ലണ്ടന്‍: സന്ദര്‍ശക, വിദ്യാര്‍ഥി വിസ നിരക്കുകള്‍ ഉയര്‍ത്തി യുകെ. വിദ്യാര്‍ഥി വീസയില്‍ 127 പൗണ്ടാണ് (13,000 രൂപയിലേറെ) വര്‍ധിപ്പിച്ചത്. ഇതോടെ വിദ്യാര്‍ഥി വിസക്ക് അപേക്ഷിക്കുന്നതിനുള്ള ഫീസ് 490 പൗണ്ടായി. ആറുമാസത്തില്‍ താഴെയുള്ള സന്ദര്‍ശന വിസ ഫീസില്‍ 15 പൗണ്ട് വര്‍ധിപ്പിച്ചു. 115 പൗണ്ട് (11,000ലധികം രൂപ) ആണ് സന്ദര്‍ശന വിസയ്ക്കുള്ള പുതിയ അപേക്ഷ ഫീസ്. ഒക്ടോബര്‍ നാലു മുതലാകും പുതിയ നിരക്കുകള്‍ പ്രാബല്യത്തിലാകുക. എമിഗ്രേഷന്‍ ഫീസിലും ഒക്ടോബര്‍ നാലു മുതല്‍ വര്‍ധനയുണ്ടാകും.
പൊതുമേഖലയിലെ ശമ്പളം ഉയര്‍ത്തുകയും സേവനങ്ങള്‍ മെച്ചപ്പെടുത്തുകയും ലക്ഷ്യമിട്ടാണ് വിസ നിരക്കുകള്‍ യുകെ വര്‍ധിപ്പിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഫീസ് നിരക്കില്‍ വര്‍ധനയുണ്ടാകുമെന്ന് ജൂലൈയില്‍ പ്രധാനമന്ത്രി ഋഷി സുനക് പ്രഖ്യാപിച്ചിരുന്നു. മറ്റുവിഭാഗങ്ങളിലുള്ള വിസ നിരക്കുകളിലും വിവധ സേവനങ്ങളിലുമെല്ലാം വര്‍ധനയുണ്ട്.
വിസ നിരക്ക് പ്രാബല്യത്തിലാകുന്നതോടെ ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികളേയും പ്രതികൂലമായി ബാധിക്കും. യുകെയില്‍ ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് ഏറ്റവുമധികം പഠനത്തിനായി എത്തിയിട്ടുള്ളത്.