Pravasi

  • കൊച്ചി എയര്‍പോര്‍ട്ടില്‍ എത്തുന്ന യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ താമസ സൗകര്യം 

    കൊച്ചി എയര്‍പോര്‍ട്ടില്‍ എത്തുന്ന യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ താമസ സൗകര്യമൊരുക്കി കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്. സിയാലിന്റെ സില്‍വര്‍ ജൂബിലി വര്‍ഷത്തില്‍ വിമാന യാത്രക്കാര്‍ക്ക് സമ്മാനമായാണ് 52 മുറികള്‍ അടങ്ങുന്ന  ട്രാൻസിറ്റ് അക്കോമഡേഷൻ ലോബി ഒരുങ്ങുന്നത്.ഇതിനായി 35 കോടി രൂപ വകയിരുത്തി. 2024 മെയ് 25-ന്, സിയാല്‍ 25 വര്‍ഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഇത്.പഴയ ആഭ്യന്തര ടെര്‍മിനലിന്റെ ആഗമന വിഭാഗം 47,152 ചതുരശ്ര അടി വിസ്തൃതിയുള്ള ട്രാൻസിറ്റ് അക്കോമഡേഷൻ ലോബിയായി മാറും. ഒരു ബിസിനസ് സെന്റര്‍, ഹോട്ടല്‍, സെൻട്രല്‍ സ്പേസ്, റസ്റ്റോറന്റ്, റീട്ടെയില്‍ ഷോപ്പുകള്‍ എന്നിവയുൾപ്പടെയുള്ള  സൗകര്യങ്ങൾ ഇവിടെയുണ്ടാകും.ആഭ്യന്തര, അന്തര്‍ദേശീയ, ബിസിനസ്സ് ജെറ്റ് ടെര്‍മിനലുകളില്‍ നിന്ന് നടക്കാവുന്ന ദൂരത്തിലാകും ഇത്.

    Read More »
  • ബാഗേജ് നടപടികള്‍ കര്‍ശനമാക്കി ഗൾഫ് എയർ  

    റിയാദ്:ബാഗേജ് നടപടികള്‍ കര്‍ശനമാക്കി വിമാനക്കമ്ബനിയായ ഗള്‍ഫ് എയര്‍  സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്യുന്നവര്‍ക്കാണ് ഗള്‍ഫ് എയറിന്റെ മുന്നറിയിപ്പ്. കാര്‍ഡ്ബോഡ് പെട്ടികളുടെ വലിപ്പത്തില്‍  നിശ്ചയിച്ച പരിധി കൃത്യമായി പാലിക്കാൻ കമ്പനി യാത്രക്കാരോട് ആവശ്യപ്പെട്ടു. 76 സെന്റീമീറ്റര്‍ നീളവും, 51 സെന്റീമീറ്റര്‍ വീതിയും, 31 സെന്റീമീറ്റര്‍ ഉയരവുമുള്ള ബോക്സുകള്‍ക്ക് മാത്രമാണ് ഗള്‍ഫ് എയര്‍ അനുമതിയുള്ളത്.നേരത്തെ ദമാം വിമാനത്താവളത്തില്‍ മാത്രം ഏര്‍പ്പെടുത്തിയ കാര്‍ട്ടണ്‍ വലിപ്പ പരിധി ഇപ്പോള്‍ സൗദിയിലെ മറ്റു വിമാനത്താവളങ്ങളിലും ബാധകമാക്കിയിരിക്കുകയാണ്. അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ വലിപ്പത്തിലുള്ള ബാഗേജുമായി എത്തുന്ന യാത്രക്കാര്‍ വലിയ തുക മുടക്കി വിമാനത്താവളത്തില്‍ വെച്ച് അവ‌ മാറ്റി പാക്ക് ചെയ്യേണ്ട അവസ്ഥയിലാണിപ്പോള്‍.

    Read More »
  • വിമാനക്കമ്പനികളുടെ ആകാശക്കൊള്ള;പ്രവാസികളുടെ പരാതി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാർ

    തിരുവനന്തപുരം: ഉത്സവ, അവധിക്കാല സീസണുകളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കേരളത്തിലേയ്ക്ക് വിമാന കമ്ബനികള്‍ പലപ്പോഴും അമിതമായ ടിക്കറ്റ് നിരക്ക് ഈടാക്കുന്നുവെന്ന പ്രവാസികളുടെ പരാതി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. പരിഹാര നടപടികള്‍ ആസൂത്രണം ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ ഉന്നതതലയോഗം ചേര്‍ന്നു.ഗള്‍ഫ് മേഖലയില്‍ നിന്നും നാട്ടിലേയ്ക്കു വരുന്ന സാധാരണക്കാരയ പ്രവാസികള്‍ക്ക് സഹായകരമാകുന്ന തരത്തില്‍ വിമാനടിക്കറ്റ് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് നേരത്തേ സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിനായി ബജറ്റിലും തുക വകയിരുത്തിയിരുന്നു. ഇതിന്റെ തുടര്‍നടപടി എന്ന നിലയിലാണ് അവലോകനയോഗം ചേര്‍ന്നത്. ഇന്ത്യയില്‍ നിന്നുളള വിമാനകമ്ബനികളുടെ നിരക്കിനേക്കാള്‍ കുറവില്‍ ഗള്‍ഫില്‍ നിന്നും ചാര്‍ട്ടേഡ് ഫ്ളൈറ്റുകള്‍ ലഭ്യമാണോ എന്നത് പരിശോധിക്കും. ഇതിന്റെ ആദ്യപടിയായി വിമാനകമ്ബനിയുമായി പ്രാഥമിക ചര്‍ച്ച നടത്താൻ യോഗത്തില്‍ തീരുമാനമായി. ഇതിനായി സിയാല്‍ എംഡിയേയും നോര്‍ക്ക വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറിയേയും യോഗം ചുമതലപ്പെടുത്തി.   നേരത്തെ കേരള സർക്കാർ വിമാനങ്ങൾ വാടകയ്ക്കെടുത്ത് കേരളത്തിൽ നിന്നും ബഡ്ജറ്റ് എയർലൈൻസ് നടത്താൻ തീരുമാനിച്ചെങ്കിലും കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നില്ല.

    Read More »
  • പ്രവാസികളുടെ യാത്രാ വിഷയത്തില്‍ ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍; കുറഞ്ഞ നിരക്കിൽ ചാർട്ടേഡ് വിമാനത്തിനായി കമ്പനികളുമായി ചർച്ച നടത്തും

    തിരുവനന്തപുരം: പ്രവാസികളുടെ യാത്രാ വിഷയത്തിൽ ഇടപെടലുമായി സംസ്ഥാന സർക്കാർ. ഉത്സവ, അവധിക്കാല സീസണുകളിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് വിമാന കമ്പനികൾ പലപ്പോഴും അമിതമായ ടിക്കറ്റ് നിരക്ക് ഈടാക്കുന്നുവെന്ന പ്രശ്‌നം ഏറെക്കാലമായി പ്രവാസികൾ ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണിത്. ഇക്കാര്യത്തിൽ സംസ്ഥാനത്തിന് ഏതൊക്കെ തരത്തിൽ ഇടപെടാനാകും എന്നതു സംബന്ധിച്ച് വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഉന്നതതല അവലോകനയോഗം ചേർന്നു. ഗൾഫ് മേഖലയിൽ നിന്നും നാട്ടിലേയ്ക്കു വരുന്ന സാധാരണക്കാരയ പ്രവാസികൾക്ക് സഹായകരമാകുന്ന തരത്തിൽ വിമാനടിക്കറ്റ് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് നേരത്തേ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനായി ബജറ്റിലും തുക വകയിരുത്തിയിരുന്നു. ഇതിന്റെ തുടർനടപടി എന്ന നിലയിലാണ് അവലോകനയോഗം ചേർന്നത്. ഓൺലെനായി ചേർന്ന യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്, നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വന്ത് സിൻഹ, ഗതാഗതവകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ, സിയാൽ എം.ഡി. എസ്. സുഹാസ്, കിയാൽ എം.ഡി ദിനേഷ് കുമാർ, നോർക്ക റൂട്ട്‌സിൽ…

    Read More »
  • കുവൈത്തില്‍ വീടിന് തീപിടിച്ച് മൂന്ന് പേര്‍ മരിച്ചു, രണ്ട് പേര്‍ക്ക് പരുക്ക്

    കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അൽ ശുയൂഖിൽ വീടിന് തീപിടിച്ച് മൂന്ന് പേർ മരിച്ചു. രണ്ട് പേർക്ക് പരുക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടം സംബന്ധിച്ച് കുവൈത്ത് സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്മെന്റിൽ വിവരം ലഭിച്ചതെന്ന് കുവൈത്ത് ഫയർഫോഴ്‍സിന്റെ പബ്ലിക് റിലേഷൻസ് ആന്റ് മീഡിയ ഡിപ്പാർട്ട്മെന്റ് അറിയിച്ചു. അറബ് കുടുംബം താമസിച്ചിരുന്ന മൂന്ന് നിലകളുള്ള വീട്ടിലാണ് തീപിടിച്ചത്. സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്മെന്റിൽ നിന്ന് അപകടം സംബന്ധിച്ച വിവരമറിഞ്ഞ് അൽ സമൂദ്, അൽ അർദിയ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാ അംഗങ്ങൾ സ്ഥലത്തെത്തി. മൂന്ന് നിലകളുള്ള വീടിന്റെ ഉൾവശത്ത് ഏതാണ്ട് പൂർണമായി തീ പടർന്നിരുന്നു. അഗ്നിശമന സേനാ അംഗങ്ങൾ തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും മൂന്ന് പേർക്ക് അപകടത്തിൽ ജീവൻ നഷ്ടമായി. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്‍തു. ഇവർക്ക് ബന്ധപ്പെട്ട വിഭാഗങ്ങൾ ചികിത്സ ഉറപ്പുവരുത്തിയിട്ടുണ്ട്.

    Read More »
  • കുവൈത്തിൽ അടച്ചുപൂട്ടിയ കമ്പനികളുടെ വിസയിലുള്ള പ്രവാസികൾക്ക് വിസകൾ മറ്റ് മാറ്റാൻ അവസരം

    കുവൈത്ത് സിറ്റി: കുവൈത്തിൽ അടുത്തിടെ അടച്ചുപൂട്ടിയ കമ്പനികളുടെ വിസയിലുള്ള പ്രവാസികൾക്ക് അവരുടെ വിസകൾ മറ്റ് സ്ഥാപനങ്ങളിലേക്ക് മാറ്റാൻ അവസരം. രാജ്യത്തെ മാൻപവർ പബ്ലിക് അതോറിറ്റി വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം‍ റിപ്പോർട്ട് ചെയ്തത്. അടുത്തിടെ ഫയലുകൾ തടഞ്ഞുവെയ്ക്കപ്പെട്ട കമ്പനികളുടെ വിസകളിലുള്ളവർക്കായിരിക്കും ഇത്തരത്തിൽ മറ്റ് കമ്പനികളിലേക്ക് മാറാൻ അവസരം. വിലാസങ്ങളിലെ അവ്യക്തത ഉൾപ്പെടെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി അടുത്തിടെ നിരവധി കമ്പനികളുടെ ഫയലുകൾ അധികൃതർ സസ്‍പെൻഡ് ചെയ്‍തിരുന്നു. മാനുഷിക പരിഗണന നൽകിയാണ് ഈ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വിസ മാറാനുള്ള അവസരം നൽകുന്നതെന്ന് അൽ അൻബ ദിനപ്പത്രം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇതിന് നിശ്ചിത വ്യവസ്ഥകളും അധികൃതർ മുന്നോട്ടുവെച്ചിട്ടുണ്ട്. അടച്ചുപൂട്ടപ്പെട്ട കമ്പനിയിൽ 12 മാസമെങ്കിലും ജോലി ചെയ്തിട്ടുള്ളവർക്ക് മാത്രമായിരിക്കും വിസ മാറാനുള്ള അവസരമെന്നതാണ് നിബന്ധനകളിൽ പ്രധാനം. അതേസമയം ചെറുകിട – ഇടത്തരം സ്ഥാപനങ്ങളാണെങ്കിൽ അവിടെ മൂന്ന് വർഷമെങ്കിലും ജോലി ചെയ്ത പ്രവാസികൾക്ക് മാത്രമേ ഇത്തരത്തിൽ മറ്റ് കമ്പനികളിലേക്ക് വിസ മാറ്റാൻ സാധിക്കൂ. എന്നാൽ…

