NEWS
-
‘ഞങ്ങൾ അവരെ തകർക്കുകയാണ്, കനത്ത ആക്രമണം വരാനിരിക്കുന്നേയുള്ളൂ’- ട്രംപ്; ‘ഡൊണാൾഡ് ട്രംപ് ലോകത്തിലെ ഏറ്റവും ശക്തനായ നേതാവ്, ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ അദ്ദേഹം ചെയ്യുന്നു’ നെതന്യാഹു
വാഷിങ്ടൺ/ടെൽ അവീവ്: ഇറാനെതിരായ യുദ്ധത്തിൽ കഠിനമായത് വരാനിരിക്കുന്നതെയുള്ളൂവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഞങ്ങൾ അവരെ തകർക്കുകയാണെന്നും ആ നീക്കങ്ങൾ മികച്ച രീതിയിൽ മുന്നേറുകയാണെന്നും ട്രംപ് പറഞ്ഞു. സിഎൻഎന്നിന് നൽകിയ അഭിമുഖത്തിലാണ് യുഎസ് പ്രസിഡന്റ് ഇക്കാര്യങ്ങൾ പരാമർശിച്ചത്. ‘എനിക്ക് തോന്നുന്നു, എല്ലാം വളരെ നന്നായി പോകുന്നു. അത് വളരെ ശക്തമാണ്. ലോകത്തിലെ ഏറ്റവും വലിയ സൈന്യം നമുക്കുണ്ട്, ഞങ്ങൾ അത് ഉപയോഗിക്കുന്നു’ ട്രംപ് പറഞ്ഞു.യുദ്ധം എത്രകാലം നീണ്ടുനിൽക്കുമെന്ന ചോദ്യത്തിന് അധികാലം നീണ്ടുനിൽക്കില്ലെന്ന് ട്രംപ് മറുപടി നൽകി. നാലാഴ്ച എടുക്കുമെന്ന് താൻ കരുതിയിരുന്നുവെന്നും എന്നാൽ ഷെ ഡ്യൂൾ ചെയ്തതിനേക്കാൾ അല്പം മുന്നിലാണ് ഇപ്പോൾ കാര്യങ്ങളെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാനിൽ ഭരണമാറ്റമാണ് യുഎസ് ആഗ്രഹിക്കുന്നതെന്നും ട്രംപ് സൂചന നൽകി. ‘ഞങ്ങൾ അവരെ ശക്തമായി ആക്രമിച്ചു തുടങ്ങിയിട്ടില്ല. വലിയൊരു തരംഗം ഇതുവരെ വന്നിട്ടില്ല. വലിയ ആക്രമണം ഉടൻ വരുന്നുവെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. അതേസമയം,യുദ്ധം അധികാൾ നീണ്ടുപോകില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ആവർത്തിച്ചു.…
Read More » -
തുടരെത്തുടരെ ബാലിസ്റ്റിക് മിസൈലുകള്‍ എത്തിയിട്ടും അറബ് രാജ്യങ്ങള്‍ പ്രതികരിക്കാത്തത് എന്ത്? സംയമനമോ അതോ മതമോ? ഇസ്രയേല്‍ പക്ഷത്താകുമെന്ന ഭയമോ? റുഹുള്ള ഖൊമേനി മുതല്‍ ഗാസവരെ; ജിസിസിയുടെ ധാര്‍മിക പ്രതിസന്ധി
കുവൈത്ത്: പശ്ചിമേഷ്യ എക്കാലത്തും അസ്ഥിരമായി നിലനിന്നപ്പോഴും മൂന്നു പതിറ്റാണ്ടായി ബഹ്റൈന്‍, ഖത്തര്‍, കുവൈറ്റ്, ഒമാന്‍, യു.എ.ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ സ്ഥിരതയുള്ള പ്രതിച്ഛായ കെട്ടിപ്പടുത്തിരുന്നു. എന്നാല്‍ ഇറാന്റെ മിസൈലുകളും ഡ്രോണുകളും ഗള്‍ഫ് രാജ്യങ്ങളിലെ യു.എസ് താവളങ്ങളില്‍ മാത്രമല്ല, ദുബായിലെയും അബുദാബിയിലെയും ആഡംബര ഹോട്ടലുകളിലും ജനവാസ മേഖലകളിലും പതിച്ചതോടെ മേഖലയെക്കുറിച്ചുള്ള ആ ധാരണ മാറി. വ്യവസായ കേന്ദ്രങ്ങളെയും സിവിലിയന്‍ കേന്ദ്രങ്ങളെയും ഇറാന്‍ ആക്രമിച്ചിട്ടും, മിക്കവാറും എല്ലാ അറബ് രാഷ്ട്രങ്ങളും ഇതുവരെ സംയമനം പാലിക്കുകയും ഏറ്റുമുട്ടല്‍ ഒഴിവാക്കുകയുമാണ് ചെയ്തത്. സംയമനമോ മതമോ? ഖമേനി കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇസ്രായേലിനും മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ താവളങ്ങള്‍ക്കും അറബ് രാജ്യങ്ങള്‍ക്കും നേരെ ഇറാന്‍ മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടത്. ഖമേനി ഇറാന്റെ രാഷ്ട്രത്തലവന്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള ഷിയാ മുസ്ലീങ്ങളുടെ നേതാവ് കൂടിയായിരുന്നു. മുസ്ലീം ഉമ്മത്തിന്റെ (Muslim Ummah) ഭാഗമായ ഒരു രാജ്യത്തിനെതിരെ അവര്‍ തിരിച്ചടിച്ചാല്‍, അത് വലിയ ഇസ്ലാമിക സമൂഹത്തിനെതിരായ പ്രവര്‍ത്തനമായും ഇസ്രായേലിനൊപ്പം നില്‍ക്കുന്നതായും വിലയിരുത്താന്‍ ഇടയാക്കും. അതും…
Read More » -
ഖമേനി മുതല്‍ പെസഷ്‌കിയാന്‍ വരെയുള്ള അധികാര ശ്രേണി; തലകളെത്ര ഉരുണ്ടു? തലവന്‍മാര്‍ ബാക്കിയെത്ര? അമേരിക്കന്‍- ഇസ്രയേല്‍ ആക്രമണം എവിടൊക്കെ? യുദ്ധം ഒറ്റനോട്ടത്തില്‍
ടെഹ്‌റാന്‍: ആദ്യം ഇസ്രയേല്‍ ആക്രമണത്തിനു തുടക്കമിട്ടപ്പോഴും നിലവില്‍ ഇസ്രയേലും അമേരിക്കയും സംയുക്തമായി മിസൈല്‍ വര്‍ഷം നടത്തുമ്പോഴും ഇറാനില്‍ ഏറ്റവും കൂടുതല്‍ ലക്ഷ്യമിട്ടത് വിവിധ മേഖലകളിലെ തലവന്‍മാരെയാണ്. സൈനിക മേധാവികള്‍ മുതല്‍ ശാസ്ത്രജ്ഞര്‍വരെ ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ടു. ഏറ്റവുമൊടുവില്‍ ഖമേനിയും അദ്ദേഹത്തിന്റെ ഏറ്റവുമടുത്ത വിശ്വസ്തരുമാണ് കൊല്ലപ്പെട്ടത്. ഇറാന്‍ എത്തി നില്‍ക്കുന്ന നിര്‍ണായക അവസ്ഥ ഒറ്റനോട്ടത്തില്‍ അറിയാം. ഇറാന്റെ അധികാര ഘടനയ്ക്ക് നേരെയുള്ള ആക്രമണം: ഇറാന്റെ പരമാധികാരി ആയത്തുള്ള അലി ഖമേനി ശനിയാഴ്ച കൊല്ലപ്പെട്ടതായി ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. പതിറ്റാണ്ടുകള്‍ക്കിടയില്‍ ഇറാനിയന്‍ ലക്ഷ്യങ്ങള്‍ക്ക് നേരെ അമേരിക്കയും ഇസ്രായേലും നടത്തിയ ഏറ്റവും വലിയ ആക്രമണത്തിന് ശേഷമാണിത്. ഈ ആക്രമണങ്ങളില്‍ ഇറാന്റെ സൈനിക നേതൃത്വത്തിലെ പ്രധാനപ്പെട്ട പലരും കൊല്ലപ്പെട്ടതായി ഇസ്രായേലും വ്യക്തമാക്കി. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇസ്രായേല്‍ നടത്തിവന്ന സൈനിക നീക്കങ്ങളില്‍ ഇറാന്റെ പല മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെടുകയും മിഡില്‍ ഈസ്റ്റിലുടനീളമുള്ള ടെഹ്റാന്റെ ശക്തരായ പ്രോക്‌സി ഗ്രൂപ്പുകള്‍ വളരെയധികം ദുര്‍ബലപ്പെടുകയും ചെയ്തിരുന്നു. താനും ജുഡീഷ്യറി തലവനും ശക്തമായ…
Read More » -
യുദ്ധത്തില്‍ ഇറാന്‍ ഒറ്റയാകുന്നത് എന്തുകൊണ്ട്? ആര്യന്‍മാരുടെ നാട് അല്ലെങ്കില്‍ പേര്‍ഷ്യ! ഹിന്ദിയും ഇംഗ്ലീഷും ഫ്രഞ്ചും കലര്‍ന്ന ഫാര്‍സി ഭാഷ; ഇസ്ലാം വരും മുമ്പേ സിന്ധുനദീ തടം വരെ വ്യാപിച്ച സാമ്രാജ്യം; ഇറാന്‍ ഒരിക്കലും അറബ് രാജ്യമല്ല
ടെഹ്‌റാന്‍: തലക്കെട്ടുകളില്‍ സൗദിക്കോ, യുഎഇയ്‌ക്കൊ ഒപ്പം ഇറാന്റെ പേരു പരാമര്‍ശിക്കുമ്പോള്‍ എല്ലാം അറബ് രാജ്യങ്ങളാണെന്നാണു കരുതുന്നത്. ഭൂമിശാസ്ത്രപരമായ സാമ്യവും ഇസ്ലാം മതവും ഇതു കാരണമാകുന്നു. അത്തരമൊരു ധാരണ സ്വാഭാവികമാണെങ്കിലും ഇറാന്‍ ഒരു അറബ് രാജ്യമല്ല! അത് എന്തുകൊണ്ടാണെന്ന് മനസിലാക്കാന്‍, ആധുനിക രാഷ്ട്രീയത്തിനും എണ്ണസമ്പത്തിനും സമീപകാലത്തെ യുദ്ധങ്ങള്‍ക്കും അപ്പുറം, കല്ലില്‍ കൊത്തിയ പുരാതന സാമ്രാജ്യങ്ങളുടെ കാലഘട്ടത്തിലേക്കു പോകേണ്ടതുണ്ട്. അറബികളോ ഇറാനോ ഉണ്ടാകുന്നതിന് മുന്‍പ് മേഖലയില്‍ ഇസ്ലാം മതം വ്യാപിക്കുന്നതിന് എത്രയോ മുന്‍പ് പേര്‍ഷ്യ (Persia) നിലനിന്നു. ബിസിഇ ആറാം നൂറ്റാണ്ടില്‍ സൈറസ് ദി ഗ്രേറ്റ് (Cyrus the Great) സ്ഥാപിച്ച ശക്തമായ അക്കീമെനിഡ് സാമ്രാജ്യം (Achaemenid Empire) സിന്ധു നദീതടം മുതല്‍ മെഡിറ്ററേനിയന്‍വരെ വ്യാപിച്ചുകിടക്കുന്ന പ്രദേശങ്ങള്‍ ഭരിച്ചിരുന്നു. പേഴ്സെപോളിസ് (Persepolis) മരുഭൂമിയില്‍ നിന്ന് ഒരു ഔദ്യോഗിക തലസ്ഥാനമായി ഉയര്‍ന്നു വന്നു. ‘ഇറാന്‍’ എന്ന പേര് തന്നെ ‘ആര്യന്മാരുടെ നാട്’ എന്നര്‍ഥമുള്ള പുരാതന വാക്കില്‍ നിന്നാണ് വന്നത്. ഈ നാഗരികത പേര്‍ഷ്യന്‍ ആയിരുന്നു അറേബ്യന്‍…
Read More » -
യുദ്ധം മടുത്തെന്ന് ജനം; ഇസ്രയേലിന് എതിരായ ആക്രമണത്തിന് പിന്നാലെ ഹിസ്ബുള്ളയെ നിരോധിച്ച് ലെബനന്‍; ഖമേനി വളര്‍ത്തിയ ഭീകരര്‍ക്കെതിരേ അവസാന ആക്രമണം തുടങ്ങി ഇസ്രയേല്‍; ചരിത്രപരമായ നീക്കമെന്ന് വിദഗ്ധര്‍
ബെയ്‌റൂട്ട്: ഇറാന്റെ പരമോന്നത നേതാവ് ഖമേനി കൊല്ലപ്പെട്ടതിനു പിന്നാലെ ഇസ്രയേലിനു നേരെ വെടിയുതിര്‍ത്ത ഹിസ്ബുള്ളയ്‌ക്കെതിരേ ലെബനന്‍ സര്‍ക്കാര്‍ രംഗത്ത്. ഹിസ്ബുള്ളയ്ക്കു നിരോധനം ഏര്‍പ്പെടുത്തി പുറത്തുവന്ന ഉത്തരവിലാണ് വെടിയുതിര്‍ക്കാന്‍ പാടില്ലെന്ന നിര്‍ദേശമുള്ളത്. ലെബനീസ് സര്‍ക്കാരും ഹിസ്ബുള്ള തീവ്രവാദികളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാക്കാന്‍ ഇതിടയാക്കും. 2024-ലെ യുദ്ധത്തില്‍ ഇസ്രായേലില്‍നിന്ന് കനത്ത തിരിച്ചടി നേരിട്ട ഹിസ്ബുള്ളയുടെ സ്വാധീനം ലെബനനില്‍ കുറഞ്ഞുവരുന്നതിന്റെ സൂചനയാണ് സര്‍ക്കാരിന്റെ ഈ തീരുമാനം. 1975-90 കാലഘട്ടത്തിലെ ആഭ്യന്തര യുദ്ധത്തിന് ശേഷം രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ വലിയ മാറ്റമുണ്ടായെന്നും വിലയിരുത്തപ്പെടുന്നു. ഹിസ്ബുള്ളയുടെ ഡ്രോണ്‍, റോക്കറ്റ് ആക്രമണങ്ങള്‍ക്ക് മറുപടിയായി ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളിലും ലെബനന്റെ മറ്റ് ഭാഗങ്ങളിലും ഇസ്രായേല്‍ ശക്തമായ വ്യോമാക്രമണം നടത്തി. ഇതില്‍ 31 പേര്‍ കൊല്ലപ്പെട്ടതായി ലെബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. צה״ל החל כעת בתקיפת מטרות נוספות של ארגון הטרור חיזבאללה בלבנון. בין המטרות שהותקפו, מחסני אמצעי לחימה ותשתיות נוספות של ארגון הטרור…
Read More » -
ഇറാന്‍ ആക്രമണത്തിന് വ്യോമപാത ഉപയോഗിക്കാന്‍ പാടില്ലെന്ന സോഷ്യലിസ്റ്റ് പ്രധാനമന്ത്രിയുടെ കര്‍ശന നിലപാട്; സ്‌പെയിന്‍ വിട്ടത് 15 അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍; ഫ്‌ളൈറ്റ് റഡാര്‍ വിവരങ്ങള്‍ പുറത്ത്
മാഡ്രിഡ്: ഇറാനെതിരായ ആക്രമണത്തിന് വ്യോമപാതകള്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നു വ്യക്തമാക്കിയതിനു പിന്നാലെ കുറഞ്ഞത് 15 അമേരിക്കന്‍ വിമാനങ്ങളെങ്കിലും സ്‌പെയിന്‍ വിട്ടെന്നു റിപ്പോര്‍ട്ട്. തെക്കന്‍ സ്‌പെയിനിലെ റോട്ട (Rota), മൊറോണ്‍ (Moron) സൈനിക താവളങ്ങളില്‍ നിന്ന് 15 യുഎസ് വിമാനങ്ങള്‍ പുറപ്പെട്ടതായി ഫ്‌ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റായ ഫ്‌ലൈറ്റ്റഡാര്‍ 24 (FlightRadar24) തിങ്കളാഴ്ച പുറത്തുവിട്ട മാപ്പുകള്‍ വ്യക്തമാക്കുന്നു. യുഎസും സ്‌പെയിനും സംയുക്തമായാണ് ഈ സൈനിക താവളങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതെങ്കിലും അവ സ്‌പെയിനിന്റെ പരമാധികാരത്തിന് കീഴിലാണെന്നും, ഇറാനെതിരായ ആക്രമണത്തിന് ഇവ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും വിദേശകാര്യ മന്ത്രി ജോസ് മാനുവല്‍ അല്‍ബാരസ് പറഞ്ഞു. ഇറാന്‍ ആക്രമണത്തെ സ്‌പെയിന്‍ അപലപിക്കുകയും ചെയ്തു. ‘സ്പാനിഷ് താവളങ്ങള്‍ ഈ ഓപ്പറേഷനായി ഉപയോഗിക്കുന്നില്ല, യുണൈറ്റഡ് സ്റ്റേറ്റ്‌സുമായുള്ള കരാറില്‍ ഉള്‍പ്പെടാത്തതോ ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന് വിരുദ്ധമായതോ ആയ ഒന്നിനും അവ ഉപയോഗിക്കില്ലെന്നും വിദേശകാര്യമന്ത്രി സ്പാനിഷ് മാധ്യമമായ ടെലിസിന്‍കോയോട് പ്രതികരിച്ചു. ഈ വിമാനങ്ങളില്‍ കുറഞ്ഞത് ഏഴെണ്ണമെങ്കിലും ജര്‍മ്മനിയിലെ റാംസ്‌റ്റൈന്‍ (Ramstein) എയര്‍ ബേസില്‍ ഇറങ്ങിയതായി ഫ്‌ലൈറ്റ്റഡാര്‍ 24 കാണിക്കുന്നു. തുടക്കത്തില്‍ ബ്രിട്ടനും…
Read More » -
‘ഇറാനോട് യുഎസ് കാണിച്ചത് അനാവശ്യം; ചർച്ചകൾ പുരോഗമിക്കുന്നതിനിടെ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു‘: അമേരിക്കയെ വിമർശിച്ച് പാക്കിസ്ഥാൻ
ന്യൂയോർക്ക്: ഇറാനെ ആക്രമിച്ച അമേരിക്കൻ നടപടിക്കെതിരെ പാകിസ്ഥാൻ. ഐക്യരാഷ്ട്ര സഭയിൽ നടന്ന ചർച്ചയിലാണ് വിമർശനം ഉന്നയിച്ചത്. സമാധാനപരമായ ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാൻ ഇറാനും തയ്യാറായതാണ്. ഈ ചർച്ചകൾ നടക്കുന്നതിനിടെ ആക്രമണം നടത്തിയത് അനാവശ്യമാണെന്ന് ഐക്യരാഷ്ട്രസഭയിലെ പാകിസ്ഥാൻ അംബാസഡർ അസിം ഇഫ്തിഖർ അഹമ്മദ് പറഞ്ഞു. യുദ്ധം മേഖലയിലെ സമാധാനത്തെയും സുസ്ഥിരതയെയും തകർക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംയമനം പാലിക്കണം: നിലവിലെ സാഹചര്യം കൂടുതൽ വഷളാകാതിരിക്കാൻ എല്ലാ കക്ഷികളും പരമാവധി സംയമനം പാലിക്കണമെന്ന് പാകിസ്ഥാൻ ആവശ്യപ്പെട്ടു. സൗദി അറേബ്യ, ബഹ്‌റൈൻ, ജോർദാൻ, കുവൈറ്റ്, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തിയ ആക്രമണങ്ങളെയും പാകിസ്ഥാൻ അപലപിച്ചു. ഈ രാജ്യങ്ങൾക്ക് പാകിസ്ഥാൻ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. സമാധാന ചർച്ചകൾക്ക് അറബ് രാജ്യങ്ങളാണ് മധ്യസ്ഥം വഹിച്ചത്. അതിനിടെ ഉണ്ടായ സൈനിക നീക്കങ്ങൾ നിർഭാഗ്യകരമാണ്. യുഎസിനും ഇറാനും ഇടയിൽ നടന്ന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാൻ ഒമാൻ നടത്തിയ ഇടപെടലുകളെ പാകിസ്ഥാൻ പ്രത്യേകം പ്രശംസിച്ചു. ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ഇന്ത്യ ഭീകര കേന്ദ്രങ്ങൾ…
Read More » -
കാറിൽവച്ച് മക്കൾക്ക് വിഷം കലർത്തിയ ജ്യൂസ് നൽകി, വിഷം കഴിച്ച പിതാവിന് മരിച്ചു, മക്കൾ ഗുരുതരാവസ്ഥയിൽ, കാറിൽ അബോധാവസ്ഥയിൽ കിടന്ന മൂന്നുപേരെയും ആശുപത്രിയിലെത്തിച്ചത് നാട്ടുകാർ!! കുട്ടികൾ ജ്യൂസ് കുടിച്ചത് വിഷമെന്ന് അറിയാതെ, ആത്മഹത്യയ്ക്ക് പിന്നിൽ സാമ്പത്തിക ബാധ്യതയെന്ന് പോലീസ്
ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ പെൺമക്കൾക്കു വിഷം നൽകിയ പിതാവ് മരിച്ചു. മാന്നാർ ശിവശൈലം വെള്ളിക്കിഴക്കേതിൽ മനോജ് (45) ആണ് മരിച്ചത്. കുട്ടികൾക്ക് വിഷം കലർത്തിയ ജ്യൂസ് നൽകിയ ശേഷം സ്വയം വിഷം കഴിച്ചാണ് പിതാവ് മരിച്ചത്. മക്കളായ ശിവഗംഗ ആറാം ക്ലാസിലും ശിവ കീർത്തന രണ്ടാം ക്ലാസിലുമാണ് പഠിക്കുന്നത്. ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. സ്‌കൂളിൽ നിന്ന് വിളിച്ചുകൊണ്ടു വരുന്ന വഴിയാണ് മനോജ് കുട്ടികൾക്ക് വിഷം നൽകിയത്. സാമ്പത്തിക ബാധ്യതയാണ് സംഭവത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. കാറിൽ അബോധാവസ്ഥയിൽ പാലത്തിനരികിൽ കിടക്കുന്നത് കണ്ട നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. വിഷമാണെന്ന് അറിയാതെയാണ് മക്കൾ ജ്യൂസ് കുടിച്ചതെന്നും പോലീസ് പറഞ്ഞു.
Read More »

