Pravasi
-
സ്ത്രീയാണെന്ന് തെറ്റിദ്ധരിപ്പിച്ച് കബളിപ്പിക്കാന്‍ ശ്രമിച്ച പുരുഷനും ലൈംഗികവൃത്തിയില്‍ ഏര്‍പ്പെട്ട 3 പ്രവാസി വനിതകളും പിടിയില്‍
കുവൈത്ത് സിറ്റി: സ്ത്രീയാണെന്ന് തെറ്റിദ്ധരിപ്പിച്ച് സോഷ്യല്‍ മീഡിയയിലൂടെ ആളുകളെ കബളിപ്പിക്കാന്‍ ശ്രമിച്ച പുരുഷന്‍ പിടിയില്‍. തൊഴില്‍, താമസ നിയമ ലംഘകരെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് കുവൈത്തില്‍ ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധനകള്‍ക്കിടെയാണ് ഇയാള്‍ കുടുങ്ങിയത്. കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട മൂന്ന് പ്രവാസി വനിതകളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഹവല്ലിയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകള്‍ക്കിടെയായിരുന്നു ഇവരെ പിടികൂടിയത്. തുടര്‍ നടപടികള്‍ സ്വീകരിക്കാനായി ഇവര്‍ മൂന്ന് പേരെയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. തൊഴില്‍, താമസ നിയമ ലംഘകരെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് കുവൈത്തില്‍ ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധനകള്‍ തുടരുകയാണ്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വിവിധ സര്‍ക്കാര്‍ വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സംയുക്തമായി പരിശോധനയ്ക്ക് എത്തുന്നുണ്ട്. പിടിയിലാവുന്നവരെ നാടുകടത്തല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി പിന്നീട് കുവൈത്തിലേക്ക് മടങ്ങി വരാന്‍ സാധിക്കാത്ത തരത്തില്‍ നാടുകടത്തുകയുമാണ് ചെയ്യുന്നത്. ആയിരക്കണക്കിന് പ്രവാസികളെ ഇത്തരത്തില്‍ ഇതിനോടകം നാടുകടത്തിക്കഴിഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു.…
Read More » -
വെട്ടൂര്‍ ജി ശ്രീധരന്‍ അന്തരിച്ചു; മറഞ്ഞത് റേഡിയോ പ്രക്ഷേപണത്തിന്‍െ്‌റ സുവര്‍ണകാലത്ത് ഗള്‍ഫ് മലയാളി നെഞ്ചേറ്റിയ വ്യക്തിത്വം
ദുബൈ: പ്രശസ്ത റേഡിയോ അവതാരകന്‍ വെട്ടൂര്‍ ജി ശ്രീധരന്‍ (74) അന്തരിച്ചു. വൃക്ക രോഗസംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രി രണ്ടു മണിക്ക് ബാംഗ്ലൂര്‍ മണിപ്പാല്‍ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. വര്‍ക്കല വെട്ടൂര്‍ സ്വദേശിയാണ്. ഗള്‍ഫിലെ മലയാള റേഡിയോ പ്രക്ഷേപണത്തില്‍ വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വത്തിനുടമയാണ് വെട്ടൂര്‍ ശ്രീധരന്‍. തൊണ്ണൂറുകളില്‍ യുഎഇയില്‍ ആദ്യത്തെ മലയാളം റേഡിയോ ആരംഭിച്ചപ്പോള്‍ റാസല്‍ഖൈമയില്‍ നിന്നുള്ള ആ ഒരു മണിക്കൂര്‍ പ്രക്ഷേപണം നയിച്ചത് ശ്രീധരന്‍ ആയിരുന്നു. പിന്നീട് അത് റേഡിയോ ഏഷ്യ എന്ന 24 മണിക്കൂര്‍ പ്രക്ഷേപണം ആയി വളര്‍ന്നു. 20 വര്‍ഷത്തോളം റേഡിയോ ഏഷ്യയുടെ പ്രോഗ്രാം ഡയറക്ടറായിരുന്ന അദ്ദേഹം 2018ല്‍ വിരമിച്ച ശേഷം നാട്ടില്‍ കഴിയുകയായിരുന്നു. 1980 – ല്‍ യു.എ.ഇയിലെത്തിയ അദ്ദേഹം ഷാര്‍ജയിലെ ഫെഡറല്‍, പാലസ് ഹോട്ടലുകളിലെ ജീവനക്കാരനായാണ് പ്രവാസത്തിനു തുടക്കമിട്ടത്. അക്കാലത്ത് ‘വിളംബരം’ അടക്കമുള്ള നാടകങ്ങളെഴുതി വെട്ടൂര്‍ ശ്രദ്ധ നേടിയിരുന്നു. കൂടാതെ കഴിമ്പ്രം വിജയനെഴുതിയ ‘അമ്പറ’ എന്ന നാടകം സംവിധാനം ചെയ്ത്…
Read More » -
കുവൈത്തില്‍ വ്യാജ ഗാര്‍ഹിക തൊഴിലാളി ഓഫീസ് കണ്ടെത്തി; അഭയം പ്രാപിച്ച നാലുപേര്‍ കസ്റ്റഡിയില്‍
കുവൈത്ത് സിറ്റി: നിയമലംഘനം തടയാന്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയില്‍ വ്യാജ ഗാര്‍ഹിക തൊഴിലാളി ഓഫീസ് കണ്ടെത്തി. ഇവിടെ അഭയം പ്രാപിച്ച നാല് താമസനിയമ ലംഘകരെ അധികൃതര്‍ പിടികൂടി. തുടര്‍ നിയമനടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. കുവൈത്തിലെ സെവില്ലി പ്രദേശത്തു നിന്നാണ് ഇവര്‍ പിടിയിലായത്. അതേസമയം രാജ്യത്ത് അനധികൃത പ്രവാസികളെ കണ്ടെത്താന്‍ ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ തുടരുകയാണ്. ഏതെങ്കിലും പ്രത്യേക പ്രദേശത്തെ മാത്രം ലക്ഷ്യമിട്ടോ അല്ലെങ്കില്‍ ഏതെങ്കിലും പ്രദേശങ്ങളെ ഒഴിവാക്കിയോ അല്ല ഈ പരിശോധനകളെന്ന് അധികൃതര്‍ അറിയിച്ചു. നിയമലംഘകരായ പ്രവാസികളെ പിടികൂടാനായി കുവൈത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന പരിശോധനകളില്‍ 2022 ജനുവരി ഒന്ന് മുതല്‍ ജൂണ്‍ 20 വരെ 10,800 പ്രവാസികളെ താമസ നിയമ ലംഘനങ്ങളുടെ പേരില്‍ നാടുകടത്തിയാതായാണ് പുറത്തുവരുന്ന കണക്കുകള്‍.സുരക്ഷാ വകുപ്പകളെ ഉദ്ധരിച്ച് രാജ്യത്തെ പ്രാദേശിക മാധ്യമങ്ങളാണ് കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജലീബ് അല്‍ ശുയൂഖ്, മഹ്ബുല, ശുവൈഖ് ഇന്‍ഡസ്ട്രിയല്‍ ഏരിയ, ബുനൈദ് അല്‍ ഗാര്‍, വഫ്‌റ ഫാംസ്, അബ്ദലി തുടങ്ങിയ…
Read More » -
ബലിപെരുന്നാള്‍: സൗദിയിലെ ബാങ്കുകള്‍ അവധി ദിനങ്ങള്‍ പുറത്തുവിട്ടു
റിയാദ്: ജൂലൈ ആറിന് ജോലി അവസാനിക്കുന്നതോടെ സൗദിയിലെ ബാങ്കുകളുടെ ഈദ് അവധി ആരംഭിക്കുമെന്ന് അധികൃതര്‍. ബലിപെരുന്നാള്‍ പ്രമാണിച്ചുള്ള അവധി ദിനങ്ങള്‍ സൗദി അറേബ്യയിലെ ബാങ്കുകള്‍ പ്രഖ്യാപിച്ചു. ജൂലൈ ആറിന് ജോലി അവസാനിക്കുന്നതോടെ ആരംഭിക്കുന്ന ബാങ്കുകളുടെ ഈദ് അവധി ജൂലൈ 12 നാണ് അവസാനിക്കുക. അവധിക്ക് ശേഷം 13-ാം തീയതി പ്രവര്‍ത്തനം പുനരാരംഭിക്കും. ബാങ്കുകള്‍, അവയുടെ ശാഖകള്‍, അനുബന്ധ ഓഫീസുകള്‍, മണി എക്‌സ്‌ചേഞ്ച് സെന്ററുകള്‍ എന്നിവയുടെ അവധി ദിനങ്ങളാണ് സൗദി സെന്‍ട്രല്‍ ബാങ്ക് (സാമ) തിങ്കളാഴ്ച പ്രഖ്യാപിച്ചത്. എന്നാല്‍ അവധി ദിനങ്ങളിലും ഹജ്ജ് തീര്‍ഥാടകര്‍ക്കും മറ്റ് സന്ദര്‍ശകര്‍ക്കും സേവനം നല്‍കുന്നതിനായി വിമാനത്താവളം, ജിദ്ദ തുറമുഖം, മക്കയിലെയും മദീനയിലെയും പുണ്യസ്ഥലങ്ങളിലെയും രാജ്യത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളിലെയും ബാങ്കുകളുടെ ഓഫീസുകളും അവയുടെ സീസണല്‍ ശാഖകളും തുറന്ന് പ്രവര്‍ത്തിക്കും.
Read More » -
സ്വപ്‌ന വാഹനങ്ങള്‍ സ്വന്തമാക്കി; ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ കോളടിച്ച് ഇന്ത്യക്കാര്‍
ദുബായ്: ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കി ഇന്ത്യക്കാര്‍. കഴിഞ്ഞ ബുധനാഴ്ച നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലാണ് ബെംഗളൂരു സ്വദേശി തിമ്മയ്യ നഞ്ചപ്പ, ആബിദ് ഹുസൈന്‍ അന്‍സാരി, ആമീല്‍ ഫോന്‍സെക എന്നിവരാണ് സ്വപ്‌ന വാഹനങ്ങള്‍ സ്വന്തമാക്കിയത്. നറുക്കെടുപ്പിന്‍െ്‌റ പ്രധാന ആകര്‍ഷകങ്ങളിലൊന്നായ മെഴ്‌സിഡസ്- എ.എം.ജി. സി.എല്‍.എസ്. 53 കാറാണ് ബെംഗളൂരു സ്വദേശി തിമ്മയ്യയെ തേടി എത്തിയത്. മികച്ച ഫോര്‍-ഡോര്‍ പെര്‍ഫോമന്‍സ് കൂപ്പെയാണിത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സെഡാനുകളില്‍ ഒന്നായ ഈ കാറിന് 429 ബി.എച്ച്.പിയും 520 എന്‍.എം. ടോര്‍ക്കും നല്‍കുന്ന 3.0 ലിറ്റര്‍, ബൈ-ടര്‍ബോ വി6 എഞ്ചിനാണുള്ളത്. ബിഎംഡബ്ല്യു മോട്ടോറാഡ് ആണ് ഇന്ത്യക്കാരെ തേടിയെത്തിയ മറ്റൊരു സ്വപ്‌നവാഹനം. ദുബായില്‍ താമസമാക്കിയ ഇന്ത്യന്‍ പൗരനായ ജമീല്‍ ഫൊന്‍സെക്ക എന്ന നാല്‍പ്പതുകാരനാണ് ബിഎംഡബ്ല്യു ആര്‍ നയന്‍ ടി മോട്ടോര്‍സൈക്കിള്‍ സ്വന്തമാക്കിയത്. ധാരാളം ഫീച്ചേഴ്‌സുകള്‍ ഉളളതും മികച്ച ഫ്‌ലാറ്റ്-ട്വിന്‍ എഞ്ചിനുമുള്ള ഒരു നിയോ-റെട്രോ മോട്ടോര്‍സൈക്കിളാണിത്. ഇന്ത്യന്‍ പൗരന്‍ കൂടിയായ ഷെയ്ക് ആബിദ് ഹുസൈന്‍…
Read More » -
യുഎഇയില്‍ റോഡ് മറികടക്കുന്നതിനിടെ വാഹനമിടിച്ച് വയനാട് സ്വദേശിനി മരിച്ചു
ദുബൈ: വയനാട് സ്വദേശിനി ദുബൈയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ചു. മാനന്തവാടി ചെറ്റപ്പാലം അരങ്ങില്‍താഴെ ഹഫ്‌സലിന്റെ ഭാര്യ റംഷീന (32) ആണ് മരിച്ചത്. ദുബൈയിലെ സത്‌വ അല്‍ ബിലയിലായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ ലാന്റ് ക്രൂയിസര്‍ വാഹനം റംഷീനയെ ഇടിക്കുകയായിരുന്നു. സിഗ്‌നല്‍ മറികടന്നുവന്ന വാഹനമാണ് അപകടമുണ്ടാക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പിതാവ് – അബൂബക്കര്‍. മാതാവ് – റംല. മകന്‍ – മുഹമ്മദ് യിസാന്‍. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Read More » -
അടുത്ത രണ്ടാഴ്ച ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് അധികൃതരുടെ പ്രത്യേക മുന്നറിയിപ്പ്
ദുബൈ: അടുത്ത രണ്ടാഴ്ച ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക നിര്‍ദ്ദേശവുമായി അധികൃതര്‍. വേനലവധിക്കും ബലിപെരുന്നാള്‍ അവധിക്കുമായി സ്‌കൂളുകള്‍ അടയ്ക്കുന്നതിനാല്‍ അടുത്ത രണ്ട് ആഴ്ചത്തേക്ക് ദുബൈ വിമാനത്താവളത്തില്‍ തിരക്ക് ക്രമാതീതമായി ഉയരുമെന്നാണ് അധികൃതര്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. ജൂണ്‍ 24നും ജൂലൈ നാലിനും ഇടയില്‍ 24 ലക്ഷത്തോളം യാത്രക്കാര്‍ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിവസേന ശരാശി 214,000 യാത്രക്കാരെങ്കിലും ഇതുവഴി സഞ്ചരിക്കും. ജൂലൈ രണ്ടിന് ഏറ്റവും തിരക്കേറിയ ദിവസമാകുമെന്നാണ് കരുതുന്നത്. അന്ന് 235,000 പേര്‍ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യും. ബലിപെരുന്നാള്‍ വാരാന്ത്യമായ ജൂലൈ എട്ടിനും ഒമ്പതിനും സമാന രീതിയില്‍ യാത്രക്കാരുടെ എണ്ണം ഉയരും. വിമാന കമ്പനികള്‍, കണ്‍ട്രോള്‍ അധികൃതര്‍, കൊമേഴ്സ്യല്‍, സര്‍വീസ് പാര്‍ട്ണര്‍മാര്‍ എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു കൊണ്ട് യാത്രക്കാരുടെ വിമാനത്താവളത്തിലെ അനുഭവം മികച്ചതാക്കാനുള്ള ശ്രമത്തിലാണ് ദുബൈ എയര്‍പോര്‍ട്ട്.
Read More » -
കാശുപോകണ്ടെങ്കില്‍ സൂക്ഷിച്ചോ! ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ ഖത്തറില്‍ നിരോധിക്കുന്നു
ദോഹ: പ്ലാസ്റ്റിക് നിയന്ത്രണം കര്‍ശനമാക്കാന്‍ നടപടിയുമായി ഖത്തര്‍. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ ഖത്തറില്‍ നവംബര്‍ 15 മുതല്‍ നിരോധിക്കും. ഖത്തര്‍ മുന്‍സിപ്പാലിറ്റി മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സ്ഥാപനങ്ങള്‍, കമ്പനികള്‍, ഷോപ്പിങ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ പാക്കേജിങ്, വിതരണം എന്നിവ ഉള്‍പ്പെടെ എല്ലാ ആവശ്യങ്ങള്‍ക്കും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ ഒഴിവാക്കണമെന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. 2022 നവംബര്‍ 15 മുതല്‍ ഇത് നടപ്പിലാകും. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം പലതവണ ഉപയോഗിക്കാന്‍ സാധിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍, പേപ്പര്‍, തുണി എന്നിവ ഉപയോഗിച്ചുള്ള ബാഗുകള്‍, ജീര്‍ണ്ണിക്കുന്ന വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച ബാഗുകള്‍ എന്നിവ ഉപയോഗിക്കാം. അനുവദനീയമായ നിലവാരം പുലര്‍ത്തുന്നവ ആവണം ഇവ. പലതവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളില്‍ ഇത് പുനരുപയോഗിക്കാന്‍ പറ്റുന്നതാണെന്ന് ചൂണ്ടിക്കാട്ടുന്ന ചിഹ്നം പതിക്കണം. 40 മൈക്രോണില്‍ താഴെ കനമുള്ള പ്ലാസ്റ്റിക് ഫ്ലേക്ക് അല്ലെങ്കില്‍ ഫാബ്രിക് ഉപയോഗിച്ച് നിര്‍മ്മിക്കുന്നതാണ് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍. 40-60 മൈക്രോണിന് ഇടയില്‍ കനമുള്ള…
Read More » -
വിനോദയാത്രയ്ക്കിടെ ഹൃദയാഘാതം: അവധിക്കെത്തിയ പ്രവാസി മരിച്ചു
റിയാദ്: അവധിക്ക് നാട്ടിലെത്തിയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം ഓയൂര്‍ സ്വദേശി സജ്ജാദ് (45) ആണ് മരിച്ചത്. സൗദി അറേബ്യയിലെ റിയാദ് ബദിയയില്‍ ബിസിനസ് നടത്തുകയായിരുന്ന സജ്ജാദ്. സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്രയ്ക്കു പോയ അദ്ദേഹം മൂന്നാറില്‍വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. റിയാദില്‍ മുസാമിയ, സുലൈ, ബദിയ ഭാഗങ്ങളില്‍ നിരവധി ബിസിനസ് സംരഭങ്ങള്‍ സജ്ജാദ് നടത്തിയിട്ടുണ്ട്. ഒരു മാസം മുന്‍പാണ് അവധിക്ക് നാട്ടിലെത്തിയത്. ഓയൂര്‍ പയ്യക്കോട് പ്ലാവില വീട്ടില്‍ പരേതനായ മുഹമ്മദ് ഉസ്മാന്റെ മകനാണ്. നാട്ടിലും റിയാദിലും സാമൂഹ്യ പ്രവര്‍ത്തന രംഗത്തും സജ്ജാദ് സജീവമായിരുന്നു. റിയാദ് നവോദയയുടെ മുന്‍ കേന്ദ്രകമ്മിറ്റി അംഗമായിരുന്നു. പരേതയായ സൈനബയാണ് മാതാവ്. ഭാര്യ: സുബി, മക്കള്‍ വിദ്യാര്‍ത്ഥികളായ ആസിഫ്, അന്‍സിഫ്, അംന. സഹോദരങ്ങള്‍: സിദ്ധീഖ്, സലീന, ബുഷ്റ.
Read More » -
കൊടും ചൂടില്‍ വലഞ്ഞ് പ്രവാസികള്‍; സൗദിയില്‍ താപനില 50 ഡിഗ്രിയിലേക്ക്
റിയാദ്: സൗദി അറേബ്യയില്‍ ചൂട് വന്‍തോതില്‍ ഉയരുമെന്ന് മുന്നറിയിപ്പ് നല്‍കി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി. ഞായറാഴ്ച മുതല്‍ വരുന്ന ബുധനാഴ്ച വരെ രാജ്യത്ത് ചൂട് ഉയരുമെന്നും രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തിയേക്കാമെന്നും എന്‍സിഎം മുന്നറിയിപ്പ് നല്‍കി. കിഴക്കന്‍ പ്രവിശ്യയിലെ അല്‍ ഷര്‍ഖിയ ഉള്‍പ്പെടെയുള്ള ഭൂരിഭാഗം ഗവര്‍ണറേറ്റുകളിലും മദീനയ്ക്കും യാംബുവിനും ഇടയിലുള്ള ചില ഭാഗങ്ങളിലും പരമാവധി താപനില യഥാക്രമം 47,50 ഡിഗ്രി സെല്‍ഷ്യസ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിയാദ്, അല്‍ ഖസിം, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ 45 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 47 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കും. യുഎഇയിലും ചൂട് ഉയരുന്നതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് താപനില 50 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തിയിരിക്കുകയാണ്. ശനിയാഴ്ച 49.8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. അല്‍ ഐനിലെ സെയ്ഹാനിലാണ് കനത്ത ചൂട് രേഖപ്പെടുത്തിയത്. ദുബൈ, ഷാര്‍ജ, അജ്മാന്‍ എമിറേറ്റുകളില്‍ 48 ഡിഗ്രിയായിരുന്നു…
Read More »