Pravasi
-
കെ വി അബ്ദുൾ ഖാദർ എക്സ് എംഎൽഎ , ജനറൽ സെക്രട്ടറി കേരള പ്രവാസി സംഘം. സംസ്ഥാന കമ്മിറ്റി
സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ ആർടിപിസിആർ ടെസ്റ്റിന്റെ പേരിൽ പ്രവാസികളെ കൊള്ളയടിക്കുകയാണെന്നു കേരള പ്രവാസി സംഘം ജനറൽ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ എക്സ് എംഎൽഎ. കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സ്വകാര്യ കമ്പനിയാണ് പ്രവാസികളെ കൊള്ളയടിക്കുന്നത്. ഗൾഫിലെ ജീവകാരുണ്യ പ്രവർത്തകൻ അഷറഫ് താമരശ്ശേരി കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമത്തിലൂടെ നടത്തിയ പ്രതികരണം വ്യാപകമായ ചർച്ചയ്ക്കാണ് ഇടനൽകിയിട്ടുള്ളത്. അഷറഫ് താമരശ്ശേരി പറയുന്നത് കഴിഞ്ഞ ദിവസം രാത്രിയിൽ അദ്ദേഹത്തിന് തിരുവനന്തപുരം വിമാനതാവളത്തിൽ നിന്ന് ഷാർജയിലേക്ക് എയർ അറേബ്യയുടെ വിമാനത്തിൽ യാത്ര ചെയ്യേണ്ടതുണ്ടായിരുന്നു. 2490 രൂപ അടച്ച് ആർടിപിസിആർ ടെസ്റ്റ് ചെയ്തപ്പോൾ ഫലം പോസിറ്റീവ്. യാത്ര ചെയ്യാൻ നിയമപരമായി അനുവദിക്കാനാകില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പിറ്റെ ദിവസം യുഎഇയിൽ എത്തേണ്ടത് അനിവാര്യമായിരുന്നു. രണ്ട് മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കുന്നതിന് ചില ഇടപെടലുകൾ അവിടെ ചെന്നിട്ട് നടത്തേണ്ടതുണ്ടായിരുന്നു. ഉദ്യോഗസ്ഥരോട് യാചിച്ചെങ്കിലും ഫലമുണ്ടായില്ല. താൻ പിന്നീട് ടാക്സി പിടിച്ച് നെടുമ്പാശ്ശേരിയിൽ എത്തുകയായിരുന്നു. അവിടെ എത്തി പണമടച്ച് വീണ്ടും ഇതെ ടെസ്റ്റ് നടത്തിയപ്പോൾ…
Read More »