NEWSPravasi

റമദാന്‍ 2024; ദുബായ് ഗ്ലോബല്‍ വില്ലേജിലെ പുതിയ സമയക്രമം പ്രഖ്യാപിച്ചു

ദുബായ്: എമിറേറ്റിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഗ്ലോബല്‍ വില്ലേജില്‍ റമദാന്‍ മാസത്തില്‍ സന്ദര്‍ശകര്‍ക്കായുള്ള പ്രവേശന സമയം പ്രഖ്യാപിച്ചു.

വൈകിട്ട് ആറ് മണിമുതല്‍ പുലര്‍ച്ചെ രണ്ട് മണിവരെയാണ് ഗ്ലോബല്‍ വില്ലേജ് തുറന്ന് പ്രവര്‍ത്തിക്കുക. ഗ്ലോബല്‍ വില്ലേജിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ഇഫ്താര്‍ വിരുന്നും റമദാന്‍ സൂക്കുകളുമായി റമദാന്‍ തീമിലായിരിക്കും ഗ്ലോബല്‍ വില്ലേജ് ഒരുങ്ങുന്നത്. നോമ്ബുതുറ സമയത്തെ അറിയിക്കുന്ന പരമ്ബരാഗത രീതിയിലുള്ള പീരങ്കിയില്‍ നിന്നും വെടിയുതിർക്കുന്നതും ഗ്ലോബല്‍ വില്ലേജില്‍ ഉണ്ടായിരിക്കും.

Signature-ad

പ്രധാന വേദികളില്‍ അറബിക് സംഗീതമായിരിക്കും അരങ്ങേറുക. ഡ്യുവല്‍ ഹാർപ്സ് ഷോ, വയലിൻ പ്ലെയർ, തന്നൂറ ഷോ എന്നിവയുള്‍പ്പെടെ നിരവധി ലൈവ് ഷോകള്‍ മിനി വേള്‍ഡിലെ മെയിൻ സ്റ്റേജിനും വണ്ടർ സ്റ്റേജിനുമിടയില്‍ മാറിമാറി നടക്കും.

എല്ലാ വെള്ളി, ശനി ദിവസങ്ങളിലും രാത്രി ഒമ്ബത് മണിക്ക് സംഗീത വെടിക്കെട്ട് ആകാശത്തെ പ്രകാശിപ്പിക്കും.

കിഡ്സ് തീയേറ്ററില്‍ രസകരവും വിനോദപ്രദവുമായ ഷോകളും വാരാന്ത്യദിനങ്ങളില്‍ ഒരുക്കും. വെള്ളിയാഴ്ച മുതല്‍ ഞായർ വരെ റമദാൻ-എക്‌സ്‌ക്ലൂസീവ് കാലിഡോസ്‌കോപ്പ് ഷോയ്‌ക്കൊപ്പം മനോഹരമായ അറബി പപ്പറ്റ് ഷോകളും കുട്ടികള്‍ക്കായി ഒരുക്കും.

Back to top button
error: