NEWSPravasi

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈന്‍; നിറങ്ങളില്‍ മുങ്ങി തെരുവുകള്‍, രാജ്യമെങ്ങും വിപുലമായ പരിപാടികള്‍

മനാമ: ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈന്‍. ബഹ്റൈന്റെ 53-ാമത് ദേശീയ ദിനമാണ് ഡിസംബര്‍ 16ന് കൊണ്ടാടുക. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ അധികാരമേറ്റതിന്റെ രജതജൂബിലി വേള കൂടിയാണിത്. ദേശീയ ദിനാഘോഷങ്ങള്‍ക്കായി രാജ്യത്തെ തെരുവുകളും കെട്ടിടങ്ങളും അലങ്കരിച്ചിരിക്കുകയാണ്.

പ്രധാന കെട്ടിടങ്ങളില്‍ ഹമദ് രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെയും ചിത്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ബഹ്റൈന്‍ ദേശീയ പതാകയുടെയും രജത ജൂബിലി പതാകയുടെയും നിറങ്ങളിലുള്ള ലൈറ്റുകള്‍ നിരത്തുകളിലും കെട്ടിടങ്ങളിലും തെളിയിച്ചിട്ടുണ്ട്.

Signature-ad

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സെലിബ്രേറ്റ് ബഹ്റൈന്‍, മുഹറഖ് നൈറ്റ്സ് എന്നീ പരിപാടികള്‍ പുരോഗമിക്കുകയാണ്. മുഹറഖ് നൈറ്റ്സ് പരിപാടിയിലേക്ക് സ്വദേശികളും വിദേശികളും ധാരാളം എത്തുന്നുണ്ട്. ബഹ്റൈനിന്റെ സാംസ്‌കാരിക തനിമ വെളിവാക്കുന്ന കലാ, സാംസ്‌കാരിക പരിപാടികളാണ് നടക്കുന്നത്. പ്രധാന സൂഖുകളില്‍ കച്ചവടവും പൊടിപൊടിക്കുന്നുണ്ട്.

ബഹ്‌റൈന്‍ അതോറിറ്റി ഫോര്‍ കള്‍ചര്‍ ആന്‍ഡ് ആന്റിക്വിറ്റീസ് (ബാക്ക)യുടെ ആഭിമുഖ്യത്തില്‍ പ്രത്യേക സാംസ്‌കാരിക പരിപാടികള്‍, സംഗീത പരിപാടികള്‍, കരകൗശല ശില്‍പശാലകള്‍, കുട്ടികളുടെ പരിപാടികള്‍ എന്നിവയുള്‍പ്പെടെ രാജ്യമെങ്ങും സംഘടിപ്പിക്കും.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: