NEWSPravasi

40 വര്‍ഷം അനവധി പ്രവാസികള്‍ക്ക് താങ്ങായ മലയാളി സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: സൗദിയിലെ നിരാലംബരായ ഒട്ടേറെ മലയാളികള്‍ക്ക് സഹായവുമായി മുന്‍പന്തിയിലുണ്ടായിരുന്ന മലയാളി ജീവകാരുണ്യപ്രവര്‍ത്തകന്‍ ഹൃദയാഘാതം മൂലം മരിച്ചു.

റിയാദിലെ കേളി കലാസാംസ്‌കാരിക വേദി മജ്മഅ യൂനിറ്റ് അംഗവും ജീവകാരുണ്യ പ്രവര്‍ത്തകനുമായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അബ്ദുല്‍ റഷീദ് (73) ആണ് മരിച്ചത്. 40 വര്‍ഷമായി മജ്മഅയിലെ സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു.

Signature-ad

കേളിയുടെ മജ്മഅ യൂനിറ്റ് രൂപീകരണ കാലം മുതല്‍ സജീവമായ അബ്ദുള്‍ റഷീദ് ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മജ്മഅ കിങ് ഖാലിദ് ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം.

മൃതദേഹം സൗദിയില്‍ സംസ്‌കരിക്കാനുള്ള നടപടിക്ക് കേളി മലാസ് ഏരിയ ജീവകാരുണ്യ കമ്മിറ്റിയും കേന്ദ്ര ജീവകാരുണ്യ കമ്മിറ്റിയും നേതൃത്വം നല്‍കുന്നു. ഭാര്യ: ഷൈല ബീബി. മക്കള്‍: നസര്‍, സിമി, അഷ്‌കര്‍. മരുമകന്‍: അന്‍സീര്‍.

Back to top button
error: