NEWS

  • ഇരുട്ടിവെളുത്തപ്പോള്‍ വാര്യര്‍ പാണക്കാട്ടെത്തിയത് വെറുതേയല്ല; കോണ്‍ഗ്രസിനെ ഭയപ്പെടുത്തുന്നത് ചില അടിയൊഴുക്കുകള്‍

    കോഴിക്കോട്: ബിജെപി ബന്ധം അവസാനിപ്പിച്ച് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യരെ ഇരുകയ്യും നീട്ടിയാണ് പാര്‍ട്ടി സ്വീകരിച്ചത്. ത്രിവര്‍ണ ഷാളണിഞ്ഞ് വൈകുന്നേരം പാലക്കാട് നഗരത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനായി സന്ദീപ് വാര്യര്‍ പ്രചാരണത്തിനിറങ്ങുകയും ചെയ്തു. വമ്പന്‍ റോഡ് ഷോയാണ് യുഡിവൈഎഫ് സംഘടിപ്പിച്ചത്. പ്രവര്‍ത്തകര്‍ ആവേശത്തിലാഴ്ന്ന സന്ധ്യാനേരത്തിനാണ് പാലക്കാട് സാക്ഷിയായത്. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലെത്തിയതിന് പിന്നാലെ ഇടത് ക്യാമ്പ് കുത്തിപ്പൊക്കിയത് മുമ്പ് അദ്ദേഹം നടത്തിയ വര്‍ഗീയവും ന്യൂനപക്ഷ വിരുദ്ധവുമായ ചില പരാമര്‍ശങ്ങളാണ്. കടുത്ത ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തില്‍ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം കോണ്‍ഗ്രസിനെ തുണച്ചിരുന്ന ഘടകമാണ്. ഈ തിരഞ്ഞെടുപ്പിലും അതുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ഷാഫി പറമ്പില്‍ മത്സരിക്കുമ്പോള്‍ ഇടത് പക്ഷത്തുള്ള മതേതര വോട്ടുകള്‍ പോലും ഷാഫിക്ക് ലഭിച്ചിരുന്നു. എന്നാല്‍ രാഹുലിന് അത് അതുപോലെ ലഭിക്കുമോയെന്ന സംശയം തുടക്കം മുതല്‍ തന്നെയുണ്ട്. ഈ ആശങ്ക പരിഹരിക്കാന്‍ സ്വന്തം തിരഞ്ഞെടുപ്പ് പോലെ മണ്ഡലത്തില്‍ ഓടി നടക്കുകയാണ് ഷാഫി പറമ്പില്‍. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്ന സന്ദീപിന് വന്‍ സ്വീകരണമാണ് ലഭിച്ചത്.…

    Read More »
  • വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കി, കരിപ്പൂരിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി, ഏഴിന് എത്തേണ്ട വിമാനം എത്തിയത് പത്തിന്

    കോഴിക്കോട്: ദുബായില്‍നിന്ന് കരിപ്പൂരിലേക്കു പുറപ്പെട്ട വിമാനം യാത്രക്കാരന്‍ മദ്യപിച്ചു ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്ന് തിരിച്ചിറക്കി. പോലീസെത്തി യാത്രക്കാരനെ കൊണ്ടുപോയശേഷമാണ് വിമാനം വീണ്ടും പുറപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്ക് ദുബായില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ഫ്ളൈ ദുബായ് വിമാനത്തില്‍ വേങ്ങര സ്വദേശിയായ യാത്രക്കാരനാണ് മദ്യപിച്ച് ബഹളമുണ്ടാക്കിയതെന്ന് സഹയാത്രക്കാര്‍ പറഞ്ഞു. വിമാനം ദുബായില്‍നിന്ന് പുറപ്പെട്ടശേഷവും ഇയാള്‍ ബഹളം തുടര്‍ന്നു. മറ്റുയാത്രക്കാര്‍ക്ക് ശല്യമായതോടെ വിമാനം തിരികെയിറക്കുകയായിരുന്നു. യാത്രക്കാരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചശേഷമാണ് ഇയാളെ ദുബായ് പോലീസ് കൊണ്ടുപോയത്. രാവിലെ ഏഴോടെ കരിപ്പൂരിലെത്തേണ്ട വിമാനം പത്തരയോടെയാണ് എത്തിയത്.

    Read More »
  • പകല്‍ മീന്‍ പിടിത്തവും രാത്രി മോഷണവും; ഭാര്യയും മക്കളും ബന്ധുക്കളും കൂടെ വേണമെന്ന് നിര്‍ബന്ധം; സന്തോഷ് ശെല്‍വത്തെ കുടുക്കിയത് നെഞ്ചിലെ ‘ജ്യോതി’

    കൊച്ചി: കുറുവ സംഘത്തെ കണ്ടെത്താന്‍ കേരളം മുഴുവന്‍ പോലീസ് വലവീശും. പല സംഘങ്ങള്‍ കേരളത്തിലെ പല ജില്ലകളിലുമുണ്ടെന്നാണ് പോലീസ് തിരിച്ചറിയുന്നത്. അതിനിടെ തമിഴ്നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് കുറുവ സംഘത്തെ ഇല്ലായ്മ ചെയ്യാനും ശ്രമിക്കും. തമിഴ്നാട് പോലീസുമായി ആശയ വിനിമയം നടത്തി സംയുക്ത ഓപ്പറേഷനും സാധ്യത തേടും. കേരളത്തിലെ കുറുവ സംഘം ഭീതി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ഇത്. അലഞ്ഞു നടക്കുന്ന ആളുകളെ പോലീസ് നിരീക്ഷിക്കും. ടെന്റ് കെട്ടി താമസിക്കുന്നവരുടെ ചലനവും പരിശോധിക്കും. ഇവര്‍ കുറുവക്കാരാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഇത്. കുണ്ടന്നൂര്‍ മേല്‍പാലത്തിനു താഴെ നിന്നു ശനിയാഴ്ച രാത്രി മണ്ണഞ്ചേരി പൊലീസ് സാഹസികമായി പിടികൂടിയ കുറുവ സംഘാംഗം തമിഴ്നാട് തേനി കാമാക്ഷിപുരം ചന്ദനമാരിയമ്മന്‍ കോവില്‍ സ്ട്രീറ്റില്‍ സന്തോഷ് ശെല്‍വം തന്നെയാണു ജില്ലയിലെ രണ്ടു മോഷണക്കേസിലെ പ്രതിയെന്നു പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സന്തോഷ് ശെല്‍വം നെഞ്ചില്‍ പച്ച കുത്തിയത് ഭാര്യയുടെ പേരായിരുന്നു. മോഷണം നടന്ന കോമളപുരത്തെ സിസിടിവി ക്യാമറകളില്‍ ടാറ്റു കണ്ടിരുന്നു. അത് ജ്യോതിയുടേതായിരുന്നു. സന്തോഷിനെ…

    Read More »
  • എഎപിക്ക് പണിയാകും ഈ രാജി; കൈലാഷ് ഗഹ്ലോട്ട് ജനപ്രിയ പദ്ധതികളുടെ സൂത്രധാരന്‍

    ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങേണ്ട സമയത്ത് മുതിര്‍ന്ന നേതാവും മന്ത്രിയുമൊക്കെയായ കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടത് ആം ആദ്മി പാര്‍ട്ടിക്ക്(എഎപി) ക്ഷീണമാണെന്നാണ് വിലയിരുത്തല്‍. ഭരണ രംഗത്തും അല്ലാതെയും എഎപിക്ക് മുതല്‍കൂട്ടായിരുന്ന നേതാവായിരുന്നു അദ്ദേഹം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് മുതല്‍ക്ക് തന്നെ ഗഹ്ലോട്ടിന്റെ പരിഭവം എഎപിക്കുള്ളില്‍ ചര്‍ച്ചയായിരുന്നു. എന്ന് ഇറങ്ങും എന്ന് മാത്രമെ അറിയാനുണ്ടായിരുന്നുള്ളൂവെന്നാണ് എഎപി നേതാക്കള്‍ വ്യക്തമാക്കുന്നത്. ഗതാഗതം, ആഭ്യന്തരം, വനിതാ ശിശുക്ഷേമം, ഭരണപരിഷ്‌കാരങ്ങള്‍, ഐടി തുടങ്ങി ജനങ്ങളുമായി ഏറെ അടുത്ത് കിടക്കുന്ന വകുപ്പുകളാണ് ഗഹ്ലോട്ട് കൈകാര്യം ചെയ്തിരുന്നത്. തെരഞ്ഞടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ഗഹ്ലോട്ടിന്റെ രാജി, ക്ഷേമപദ്ധതികളുമായി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങാനുള്ള എഎപിയുടെ നീക്കങ്ങള്‍ക്കും തിരിച്ചടിയാകും. ജാട്ട് സമുദായത്തിനിടയില്‍ സ്വാധീനമുള്ള നേതാവായിരുന്നു അദ്ദേഹം. ഈ വിഭാഗത്തിലുള്ള വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ഗഹ്ലോട്ട് തന്നെ ധാരാളമായിരുന്നു. കേന്ദ്രത്തിനെതിരായ എഎപിയുടെ നിരന്തര പോരാട്ടവും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതിലെ ശ്രദ്ധക്കുറവുമാണ് പാര്‍ട്ടി വിടാനുള്ള കാരണങ്ങളായി ഗഹ്ലോട്ട് വ്യക്തമാക്കുന്നത്. രാഷ്ട്രീയ അജണ്ട, മദ്യനയക്കേസുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ…

    Read More »
  • മണിപ്പുരില്‍ ജനപ്രതിനിധികള്‍ക്കും രക്ഷയില്ല; 13 എം.എല്‍.എമാരുടെ വീടുകള്‍ തകര്‍ത്തു

    ഇംഫാല്‍: കലാപം തുടരുന്ന മണിപ്പുരില്‍, ജനപ്രതിനിധികളുടെ വീടുകള്‍ക്കുനേരെ ആക്രമണം രൂക്ഷമാകുന്നു. ഒന്‍പത് ബി.ജെ.പി എം.എല്‍.എമാരുടേത് ഉള്‍പ്പടെ ഇംഫാല്‍ താഴ്വരയിലുള്ള 13 നിയമസഭാംഗങ്ങളുടെ വീടുകള്‍ അക്രമികള്‍ തകര്‍ത്തു. ഞായറാഴ്ച രാത്രി മുഴുവന്‍ നീണ്ടുനിന്ന ആളക്കൂട്ട ആക്രമണങ്ങള്‍ക്കും തീവെപ്പുകള്‍ക്കും ശേഷമായിരുന്നു സംഭവം. പൊതുമരാമത്ത് മന്ത്രി ഗോവിന്ദാസ് കോന്തൗജം, ബി.ജെ.പി എം.എല്‍.എമാരായ വൈ.രാധേശ്യാം, പവോനം ബ്രൊജെന്‍, കോണ്‍ഗ്രസ് നിയമസഭാംഗം ടി.എച്ച്. ലോകേഷ്വര്‍ എന്നിവരുടെ ഉള്‍പ്പടെ വീടുകളാണ് നശിപ്പിക്കപ്പെട്ടത്. ബി.ജെ.പി എം.എല്‍.എ കോംഖാം റോബിന്‍ദ്രോയെ കാണമെന്ന് ആവശ്യപ്പെട്ടെത്തിയ കലാപകാരികള്‍ അദ്ദേഹത്തിന്റെ വീട് തകര്‍ത്തതായി പോലീസ് പറഞ്ഞു. കഴിഞ്ഞദിവസങ്ങളിലും സമാനമായ സംഭവങ്ങള്‍ ഉണ്ടായിരുന്നു. ആരോഗ്യ കുടുംബക്ഷേമ മന്ത്രി സപം രഞ്ജന്റെ വസതിയിലേക്ക് ജനക്കൂട്ടം ഇരച്ചുകയറി. ഉപഭോക്തൃ-പൊതുവിതരണ മന്ത്രി എല്‍. സുശീന്ദ്രോ സിങ്ങിന്റെ വീട്ടിലും പ്രതിഷേധക്കാര്‍ ഇരച്ചുകയറിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ പ്രക്ഷോഭകര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്ങിന്റെ മരുമകന്‍ കൂടിയായ ബിജെപി നിയമസഭാംഗം ആര്‍.കെ. ഇമോയുടെ വസതിക്ക് മുന്നില്‍ തടിച്ചുകൂടി. സംഘര്‍ഷത്തില്‍ സര്‍ക്കാര്‍…

    Read More »
  • പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കാസര്‍കോട് യുവാവിന്റെ വീട്ടിലെത്തി; പിന്നെ കണ്ടെത്തിയത് ഇരുവരുടേയും മൃതദേഹം

    കാസര്‍കോട്: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയും യുവാവും ആളൊഴിഞ്ഞ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. കാസര്‍കോട് ജില്ലയിലെ പരപ്പ പുലിയംകുളത്താണ് സംഭവം. നെല്ലിരിയിലെ ആളൊഴിഞ്ഞ വീട്ടിലാണ് രാജേഷ് (21), ലാവണ്യ (17) എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നെല്ലിയേരി സ്വദേശിയാണ് രാജേഷ്, മാലോത്ത് കസബ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ലാവണ്യ. ശനിയാഴ്ചയാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ ലാവണ്യയും സുഹൃത്തായ മറ്റൊരു പെണ്‍കുട്ടിയും ഒരുമിച്ചാണ് പരപ്പയെന്ന സ്ഥലത്ത് എത്തിയത്. ഇവിടെ നിന്ന് സുഹൃത്തിനെ മടക്കിയയച്ച ശേഷം ലാവണ്യ നെല്ലിരിയിലെ രാജേഷിന്റെ വീട്ടിലേക്ക് തനിച്ച് പോകുകയായിരുന്നു. അവിടെ വെച്ച് സംസാരിച്ച ശേഷം രാജേഷും ലാവണ്യയും ചേര്‍ന്ന് തൊട്ടടുത്തുള്ള ആളൊഴിഞ്ഞ വീട്ടിലേക്ക് പോകുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും ഇരുവരേയും കാണാതായതോടെ അന്വേഷിച്ചെത്തിയപ്പോഴാണ് വീടിന്റെ ഹൂക്കില്‍ രാജേഷും ലാവണ്യയും തൂങ്ങി മരിച്ചതായി കണ്ടെത്തിയത്. ഉടനെ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയും അവര്‍ സംഭവസ്ഥലത്തേക്ക് എത്തുകയുമായിരുന്നു. രാഘവന്റെയും ജാനകിയുടെയും മകനാണ് രാജേഷ്. സഹോദരങ്ങള്‍:…

    Read More »
  • കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ മുറികളിലെ പരിശോധന; റിപ്പോര്‍ട്ട് തേടി വനിതാ കമ്മീഷന്‍

    കൊച്ചി: പാലക്കാട് കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ മുറികളിലെ പരിശോധനയില്‍ റിപ്പോര്‍ട്ട് തേടി വനിതാ കമ്മീഷന്‍. മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയുടെ പരാതിയിലാണ് അന്വേഷണം. കേസില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടുവെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി മീഡിയവണിനോട് പറഞ്ഞു. മുറികളിലുണ്ടായിരുന്ന വനിത നേതാക്കള്‍ പരാതി നല്‍കിയിട്ടില്ലെന്നും സതീദേവി കൂട്ടിച്ചേര്‍ത്തു. കെപിഎം ഹോട്ടലിലെ പാതിരാ പരിശോധനയില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ പരാതി നല്‍കിയിരുന്നു. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയുമാണ് ഡിജിപിക്കു പരാതി നല്‍കിയത്. വനിതാ പൊലീസ് ഇല്ലാതെ മുറിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചെന്നും നിയമങ്ങള്‍ പാലിക്കാതെയാണ് പൊലീസ് ഇടപെട്ടതെന്നും പരാതിയില്‍ ആരോപിക്കുന്നു. സംഭവത്തില്‍ സമഗ്രാന്വേഷം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യമുണ്ട്. നവംബര്‍ അഞ്ചിന് രാത്രി 12 മണിയോടെയാണ് കെപിഎം ഹോട്ടലില്‍ അപ്രതീക്ഷിതമായി പൊലീസ് പരിശോധന നടത്തുന്നത്. ആദ്യമായി ബിന്ദു കൃഷ്ണ, ഷാനിമോള്‍ ഉസ്മാന്‍ എന്നിവര്‍ താമസിച്ച…

    Read More »
  • പാലക്കാട് പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം; കൊട്ടിക്കലാശം ഗംഭീരമാക്കാന്‍ മുന്നണികള്‍

    പാലക്കാട്: വീറും വാശിയും നിറഞ്ഞ പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വൈകീട്ട് ആറു മണിക്ക് കൊട്ടിക്കലാശത്തോടെയാണ് പ്രചാരണം സമാപിക്കുക. ഒന്നര മാസം നീണ്ട പരസ്യപ്രചാരണത്തിനു ശേഷം നടക്കുന്ന കലാശക്കൊട്ട് ഗംഭീരമാക്കാനുള്ള തയാറെടുപ്പിലാണ് മുന്നണികള്‍. മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികളുടെയും റോഡ് ഷോ ഉച്ചയ്ക്ക് ആരംഭിക്കും. എല്ലാ പ്രകടനങ്ങളും പാലക്കാട് സ്റ്റേഡിയം പരിസരത്താണ് സമാപിക്കുക. ചേലക്കരയിലും വയനാട്ടിലും തിരഞ്ഞെടുപ്പു കഴിഞ്ഞതിനാല്‍ അവിടത്തെ സ്ഥാനാര്‍ഥികളും പ്രചാരണത്തിന് പാലക്കാട്ട് എത്തിയിട്ടുണ്ട്. മുന്നണികളുടെ ആവേശം അതിരുകടക്കാതിരിക്കാന്‍ പൊലീസും അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. എല്‍ഡിഎഫിനായി ഡോ. പി സരിനും യുഡിഎഫിനായി രാഹുല്‍ മാങ്കൂട്ടത്തിലും ബിജെപിയുടെ സി കൃഷ്ണകുമാറുമാണ് പാലക്കാട് ജനവിധി തേടുന്നത്. ബുധനാഴ്ചയാണ് വോട്ടെടുപ്പ്.  

    Read More »
  • പാണക്കാട് തങ്ങളെ പിണറായി അളക്കേണ്ട; മുഖ്യമന്ത്രിക്ക് മറുപടിയുമായി ലീഗ് മുഖപത്രം

    കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ ജമാഅത്തെ ഇസ്ലാമിയുടെ അനുയായിയുടെ മട്ടില്‍ പെരുമാറുന്നയാള്‍ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിന് മറുപടിയുമായി ലീഗ് മുഖപത്രം ചന്ദ്രിക. പാണക്കാട് കുടുംബത്തെയും സാദിഖലി ശിഹാബ് തങ്ങളെയും ലക്ഷ്യംവെക്കുന്നതിലൂടെ പിണറായി വിജയന്‍ സംഘപരിവാര്‍ താല്‍പര്യങ്ങള്‍ക്ക് കൈത്താങ്ങാണ് നല്‍കിയിരിക്കുന്നതെന്ന് ചന്ദ്രിക ആരോപിക്കുന്നു. സാമുദായിക സൗഹാര്‍ദ്ദത്തിന്റെ അംബാസിഡറെന്ന് മലയാളക്കര വിളിച്ച പാണക്കാട് തങ്ങള്‍മാരുടെ യോഗ്യത അളക്കാനുള്ള പിണറായി വിജയന്റെ ശ്രമം അദ്ദേഹവും സി.പി.എമ്മും എത്തിച്ചേര്‍ന്നിട്ടുള്ള വര്‍ഗീയബാന്ധവത്തിന്റെ ബഹിസ്ഫുരണമായി മാത്രമേ കാണാന്‍ കഴിയൂയെന്നും ചന്ദ്രിക പറയുന്നു. കേരളത്തിന്റെ സാമുദായിക സൗഹാര്‍ദ്ദത്തിന്റെ കടക്കല്‍ കത്തിവെക്കാനും വര്‍ഗീയ ധ്രുവീകരണത്തിനും സംഘപരിവാര്‍ ശക്തികളുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ക്ക് ഗുണം ചെയ്യുന്ന നീക്കങ്ങളാണ് ഇടതുസര്‍ക്കാറിന്റെയും മുഖ്യമന്ത്രിയുടേയും ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. തൃശ്ശൂര്‍പൂരം കലങ്ങിയതിലും ആര്‍.എസ്.എസ് ബന്ധത്തിന്റെ പേരില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ഉന്നത ഉദ്യോഗസ്ഥരോടുള്ള അനുഭാവ പൂര്‍ണമായ സമീപനത്തിലും മുനമ്പം വിഷയം അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതുമെല്ലാം ഈ സഹായഹസ്തത്തിന്റെ ലാഞ്ചനകളാണ് നിറഞ്ഞുനില്‍ക്കുന്നത്. ബി.ജെ.പിയുടെ ഉന്നതാധികാര…

    Read More »
  • ചെളിയില്‍ പുതഞ്ഞ തിരച്ചില്‍; കടുകിട വിടാതെ പൊലീസ്

    കൊച്ചി: കുറ്റാക്കൂരിരുട്ട്… മുന്നില്‍ രണ്ടാള്‍ പൊക്കത്തില്‍ ഇടതൂര്‍ന്നു വളര്‍ന്നു നില്‍ക്കുന്ന കുറ്റിച്ചെടികള്‍. അതിനുള്ളില്‍ ഇഴജന്തുക്കളുടെയും ക്ഷുദ്ര ജീവികളുടെയും വിളയാട്ടം. മുന്നോട്ടു കാലെടുത്തു വച്ചാല്‍ മുട്ടൊപ്പം പുതഞ്ഞു താഴുന്ന ചതുപ്പ് നിലം. മറു വശത്ത് ആഴമേറിയ കായല്‍. ഇതിനെല്ലാം പുറമേ ദുര്‍ഗന്ധം വമിക്കുന്ന മാലിന്യം തള്ളി അതീവ വൃത്തിഹീനമായ സാഹചര്യം. വിലങ്ങു സഹിതം ജീപ്പില്‍ നിന്നു ചാടിപ്പോയ കുറുവ സംഘാംഗത്തെ ‘പൊക്കാന്‍’ കൊച്ചി സിറ്റി പൊലീസ് ഞായറാഴ്ച നടത്തിയതു ഭഗീരഥ പ്രയത്‌നം. സിറ്റി പൊലീസും അഗ്‌നിരക്ഷാസേനയും കരയിലും കായലിലും നടത്തിയ രാത്രി തിരച്ചില്‍ നീണ്ടതു നാലര മണിക്കൂറിലേറെ നേരം. വൈകിട്ട് 5.45നു കുറുവ സംഘത്തെ തേടി ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് കുണ്ടന്നൂര്‍ പാലത്തിനു താഴെ ടെന്റുകള്‍ക്കു സമീപമെത്തിയപ്പോള്‍ സ്ത്രീകളെ മാത്രമാണ് അവിടെ കണ്ടത്. ആദ്യം മടങ്ങിയെങ്കിലും ടെന്റുകളില്‍ പുരുഷന്‍മാര്‍ ഉണ്ടെങ്കിലോ എന്ന സംശയം ഉയര്‍ന്നതിനാല്‍ 6.15ന് പൊലീസ് തിരിച്ചെത്തി. പ്രതികളിലൊരാളായ മണികണ്ഠന്‍ പുറത്തു നില്‍ക്കുന്നുണ്ടായിരുന്നു. ഇയാളെ ബലംപ്രയോഗിച്ചു കീഴടക്കി വിലങ്ങണിയിച്ചു. തുടര്‍ന്നു ടെന്റിനുള്ളില്‍…

    Read More »
Back to top button
error: