Pravasi
-
തണുപ്പില്‍നിന്ന് രക്ഷതേടി താമസസ്ഥലത്ത് തീ കൂട്ടി; ദമ്മാമില്‍ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു
റിയാദ്: സൗദിയിലെ ദമ്മാമില്‍ തണുപ്പില്‍നിന്ന് രക്ഷതേടി താമസ സ്ഥലത്ത് തീ കൂട്ടിയ രണ്ട് ഇന്ത്യന്‍ പൗരന്‍മാര്‍ പുക ശ്വസിച്ച് മരിച്ചു. ഹൗസ് ഡ്രൈവര്‍മാരായ തമിഴ്നാട് വളമംഗലം സ്വദേശി താജ് മുഹമ്മദ് മീരാ മൊയ്ദീന്‍, കള്ളകുറിച്ചി സ്വദേശി മുസ്തഫ മുഹമ്മദലി എന്നിവരാണ് മരിച്ചത്. രാജ്യത്ത് ശൈത്യം കടുത്തതോടെ പ്രതിരോധ മാര്‍ഗങ്ങള്‍ തേടിയവരാണ് അപകടത്തില്‍പെട്ടത്. ചാര്‍ക്കോള്‍ ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്ത ശേഷം ബാക്കി വന്ന കനലുകള്‍ തണുപ്പില്‍ നിന്നും രക്ഷതേടി റൂമില്‍ ഒരുക്കി ഉറങ്ങുകയായിരുന്നു. ഉറക്കത്തില്‍ റൂമില്‍ നിറഞ്ഞ പുക ശ്വസിച്ച ഇവര്‍ ശ്വാസം മുട്ടിയാണ് മരിച്ചത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും പുകശ്വസിച്ചാണ് മരണകാരണമെന്ന് വ്യക്തമായി. രാവിലെ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇരുവരും ഒരേ സ്പോണ്‍സര്‍ക്ക് കീഴിലാണ് ജോലി ചെയ്തിരുന്നത്. മുസ്തഫ 38 വര്‍ഷമായി ഈ സ്പോണ്‍സര്‍ക്ക് കീഴില്‍ ഹൗസ് ഡ്രൈവര്‍ ജോലി ചെയ്തു വരികയാണ്. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ദമ്മാമില്‍ സംസ്‌കരിക്കും. തണുപ്പ് കാലത്ത് തീകായുമ്പോഴും ഇലക്ട്രിക് ഹീറ്ററുകള്‍ ഉപയോഗിക്കമ്പോഴും സ്വീകരിക്കേണ്ട…
Read More » -
ഇലക്‌ട്രിക്കല്‍ ജോലിക്കിടെ ദേഹത്തേക്ക് തീ ആളിപ്പിടിച്ചു; സൗദിയിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
റിയാദ്: ഇലക്‌ട്രിക്കല്‍ ജോലിക്കിടെ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപ്പൊള്ളലേറ്റ് റിയാദിലെ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലായിരുന്ന മലയാളി യുവാവ് മരിച്ചു. ആലപ്പുഴ മഹാദേവിക്കാട് പാണ്ട്യാലയില്‍ പടീറ്റതില്‍ രവീന്ദ്രൻ, ജഗദമ്മ ദമ്ബതികളുടെ മകൻ റിജില്‍ രവീന്ദ്രൻ (28) ആണ് മരിച്ചത്. ഡിസംബര്‍ 11ന് റിയാദില്‍നിന്ന് 767 കിലോമീറ്ററകലെ റഫ്ഹ പട്ടണത്തിലുള്ള ജോലിസ്ഥലത്താണ് അപകടമുണ്ടായത്. സ്വകാര്യ കണ്‍സ്ട്രക്ഷൻ കമ്ബനിയില്‍ ഇലക്‌ട്രീഷ്യനായ റിജില്‍ ജോലി ചെയ്യുന്നതിനിടെ രാവിലെ 10ഓടെ വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം ശരീരത്തിലേക്ക് തീ ആളിപ്പിടിക്കുകയായിരുന്നു ഗുരുതരമായി പൊള്ളലേറ്റു ഇയാളെ അപ്പോൾ തന്നെ റഫ്ഹ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് മെഡിക്കല്‍ വിമാനത്തില്‍ റിയാദ് ശുമൈസിയിലെ കിങ് സഊദ് ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞുവരുന്നതിനിടെ ഞായറാഴ്ച (ജനു. ഏഴ്) രാത്രി എട്ടോടെയാണ് മരിച്ചത്. അവിവാഹിതനാണ്.
Read More » -
സൗദിയിലേക്ക് തൊഴില്‍ വിസ സ്റ്റാമ്ബിങ്ങിന് ജനു.15 മുതല്‍ വിരലടയാളം നിര്‍ബന്ധം
മുംബൈ: സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴില്‍ വിസകളുടെയും സ്റ്റാമ്ബിങ്ങിന് വിരലടയാളം നിര്‍ബന്ധമാക്കുന്നു. ജനുവരി 15 മുതല്‍ നിയമം പ്രാബല്യത്തിലാകുമെന്ന് മുംബൈയിലെ സൗദി കോണ്‍സുലേറ്റ് അറിയിച്ചു. ഇനി സൗദിയിലേക്ക് തൊഴില്‍ വിസ സ്റ്റാമ്ബ് ചെയ്യാൻ ആവശ്യമായ രേഖകളുമായി വി.എഫ്.എസ് ഓഫീസില്‍ നേരിട്ടെത്തി വിരലടയാളം നല്‍കണം. സൗദി കോണ്‍സുലേറ്റ് ട്രാവല്‍ ഏജൻസികള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് പുതിയ വിവരം വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ ഉംറ വിസയൊഴികെ സൗദി അറേബ്യയിലേക്കുള്ള എല്ലാത്തരം വിസകളുടെയും കാര്യത്തില്‍ വിരലടയാളം നിര്‍ബന്ധമായി മാറുകയാണ്. ഉംറക്ക് ഇലക്ട്രോണിക് വിസയാണ് നല്‍കുന്നത്. കേരളത്തില്‍ രണ്ട് വി.എഫ്.എസ് ശാഖകളാണുള്ളത്. കൊച്ചിയിലും കോഴിക്കോട്ടും. വിസിറ്റ്, ടൂറിസ്റ്റ് വിസാനടപടികളാണ് ഇപ്പോള്‍ ഇവിടെ കൈകാര്യം ചെയ്യുന്നത്. ഇനി തൊഴില്‍ വിസ കൂടി ഇവരുടെ പരിധിയിലേക്ക് വരുന്നതോടെ വലിയ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. രാജ്യത്ത് ആകെ 10 ഇടങ്ങളില്‍ മാത്രമാണ് വി.എഫ്.എസ് ശാഖകളുള്ളത്. മുംബൈ, കൊച്ചി, കോഴിക്കോട്, ചെന്നൈ, ഹൈദരാബാദ്, അഹമ്മദാബാദ്, ബംഗളുരു, ലഖ്‌നൗ, ന്യൂ ഡല്‍ഹി, കൊല്‍ക്കത്ത എന്നീ നഗരങ്ങളിലാണ് ഇത്.
Read More » -
ഒമാനിലും നോട്ട് നിരോധനം; 15ഓളം നോട്ടുകള്‍ പിൻവലിച്ചു
മാസ്ക്കറ്റ്: ഒമാനില്‍ വിവിധ നോട്ടുകള്‍ പിൻവലിച്ച് സെൻട്രല്‍ ബാങ്ക്. 15ഓളം നോട്ടുകളാണ് നിരോധിച്ചിരിക്കുന്നത്. 1995 നവംബറില്‍ സെൻട്രല്‍ ബേങ്ക് ഓഫ് ഒമാൻ പുറത്തിറക്കിയ 100 ബൈസ, 200 ബൈസ, 500 ബൈസ, ഒരു റിയാല്‍ നോട്ടുകള്‍, 2000 നവംബറില്‍ പുറത്തിറക്കിയ അഞ്ച് റിയാല്‍, പത്ത് റിയാല്‍, 20 റിയാല്‍, 50 റിയാല്‍ നോട്ടുകള്‍, 2005-ല്‍ പ്രത്യേക സ്മരണാര്‍ത്ഥം പുറത്തിറക്കിയ ഒരു റിയാല്‍ നോട്ട്, 2010-ല്‍ പ്രത്യേക സ്മരണാര്‍ത്ഥം പുറത്തിറക്കിയ 20 റിയാല്‍ നോട്ട്, 2012-ല്‍ പുറത്തിറക്കിയ അഞ്ച് റിയാല്‍, 10 റിയാല്‍, 50 റിയാല്‍ നോട്ടുകള്‍, 2015-ല്‍ പ്രത്യേക സ്മരണാര്‍ത്ഥം പുറത്തിറക്കിയ ഒരു റിയാല്‍ നോട്ട്, 2019-ല്‍ പ്രത്യേക സ്മരണാര്‍ത്ഥം പുറത്തിറക്കിയ ഒരു റിയാല്‍ നോട്ട് എന്നിവയാണ് പിൻവലിച്ചിരിക്കുന്നത്. അസാധുവായ നോട്ടുകള്‍ മാറ്റുന്നതിനായി സമയം അനുവദിക്കുമെന്നും എന്നാല്‍ മാറ്റിവാങ്ങാനുള്ള സമയം കഴിഞ്ഞാല്‍ ഈ നോട്ടുകള്‍ വിനിമയം ചെയ്യുന്നത് നിയമവിരുദ്ധമാകുമെന്നും ഒമാൻ സെൻട്രല്‍ ബാങ്ക് അധികൃതര്‍ അറിയിച്ചു.
Read More » -
പ്രവാസലോകത്തിന് തീരാനഷ്ടമായി ഡോ. ആനി ഫിലിപ്പിന്റെ മരണം
തിരുവനന്തപുരം: ഡോ. ആനി ഫിലിപ്പിന്റെ മരണം പ്രവാസലോകത്തിന് തീരാനഷ്ടമായി. ബ്രിട്ടനിലെ ബെഡ്‌ഫോര്‍ഡ്‌ഷെയറിലുള്ള വെസ്റ്റണിങ്ങിലാണ് ആനി ഫിലിപ്പ് അന്തരിച്ചത്. പ്രവാസ രംഗത്ത് പേരെടുത്ത ഗൈനക്കോളജിസ്റ്റായിരുന്നു ആനി ഫിലിപ്പ്. കാന്‍സര്‍ ബാധിതയായി ചികിത്സയിലിരിക്കെയാണ് വിട പറഞ്ഞത്. ഇന്ത്യയില്‍ മാത്രമല്ല സൗദി അറേബ്യ, ദുബായ്, ബ്രിട്ടന്‍ എന്നിവിടങ്ങളിലായി പതിറ്റാണ്ടുകള്‍ ജോലി ചെയ്യുകയും പ്രവാസി ലോകത്ത് ചിരപരിചിതയാകുകയും ചെയ്തു. ഗൈനക്കോളജി രംഗത്ത് ഒളിമങ്ങാത്ത വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ട്രിവാന്‍ഡ്രം മെഡിക്കല്‍ കോളജ് ഗ്രാജ്വേറ്റ്‌സ് അസോസിയേഷന്റെ (യുകെ) സജീവ പ്രവര്‍ത്തകയായിരുന്നു ഇവര്‍. അവസാന കാലത്തും കര്‍മനിരതയായിരുന്നു. ലുധിയാനയിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍നിന്നാണ് എംബിബിഎസ് ബിരുദവും എംഡിയും നേടിയത്. ഇന്ത്യയിലും വിദേശത്തുമായി ഉപരിപഠനവും ജോലിയും. ബ്രിട്ടനില്‍ ഗൈനക്കോളജി കണ്‍സള്‍ട്ടാന്റായി സേവനമനുഷ്ടിക്കുകയായിരുന്നു ആനി ഫിലിപ്പ്. ഭര്‍ത്താവ് ഡോ. ഷംസ് മൂപ്പന്‍ ബ്രിട്ടനില്‍ ഓര്‍ത്തോഡോണ്ടിസ്റ്റായി ജോലി ചെയ്യുന്നു. മക്കള്‍: ഡോ. ഏബ്രഹാം തോമസ്, ഡോ. ആലീസ് തോമസ്. രണ്ടു പേരും യുകെയിലാണ്.
Read More » -
പ്രവാസികള്‍ക്ക് തിരിച്ചടി; നാട്ടിലേക്ക് പണമയക്കുന്നതിന് നികുതി ചുമത്താനൊരുങ്ങി ബഹ്‌റൈൻ
മനാമ: പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായി നാട്ടിലേക്ക് പണമയക്കുന്നതിന് നികുതി ഏര്‍പ്പെടുത്താനുള്ള ബില്ലിന് അംഗീകാരം നല്‍കി ബഹ്റൈൻ. കഴിഞ്ഞ ദിവസം ചേര്‍ന്ന ബഹ്‌റൈൻ പാര്‍ലമെന്‍റ് യോഗത്തിലാണ് നികുതി ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ബില്ലിന് അംഗീകാരം നല്‍കിയത്.അയക്കുന്ന പണത്തിന്റെ ഒരു ശതമാനം മുതല്‍ മൂന്ന് ശതമാനം വരെ നികുതി ചുമത്താനാണ് പാര്‍ലമെന്‍റ് തീരുമാനം. അയക്കുന്ന ഓരോ തവണയും നികുതി നല്‍കണമെന്നത് നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാകും. 200 ബഹ്റൈനി ദിനാറില്‍ (ഏകദേശം 43,000 ഇന്ത്യന്‍ രൂപയോളം) താഴെയുള്ള തുക പ്രവാസികള്‍ നാട്ടിലേക്ക് അയക്കുമ്ബോള്‍ അതിന്റെ ഒരു ശതമാനമാണ് നികുതി നല്‍കേണ്ടിവരിക. 201 ദിനാര്‍ മുതല്‍ 400 ദിനാര്‍ (87,000 ഇന്ത്യന്‍ രൂപയോളം) വരെ അയക്കുമ്ബോള്‍ രണ്ടു ശതമാനം നല്‍കണം. 400 ദിനാറിന് മുകളില്‍ അയക്കുമ്ബോള്‍ തുകയുടെ മൂന്ന് ശതമാനം നികുതിയായി ഈടാക്കും.
Read More » -
മരുഭൂമികള്‍ സന്ദര്‍ശിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; മുന്നറിയിപ്പുമായി സൗദി
റിയാദ്: രാജ്യത്തെ മരുഭുമികള്‍ സന്ദര്‍ശിക്കുന്ന പൗരന്മാരോടും താമസക്കാരോടും നിയന്ത്രിത അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നിര്‍ദേശം നല്‍കി സൗദി അധികൃതര്‍. ഇത്തരം പ്രദേശങ്ങളിലേക്കുള്ള യാത്ര പൂര്‍ണ്ണമായും ഒഴിവാക്കണം. സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ബോര്‍ഡര്‍ ഗാര്‍ഡ് ആണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഈ പ്രദേശങ്ങള്‍ മുന്നറിയിപ്പ് ബോര്‍ഡുകളും മറ്റും വ്യക്തമാക്കികൊണ്ട് നിരവധി സ്ഥലങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതെല്ലാം വ്യക്തമായി നോക്കണം പാലിക്കണം എന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മുന്നറിയിപ്പ് അടയാളങ്ങള്‍ മറികടന്ന് നിയന്ത്രിത മേഖലകളില്‍ പ്രവേശിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ് നല്‍കുക. സുരക്ഷാ നിയമങ്ങള്‍ പാലിക്കണം. അതിന്റെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളും അനുശാസിക്കുന്ന പിഴകള്‍ വിധേയമായിട്ടായിരിക്കണം പെരുമാറേണ്ടത്. നിയമം അനുസരിക്കാത്തവര്‍ക്ക് 30 മാസം വരെ തടവും 25,000 റിയാല്‍ വരെ പിഴയും ലഭിക്കുന്ന രീതിയിലുള്ള ശിക്ഷയാണ് നല്‍കുക. അതേസമയം, വിവിധ തരത്തിലുള്ള മത്സരങ്ങള്‍ ആണ് ഇപ്പോള്‍ സൗദിയില്‍ നടക്കുന്നത്. രാജ്യത്തേക്ക് കൂടുതല്‍ ആളുകളെ കൊണ്ടുവരുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള പരിപാടികള്‍ നടക്കുന്നത്. ഒമ്പത് ദിവസമായി നടന്ന ഫാല്‍ക്കണ്‍സ് കപ്പ്…
Read More » -
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയെങ്കിലും വിടാതെ അറേബ്യൻ ഭാഗ്യദേവത
