NEWSPravasi

ട്വന്റി ട്വന്റി 2024 ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള കുവൈറ്റ് ദേശിയ ടീമില്‍ കാഞ്ഞിരപ്പള്ളി സ്വദേശിയും

കുവൈത്ത് സിറ്റി:ട്വന്റി ട്വന്റി 2024 ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള കുവൈറ്റ് ദേശിയ ടീമില്‍ ഇടം പിടിച്ച് കാഞ്ഞിരപ്പള്ളി സ്വദേശി. കാഞ്ഞിരപ്പള്ളി തേനംമാക്കല്‍ നിമിഷ് ലത്തീഫ് (33) ആണ് കുവൈറ്റ് ദേശിയ ടീമിനായി കളിക്കാന്‍ അവസരം ലഭിച്ചത്.
3  വര്‍ഷമായി കുവൈറ്റ് ദേശിയ ടീമിന്റെ ക്യാമ്പിലുണ്ടെങ്കിലും ഇത് ആദ്യമാണ് 14 അംഗ ടീമില്‍ ഇടം പിടിക്കുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ സംസ്ഥാന അണ്ടര്‍ 15, 17 ടീമുകളിലും സംസ്ഥാന അണ്ടര്‍ 16, 19 സ്‌കൂള്‍ ടീമുകളിലും കളിച്ചിട്ടുണ്ട്. ആറ് വര്‍ഷം മുന്‍പാണ് നിമിഷ് കുവൈറ്റിലെത്തുന്നത്.
കഴിഞ്ഞ ഓഗസ്റ്റില്‍ നടന്ന കുവൈറ്റ് കേരള പ്രീമിയര്‍ ലീഗില്‍ മികച്ച ബാറ്റ്‌സ്മാനായി നിമിഷിനെ തിരഞ്ഞെടുത്തിരുന്നു.തേനംമാക്കല്‍ പരേതനായ ടി.എം. ലത്തീഫിന്റെയും ജമീല ലത്തീഫി ന്റെയും മകനാണ്. ഭാര്യ: റിഥ ഫാത്തിമ. മകന്‍: ഫൈസാന്‍ മുഹമ്മദ്.

Back to top button
error: