NEWS
-
ഗുണ്ടകളെ ബഹുമാനിക്കാന്‍ പഠിക്കടോ! ഹോണടിച്ചത് ഇഷ്ടപ്പെടാതെ മര്‍ദ്ദിച്ചത് ആരെയെന്ന് ശരിക്കും ‘അറിഞ്ഞു’
തിരുവനന്തപുരം: ഹോണടിച്ചതില്‍ ഇഷ്ടപ്പെടാതിരുന്നതിന് പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച രണ്ട് ഗുണ്ടകളെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമാതുറ സ്വദേശി ഷാനിഫര്‍ (32), പുതുക്കുറിച്ചി സ്വദേശി ജോഷി ജെറാള്‍ഡ് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സിറ്റി പൊലീസ് ക്രൈംബ്രാഞ്ച് ഓഫീസിലെ പൊലീസ് ഉദ്യോഗസ്ഥനായ ഷെമീറിനെയാണ് മര്‍ദ്ദിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് ഷമീര്‍ പുതുക്കുറിച്ചിയിലുള്ള വീട്ടിലേക്ക് പോകവെയാണ് സംഭവം. ഷമീര്‍ സഞ്ചരിച്ച വാഹനം ഹോണടിച്ചത് മുന്നിലൂടെ ബൈക്കില്‍ പോവുകയായിരുന്ന പ്രതികള്‍ ചോദ്യംചെയ്യുകയും മര്‍ദ്ദിക്കുകയുമായിരുന്നെന്ന് കഠിനംകുളം പൊലീസ് പറഞ്ഞു. ഞങ്ങള്‍ ഈ പ്രദേശത്തെ അറിയപ്പെടുന്ന ഗുണ്ടകളാണ്, ഞങ്ങളുടെ പിന്നില്‍വന്ന് ഹോണടിക്കാന്‍ നീ ആരെടാ എന്ന് ചോദിച്ചുകൊണ്ടായിരുന്നു മര്‍ദ്ദനം. പ്രതികള്‍ വാഹനത്തില്‍ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് ഷമീറിനെ കുത്താന്‍ ശ്രമിക്കുകയും മുഖത്തിടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. വധശ്രമം ഉള്‍പ്പെടെയുള്ള കേസുകള്‍ ചുമത്തിയാണ് പ്രതികളെ അറസ്റ്റുചെയ്തത്. കഠിനംകുളം സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റില്‍പ്പെട്ട ഷാനിഫര്‍ പതിനെട്ടോളം കേസുകളിലെ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Read More » -
പാര്‍ട്ടി പേജില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീഡിയോ; പരാതി നല്‍കാതെ സിപിഎം
പാലക്കാട്: പാര്‍ട്ടിയുടെ ഫേസ്ബുക്ക് പേജില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ വന്നതില്‍ പരാതി നല്‍കാതെ സിപിഎം. ഹാക്കിങ്ങാണെന്നും ഉടന്‍ പരാതി നല്‍കുമെന്നും പത്തനംതിട്ട ജില്ലാ സെക്രട്ടറി പറഞ്ഞിരുന്നു. അഡ്മിന്‍മാരില്‍ ഒരാള്‍ വീഡിയോ അപ്ലോഡ് ചെയ്തപ്പോള്‍ മാറിപ്പോയതാണെന്ന് സൂചന. ഫേസ്ബുക്ക് അഡ്മിന്‍ പാനല്‍ പുനഃസംഘടിപ്പിച്ചു. സംഭവത്തില്‍ സംസ്ഥാന സംസ്ഥാന നേതൃത്വം വിശദീകരണം തേടിയിട്ടുണ്ട്. സിപിഎം പത്തനംതിട്ട ഫേസ്ബുക്ക് പേജിലാണ് ‘പാലക്കാട് എന്ന സ്‌നേഹവിസ്മയം’ എന്ന് അടിക്കുറിപ്പോടു കൂടിയ വീഡിയോ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടത്. 63,000 ഫോളോവേഴ്‌സുള്ള പേജില്‍ അബദ്ധത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോ ശ്രദ്ധയില്‍ പെട്ട ഉടന്‍ തന്നെ നീക്കം ചെയ്തിരുന്നു.
Read More » -
കടയിലെത്തിയ പെണ്‍സുഹൃത്തിനോട് മോശമായി പെരുമാറി; കടക്കാരനെ വണ്ടിയിടിച്ച് കൊല്ലാന്‍ ക്വട്ടേഷന്‍, അറസ്റ്റ്
തിരുവനന്തപുരം: കടയുടമയെ വാഹനമിടിച്ച് വീഴ്ത്തി ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. പെരുമ്പഴുതൂരില്‍ പ്രൊവിഷണല്‍ സ്റ്റോര്‍ നടത്തുന്ന കരിപ്രക്കോണം കൃപാസദനത്തില്‍ രാജന്(60) നേരെയാണ് ആക്രമണമുണ്ടായത്. തൊട്ടടുത്ത കട നടത്തുന്ന വണ്ടന്നൂര്‍ പാരഡൈസ് വീട്ടില്‍ വിനോദ് കുമാര്‍(43) ആണ് ക്വട്ടേഷന്‍ നല്‍കിയത്. കടയിലെത്തിയ തന്റെ പെണ്‍സുഹൃത്തിനോട് രാജന്‍ മോശമായി പെരുമാറിയതില്‍ പ്രകോപിച്ചായിരുന്നു ക്വട്ടേഷന്‍. സംഭവത്തില്‍ ക്വട്ടേഷന്‍ ഏറ്റെടുത്ത കുന്നത്തുകാല്‍, വണ്ടിത്തടം, ആലക്കോട്ടുകോണം, ആന്റണി ഭവനില്‍ മനോജ് എന്നുവിളിക്കുന്ന ആന്റണിയും(33) അറസ്റ്റിലായി. 25000 രൂപയ്ക്കായിരുന്നു ക്വട്ടേഷന്‍. കഴിഞ്ഞമാസം 28-ന് രാത്രി 11.30-ന് വിഷ്ണുപുരത്തിനു സമീപം ആളൊഴിഞ്ഞ സ്ഥലത്താണ് സംഭവം നടന്നത്. കടയടച്ചശേഷം സ്‌കൂട്ടറില്‍ വീട്ടിലേക്കു പോകുകയായിരുന്ന രാജനെ പിന്നില്‍നിന്നും കാറില്‍ പിന്തുടര്‍ന്നെത്തിയ ക്വട്ടേഷന്‍ സംഘം ഇടിച്ചിട്ടു. തുടര്‍ന്ന് വാളും ഇരുമ്പ് പൈപ്പുംകൊണ്ട് ആക്രമിച്ചു. ഈ സമയം രാജന്റെ കടയിലെ ജീവനക്കാരന്‍ പിന്നാലെ വരുകയായിരുന്നു. ആക്രമിക്കുന്നതു കണ്ട് ഇയാള്‍ തടയാന്‍ ശ്രമിക്കുന്നതിനിടെ പ്രതികള്‍ വാള്‍വീശി ഭീഷണിപ്പെടുത്തിയശേഷം കടന്നുകളഞ്ഞു. സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ക്വട്ടേഷന്‍ സംഘത്തിലെ നെടുമങ്ങാട്…
Read More » -
കടന്നല്‍ ആക്രമണം; സംസാരശേഷിയില്ലാത്ത യുവാവിന് ഗുരുതര പരുക്ക്
ഇടുക്കി: അടിമാലി ഇരുമ്പുപാലം കണ്ടമാലിപടിയിലെ കടന്നല്‍ ആക്രമണത്തില്‍, ഭിന്നശേഷിക്കാരനായ യുവാവിനു ഗുരുതരമായി പരുക്കേറ്റു. കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ മറ്റുള്ളവര്‍ അടിമാലി, ഇരുമ്പുപാലം ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. കീപ്പുറത്ത് അബ്ദുല്‍ സലാമിനെയാണ് (35) കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം. അബ്ദുല്‍ സലാമിന്റെ അയല്‍പക്കത്തുള്ള വീടിന്റെ ജലസംഭരണി വൃത്തിയാക്കുന്നതിനിടെയാണു കടന്നല്‍ക്കൂട്ടം ഇളകിയത്. തൊഴിലാളികളും വീട്ടുകാരും ഓടി മാറി. ഇതോടെയാണ് വീടിനു പുറത്തു നില്‍ക്കുകയായിരുന്ന അബ്ദുല്‍ സലാമിനെ കടന്നല്‍ക്കൂട്ടം ആക്രമിച്ചത്. സംസാരശേഷിയില്ലാത്തതിനാല്‍ നിലവിളിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കണ്ടെത്തിയ നാട്ടുകാര്‍ രക്ഷപ്പെടുത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. അതേസമയം, കോട്ടയം മുണ്ടക്കയത്തുണ്ടായ കടന്നല്‍ ആക്രമണത്തില്‍ അമ്മയ്ക്ക് പിന്നാലെ ചികിത്സയിലായിരുന്ന മകളും മരിച്ചിരുന്നു. പാക്കാനം കാവനാല്‍ തങ്കമ്മയാണ്(66) മരിച്ചത്. കടന്നല്‍ ആക്രമണത്തിന് പിന്നാലെ ചികിത്സയിലായിരുന്നു ഇരുവരും. ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ തങ്കമ്മയുടെ അമ്മ കുഞ്ഞിപ്പെണ്ണ് (108) മരിച്ചിരുന്നു. കടന്നലുകളുടെ ആക്രമണത്തില്‍ വീട്ടിലെ സഹായിയായിരുന്ന ജോയി (75), അയല്‍വാസിയായ ശിവദര്‍ശന്‍…
Read More » -
വയനാടിനെ ഇളക്കി മറിച്ച് അവസാന വട്ട പ്രചാരണം; തിരുനെല്ലി ക്ഷേത്രത്തില്‍ പ്രാര്‍ഥിച്ച് പ്രിയങ്ക
വയനാട്: വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പില്‍. പ്രചാരണത്തിന്റെ ഭാഗമായി വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി വീണ്ടും മണ്ഡലത്തിലെത്തി. മാനന്തവാടിയില്‍ ഹെലികോപ്റ്റര്‍ മാര്‍ഗം എത്തിയ പ്രിയങ്കയെ നേതാക്കള്‍ സ്വീകരിച്ചു. ആറിടങ്ങളില്‍ പ്രിയങ്ക സ്വീകരണം ഏറ്റുവാങ്ങി. പിതൃസ്മരണയില്‍ തിരുനെല്ലി ക്ഷേത്രത്തിലും പ്രിയങ്ക ദര്‍ശനം നടത്തി. പ്രിയങ്കയുടെ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണമാണ് തിരുനെല്ലി ക്ഷേത്ര ദര്‍ശനത്തോടെ ആരംഭിച്ചത്. 1991ല്‍ പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം ക്ഷേത്രത്തിനടുത്തുള്ള പാപനാശിനി നദിയിലാണ് നിമജ്ജനം ചെയ്തത്. ക്ഷേത്രത്തിനു ചുറ്റും വലംവച്ച പ്രിയങ്ക വഴിപാടുകള്‍ നടത്തി. മേല്‍ശാന്തി ഇ എന്‍ കൃഷ്ണന്‍ നമ്പൂതിരി പ്രസാദം നല്‍കി. 2019ല്‍ തിരുനെല്ലി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയായിരുന്നു രാഹുല്‍ ഗാന്ധി വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. ഇന്ന് പ്രിയങ്കയ്ക്ക് ഒപ്പം രാഹുലും കലാശക്കൊട്ടില്‍ പങ്കെടുക്കും. കല്‍പറ്റയിലും തിരുവമ്പാടിയിലുമാണ് ഇരുവരും കലാശക്കൊട്ടില്‍ പങ്കെടുക്കുക. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി മാനന്തവാടി നിയമസഭാ മണ്ഡലത്തില്‍ പ്രചാരണം നടത്തിയത്. എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസ് തിരുവമ്പാടി…
Read More » -
ബൈജു ദേവരാജ്- പ്രവീൺ ഇറവങ്കര ടീമിൻ്റെ ‘പ്രേമപൂജ’ ഓഡിയോ ലോഞ്ചിംഗ് കഴിഞ്ഞു
സൂപ്പർഹിറ്റ് പരമ്പര ‘കനൽപ്പൂ’വിനു ശേഷം ബൈജു ദേവരാജ്- പ്രവീൺ ഇറവങ്കര ടീം ഒരുമിക്കുന്ന പുതിയ പരമ്പര ‘പ്രേമപൂജ’യുടെ ഓഡിയോ ലോഞ്ചിംഗ് തിരുവനന്തപുരം റസിഡൻസി ടവർ ഇന്റർനാഷനൽ ഹോട്ടലിൽ നടന്നു. മലയാള ചലച്ചിത്ര- സീരിയൽ രംഗത്തെ നിരവധി താരങ്ങളും സാങ്കേതിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. വമ്പൻ താരനിരയെ അണിനിരത്തി സാന്ദ്രാസ് കമ്മ്യൂണിക്കേഷന്റെ ബാനറിൽ ബൈജു ദേവരാജ് നിർമ്മാണവും സംവിധാനവും നിർവഹിക്കുന്ന ‘പ്രേമപൂജ’യുടെ രചന പ്രശസ്ത തിരക്കഥാകൃത്ത് ഡോ.പ്രവീൺ ഇറവങ്കരയാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സാക്ഷി ബി ദേവരാജ്. എപ്പിസോഡ് ഡയറക്ടർ: എസ്.എസ് ലാൽ. സംഗീതം:അജി സരസ്. പ്രേമപൂജ ഈ മാസം അവസാനവാരം സൂര്യ ടിവിയിൽ സംപ്രേഷണം ആരംഭിക്കും.
Read More » -
ഐ.എ.എസ്. ചേരിപ്പോരില്‍ ‘ബ്രോ’യ്‌ക്കെതിരേ നടപടിക്ക് ശിപാര്‍ശ; ചട്ടലംഘനം നടത്തിയെന്ന് ചീഫ് സെക്രട്ടറി
തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ വിഴുപ്പലക്കലില്‍ നടപടിക്കു ശിപാര്‍ശ നല്‍കി ചീഫ് സെക്രട്ടറി. അഡിഷനല്‍ ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരെ എന്‍. പ്രശാന്ത് ഐഎഎസ് സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ വിമര്‍ശനം ചട്ടലംഘനമാണെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രശാന്തിനെതിരായ നടപടി മുഖ്യമന്ത്രി തീരുമാനിക്കും. സംഭവത്തില്‍ വിശദീകരണം തേടേണ്ട ആവശ്യം പോലുമില്ലെന്നാണ് ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരിക്കുന്നത്. പ്രശാന്തിന്റെ വിമര്‍ശനം പൊതുസമൂഹത്തിനു മുന്നിലുള്ളതാണെന്നാണ് ഇതിനു ന്യായമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വസ്തുതാ റിപ്പോര്‍ട്ടാണ് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് നല്‍കിയത്. കഴിഞ്ഞ ദിവസമാണ് കൃഷി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്ത്, എ ജയതിലകിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. പ്രശാന്തിന് ‘ഉന്നതി’യുടെ ചുമതലയിലുണ്ടായിരുന്ന സമയത്ത് ജോലികള്‍ കൃത്യമായി നിര്‍വഹിച്ചില്ലെന്ന തരത്തില്‍ ജയതിലക് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയായിരുന്നു പരസ്യവിമര്‍ശനങ്ങള്‍. പ്രശാന്തിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതിനിടയിലാണ് ജയതിലകിനെതിരെ പരസ്യമായി രംഗത്തെത്തിയത്. സര്‍ക്കാരിന്റെയോ സര്‍ക്കാരിന്റെ നയങ്ങളെയോ വിമര്‍ശിക്കരുത് എന്നാണ് ചട്ടം. ജയതിലകിനെയോ ഗോപാലകൃഷ്ണനെയോ…
Read More » -
ഭാര്യയെ കുത്തിക്കൊന്നശേഷം വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍
എറണാകുളം: പെരുമ്പാവൂരില്‍ ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭര്‍ത്താവ് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. അസം സ്വദേശിനിയായ ഫരീദാ ബീഗമാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മൊഹര്‍ അലിയെ പൊലീസ് അറസ്റ്റു ചെയ്തു. ഫരീദയെ കുത്തിക്കൊന്ന ശേഷം മൊഹര്‍ അലി സ്വയം കുത്തിപ്പരുക്കേല്‍പ്പിച്ചു. തുടര്‍ന്നു വിഷം കഴിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read More » -
വാവര് സ്വാമിക്കെതിരായ പരാമര്‍ശം: ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണനെതിരേ പരാതിനല്‍കി കോണ്‍ഗ്രസ്
കല്‍പറ്റ: മുനമ്പം ഭൂമി പ്രശ്നത്തെക്കുറിച്ച് സംസാരിക്കവെ വിവാദപരാമര്‍ശം നടത്തിയ ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. ബി. ഗോപാലകൃഷ്ണനെതിരേ പോലീസില്‍ പരാതി നല്‍കി കോണ്‍?ഗ്രസ്. എന്‍.ഡി.എ പൊതുയോ?ഗത്തിനിടെ വാവര് സ്വാമിയെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി കെ.പി.സി.സി. മീഡിയ പാനലിസ്റ്റ് വി.ആര്‍. അനൂപ് ആണ് കമ്പളക്കാട് പോലീസില്‍ പരാതി നല്‍കിയത്. വയനാട് കമ്പളക്കാട്ടില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി നവ്യാ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു ഗോപാലകൃഷ്ണന്റെ വിവാദപ്രസംഗം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയടക്കം ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു. കേന്ദ്രമന്ത്രി എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു പരാമര്‍ശം. ”എനിക്കൊരു സംശയം. നാളെ, അയ്യപ്പന്റെ ഭൂമി വഖഫിന്റേത് ആണെന്ന് പറയില്ലേ. അവിടെയൊരു ചങ്ങാതി ഇരിപ്പുണ്ട്, അയ്യപ്പന്റെ താഴെ, അയ്യപ്പന്‍ 18 പടിയുടെ മുകളിലാ… ആ 18 പടിയുടെ അടിയില്‍ വേറൊരു ചങ്ങാതി ഇരിപ്പുണ്ട്, വാവര്. ഈ വാവര് പറയാണ്, തത്കാലം ഞാനിത് വഖഫിന് കൊടുത്തുവെന്ന്, അങ്ങനെ പറഞ്ഞാല്‍ നാളെ ശബരിമല വഖഫിന്റേതാവും. അയ്യപ്പന്‍ ഇറങ്ങിപ്പോകേണ്ടിവരും. അനുവദിക്കണോ?” – എന്നായിരുന്നു പ്രസംഗം. വഖഫ് ബോര്‍ഡിനെതിരെയുള്ള പരാമര്‍ശത്തില്‍…
Read More » -
ഖലിസ്ഥാന്‍ ഭീകരന്‍ അര്‍ഷ്ദീപ് ദല്ല കാനഡയില്‍ പിടിയിലെന്ന് സൂചന; നിജ്ജറിന്റെ വിശ്വസ്തന്‍
ന്യൂഡല്‍ഹി: ഹര്‍ദീപ് സിങ് നിജ്ജറിന്റെ വിശ്വസ്തനായിരുന്ന ഖലിസ്ഥാന്‍ ഭീകരന്‍ അര്‍ഷ്ദീപ് ദല്ല കാനഡയില്‍ കസ്റ്റഡിയിലെന്ന് സൂചന. കാനഡയിലുണ്ടായ വെടിവയ്പുമായി ബന്ധപ്പെട്ടാണ് കസ്റ്റഡിയിലായതെന്നാണ് വിവരം. ഒക്ടോബര്‍ 28, 29 തീയതികളിലാണ് വെടിവയ്പുണ്ടായത്. ഹാള്‍ട്ടണ്‍ റീജണല്‍ പൊലീസ് സര്‍വീസ് സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതായി കനേഡിയന്‍ ഏജന്‍സി പറഞ്ഞു. കാനഡയുമായുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളലുണ്ടായതിനെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ വിവരകൈമാറ്റം നടക്കുന്നില്ല. അര്‍ഷ്ദീപ് കാനഡയില്‍ ഭാര്യയ്‌ക്കൊപ്പം താമസിക്കുന്നതായാണ് വിവരം. പഞ്ചാബ് പൊലീസ് ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു.
Read More »