ദുബായ്: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ അമ്ബത്തൊൻപതുകാരനെ വിടാതെ അറേബ്യൻ ഭാഗ്യദേവത. ഗൗഡ അശോക് ഗോപാല്‍ എന്ന മുംബൈ സ്വദേശിക്കാണ് നാട്ടില്‍ തിരിച്ചെത്തിയിട്ടും ഗള്‍ഫില്‍ നിന്നും അപ്രതീക്ഷിത ഭാഗ്യം കൈവന്നത്. കഴിഞ്ഞ ദിവസം നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (എട്ട് കോടിയിലധികം ഇന്ത്യൻ രൂപ) നേടിയത് ഇദ്ദേഹമാണ്. 23 വര്‍ഷത്തെ ഭാഗ്യ പരീക്ഷണത്തില്‍ ആദ്യമായാണ് അശോക് ഗോപാലിനെ ഭാഗ്യം തേടിയെത്തിയത്. 23 വര്‍ഷമായി ദുബൈയില്‍ പ്രവാസിയായിരുന്ന അദ്ദേഹം 1999ല്‍ ആദ്യമായി ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് ആരംഭിച്ചപ്പോള്‍ അതില്‍ പങ്കെടുത്തയാളാണ്. ഓണ്‍ലൈൻ ടിക്കറ്റുകള്‍ ഇല്ലാതിരുന്ന കാലത്ത് നീണ്ട ക്യൂ നിന്നാണ് ടിക്കറ്റുകള്‍ എടുത്തിരുന്നതെന്ന് അദ്ദേഹം ഓര്‍ക്കുന്നു. ഡിഡിഎഫിന്റെ ആദ്യ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം കിട്ടിയത് ടിക്കറ്റ് വാങ്ങാനുള്ള നിരയില്‍ തന്റെ തൊട്ടു മുന്നില്‍ നിന്നിരുന്ന ആളിനായിരുന്നു എന്നും അദ്ദേഹം ഓര്‍ത്തെടുക്കുന്നു. ഡിസംബര്‍ 20ന് ദുബൈ ഡ്യൂട്ടി ഫ്രീയുടെ നാല്‍പതാം വാര്‍ഷിക ദിനത്തിലാണ്…
Read More » -
ഒമാനില്‍ ജനുവരി 11ന് പൊതു അവധി
മസ്കറ്റ്: സുല്‍ത്താന്‍റെ സ്ഥാനാരോഹണ ദിനത്തിന്‍റെ ഭാഗമായി ജനുവരി 11ന് ഒമാനിൽ പൊതു അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പൊതു-സ്വകാര്യമേഖലകളില്‍ ഉള്ളവര്‍ക്ക് അവധി ബാധകമായിരിക്കും.ജനുവരി 11 വ്യാഴാഴ്ചയായയതിനാല്‍ ഫലത്തിൽ വാരാന്ത്യ ദിനങ്ങളുള്‍പ്പെടെ മൂന്ന് ദിവസത്തെ അവധിയായിരിക്കും ലഭിക്കുക.
Read More » -
അബൂദബിയിലും മോദി റാലി; ‘അഹ്‍ലൻ മോദി’യില്‍ 50,000 പേര്‍ പങ്കെടുക്കും
അബൂദബി: അബൂദബിയില്‍ നിര്‍മിച്ച ശിലാക്ഷേത്രമായ ബാപ്സ് മന്ദിറിന്‍റെ ഉദ്ഘാടനം ഫെബ്രുവരി 13ന് അബൂദബിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. ശേഷം ഇന്ത്യൻ പ്രവാസി സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.’അഹ്‍ലൻ മോദി’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ 50,000ത്തിലേറെ ആളുകൾ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമാണ് ബാപ്സ് മന്ദിര്‍.താമരയുടെ രൂപത്തിലാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. ക്ഷേത്ര നിര്‍മാണത്തിനുള്ള ഭൂമി യുഎഇ സര്‍ക്കാര്‍ സൗജന്യമായാണ് നല്‍കിയത്. അബൂദബി-ദുബൈ ഹൈവേയില്‍ അബൂമുറൈഖയിലെ 10.9 ഹെക്ടറിലാണ് ക്ഷേത്രം. യു.എ.ഇയിലെ ഏഴ് എമിറേറ്റുകളുടെ പ്രതീകമായി ക്ഷേത്രത്തിന് ഏഴു കൂറ്റന്‍ ഗോപുരങ്ങളുണ്ട്. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‍യാന്‍ 2015ല്‍ അബൂദബി കിരീടാവകാശിയായിരിക്കെയാണ് ക്ഷേത്രനിര്‍മാണത്തിന് സ്ഥലം അനുവദിച്ചത്. ക്ഷേത്ര നിര്‍മാണത്തിനുള്ള ശിലകള്‍, മാര്‍ബിള്‍ രൂപങ്ങള്‍, ശില്‍പങ്ങള്‍ തുടങ്ങിയവ ഇന്ത്യയില്‍ നിന്ന് കപ്പല്‍മാര്‍ഗം എത്തിക്കുകയായിരുന്നു. ആത്മീയവും സാംസ്‌കാരികവുമായ ആശയവിനിമയങ്ങള്‍ക്കുള്ള ആഗോള വേദി, സന്ദര്‍ശക കേന്ദ്രം, പ്രദര്‍ശന ഹാളുകള്‍, പഠന മേഖലകള്‍, കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമുള്ള…
Read More »