    Read More »
  • ദുബായിലേക്ക് കേരളത്തിൽ നിന്നും കപ്പൽ സർവീസ്

    കോഴിക്കോട്: പ്രവാസി മലയാളികളുടെ ചിരകാല സ്വപ്നമായ യാത്രാ കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുവാന്‍ നോര്‍ക്കയുമായി സഹകരിച്ച് പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. മലബാര്‍ ഡെവലപ്പ്‌മെന്റ് കൗണ്‍സിലിന്റെയും കേരള മാരിടൈം ബോര്‍ഡിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കേരള യു.എ.ഇ സെക്ടറില്‍ കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് മാരിടൈം ബോര്‍ഡിന്റെയും കപ്പല്‍ കമ്പനി പ്രതിനിധികളുടെയും സംയുക്ത യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. വിദേശ രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന സാധാരണക്കാരായ പ്രവാസികളില്‍ നിന്ന് വിമാന കമ്പനികള്‍ ഉത്സവ സീസണുകളില്‍ ഭീമമായ തുകയാണ് യാത്രക്കായി ഈടാക്കുന്നത്. തുച്ഛമായ സമ്പാദ്യത്തിന്റെ സിംഹഭാഗവും യാത്രക്കായി മാറ്റിവെക്കേണ്ട സാഹചര്യമാണ് പ്രവാസികള്‍ക്ക് നിലവിലുള്ളത്. പ്രവാസികളുടെ യാത്രാപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ 15 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതു കൂടി ഉപയോഗപ്പെടുത്തി കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുവാനാണ് ആലോചന.     യാത്രാ ഷെഡ്യുളും നിരക്കും ഉടന്‍ തീരുമാനിച്ചതിന് ശേഷം യാത്രക്കാരെ കണ്ടെത്തുന്നതിനായി നോര്‍ക്കയുടെയും പ്രവാസി സംഘടനയുടെയും സഹകരണത്തോടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി…

    Read More »
  • യുഎഇ വിസ ഇനി രാജ്യത്തിന് പുറത്തുപോകാതെ തന്നെ പുതുക്കാം

    അബുദാബി: യുഎഇയിലെ സന്ദര്‍ശക വിസ പുതുക്കാന്‍ ഇനി രാജ്യത്തിന് പുറത്തു പോകേണ്ടതില്ല. 30 ദിവസത്തേയും 60 ദിവസത്തേയും കാലാവധിയുള്ള സന്ദര്‍ശക വിസകളില്‍ യുഎഇയില്‍ എത്തിയ വിദേശികള്‍ക്ക് യുഎഇയില്‍ താമസിച്ചുകൊണ്ടുതന്നെ വിസാ കാലാവധി 30 ദിവസത്തേക്ക് കൂടി നീട്ടാന്‍ കഴിയും. രാജ്യത്തെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‍സ് അഫയേഴ്‍സ് എന്നിവയാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. നേരത്തെയും വിസകള്‍ രാജ്യത്തിന് പുറത്ത് പോകാതെ പുതുക്കാനുള്ള സൗകര്യം ലഭ്യമായിരുന്നെങ്കിലും പിന്നീട് ഇത് നിര്‍ത്തലാക്കുകയായിരുന്നു. നിലവില്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് വെബ്‍സൈറ്റില്‍ നല്‍കിയിരിക്കുന്ന അറിയിപ്പ് പ്രകാരം 30 ദിവസവും 60 ദിവസവും കാലാവധിയുള്ള സന്ദര്‍ശക വിസകള്‍ 30 ദിവസത്തേക്ക് കൂടി നീട്ടാനാവും. ഒരു സന്ദര്‍ശക വിസയുടെ കാലാവധി പരമാവധി ദീര്‍ഘിപ്പിക്കാനാവുന്നത് 120 ദിവസം വരെയാണെന്നും അറിയിപ്പില്‍ പറയുന്നു. ഒരു മാസത്തേക്ക് വിസ ദീര്‍ഘിപ്പിക്കാന്‍ ഏകദേശം 1150 ദിര്‍ഹമാണ് ചെലവ് വരുന്നതെന്ന്…

    Read More »
  • ദുബൈയിലുള്ളവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്… സന്ദര്‍ശക വിസകളുടെയും ഗ്രേസ് പീരിഡ് ഒഴിവാക്കി

    ദുബൈ: ദുബൈയിൽ ഇഷ്യു ചെയ്യുന്ന സന്ദർശക വിസകളുടെയും ഗ്രേസ് പീരിഡ് ഒഴിവാക്കി. മറ്റ് എമിറേറ്റുകളിൽ നേരത്തെ തന്നെ സന്ദർശക വിസകളുടെ ഗ്രേസ് പീരിഡ് എടുത്തുകളഞ്ഞിരുന്നുവെങ്കിലും ദുബൈയിൽ പത്ത് ദിവസത്തെ ഗ്രേസ് പീരിഡ് അനുവദിച്ചിരുന്നു. ഇതാണ് ഇപ്പോൾ നിർത്തലാക്കിയത്. ഇതോടെ സന്ദർശക വിസയിൽ എത്തുന്നവർ വിസാ കാലാവധി കഴിയുന്നതിന് മുമ്പ് രാജ്യത്തു നിന്ന് പുറത്തു പോകേണ്ടി വരും. അല്ലെങ്കിൽ അധിക താമസത്തിന് നിയമപ്രകാരമുള്ള പിഴ അടയ്ക്കണം. ഗ്രേസ് പീരിഡ് നിർത്തലാക്കിയ വിവരം ട്രാവൽ ഏജൻസികൾ ഉപഭോക്താക്കളെ അറിയിക്കുന്നുണ്ട്. യുഎഇയിൽ എവിടെ നിന്നും ഇഷ്യൂ ചെയ്യുന്ന സന്ദർശക വിസകൾക്ക് നിലവിൽ ഗ്രേസ് പീരിഡ് ഇല്ലെന്ന് ദുബൈയിലെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്ട് സെക്യൂരിറ്റിയും ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസ് ആന്റ് ഫോറിൻ അഫയേഴ്‍സ് എന്നിവയുടെ കോൾ സെന്ററുകളും സ്ഥിരീകരിച്ചു. നേരത്തെ 30 ദിവസത്തെയും 60 ദിവസത്തെയും സന്ദർശക വിസകളിൽ എത്തുന്നവർക്ക് വിസാ കാലാവധി കഴിഞ്ഞ് പത്ത് ദിവസം കൂടി…

    Read More »
  • യുഎഇയിൽ മുസ്‍ലിം ഇതര വിഭാഗങ്ങളുടെ ആരാധനാലയങ്ങൾക്കായുള്ള കരട് നിയമത്തിന് ഫെഡറൽ നാഷണൽ കൗൺസിൽ അംഗീകാരം നൽകി

    അബുദാബി: യുഎഇയിൽ മുസ്‍ലിം ഇതര വിഭാഗങ്ങളുടെ ആരാധനാലയങ്ങൾക്കായുള്ള കരട് നിയമത്തിന് ഫെഡറൽ നാഷണൽ കൗൺസിൽ അംഗീകാരം നൽകി. രാജ്യത്ത് സഹിഷ്‍ണുതയും സഹവർത്തിത്വവും ഊട്ടിയുറപ്പിക്കാൻ ലക്ഷ്യമിട്ട് കൊണ്ടുവരുന്ന നിയമം ഫ്രീ സോണുകളിൽ ഉൾപ്പെടെ യുഎഇയിൽ ഉടനീളം ബാധകമായിരിക്കും. യുഎഇ ഫെഡറൽ നാഷണൽ കൗൺസിൽ സ്‍പീക്കറുടെ അധ്യക്ഷതയിൽ അബുദാബിയിലെ പാർലമെന്റ് ആസ്ഥാനത്ത് ബുധനാഴ്ച ചേർന്ന സമ്മേളനത്തിലാണ് കരട് ബില്ലിന് അംഗീകാരം നൽകിയത്. മുസ്‍ലിം ഇതര വിഭാഗങ്ങളുടെ മതപരമായ കർമങ്ങളും ചടങ്ങുകളും ആചാരങ്ങളും പരിശോധിച്ച് അവശ്യമായ നിർദേശങ്ങൾ സമർപ്പിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിക്കണമെന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. ബന്ധപ്പെട്ട മന്ത്രാലയങ്ങളിൽ നിന്നുള്ള ശുപാർശകൾ കൂടി പരിഗണിച്ച് ഈ കമ്മിറ്റിയുടെ ഘടനയും പ്രവർത്തന രീതിയും മറ്റ് ഉത്തരവാദിത്തങ്ങളും യുഎഇ ക്യാബിനറ്റ് തീരുമാനിക്കും. ആരാധനാലയങ്ങളുടെ രജിസ്‍ട്രേഷൻ, ലൈസൻസിങ് എന്നിവയ്ക്കായി പ്രത്യേക സംവിധാനം രൂപീകരിക്കും. ആരാധനാലയങ്ങൾ സ്ഥാപിക്കുന്നത് സംബന്ധിച്ചുള്ള നടപടികളും ചട്ടങ്ങളുമൊക്കെ നിയമത്തിന്റെ ഭാഗമാണ്. എല്ലാ ആരാധനാലയങ്ങളുടെയും പേരിൽ യുഎഇയിൽ ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണമെന്നതാണ് നിയമത്തിലെ മറ്റൊരു വ്യവസ്ഥ. നിയമലംഘങ്ങൾകക്ക്…

    Read More »
Back to top button
error: