NEWS
-
ക്രിക്കറ്റിലെ സ്വാധീനം ബെറ്റിങ് ആപ്പിനെ പ്രോത്സാഹിപ്പിക്കാന്‍ ഉപയോഗിച്ചു ; സുരേഷ് റെയ്‌നയുടെയും ശിഖര്‍ ധവാന്റെയും 11.14 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ; ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പ് കള്ളപ്പണം വെളുപ്പിക്കലെന്ന് കേസ്
ന്യൂഡല്‍ഹി: നിയമവിരുദ്ധമായ ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ ഇന്ത്യന്‍ താരങ്ങളായ സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റെയും 11.14 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ശിഖര്‍ ധവാന്റെ 4 .5 കോടി വിലമതിയ്ക്കുന്ന സ്ഥാപന സ്വത്തുക്കളും സുരേഷ് റെയ്നയുടെ 6.64 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയിരിക്കുന്നത്. വണ്‍എക്‌സ് ബെറ്റ് എന്ന ഓണ്‍ലൈന്‍ വാതുവെപ്പ് ആപ്പിനെതിരായ കേസിലാണ് നടപടി. ബെറ്റിങ് ആപ്പിനെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഇരുവരും അറിഞ്ഞുകൊണ്ട് കരാറില്‍ ഏര്‍പ്പെട്ടുവെന്ന് ഇ ഡി നേരത്തെ കണ്ടെത്തിയിരുന്നു. ഉപയോക്താക്കളെ വഞ്ചിക്കുകയും ഗണ്യമായ നികുതി വെട്ടിപ്പ് നടത്തുകയും ചെയ്തതായാണ് ആപ്പിനെതിരായ ആരോപണം. വാതുവെപ്പ് പ്ലാറ്റ്ഫോമായ വണ്‍എക്‌സ് ബെറ്റുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാനെ ഇ ഡി സമന്‍സ് അയച്ചിരുന്നു. ക്രിക്കറ്റ് താരങ്ങള്‍ക്കപ്പുറത്തേക്ക് അന്വേഷണം വ്യാപിക്കാനാണ് നീക്കം, ടെക് കമ്പനികളായ ഗൂഗിള്‍, മെറ്റ എന്നിവയുടെ പ്രതിനിധികളെയും ഇ ഡി ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Read More » -
ബ്രസീലിയന്‍ മോഡലിന്റെ ചിത്രം വന്നത് 2022 ല്‍ മരണപ്പെട്ടയാളുടെ പേരിനൊപ്പം ; ചിത്രം എങ്ങിനെ വന്നെന്ന് ഒരു പിടിയുമില്ലെന്ന് ഭര്‍ത്താവിന്റെ പ്രതികരണം ; വോട്ടര്‍പട്ടികയില്‍ ഇപ്പോഴും പേര് ഉണ്ടെന്നും കുടുംബം
കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി ഒരു ബ്രസീലിയന്‍ മോഡലിന്റെ ചിത്രം ഹരിയാനയിലെ വോട്ടര്‍പട്ടികയില്‍ 22 തവണ പ്രത്യക്ഷപ്പെട്ടതായി അവകാശപ്പെട്ടതിന് ഒരു ദിവസത്തിന് ശേഷം, അതേ ചിത്രം ഉള്‍പ്പെടുന്ന ഒരു വോട്ടര്‍ രേഖ ഇന്ത്യ ടുഡേ കണ്ടെത്തി. ഈ തവണ, ഈ ചിത്രം 2022 മാര്‍ച്ചില്‍ മരിച്ച ഒരു സ്ത്രീയുമായി ബന്ധിപ്പിച്ച നിലയിലായിരുന്നു. ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുല്‍ഗാന്ധി വലിയരീതിയിലുള്ള വോട്ടുമോഷണത്തെക്കുറിച്ച് ശക്തമായ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ബ്രസീലിയന്‍ മോഡലിന്റെ ചിത്രം വന്നത് 2022 ല്‍ മരണപ്പെട്ടയാളുടെ പേരിനൊപ്പം. അന്വേഷണാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത് ഇന്ത്യാടുഡേയാണ്. വിനോദ് എന്നയാളുടെ രണ്ടുവര്‍ഷം മുമ്പ് മരണപ്പെട്ട ഭാര്യയായ ഗുനിയ എന്ന വോട്ടറുടെ പേരിനൊപ്പമാണ് ബ്രസീലിയന്‍ മോഡല്‍ ലാറിസയുടെ ചിത്രം വന്നതെന്നും അവരുടെ പേര് ഇപ്പോഴും വോട്ടര്‍പട്ടികയില്‍ നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതും ഒരു വിദേശ വനിതയുടെ ഫോട്ടോയോടുകൂടി ആണെന്നതും തങ്ങളെ ഞെട്ടിച്ചതായി അവരുടെ കുടുംബം പറഞ്ഞു. മരിക്കുന്നതിന് മുന്‍പ് ഗുനിയ വോട്ട് ചെയ്തിരുന്നെന്നും,…
Read More » -
ഇന്ത്യയെക്കുറിച്ച് എബിസിഡി പോലും അറിയില്ല എന്നിട്ടും ബ്രസീലിയന്‍ വനിത ഇന്ത്യയില്‍ അതിപ്രശസ്ത ; എല്ലാറ്റിനും കാരണം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ; രണ്ടുദിവസം കൊണ്ട് പ്രൊഫൈലുകള്‍ തെരഞ്ഞത് പത്തുലക്ഷത്തിലധികം ഇന്ത്യാക്കാര്‍
ന്യൂഡല്‍ഹി: ഹരിയാന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പുതിയ ആരോപണങ്ങള്‍ക്ക് പിന്നാലെ രൂക്ഷപ്രതികരണവുമായി ‘ബ്രസീലിയന്‍ മോഡല്‍’. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി വോട്ടുമോഷണത്തെക്കുറിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ ‘ലാരിസ നെറി’ എന്ന സ്ത്രീയുടെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഇന്നലെ ഒരു പത്രസമ്മേളനത്തിനിടെ രാഹുല്‍ഗാന്ധി പങ്കിട്ട ഫോട്ടോ വര്‍ഷങ്ങള്‍ക്ക് മുമ്പ്, തനിക്ക് ഏകദേശം 20 വയസ്സുള്ളപ്പോള്‍ എടുത്തതാണെന്ന് അവര്‍ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കുന്നു. ”കൂട്ടുകാരേ, അവര്‍ എന്റെ ഒരു പഴയ ഫോട്ടോ ഉപയോഗിക്കുന്നു. അതൊരു പഴയ ഫോട്ടോയാണ്, ശരിയല്ലേ? എനിക്ക് 18 അല്ലെങ്കില്‍ 20 വയസ്സ് പ്രായമുണ്ടായിരുന്നു. ഇത് ഒരു തിരഞ്ഞെടുപ്പാണോ അതോ വോട്ടിംഗിനെക്കുറിച്ചാണോ എന്ന് എനിക്കറിയില്ല… പിന്നെ ഇന്ത്യയിലും. ആഹ്! ആളുകളെ കബളിപ്പിക്കാന്‍ അവര്‍ എന്നെ ഇന്ത്യക്കാരനായി ചിത്രീകരിക്കുന്നു, സുഹൃത്തുക്കളേ. എന്തൊരു ഭ്രാന്ത്! ഇത് എന്ത് ഭ്രാന്താണ്? നമ്മള്‍ ഏത് ലോകത്താണ് ജീവിക്കുന്നത്?” സ്ത്രീ വീഡിയോയില്‍ പറയുന്നു. എട്ട് വര്‍ഷം മുമ്പ് ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ അത്…
Read More » -
ഇതാ ഇതാണ് ഹരിയാനയിലെ വോട്ടറായ ആ ബ്രസീലിയന്‍ മോഡല്‍: ഇന്ത്യന്‍ രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലെന്നും അനുവാദമില്ലാതെയാണ് ചിത്രം ഉപയോഗിച്ചിരിക്കുന്നതെന്നും ബ്രസീലിയന്‍ മോഡല്‍: ഇന്ത്യയിലെ ജനങ്ങളെ വളരെയധികം ഇഷ്ടപ്പെടുന്നുവെന്നും ബ്രസീലിയന്‍ മോഡല്‍ ലാരിസ
ന്യൂഡല്‍ഹി: ഹരിയാനയിലെ വോട്ടര്‍പട്ടികയില്‍ ഇടം നേടിയ ബ്രസീലിയന്‍ മോഡല്‍ സോഷ്യല്‍ മീഡിയ വഴി തന്റെ അമ്പരപ്പും ഞെട്ടലും പങ്കിട്ട് അന്തം വിട്ടിരിക്കുന്നു. ഹരിയാനയില്‍ വോട്ടര്‍ പട്ടികയില്‍ വ്യാപകമായ കൊള്ള നടന്നതിനു തെളിവായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പരാമര്‍ശിച്ച ബ്രസീലിയന്‍ മോഡല്‍ ആരാണ്, ഇത് എ ഐ ചിത്രമാണോ തുടങ്ങിയ ചോദ്യങ്ങള്‍ ഉയരുമ്പോഴാണ് സാക്ഷാല്‍ മോഡല്‍ അങ്ങ് ബ്രസീലില്‍ നിന്നും സോഷ്യല്‍മീഡിയ വഴി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബ്രസീലിയന്‍ മോഡല്‍ ലാരിസയാണ് ഹരിയാനയിലെ ആ വോട്ടര്‍.ഇന്‍സ്റ്റഗ്രാമിലടക്കം ലക്ഷകണക്കിനുപേര്‍ ഫോളോവേഴ്‌സുള്ള ബ്രസിലീയന്‍ മോഡലാണ് ലാരിസ. തനിക്ക് ഒരു തമാശപറയാനുണ്ടെന്ന് ആമുഖമായി പറഞ്ഞുകൊണ്ടാണ് ലാരിസ തന്റെ വിഡിയോ തുടങ്ങുന്നത്. തന്റെ പഴയൊരു ചിത്രം ഇന്ത്യയിലെ വോട്ടെടുപ്പ് പ്രക്രിയയില്‍ ഉപയോഗിച്ചുവെന്നും ഇത് വിചിത്രമാണെന്നുമായിരുന്നു മോഡലിന്റെ വാക്കുകള്‍. ഇന്ത്യന്‍ രാഷ്ട്രീയവുമായി എനിക്ക് യാതൊരു ബന്ധവുമില്ല. അനുവാദമില്ലാതെയാണ് ചിത്രം ഉപയോഗിച്ചിരിക്കുന്നത്. ഞാന്‍ ഒരിക്കലും ഇന്ത്യയില്‍ പോയിട്ടില്ല. എന്റെ ഫോട്ടോ ഉപയോഗിച്ച് ഇന്ത്യയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരം പോരടിക്കുന്നു. തട്ടിപ്പിനെക്കുറിച്ച് വിശ്വസിക്കാനാകുന്നില്ല.…
Read More » -
ദേശസുരക്ഷാ കേസില്‍ കുവൈത്തി നടി അറസ്റ്റില്‍
കുവൈത്ത് സിറ്റി – ദേശസുരക്ഷാ കേസില്‍ പ്രശസ്ത കുവൈത്തി നടിയെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. ഇവരെ അന്വേഷണ വിധേയമായി 21 ദിവസത്തേക്ക് തടങ്കലില്‍ വെക്കാനും സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാനും പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു. നടിയുടെ വോയ്‌സ് ക്ലിപ്പ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇവരെ അറസ്റ്റ് ചെയ്ത് അന്വേഷണ വിധേയമായി 21 ദിവസം ജയിലില്‍ അടക്കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടത്.
Read More » -
എം.എ.യൂസഫലിക്ക് യു.എ.ഇ പ്രധാനമന്ത്രിയുടെ കയ്യൊപ്പിട്ട പുസ്്തകം സമ്മാനിച്ചു ; സന്തോഷവും നന്ദിയും അറിയിച്ച് യൂസഫലി
ദുബായ് : ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന നേട്ടം സ്വന്തമാക്കി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി. ലോകത്തിലെ പ്രധാനപ്പെട്ട ഒരു വിശിഷ്ട വ്യക്തിയുടെ കയ്യൊപ്പു പതിഞ്ഞ പുസ്തകം യൂസഫലിക്ക് ലഭിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് യൂസഫലിക്ക് പുസത്കം സമ്മാനിച്ചത്. ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ കയ്യൊപ്പ് പതിഞ്ഞ ‘ലെസന്‍സ് ഫ്രം ലൈഫ്: പാര്‍ട്ട് വണ്‍’ എന്ന പുസ്തകമാണ് അദ്ദേഹം യൂസഫലിക്ക് സമ്മാനിച്ചത്. ദുബായ് ഭരണാധികാരിയുടെ ഒപ്പ് പതിഞ്ഞ പുസ്തകം കൈപ്പറ്റിയതിന്റെ സന്തോഷം യൂസഫലി സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. യൂസഫലി സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്…. ആദരണീയനായ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എനിക്ക് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമായ ലെസന്‍സ് ഫ്രം ലൈഫ്: പാര്‍ട്ട് വണ്ണിന്റെ കൈയ്യൊപ്പോടു കൂടിയ പകര്‍പ്പ് അയച്ചുതന്നതില്‍…
Read More » -
ഇൻവെസ്റ്റ് കേരളാ ഉച്ചകോടിയിലൂടെ എത്തിയത് 36,000 കോടിയുടെ നിക്ഷേപം, 50,000 തൊഴിലവസരം: പി രാജീവ്
കൊച്ചി: 6th Nov 2025: കേരളത്തിന്റെ വ്യവസായ ചരിത്രത്തിലെ നിർണ്ണായക വഴിത്തിരിവായി ഫെബ്രുവരിയിൽ നടന്ന ഇൻവെസ്റ്റ് കേരളാ ഗ്ലോബൽ ഉച്ചകോടി. ഉച്ചകോടിയെത്തുടർന്ന് സംസ്ഥാനത്തേക്ക് 100 പദ്ധതികളിലായി 36,000 കോടി രൂപയുടെ നിക്ഷേപം എത്തിയെന്ന് സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. ഈ നിക്ഷേപങ്ങളിലൂടെ 50,000-ഓളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആലുവ ചുണങ്ങൻവേലിക്കടുത്ത്, ഇൻവെസ്റ്റ് കേരളാ ഉച്ചകോടിയിലൂടെ വന്ന നൂറാമത്തെ പദ്ധതിയായ NDR സ്‌പേസ് പ്രൈവറ്റ് ലിമിറ്റഡിന്റെ വെയർഹൗസിങ് ആൻഡ് ലോജിസ്റ്റിക്‌സ് ശൃംഖലക്ക് തറക്കല്ലിട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. നിക്ഷേപ നിർദേശങ്ങൾ പദ്ധതികളാക്കി മാറ്റുന്നതിൽ (Conversion Rate) കേരളം മറ്റ് സംസ്ഥാനങ്ങളെക്കാൾ വളരെ മുന്നിലാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ‘മറ്റ് സംസ്ഥാനങ്ങളിൽ ഇത് 14-15 ശതമാനമാണ്. എന്നാൽ, കേരളത്തിൽ നിക്ഷേപ നിർദേശങ്ങൾ യാഥാർഥ്യമാകുന്നതിന്റെ നിരക്ക് 24 ശതമാനമാണ്,’ മന്ത്രി പറഞ്ഞു. 250 കോടി രൂപ മുതൽമുടക്കിൽ NDR സ്‌പേസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിക്കുന്ന എ-ഗ്രേഡ് വെയർഹൗസിങ് ആൻഡ് ലോജിസ്റ്റിക്‌സിന്റെ ശിലസ്ഥാപനമാണ് മന്ത്രി നടത്തിയത്.…
Read More » -
വോട്ടു കൊള്ളക്കെതിരെ ഇന്ത്യയിൽ പ്രതിഷേധവും പ്രക്ഷോഭവും ശക്തമാക്കാൻ കോൺഗ്രസ് ; ഹരിയാനയിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാഹുൽ ഗാന്ധിക്ക് ഇന്ന് മറുപടി നൽകിയേക്കും
ന്യൂഡൽഹി : വ്യാജ വോട്ടുകൾ ചേർത്തും വോട്ട് പട്ടികയിൽ നിന്ന് പേരുകൾ വെട്ടി നീക്കിയും രാജ്യത്ത് നടക്കുന്ന വോട്ട് കൊള്ളക്കെതിരെ ഹിന്ദി ഒട്ടാകെ പ്രതിഷേധവും പ്രക്ഷോഭവും ശക്തമാക്കാൻ ഒരുങ്ങി കോൺഗ്രസ്. കഴിഞ്ഞദിവസം ഹരിയാനയിലെ വ്യാപകമായ വോട്ട് കൊള്ള കഴിഞ്ഞദിവസം ഹരിയാനയിലെ വ്യാപകമായ വോട്ട് കൊള്ളയെ കുറിച്ച് രാഹുൽഗാന്ധി തെളിവുകൾ സഹിതം വാർത്താ സമ്മേളനം നടത്തിയിരുന്നു. രാഹുലിന്റെ വെളിപ്പെടുത്തലുകളോടും ആരോപണങ്ങളോടും ഹരിയാനയിലെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഇന്ന് മറുപടി നൽകും. ഹരിയാനയിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാഹുലിന് വിശദമായ മറുപടി നൽകുമെന്ന് ഇന്നലെതന്നെ അറിയിച്ചിരുന്നു. വോട്ടർപട്ടികയിലെ ക്രമക്കേട് ആരോപിച്ച് ഇതുവരെ പരാതിയൊന്നും ലഭിച്ചില്ലെന്നും, വ്യാജ വോട്ടർമാരുണ്ടെങ്കിൽ അത് കേവലം ഒരു പാർട്ടിക്ക് മാത്രമല്ല ഗുണമാവുക എന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ പ്രതികരിച്ചിരുന്നു. അതേസമയം വോട്ട് കൊള്ള ആരോപണത്തിൽ വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസ് നീക്കം. ഹരിയാനയിൽ ഇന്ന് പ്രതിഷേധ പരിപാടികൾ തുടങ്ങുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. ഹരിയാനയിൽ കോണ്‍ഗ്രസിനെ തോൽപ്പിക്കാൻ ഗൂഢാലോചന…
Read More » -
തമിഴ്നാട്ടിൽ സർവ്വകക്ഷി യോഗം ഇന്ന് ; രാഷ്ട്രീയ പാർട്ടികളുടെ പൊതുയോഗങ്ങൾക്കും റോഡ് ഷോയ്ക്കും മാർഗരേഖ തയ്യാറാക്കും ; ഇന്നത്തെ യോഗത്തിലേക്ക് വിജയ്‌യുടെ പാര്‍ട്ടിയായ ടിവികെയെ ക്ഷണിച്ചില്ല
ചെന്നൈ : തമിഴ്നാട്ടിൽ ഇന്ന് രാഷ്ട്രീയപാർട്ടികളുടെ സർവ്വകക്ഷിയോഗം. എന്നാൽ ഇന്നത്തെ യോഗത്തിലേക്ക് വിജയ്‌യുടെ പാര്‍ട്ടിയായ ടിവികെയെ ക്ഷണിച്ചിട്ടില്ല. തമിഴ്നാട്ടിൽ രാഷ്ടീയ പാർട്ടികളുടെ പൊതുയോഗങ്ങൾക്കും റോഡ്ഷോയ്ക്കും മാർഗരേഖ തയ്യാറാക്കുന്നതിനായാണ് തമിഴ്നാട് സർക്കാർ സർവ്വകകഷി യോഗം ഇന്ന് വിളിച്ചു ചേർത്തിരിക്കുന്നത്. രാവിലെ സെക്രട്ടേറിയേറ്റിൽ തുടങ്ങുന്ന യോഗത്തിൽ മുതിർന്ന മന്ത്രിമാരും വിവിധ പാർട്ടി നേതാക്കളും പങ്കെടുക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അംഗീകാരമുള്ള രാഷ്ട്രീയ പാർട്ടികളെയും നിയമസഭയിലും പാർലമെന്റിലും ജനപ്രതിനിധികളുള്ള കക്ഷികളെയും മാത്രമാണ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്. വിജയ് നടത്തിയ റോഡ് ഷോക്കിടെ ഉണ്ടായ തിരക്കിലും പെട്ട് നിരവധി പേർ മരിച്ച കരൂർ ദുരന്തത്തിന് പിന്നാലെ പൊതുയോഗങ്ങൾക്കുള്ള മാർഗരേഖ തയ്യാറാക്കാൻ മദ്രാസ് ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു. അതേസമയം ഡിഎംകെയ്ക്ക് ടിവികെയുടെ വളർച്ചയിലുള്ള അസൂയ കാരണമാണ് ഇന്നത്തെ യോഗത്തിൽ നിന്ന് തങ്ങളെ ഒഴിവാക്കിയതെന്ന് ടിവികെ പാർട്ടി ജനറൽ സെക്രട്ടറി അരുൺരാജ് പ്രതികരിച്ചു.
Read More » -
ചൈനയും ഇന്ത്യയും എണ്ണവാങ്ങല്‍ മരവിപ്പിച്ചതോടെ വന്‍ ഇളവുകളുമായി വീണ്ടും റഷ്യ; ബാരലിന് നാലു ഡോളര്‍ വീണ്ടും കുറച്ചു; യുഎസ് ഉപരോധത്തോടെ കടുത്ത പ്രതിസന്ധിയില്‍ റഷ്യന്‍ എണ്ണക്കമ്പനികള്‍; കെട്ടിക്കിടക്കാന്‍ സാധ്യതയെന്നും റിപ്പോര്‍ട്ട്
മോസ്‌കോ: ഇന്ത്യയും ചൈനയും എണ്ണ വാങ്ങുന്നതില്‍ കുറവു വരുത്തിയതിനു പിന്നാലെ എണ്ണവിലയില്‍ വന്‍ കുറവു പ്രഖ്യാപിച്ച് റഷ്യ. യുക്രൈന്‍ യുദ്ധമാരംഭിച്ചതിനുശേഷം വിലക്കുറവിലാണ് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് എണ്ണ നല്‍കുന്നതെങ്കില്‍ ട്രംപിന്റെ ഇടപെടലിനെ തുടര്‍ന്ന് ഇന്ത്യ ഇറക്കുമതി കുറച്ചതോടെയാണ് വീണ്ടും വിലക്കുറവു നല്‍കുന്നത്. ഡിസംബര്‍ ലക്ഷ്യമിട്ട് ഇറക്കുമതി ചെയ്യുന്ന എണ്ണയ്ക്കു ബാരലിന് രണ്ടുമുതല്‍ നാലു ഡോളറിന്റെവരെ കുറവാണു പ്രഖ്യാപിച്ചതെന്നു നാലു റഷ്യന്‍ ഓയില്‍ സപ്ലൈയര്‍മാരെ ഉദ്ധരിച്ചു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യയുടെ ബജറ്റിന്റെ നിര്‍ണായക ഭാഗം നിറയക്കുന്നത് എണ്ണ കയറ്റുമതിയില്‍നിന്നു ലഭിക്കുന്ന വരുമാനമാണ്. എന്നാല്‍, 2022ല്‍ ആദ്യ ഘട്ട ഉപരോധം വരുമ്പോഴും റഷ്യ വിലക്കുറവു പ്രഖ്യാപിച്ചിരുന്നു. അന്ന് ഉപരോധം ശക്തമായിരുന്നില്ല. എന്നാല്‍, റഷ്യയുടെ വമ്പന്‍ എണ്ണക്കമ്പനികളായ ലൂക്കോയില്‍, റോസ്‌നെഫ്റ്റ് എന്നിവയെ ലക്ഷ്യമിട്ട് കടുത്ത ഉപരോധം പ്രഖ്യാപിച്ചതോടെയാണ് കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത്. നവംബര്‍ 21നുശേഷം ഈ കമ്പനികളുമായി വ്യാപാരം നടത്തരുതെന്നും യുഎസ് കര്‍ശന നിര്‍ദേശം നല്‍കി. ഇതിന്റെ ഫലമെന്നോണം ഇന്ത്യന്‍ റിഫൈനറികളായ ഹിന്ദുസ്ഥാന്‍ പെട്രോളിയം,…
Read More »