നോ നാലോ ദിവസത്തിനകം അബുദാബിയിലേക്ക് മടങ്ങുകയാണെങ്കില്‍ അതേ നിരക്കില്‍ തിരികെയും ടിക്കറ്റ് കിട്ടും.   ഒമാനിന്റെ തലസ്ഥാനമായ മസ്‌ക്കത്തിലേക്കും ഇതേ നിരക്കില്‍ വിസ് എയര്‍ സര്‍വീസ് നടത്തുന്നുണ്ട്. ചരിത്ര പ്രസിദ്ധമായതും കണ്ണിന് ആനന്ദം നല്‍കുന്നതുമായ ഒട്ടേറെ സ്ഥലങ്ങള്‍ മസ്‌ക്കത്തിലുണ്ട്. ജൂണ്‍ 18നാണ് കുറഞ്ഞ നിരക്കിലെ യാത്ര.…

    Read More »
  • കോഴിക്കോട് ഇറക്കേണ്ട ജിദ്ദ വിമാനം ഇറങ്ങിയത് കൊച്ചിയില്‍

    കൊച്ചി: കോഴിക്കോട് ഇറക്കേണ്ട ജിദ്ദ വിമാനം ഇറക്കിയത് കൊച്ചിയില്‍.യാതൊരു അറിയിപ്പുമില്ലാതെയാണ് സ്പേസ് ജെറ്റ് എസ് ജി 36 വിമാനം കൊച്ചിയിലിറക്കിയത്. ഇതേ തുടര്‍ന്ന് വിമാനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ തയ്യാറാകാതെ യാത്രക്കാര്‍ പ്രതിഷേധിച്ചു.ഉംറ തീര്‍ഥാടകരടക്കം വിമാനത്തിലുണ്ടായിരുന്നു. വിമാനം കൊച്ചിയിലിറക്കിയതിന് വിമാനത്താവള അധികൃതര്‍ വിശദീകരണമൊന്നും നല്‍കിയിട്ടില്ല.പിന്നീട് ഇവരെ ബസിൽ കോഴിക്കോട് എത്തിക്കുകയായിരുന്നു.

    Read More »
Back to top button
error: