NEWSPravasi

ടിക്കറ്റ് നിരക്ക് കുറച്ച് വിമാനക്കമ്ബനികള്‍;33 റിയാലിന് ഒമാനില്‍ നിന്നും കേരളത്തിലെത്താം

മസ്കറ്റ്: ഒമാനില്‍ നിന്നും കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറക്കാൻ വിമാന കമ്ബനികള്‍. ഉത്സവ, സ്കൂള്‍ സീസണുകള്‍ അവസാനിച്ചതോടെയാണ് വിമാന കമ്ബനികള്‍ ടിക്കറ്റ് നിരക്ക് കുറക്കുന്നത്.

ഒമാനില്‍ സ്കൂള്‍ അവധിക്കാലം അവസാനിച്ചതും ഓണം അടക്കമുള്ള ആഘോഷ സീസണുകള്‍ കഴിഞ്ഞതിനാലും കേരള സെക്ടറില്‍ പൊതുവെ യാത്രക്കാര്‍ കുറവാണ്. ഇതു പരിഗണിച്ചാണ് വിമാന കമ്ബനികള്‍ നിരക്കുകള്‍ കുറച്ചത്.

Signature-ad

മസ്കത്തില്‍നിന്ന് തിരുവനന്തപുരത്തേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസാണ് ഏറ്റവും കുറഞ്ഞ നിരക്കുകള്‍ ഈടാക്കുന്നത്. 33 റിയാലാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് നിലവിൽ ഈ സെക്ടറിൽ ഈടാക്കുന്നത്. നിരക്ക് കുറച്ചത് അനുഗ്രഹമാവുന്നത് കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ക്കാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: