കുവൈത്ത് സിറ്റി: കുവൈത്തിലെ ഹിദായ മദ്രസാ വിദ്യാര്‍ഥികളുടെ 2024 -25 വര്‍ഷത്തെ മദ്രസാ ഫെസ്റ്റ് സംഘടിപ്പിച്ചു. വിവിധ ടീമുകളായി ആസ്‌പൈര്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന മത്സരത്തില്‍ സലാഹുദ്ധീന്‍ അയ്യൂബി ടീം ഓവറോള്‍ ജേതാക്കളായി. രണ്ടാം സ്ഥാനം മുഹമ്മദ് അല്‍ ഫാതിഹ് ടീമും കരസ്ഥമാക്കി. കുട്ടികളുടെ ഖുര്‍ആന്‍, വിവിധ ഭാഷകളിലുള്ള പ്രസംഗങ്ങള്‍, ഒപ്പന, മൈം, കോല്‍ക്കളി, വട്ടപ്പാട്ട്, നാടകം, ദഫ് മുട്ട് തുടങ്ങി വിവിധ തരം കലാ മത്സരങ്ങള്‍ ഫെസ്റ്റിനെ വര്‍ണ്ണാഭമാക്കി. മത്സര വിജയികള്‍ക്കും ഓവറോള്‍ ചാമ്പ്യന്മാര്‍ക്കും വേദിയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പരിപാടിയില്‍ കുട്ടികളുടെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യവും ശ്രദ്ധേയമായിരുന്നു.
സമാപന സമ്മേളനം മുനീര്‍ മൗലവി അല്‍ കാസിമി ഉദ്ഘാടനം ചെയ്തു. കുവൈത്ത് ഔക്കാഫ് പ്രതിനിധി അബ്ദുള്ള അല്‍ ഒതൈബി അജീല്‍ കഴിഞ്ഞ വര്ഷം അഞ്ചാം ക്ളാസില്‍ നിന്നും വിജയിച്ച കുട്ടികള്‍ക്കുള്ള സര്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. അല്‍ ഹിദായ പി ടി എ പ്രസിഡണ്ട് ശഹീദ് ലബ്ബ അധ്യക്ഷത വഹിച്ച പരിപാടിയില്‍. പ്രസിഡണ്ട് ഹാരിസ് അല്‍ ഹാഫിസ് അല്‍ ഹാദി മുഖ്യ പ്രഭാഷണം നടത്തി.
പത്തനംതിട്ട എന്‍ ആര്‍ ഐ ജില്ലാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഷാജി പത്തനംതിട്ട , കെല്‍ട്രോ മാനേജിങ് ഡയറക്ടര്‍ ഇസ്മായില്‍, കോം ടോണ്‍ മൊബൈല്‍ മാനേജിഗ് ഡയറക്ടര്‍ അബ്ദുല്‍ ജലീല്‍, പി ടി എ സെക്രട്ടറി ഷറഫലി, സാമൂഹിക പ്രവര്‍ത്തകര്‍ എഞ്ചിനീയര്‍ അബ്ദുറഹീം, കലാശ്രീ അഷ്റഫ് കാളത്തോട്, ഹാഷിം നാദാപുരം, മദ്രസാ ഭാരവാഹികള്‍ റെജിസിദ്ധിക്ക്, മഹ്റൂഫ്, സയ്യിദ് ബുഹാരി എന്നിവര്‍ സംബന്ധിച്ചു. പ്രിന്‍സിപ്പാള്‍ ഷംനാദ് മൗലവി സ്വാഗതവും, പ്രോഗ്രാം കോഡിനേറ്റര്‍ മൊയ്ഹദീന്‍ അല്‍ ഖാസിമി നന്ദിയും പറഞ്ഞു.