PravasiTRENDING

യുഎഇ- സൗദി ബസ് സർവ്വീസ് ആരംഭിച്ചു

അജ്മാനിൽ നിന്ന് റിയാദ്,ജിദ്ദ, ദമ്മാം,മക്ക എന്നിവിടങ്ങളിലേക്കാണ് സർവീസ്
 
യു.എ.ഇയിലെ അജ്മാനില്‍ നിന്ന് സൗദിയിലേക്ക് ബസ് സര്‍വീസ് ആരംഭിച്ചു.  റിയാദ്, ദമ്മാം, ജിദ്ദ, മക്ക എന്നിവിടങ്ങളിലേക്കാണ് സർവീസ്.എല്ലാ ദിവസവും സർവീസ് ഉണ്ടാകും.250 മുതല്‍ 600 ദിര്‍ഹം വരെയാണ് ടിക്കറ്റ് നിരക്ക്.
 അജ്മാന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ അല്‍തല്ല ബസ് സ്റ്റേഷനില്‍ നിന്നാണ് സൗദിയിലേക്കുള്ള ബസുകള്‍ പുറപ്പെടുക. സൗദി വിസ കൈവശമുള്ളവര്‍ക്ക് ബസില്‍ യാത്രതിരിക്കാം.യു.എ.ഇ, സൗദി അതിര്‍ത്തിയിലേക്ക് ആറു മണിക്കൂര്‍ കൊണ്ട് ബസ് ഓടിയെത്തും.റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്ക് 12 മണിക്കൂറും, ജിദ്ദ, മക്ക നഗരങ്ങളിലേക്ക് 24 മണിക്കൂറും സമയമെടുക്കും.

Back to top button
error: