NEWS
-
കപ്പില്‍ മുത്തമിടാന്‍ ഇനി ഒരു ദിനം: ഒമ്പതു വര്‍ഷത്തെ ചരിത്രം തിരുത്താന്‍ ഇന്ത്യയും സൗത്ത് ആഫ്രിക്കയും; കരീബിയന്‍ കരുത്ത് എത്തുന്നത് തുടര്‍ച്ചയായി മത്സരം ജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍; പേസില്‍ ഇടറുമോ ഇന്ത്യ? എന്തൊക്കെയാണ് നേട്ടവും കോട്ടവും?
മുംബൈ: വനിതാ ലോകകപ്പിന്റെ കഴിഞ്ഞ ഒമ്പതുവര്‍ഷത്തെ ചരിത്രത്തിനിടയില്‍ നിര്‍ണായക മത്സരത്തിന് ഒരുങ്ങുകയാണ് ഇന്ത്യയും സൗത്ത് ആഫ്രിക്കയും. ഫൈനലില്‍ എത്തുമെന്നു കരുതിയ ഇംഗ്ലണ്ടിനെയും ഓസ്‌ട്രേലിയയെയും തകര്‍ത്താണ് ഇരു ടീമുകളും ഫൈനലില്‍ കടന്നത്. ഇംഗ്ലണ്ട് അല്ലെങ്കില്‍ ഓസ്‌ട്രേലിയ ഫൈനലില്‍ വരുമെന്നായിരുന്നു അതുവരെയുള്ള പ്രവചനങ്ങളെല്ലാം. കഴിഞ്ഞ ഒമ്പതു വര്‍ഷവും ഈ രീതിക്കു കാര്യമായ മാറ്റമുണ്ടായില്ല. എന്നാല്‍, 2025ലെ ലോകകപ്പ് എല്ലാത്തരം പ്രവചനങ്ങള്‍ക്കും അതീതമായിരുന്നു. പുതിയ ടീം- ഇന്ത്യ അല്ലെങ്കില്‍ സൗത്ത് ആഫ്രിക്ക കപ്പില്‍ ചരിത്രത്തിലാദ്യമായി മുത്തമിടും. ആതിഥേയരായ ഇന്ത്യന്‍ ടീം അടുപ്പിച്ചുള്ള മൂന്നു പരാജയത്തിനുശേഷം ടൂര്‍ണമെന്റില്‍നിന്നു പുറത്താകുമെന്ന ഘട്ടത്തിലാണ് നിര്‍ണായക കളി പുറത്തെടുത്തത്. കഴിഞ്ഞ ഏഴുവട്ടം വിജയിച്ച് ഓസ്‌ട്രേലിയയെ നേരിടുകയെന്നത് കഠിനമായ ജോലിയായിരുന്നു. എന്നാല്‍, വനിതാ ലോകകപ്പ് ഇന്നുവരെ കാണാത്ത റണ്‍വേട്ടയാണ് ഇന്ത്യ നടത്തിയത്. എന്നാല്‍, സൗത്ത് ആഫ്രിക്ക മികച്ച ആത്മവിശ്വാസത്തിലാണ്. തുടര്‍ച്ചയായി അഞ്ചു മത്സരം വിജയിച്ചാണ് അവര്‍ ഫൈനലില്‍ എത്തുന്നത്. എന്നാല്‍, ഇംഗ്ലണ്ടിനോടും (69 റണ്‍സിന് ഓള്‍ ഔട്ട്), ഓസ്‌ട്രേലിയയോടും (97ന് ഓള്‍ ഔട്ട്)…
Read More » -
പുതിയ വരിക്കാരുടെ എണ്ണത്തിൽ മുന്നിലെത്തി റിലയൻസ് ജിയോ; ട്രായ് റിപ്പോർട്ട്
കൊച്ചി:ഏറ്റവും പുതിയ ട്രായ് റിപ്പോർട്ട് അനുസരിച്ച് കേരളത്തിൽ, ജിയോ 66,000 പുതിയ മൊബൈൽ ഉപഭോക്താക്കളെ ചേർത്തതോടെ, മൊത്തം സബ്സ്ക്രൈബർമാരുടെ എണ്ണം 1.1 കോടിയായി ഉയർന്നു. വയർലൈൻ വിഭാഗത്തിലും ജിയോ 14,841 പുതിയ ഉപഭോക്താക്കളെ ചേർത്തു, ഇതോടെ കേരളത്തിലെ മൊത്തം ജിയോ വയർലൈൻ വരിക്കാരുടെ എണ്ണം 5.41 ലക്ഷമായി. ദേശീയ തലത്തിൽ, റിലയൻസ് ജിയോ 32.49 ലക്ഷം വയർലെസ് ഉപഭോക്താക്കളെയും 2.12 ലക്ഷം വയർലൈൻ ഉപഭോക്താക്കളെയും പുതിയതായി നേടി രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായി വളർച്ച തുടർന്നു . ഫിക്സ്ഡ് വയർലെസ് ബ്രോഡ്ബാൻഡ് ഉപഭോക്താക്കളുടെ വർധനവോടെ, റിലയൻസ് ജിയോയുടെ മൊത്തം സബ്സ്ക്രൈബർ എണ്ണം ആദ്യമായി 50 കോടി കടന്നു. ഇപ്പോഴത്തെ മൊത്തം ഉപഭോക്തൃസംഖ്യ 50.64 കോടിയാണ്. സർക്കാർ ഉടമസ്ഥതയിലുള്ള ബി എസ് എൻ എൽ മൊബൈൽ സബ്സ്ക്രൈബർ അടിസ്ഥാനത്തിൽ ഭാരതി എയർടെലിനെ മറികടന്ന് മുൻതൂക്കം നിലനിർത്തി. സെപ്റ്റംബർ 2025 ലെ റിപ്പോർട്ടനുസരിച്ച് ബി എസ് എൻ എൽ 5.24 ലക്ഷം പുതിയ…
Read More » -
‘ആരെയും തോക്കിന്‍ മുനയില്‍ പാര്‍ട്ടിയില്‍ നിര്‍ത്താന്‍ കഴിയില്ല’; ബിജെപിയുമായും എഐഎഡിഎംകെയുമായുമുള്ള അതൃപ്തി പരസ്യമാക്കി മുന്‍ തമിഴ്‌നാട് സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ; ‘സമയമാകുമ്പോള്‍ എല്ലാം പറയും; അതുവരെ കാത്തിരിക്കും’
ചെന്നൈ: തമിഴ്‌നാട് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് പുറത്തായതിനു പിന്നാലെ ബിജെപിയുമായുള്ള പോരു കടുപ്പിച്ച് അണ്ണാമലൈ. പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന വാദങ്ങള്‍ തള്ളിയെങ്കിലും പാര്‍ട്ടിയില്‍ അസ്വസ്ഥനാണെന്ന സൂചനകളാണ് അണ്ണാമലൈ നല്‍കുന്നത്. ഒരാളെയും ഗണ്‍പോയിന്റില്‍ നിര്‍ത്തി പാര്‍ട്ടിയില്‍ നിലനിര്‍ത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ തമിഴ്‌നാട് പദ്ധതിയെക്കുറിച്ചു ചോദിച്ചപ്പോള്‍ ഒരു നടത്തിപ്പുകാരന്നെ നിലയില്‍ കാത്തിരിക്കുകയാണെന്നും തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വിജയിക്കുമെന്നും അണ്ണാമലൈ പറഞ്ഞു. ഞാന്‍ ബിജെപിയില്‍ ചേര്‍ന്നതിനു കാരണം നരേന്ദ്ര മോദിയുടെയും അമിത്ഷായുടെയും നേതൃത്വമാണ്. ശുദ്ധമായ രാഷ്ട്രീയമാണ് പ്രതീക്ഷിക്കുന്നത്. മറിച്ചായാല്‍ പാര്‍ട്ടിക്കുളളില്‍ എന്റെ ആവശ്യമില്ലെന്നും പാര്‍ട്ടി അണിയായി തുടരുമെന്നും അണ്ണാമലൈ പറയുന്നു. തമിഴ്‌നാട്ടിലെ പുതിയ സഖ്യത്തെക്കുറിച്ചു പറയാന്‍ തനിക്ക് അധികാരമില്ല. എനിക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതേക്കുറിച്ചു പറയാന്‍ കഴിയില്ല. കൃഷിയുമായി ജീവിതം മുന്നോട്ടുകൊണ്ടുപോകും. സമയം വരുമ്പോള്‍ ബാക്കി കാര്യങ്ങളെക്കുറിച്ചു സംസാരിക്കും. ആര്‍ക്കും ആരെയും ഗണ്‍പോയിന്റില്‍ പാര്‍ട്ടിയില്‍ തുടരാന്‍ പറയാന്‍ കഴിയില്ല. അത് സ്വയം സംഭവിക്കേണ്ടതാണ്. ഞങ്ങള്‍ ഞങ്ങളുടെ സ്വന്തം പണം ചെലവിട്ടാണ് രാഷ്ട്രീയപാര്‍ട്ടിയില്‍ തുടരുന്നത്. ഞാനെപ്പോഴും…
Read More » -
‘ജാതി അടിസ്ഥാനത്തില്‍ നല്‍കേണ്ട സംവരണം കേരളത്തില്‍ മുസ്ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും നല്‍കുന്നു, അര്‍ഹതയുള്ളവര്‍ പുറത്താകുന്നു’; വിശദീകരണം കേട്ടശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് ദേശീയ പിന്നാക്ക കമ്മീഷന്‍; വന്‍ വിവാദങ്ങള്‍ക്കു വഴിതെളിക്കും
ന്യൂഡല്‍ഹി: ഒബിസി മുസ്ലീം, ക്രിസ്ത്യന്‍ സംവരണത്തില്‍ കേരളത്തിന്റെ വിശദീകരണം ലഭിച്ച ശേഷം തുടര്‍ നടപടി തീരുമാനിക്കുമെന്ന് ദേശീയ പിന്നാക്ക വിഭാഗ കമ്മിഷന്‍. ജാതി അടിസ്ഥാനത്തില്‍ നല്‍കേണ്ട സംവരണം കേരളത്തില്‍ മതാടിസ്ഥാനത്തില്‍ മുസ്ലീം, ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് നല്‍കുന്നുവെന്നാണ് കമ്മിഷന്റെ ചെയര്‍മാന്‍ ഹന്‍സ്രാജ് അഹറിന്റെ കണ്ടെത്തല്‍. കേരളത്തില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കമ്മിഷന്റെ ആരോപണമെന്നതും ശ്രദ്ധേയമാണ്. പിന്നാക്ക ജാതി വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട സംവരണ ആനുകൂല്യം കേരളത്തില്‍ മുസ്ലീം, ക്രൈസ്തവ മതസ്ഥര്‍ക്ക് ജാതി അടിസ്ഥാനമാക്കാതെ നല്‍കുന്നു എന്നാണ് പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ദേശിയ കമ്മിഷന്റെ ആരോപണം. 10 ശതമാനം സംവരണം എല്ലാം മുസ്ലീം മതസ്ഥര്‍ക്കും 6 ശതമാനം സംവരണം എല്ലാ ക്രൈസ്തവര്‍ക്കും ലഭിക്കുമ്പോള്‍ അര്‍ഹതയുള്ള പിന്നാക്കക്കാര്‍ പുറത്താക്കപ്പെടുന്നുവെന്നാണ് വാദം. കേരളത്തില്‍നിന്ന് പരാതികള്‍ ലഭിച്ചതായും കമ്മിഷന്‍ ചെയര്‍മാന്‍. also read പുതിയ പോലീസ് ജീപ്പ് കിട്ടിയപ്പോള്‍ ഹൈടെക് ആക്കി നഗരത്തില്‍ വിലസി; റീല്‍സും ആക്ഷന്‍ ഹീറോ സെറ്റപ്പും പിന്നാലെ; സ്ഥലം മാറ്റം വന്നപ്പോള്‍ എല്ലാം പൊളിച്ചടുക്കി; സിറ്റി പോലീസിന്റെ ‘ജെന്‍…
Read More » -
മത്സരശേഷം യേശുവിന് നന്ദി പറഞ്ഞു; ജമീമയ്‌ക്കെതിരേ ബിജെപി നേതാവ് കസ്തൂരി ശങ്കര്‍; ‘ശ്രീരാമന്റെയോ ശിവന്റെയോ ഹനുമാന്റെയോ പേരില്‍ നന്ദി പറഞ്ഞാല്‍ എന്താകുമായിരുന്നു സ്ഥിതി’
മുംബൈ: വനിതാ ഏകദിന ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ച ജമീമ റോഡ്രിഗ്സിനെതിരെ വിമര്‍ശനവുമായി തമിഴ്നാട്ടിലെ ബിജെപി നേതാവ് കസ്തൂരി ശങ്കര്‍. മത്സര വിജയത്തിന് ശേഷം സംസാരിക്കുമ്പോൾ ഇന്ത്യയെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞതിൽ യേശുവിന് നന്ദി പറയുന്നു എന്നായിരുന്നു ജമീമ പറഞ്ഞത്. ഇതിനെയാണ് കസ്തൂരി ശങ്കര്‍ വിമര്‍ശിച്ചത്. ശ്രീരാമന്‍റെ പേരിലോ ശിവന്‍റെ അനുഗ്രഹത്താലോ ഹനുമാന്‍ ജിയുടെ പേരിലോ ആരെങ്കിലും നന്ദി പറഞ്ഞാല്‍ എന്തായിരിക്കും പ്രതികരണം എന്ന് എനിക്ക് ചിന്തിക്കാതിരിക്കാൻ സാധിക്കുന്നില്ല എന്നാണ് കസ്തൂരി എക്സില്‍ കുറിച്ചത്. ‘മത്സരത്തിനിടെ അവശയായിരുന്നു.. ക്ഷീണിതയായിരുന്നു, പക്ഷെ മത്സരത്തിൽ ഇന്ത്യയെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞതിൽ യേശുവിന് നന്ദി പറയുന്നു’ എന്നാണ് ജമീമ പറഞ്ഞത്. ‘യേശുവിനോട് നന്ദി പറയുന്നു, ഒരു ക്രെഡിറ്റുമെടുക്കാൻ ആഗ്രഹിക്കുന്നില്ല. നിങ്ങളുടെ എല്ലാം പിന്തുണ എനിക്ക് ഊർജമായി. അമ്മയ്ക്കും അച്ഛനും എൻ്റെ കോച്ചിനും എന്നിൽ വിശ്വസിച്ച ഓരോ വ്യക്തിക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു’ എന്നിങ്ങനെയായിരുന്നു ജമീമയുടെ വാക്കുകള്‍. ഈ പ്രതികരണത്തെയാണ് കസ്തൂരി…
Read More » -
കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനം; സഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി; പ്രതിഷേധിച്ച് പ്രതിപക്ഷം; സഭചേര്‍ന്നത് ചട്ടം ലംഘിച്ചെന്നും വിമര്‍ശനം; കേരളപ്പിറവി ആശംസ നേര്‍ന്ന് പിണറായി വിജയന്‍
തിരുവനന്തപുരം: കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി നിയമസഭയിൽ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാവിലെ ഒമ്പതിന് തുടങ്ങിയ പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കേരളം പുതുയുഗപ്പിറവിയിലാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമങ്ങളിൽ 90.7 ശതമാനം, നഗരങ്ങളിൽ 88.89 ശതമാനവും ദാരിദ്ര്യരേഖയ്ക്ക് താഴെയായിരുന്നു. അവിടെനിന്നാണ് കേരളം അതിദാരിദ്ര്യം നിർമാർജനം ചെയ്ത ആദ്യ സംസ്ഥാനമായി തലയുയർത്തി നിൽക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, പ്രഖ്യാപനത്തെ പ്രതിപക്ഷം എതിർത്തു. എല്ലാ പത്രങ്ങളിലും പരസ്യം ഉണ്ടെന്നും സഭ ചേർന്നത് ചട്ടം ലംഘിച്ചാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സഭയിൽ ചർച്ച ചെയ്യാതെയാണ് പ്രഖ്യാപനം നടത്തിയത്. സഭാസമ്മേളനം സർക്കാർ പ്രഹസനമാക്കി. പൊള്ളയായ പ്രഖ്യാപനമാണിത്. പച്ച നുണകളുടെ കൂമ്പാരമാണ്. സർക്കാർ നടത്തുന്നത് തെരഞ്ഞെടുപ്പിനു മുമ്പുള്ള പിആർ വർക്ക് ആണെന്നും സതീശൻ ആരോപിച്ചു. തുടർന്ന് സഭാ കവാടത്തിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. എന്നാൽ, കേരളപ്പിറവി ദിനത്തിൽ പ്രഖ്യാപിക്കുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതാണെന്ന് മുഖ്യമന്ത്രി മറുപടി…
Read More » -
ഇനിമുതല്‍ ബാങ്ക് നിക്ഷേപങ്ങളില്‍ നാലു നോമിനികള്‍; മുഴുവന്‍ തുകയുടെയും പിന്തുടര്‍ച്ചാവകാശം വിഭജിക്കാം; ഓരോരുത്തര്‍ക്കും വിഭജിക്കേണ്ട ശതമാനവും നിശ്ചയിക്കാം; വില്‍പത്രവും നിര്‍ണായകമാകും
ന്യൂഡല്‍ഹി: നവംബര്‍ ഒന്നുമുതല്‍ ബാങ്ക് നിക്ഷേപത്തില്‍ ഒരാള്‍ക്ക് നാലു വരെ അവകാശികളെ നോമിനേറ്റ് ചെയ്യാം. ഇതുവരെ നാമനിര്‍ദേശം ചെയ്യാവുന്നത് ഒരാളെ മാത്രം. ഇനിയങ്ങോട്ട് നാലു പേരെ വയ്ക്കണമെന്നു നിര്‍ബന്ധമൊന്നുമില്ല. ഒരാളെ നോമിനിയായി വെച്ച് അയാളെ മുഴുവന്‍ തുകയുടെയും പിന്തുടര്‍ച്ചാവകാശിയാക്കാന്‍ ഇപ്പോഴും കഴിയും. നോമിനിയായി നാലു പേരെ നിര്‍ദേശിക്കുകയാണെങ്കില്‍ ആകെ തുകയുടെ കൃത്യം നാലിലൊന്നു വീതം ഓരോരുത്തര്‍ക്കും ലഭിക്കും. ഓരോരുത്തര്‍ക്കും ഇത്ര ശതമാനം വീതം നല്‍കണമെന്ന തരത്തില്‍ നിര്‍ദേശിച്ചുകൊണ്ട് നോമിനിമാരുടെ പേര് ചേര്‍ക്കുകയുമാകാം. ആദ്യത്തെ പേരുകാരന് 20 ശതമാനം തുക നല്‍കണമെന്ന വ്യവസ്ഥ വെച്ചാല്‍ അത്രയും തുകക്കാണ് അയാള്‍ക്ക് അര്‍ഹത. ഡിപ്പോസിറ്റില്‍ അര്‍ഹതപ്പെട്ട വിഹിതം കൈപ്പറ്റുന്നതിനു മുമ്പ് നോമിനിമാരില്‍ ഒരാള്‍ മരിച്ചു എന്നു കരുതുക. ആ നോമിനേഷന്‍ അസാധുവായി മാറും. അതായത്, മരിച്ചയാളുടെ ആശ്രിതര്‍ക്ക് തുക കിട്ടില്ല. അങ്ങനെയൊരാളെ നോമിനിയായി വെച്ചില്ല എന്ന വിധത്തിലാണ് അവകാശത്തെ പരിഗണിക്കുക. ഫലത്തില്‍ ബാക്കിയുള്ള നോമിനിമാര്‍ക്ക് ഈ തുക കൂടി കിട്ടും. ഒരാള്‍ കഴിഞ്ഞ് മറ്റൊരാള്‍, അതുകഴിഞ്ഞ്…
Read More » -
നമ്മുടെ യുപിഐ ഇടപാടില്‍ നിന്ന് രണ്ട് അമേരിക്കന്‍ കമ്പനികള്‍ കൊയ്യുന്നത് എത്ര? 18 ലക്ഷം കോടിയായി ഉയര്‍ന്ന് പണ കൈമാറ്റം; ഇടപെടാതെ കേന്ദ്ര സര്‍ക്കാര്‍; ചെറിയ കമ്പനികള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്ന് ആവശ്യം
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെൻ്റ് രംഗത്ത് വിപ്ലവം സൃഷ്ടിച്ച യു.പി.ഐ. (UPI) സംവിധാനത്തിൽ അമേരിക്കൻ കമ്പനികളുടെ അമിതമായ ആധിപത്യം വർദ്ധിക്കുന്നതിനെതിരെ കേന്ദ്ര ധനമന്ത്രാലയത്തിന് മുന്നറിയിപ്പുമായി ഫിൻടെക് മേഖലയിലെ പ്രധാന സംഘടനയായ ഇന്ത്യ ഫിൻടെക് ഫൗണ്ടേഷൻ (IFF). നിലവിൽ യു.പി.ഐ. ഇടപാടുകളുടെ 80 ശതമാനവും കൈകാര്യം ചെയ്യുന്നത് വെറും രണ്ട് കമ്പനികളുടെ തേർഡ് പാർട്ടി ആപ്ലിക്കേഷനുകൾ (TPAPs) വഴിയാണ്. ഈ അധികാരം ഏതാനും കമ്പനികളിൽ കേന്ദ്രീകരിക്കുന്നത് യു.പി.ഐ.യുടെ നൂതനത്വത്തെയും മത്സരശേഷിയെയും ദോഷകരമായി ബാധിക്കുമെന്ന് ഐ.എഫ്.എഫ്. വ്യക്തമാക്കി. പരിഹാരം ചെറിയ കമ്പനികള്‍ക്ക് കൂടുതൽ അവസരം നൽകാനും മത്സരം ഉറപ്പാക്കാനും ഐ.എഫ്.എഫ്. താഴെ പറയുന്ന നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചു: പ്രോത്സാഹന പരിധി (Incentive Cap): ഒരു പ്രത്യേക TPAP-നെ പിന്തുണയ്ക്കുന്ന ബാങ്കുകൾക്കുള്ള യു.പി.ഐ. പ്രോത്സാഹന പേഔട്ടുകളിൽ 10 ശതമാനം പരിധി നിശ്ചയിക്കുക. ഇത് ബാങ്കുകളെ കൂടുതൽ ദാതാക്കളുമായി പങ്കാളികളാക്കാൻ പ്രോത്സാഹിപ്പിക്കും. വളർന്നു വരുന്ന ഫിൻടെക് സ്ഥാപനങ്ങളെയും പുതിയതായി വിപണിയിലേക്ക് എത്തുന്ന കമ്പനികളെയും കമ്പനികളെയും പിന്തുണയ്ക്കുന്നതിനായി യു.പി.ഐ.,…
Read More » -
‘ഏതോ ചില്ലു കൂടാരത്തില്‍ കഴിയുന്ന മൂഢ പണ്ഡിതരാണോ നിങ്ങള്‍ എന്നു സംശയിക്കേണ്ടിവരുന്നു’; സംസ്ഥാന സര്‍ക്കാരിന്റെ അതിദാരിദ്ര്യ പദ്ധതിയെ ചോദ്യം ചെയ്ത സാമ്പത്തിക വിദഗ്ധര്‍ക്കു ചുട്ട മറുപടിയുമായി സോഷ്യല്‍ മീഡിയയില്‍ ഇടതുപക്ഷം; ‘മന്ത്രിമാര്‍ക്ക് കാര്‍ വാങ്ങാന്‍ 100 കോടി വകയിരുത്തിയെന്ന പച്ചക്കള്ളം എഴുതിയ മാന്യദേഹമാണ് കണ്ണന്‍’
തിരുവനന്തപുരം: കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനമെന്ന ഖ്യാതിയിലേക്കു കടക്കുമ്പോള്‍ വിമര്‍ശനവുമായി എത്തിയ സാമ്പത്തിക വിദഗ്ധര്‍ക്കു മറുപടിയുമായി ഇടതുപക്ഷം. സോഷ്യല്‍ മീഡിയയില്‍ സാമ്പത്തിക വിദഗ്ധനായ ഗോപകുമാര്‍ മുകുന്ദന്‍ എഴുതിയ കുറിപ്പിലാണ് പദ്ധതിയെ ചോദ്യം ചെയ്യുന്നവരുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടുന്നത്. അതിദരിദ്രരെ നിര്‍ണയിച്ച മാനദണ്ഡങ്ങളും ആധികാരിക പഠന റിപ്പോര്‍ട്ടും പുറത്തുവിടണമെന്നായിരുന്നു സാമ്പത്തിക ശാസ്ത്രജ്ഞരായ ഡോ. എം.എ. ഉമ്മന്‍, സിഡിഎസ് മുന്‍ ഡയറക്ടര്‍ ഡോ. കെ.പി. കണ്ണന്‍, ആര്‍വിജി മേനോന്‍ എന്നിവരുടെ ആവശ്യം. അതിദരിദ്ര മുക്ത കേരളമാണോ അതോ അഗതി മുകത കേരളമാണോ എന്നതായിരുന്നു ഇവരുടെ ചോദ്യം. ഏറ്റവും ദരിദ്രരായ 5.29 ലക്ഷം മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി അരിയും ഗോതമ്പും നല്‍കുന്നുണ്ട്. കേന്ദ്രം സൗജന്യവിലയ്ക്കാണ് ഇത് നല്‍കുന്നത്. പിന്നെ എങ്ങനെയാണ് കേരളത്തിലെ അതിദരിദ്രരുടെ എണ്ണം 64,006 ആയി കുറഞ്ഞത്? ഇവരെല്ലാം അതിദാരിദ്ര്യത്തില്‍നിന്ന് കരകയറിയാല്‍ മഞ്ഞക്കാര്‍ഡ് ഉള്ള അന്ത്യോദയ അന്നയോജനയില്‍ ഗുണഭോക്താക്കള്‍ ഇല്ലാതെ വരില്ലേ? ഇപ്പോള്‍ അവര്‍ക്ക് ലഭിക്കുന്ന കേന്ദ്രസഹായം അവസാനിക്കില്ലേ? എന്നീ ചോദ്യങ്ങളും ഇവര്‍…
Read More »
