NEWSPravasi

ദുബായിൽ വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ച് മലയാളി ബാലികയ്ക്കു ദാരുണാന്ത്യം

 അടൂർ : ദുബായിൽ വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ അടൂർ സ്വദേശിയായ അഞ്ചു വയസുകാരിക്ക് ദാരുണാന്ത്യം.
   ദുബായ് എമിറേറ്റ്സ് എയര്‍ലൈന്‍സ് ജീവനക്കാരനായ പത്തനംതിട്ട അടൂര്‍ മണക്കാല സ്വദേശി ജോബിന്‍ ബാബു വര്‍ഗീസിന്റെയും സോബിന്‍ ജോബിന്റെയും മകള്‍ നയോമി ജോബിന്‍ (5) ആണ് മരിച്ചത്. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ കെ.ജി. വണ്‍ വിദ്യാര്‍ഥിനിയാണ്.
   കേരളത്തിൽ നിന്നും രക്ഷിതാക്കള്‍ക്കൊപ്പം അവധി കഴിഞ്ഞ് തിരിച്ചുവരുമ്പോഴായിരുന്നു അപകടം.ദുബായ് വിമാനത്താവളത്തില്‍നിന്ന് താമസസ്ഥലത്തേക്ക് വരുന്നവഴി റാഷിദിയയില്‍ വച്ച് വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചതാണ് അപകടമുണ്ടായത്.
 വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു.മാതാപിതാക്കളും നയോമിയുടെ ഇരട്ടസഹോദരന്‍ നീതിന്‍ ജോബിൻ, മറ്റൊരു സഹോദരി നോവ ജോയ് എന്നിവരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

Back to top button
error: