NEWS
-
വീണ്ടും അമ്മയുടേയും കുഞ്ഞിന്റേയും ജീവനെടുത്ത് ഭർത്താവിന്റെ അക്യുപങ്ചർ ചികിത്സ!! 37 കാരിയുടെ ഏഴാമത്തെ പ്രസവത്തിനു പിന്നാലെ കുഞ്ഞ് മരിച്ചു, യുവതിയുടെ മുറിവുകൾ പുഴുവരിച്ച നിലയിൽ, ചികിത്സയിലിരിക്കെ യുവതിക്ക് ദാരുണാന്ത്യം, ഭർത്താവിനെതിരെ പരാതി, കേസ്
ചാവക്കാട്: പ്രസവത്തെതുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന യുവതി മരിച്ചു. ചാവക്കാട് സ്വദേശിനിയായ 37 കാരി മുഹ്സിനയാണ് മരിച്ചത്. അക്യുപങ്ചർ ചികിത്സ നടത്തുന്ന ഭർത്താവായിരുന്നു വീട്ടിൽ വച്ച് മുഹ്സിനയുടെ പ്രസവമെടുത്തത്. മുഹ്സിനയുടെ ഏഴാമത്തെ പ്രസവമായിരുന്നു. പ്രസവം കഴിഞ്ഞ് നാലാം ദിവസം നവജാത ശിശു മരിച്ചിരുന്നു. പ്രസവത്തെ തുടർന്നുണ്ടായ അണുബാധയെ തുടർന്ന് തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മുഹ്സിനയുടെ മരണം. ഇവരുടെ ഭർത്താവായ എടക്കഴിയൂരിൽ കല്ലുവളപ്പിൽ ഇബ്രാഹിമിനെതിരെ ബന്ധുക്കൾ പരാതി നൽകി. ഇയാൾ അക്യുപങ്ചർ ചികിത്സ നടത്തുന്ന വ്യക്തിയാണ്. പ്രസവത്തെ തുടർന്ന് യുവതിയുടെ മുറിവ് പുഴുവരിച്ച നിലയിലായിരുന്നു. എന്നിട്ടും ഭർത്താവ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ല. വീട്ടിലെത്തിയ ബന്ധുക്കളാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചാവക്കാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Read More » -
‘മൂന്നുവട്ടം വിളിച്ചിട്ടും ജി. സുധാകരന്‍ ഫോണ്‍ എടുത്തില്ല; ജില്ലാ സെക്രട്ടറി നേരിട്ടെത്തി വിളിക്കാമെന്നു പറഞ്ഞിട്ടും സമ്മതിച്ചില്ല’; അദ്ദേഹത്തിന് ജില്ലാ കമ്മിറ്റി ഓഫീസില്‍ പ്രത്യേക മുറിതന്നെ നല്‍കിയിട്ടുണ്ട്; എന്നിട്ടും പാര്‍ട്ടിയെ വഞ്ചിച്ചെന്ന് പിണറായി വിജയന്‍
തിരുവനന്തപുരം: മൂന്നുവട്ടം ഫോണ്‍ വിളിച്ചിട്ടും ജി. സുധാകരന്‍ ഫോണ്‍ എടുത്തില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഏഷ്യാനെറ്റിനു നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആദ്യം വിളിച്ചപ്പോള്‍ ഫോണ്‍ തിരക്കിലായിരുന്നു. വീണ്ടും വീണ്ടും വിളിച്ചിട്ടും എടുത്തില്ല. ആലപ്പുഴ ജില്ലാ സെക്രട്ടറിയെ വിളിച്ച് അദ്ദേഹത്തിന്റെ അടുത്ത് നേരിട്ടെത്താന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി വിളിച്ചിരുന്നോ എന്നു ചോദിച്ചപ്പോള്‍ ‘ഇല്ല’ എന്നാണു സുധാകരന്‍ അദ്ദേഹത്തോടു പറഞ്ഞത്. എങ്കില്‍ വിളിച്ചു തരട്ടേ എന്നു ചോദിച്ചപ്പോള്‍ ‘വേണ്ട’ എന്നായിരുന്നു മറുപടിയെന്നും പിണറായി പറഞ്ഞു. 75 വയസ് പ്രായപരിധിയെന്നതു പാര്‍ട്ടി തീരുമാനമാണ്. അത് ആര്‍ക്കും ലംഘിക്കാന്‍ കഴിയില്ല. ചിലര്‍ക്ക് ഇത്തരം കാര്യങ്ങള്‍ പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. എന്നാല്‍, സുധാകരനെ എല്ലാ പരിപാടികളിലും ക്ഷണിച്ചിരുന്നു. അദ്ദേഹത്തിനു പാര്‍ട്ടി ഓഫീസില്‍ വന്നിരുന്നു കാര്യങ്ങള്‍ ചെയ്യാന്‍ പ്രത്യേകം മുറിതന്നെ അനുവദിച്ചിരുന്നു. എന്നിട്ടും അദ്ദേഹത്തിനു തൃപ്തിയില്ലെങ്കില്‍ എന്തു ചെയ്യാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി ചോദിച്ചു. ഈ അവസരത്തില്‍ പാര്‍ട്ടിയെ വഞ്ചിക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. പി.കെ. ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി ഒന്നിച്ചെടുത്ത…
Read More » -
നാലു സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ കണ്ടെത്താനാകാതെ എല്‍ഡിഎഫ്; തിരുവന്തപുരവും താനൂരും വള്ളിക്കുന്നും കാസര്‍ഗോഡും കീറാമുട്ടി; ഐഎന്‍എല്‍ പിളര്‍ന്നത് തലവേദന; പ്രകടന പത്രിക ഉടന്‍
തിരുവനന്തപുരം: നാലു സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ കണ്ടെത്താനാകാതെ ഇടതുമുന്നണി. തിരുവനന്തപുരം, താനൂര്‍, വള്ളിക്കുന്ന്, കാസര്‍കോട് സീറ്റുകളിലാണ് സ്ഥാനാര്‍ഥി നിര്‍ണയം കീറാമുട്ടിയായി നില്‍ക്കുന്നത്. തിരുവനന്തപുരത്ത് പൊതുസ്വതന്ത്രനെ ആണ് സിപിഎമ്മിന് താല്പര്യമെങ്കിലു ജനാധിപത്യ കേരള കോണ്‍ഗ്രസ് ടിക്കറ്റില്‍ തന്നെ സ്ഥാനാര്‍ഥി മല്‍സരിക്കണമെന്ന താല്‍പര്യത്തിലാണ് ആന്റണി രാജു. വി അബ്ദുറഹിമാനെ താനൂരില്‍ നിന്ന് തിരൂരിലേക്ക് മാറ്റിയതോടെയാണ് ഇനി താനൂരില്‍ സ്ഥാനാര്‍ഥിയെ കണ്ടെത്തേണ്ട അവസ്ഥയിലേക്ക് എത്തിയത്. വള്ളിക്കുന്നും കാസര്‍കോടും ഐഎന്‍എല്‍ പിളര്‍ന്നതാണ് തലവേദനയാകുന്നത്. ആര്‍ജെഡി വിട്ട വി.സുരേന്ദ്രന്‍പിള്ളയെ ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ടിക്കറ്റില്‍ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎമ്മിന് സമ്മതമാണങ്കിലും ആന്റണി രാജു നീക്കത്തിന് അനുമതി നല്‍കിയിട്ടില്ല. ഇന്നെങ്കിലും ഒരു സ്ഥാനാര്‍ഥിയെ നിശ്ചയിക്കുമെന്ന പ്രതീക്ഷയിലാണ് സിപിഎം തിരുവനന്തപുരം ജില്ല നേതൃത്വം. അബ്ദുറഹിമാന്‍ തിരൂരിലാണ് മത്സരിക്കുന്നത്. താനൂരില്‍ നിന്ന് തിരൂരിലേക്ക് മണ്ഡലം മാറ്റണമെന്ന അബ്ദുരഹിമാന്റെ വാശിക്ക് സിപിഎം വഴങ്ങുകയായിരുന്നു. താനൂരില്‍ അബ്ദുറഹിമാനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് ശേഷം പ്രചരണത്തിനിറങ്ങാതെ അബ്ദുറഹിമാന്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.ഒടുവില്‍ അതിന് വഴങ്ങിയാണ് സിപിഎം സീറ്റ് മാറ്റിയത്. കൊണ്ടോട്ടിയില്‍ ഡോ പി…
Read More » -
റഷ്യന്‍ മോഡല്‍ നിരീക്ഷണം? സ്മാര്‍ട്ട് ഫോണുകളില്‍ ആധാര്‍ ആപ്പ് മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് മോദി സര്‍ക്കാരിന്റെ രഹസ്യ നിര്‍ദേശം; കടുത്ത എതിര്‍പ്പുമായി കമ്പനികള്‍; നല്‍കിയത് ആറ് ആപ്പുകളുടെ പട്ടിക; ഇ-മെയില്‍ സന്ദേശങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി: ആപ്പിള്‍, സാംസങ്, ഗൂഗിള്‍ തുടങ്ങിയ കമ്പനികള്‍ തങ്ങളുടെ ഫോണുകളില്‍ ബയോമെട്രിക് തിരിച്ചറിയല്‍ ആപ്പായ ആധാര്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് ഇന്ത്യയുടെ രഹസ്യ നിര്‍ദേശത്തിനു തിരിച്ചടി. എന്നാല്‍, സ്മാര്‍ട്ട് ഫോണ്‍ വമ്പന്‍മാര്‍ ഇതു തള്ളിയെന്നു ചൂണ്ടിക്കാട്ടുന്ന കത്തുകള്‍ പുറത്ത്. ആധാര്‍ ഉള്‍പ്പെടെയുള്ള ആറ് സര്‍ക്കാര്‍ ആപ്പുകള്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യണമെന്നു നിര്‍ദേശിച്ചെന്നും സൂചനയുണ്ട്. സര്‍ക്കാര്‍ നടത്തുന്ന ആപ്പുകള്‍ മുന്‍കൂട്ടി ലോഡ് ചെയ്യുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാരും ടെക് കമ്പനികളും തമ്മിലുള്ള തര്‍ക്കമായി മാറിയിട്ടുണ്ട്. ഇന്ത്യന്‍ ഐടി വ്യവസായ സംഘടനയായ മെയ്റ്റ് (MAIT) എതിര്‍ത്ത ആറ് ആവശ്യങ്ങളില്‍ ഒന്നാണ് ആധാര്‍ സംബന്ധിച്ച സര്‍ക്കാര്‍ അഭ്യര്‍ഥനയെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. വ്യക്തികളുടെ വിരലടയാളവുമായും ഐറിസ് സ്‌കാനു (കൃഷ്ണമണി)മായും ബന്ധിപ്പിച്ചിട്ടുള്ള 12 അക്കങ്ങളുള്ള സവിശേഷ തിരിച്ചറിയല്‍ നമ്പറാണ് ആധാര്‍. ഏകദേശം 1.34 ബില്യണ്‍ നിവാസികള്‍ക്ക് ഇത് നിലവിലുണ്ട്. ബാങ്കിംഗ്, ടെലികോം സേവനങ്ങളിലെ വെരിഫിക്കേഷനും വിമാനത്താവളങ്ങളിലെ വേഗത്തിലുള്ള പ്രവേശനത്തിനും ഇത് വ്യാപകമായി…
Read More » -
‘ഖത്തറിനെതിരെയുള്ള ആക്രമണം നിർത്തിക്കോ; അതിന് തയ്യാറല്ലയെങ്കിൽ സൗത്ത് പാർസ് പ്രകൃതിവാതകപ്പാടം മുഴുവനും കത്തിക്കും‘: ഇറാനോട് ട്രംപ്
വാഷിങ്ടൺ: ഖത്തറിനുനേരേയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന് ഇറാനോട് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതിന് തയ്യാറല്ലയെങ്കിൽ ഇസ്രയേൽ ബോംബിട്ട സൗത്ത് പാർസ് പ്രകൃതിവാതകപ്പാടം മുഴുവനായും യു.എസ്. കത്തിക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി. സൗത്ത് പാർസിലെ ഏതാനും അടിസ്ഥാനസൗകര്യങ്ങളാണ് ബുധനാഴ്ച ഇസ്രയേൽ ആക്രമിച്ചിതുന്നു. അതേസമയം, ഇസ്രയേൽ സൗത്ത് പാർസ് ആക്രമിച്ചത് തന്റെ അറിവോടെയല്ലായെന്ന്ട്രംപ് പറഞ്ഞു. ഇസ്രയേലിനെ ശാസിച്ചെന്നും അവരുടെ ഭാഗത്തുനിന്ന് സൗത്ത് പാർസിനുനേരേ ഇനിയൊരാക്രമണം ഉണ്ടാവില്ലെന്നും അവകാശപ്പെട്ടു. എന്നാൽ, ഖത്തറിനെ ഇറാൻ ആക്രമിക്കുന്നതുതുടർന്നാൽ യു.എസ്.തന്നെ സൗത്ത് പാർസ് കത്തിക്കുമെന്നാണ് ഭീഷണി. ലോകത്ത് ഏറ്റവുമധികം പ്രകൃതിവാതകമുള്ള പാടമാണ് സൗത്ത് പാർസിലേത്. ഇതിന്റെ ഒരുഭാഗത്ത് ഖത്തറാണ് ഖനനം നടത്തുന്നത്. ലോകത്തെ ഏറ്റവുംവലിയ പ്രകൃതിവാതക (എൽ.എൻ.ജി.) കയറ്റുമതിരാജ്യമാണ് ഖത്തർ. അവർ കയറ്റിയയക്കുന്ന എൽ.എൻ.ജി.യുടെ ഭൂരിഭാഗവും സൗത്ത് പാർസിൽനിന്നാണ് വരുന്നത്. സൗത്ത് പാർസിലെ ആക്രമണത്തിന് നിയന്ത്രണാതീതമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും അത് ലോകത്തെ മുഴുവൻ വിഴുങ്ങുമെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പറഞ്ഞിരുന്നു. യുദ്ധം ഇതിനോടകം അടുത്ത ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. യു.എസ്.-ഇസ്രയേൽ ആക്രമണത്തിൽ ഇറാനിൽ…
Read More » -
ഒമ്പതാംക്ലാസ് വിദ്യാർഥികൾ കൂട്ടംചേർന്ന് പരീക്ഷ കഴിഞ്ഞിറങ്ങിയ എട്ടാംകാസുകാരനെ സ്കൂളിനു പിന്നിലേക്ക് പിടിച്ചുകൊണ്ടുപോയി വളഞ്ഞിട്ട് മർദിച്ചു, സ്കൂൾ ബസിൽ കയറാൻ പോലും അനുവദിച്ചില്ല, കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ, ആക്രമണത്തിനു പിന്നിലെ കാരണം മുടി വെട്ടിയതും പുതിയ ചെരിപ്പിട്ടതും
കോഴിക്കോട്: കോഴിക്കോട് മടവൂർ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസുകാരന് ക്രൂര മർദ്ദനം. ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് കൂട്ടം ചേർന്ന് എട്ടാം ക്ലാസുകാരനെ ക്രൂരമായി മർദിച്ചത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. 15 വിദ്യാർത്ഥികൾ പിടിച്ചു കൊണ്ടുപോയി സ്കൂളിന് സമീപത്തെ വിവിധയിടങ്ങളിൽ വെച്ച് മർദ്ദിക്കുകയായിരുന്നു.കുട്ടിയെ സ്കൂൾ ബസ്സിൽ കയറി വീട്ടിലേക്ക് പോകാനും അനുവദിച്ചില്ല. വീട്ടിലെത്തിയപ്പോൾ മൂക്കിൽ നിന്നും രക്തം വരുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. മുടി വെട്ടിയതും പുതിയ ചെരിപ്പിട്ടതുമൊക്കെ ചോദ്യം ചെയ്താണ് മർദ്ദനമെന്നു പരാതി. താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Read More »



