Local

  • വിയ്യൂരിലെ അതിസുരക്ഷ ജയിലിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ജസ്റ്റിസ് ഫോര്‍ ്പ്രിസണേഴ്‌സ് ; മാവോയിസ്റ്റ് തടവുകാരനെ അകാരണമായി മര്‍ദ്ദിച്ചെന്ന് പരാതി ; മനുഷ്യാവകാശ കമ്മീഷന് കത്തു നല്‍കി

      തൃശൂര്‍: വിയ്യൂരിലെ അതിസുരക്ഷാ ജയിലില്‍ മാവോയിസ്റ്റ് തടവുകാരനെ ജയില്‍ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്നാരോപിച്ച് പ്രതിഷേധവുമായി ജസ്റ്റിസ് ഫോര്‍ പ്രിസണേഴ്‌സ്. ജയിലിനുള്ളില്‍ നടന്ന ക്രൂര മര്‍ദ്ദനത്തെക്കുറിച്ച് അന്വേഷിക്കുകയും കാരണക്കാരായ ജയില്‍ ജീവനക്കാരുടെ പേരില്‍ ക്രിമിനല്‍ നടപടിയുള്‍പ്പെടെ സ്വീകരിക്കണമെന്നുമാണ് സംഘടനയുടെ ആവശ്യം. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഇതു സംബന്ധിച്ച് കത്തു നല്‍കി. തടവുകാരുടെ ജനാധിപത്യ- മനുഷ്യാവകാശ സംരക്ഷണത്തിനായി രൂപീകരിക്കപ്പെട്ട സംഘടനയാണ് ജസ്റ്റിസ് ഫോര്‍ പ്രിസണേഴ്‌സ്. തങ്ങള്‍ ജയിലില്‍ സന്ദര്‍ശനം നടത്തി തടവുകാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചുവെന്നും ഗുരുതരമായ പ്രശ്‌നങ്ങളാണ് തടവുകാര്‍ പറഞ്ഞതെന്നും ജസ്റ്റിസ്‌ഫോര്‍ പ്രിസണേര്‍സ് ഭാരവാഹികള്‍ പറഞ്ഞു. തടവുകാര്‍ക്കെതിരെ കള്ളപ്പരാതി നല്‍കി കള്ളക്കേസെടുത്ത് വ്യാജവാര്‍ത്ത സൃഷ്ടിക്കുകയാണ് ജയില്‍ അധികൃതര്‍ ചെയ്തതെന്നും ജയിലിനുള്ളില്‍ നടന്ന അത്യന്തം ഗുരുതരമായ ഈ ക്രൂരമായ മര്‍ദ്ദനത്തെക്കുറിച്ച് അന്വേഷിച്ച് കാരണക്കാരായ ജയില്‍ ജീവനക്കാരുടെ പേരില്‍ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ്‌ഫോര്‍ പ്രിസണേര്‍സ് ചെയര്‍പേഴ്‌സണ്‍ ഷൈന, ഇസ്മായില്‍ എന്നിവര്‍ കത്തില്‍ ആവശ്യപ്പെട്ടു.

    Read More »
  • മുനമ്പത്തുള്ളവര്‍ പോളിംഗ് ബൂത്തിലേക്കില്ല ; തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ മുനമ്പം സമരസമിതി ; തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും ആലോചന ; കൂടെ നിര്‍ത്താന്‍ യുഡിഎഫ് നീക്കം

      കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ബഹിഷ്‌കരിക്കാനോ സ്വന്തം സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനോ ഉള്ള നീക്കവുമായി മുനമ്പം സമരസമിതി. വേണ്ടിവന്നാല്‍ മത്സരരംഗത്തിറങ്ങുമെന്ന വ്യക്തമായ സൂചന മുനമ്പം സമരസമിതി നല്‍കിയതോടെ ഇവരെ കൂടെ നിര്‍ത്താന്‍ യുഡിഎഫ് കളത്തിലിറങ്ങി. തെരഞ്ഞെടുപ്പിന് മുമ്പ് പരിഹാരമായില്ലെങ്കില്‍ മൂന്ന് മുന്നണിക്കും വോട്ടില്ലെന്ന് മുനമ്പം സമരസമിതി പറഞ്ഞു. വേണ്ടി വന്നാല്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്നും ഇടവക വികാരി ആന്റണി സേവ്യര്‍ കളത്തില്‍ പറയുന്നു. ഒരു വര്‍ഷത്തിലധികമായി നിരാഹാര സമരം കിടന്നിട്ടും പരിഹരിക്കാന്‍ കഴിയാത്ത വിഷയം ഈ തെരഞ്ഞെടുപ്പിലെങ്കിലും പരിഹരിക്കപ്പെടണമെന്ന ഉറച്ച നിലപാടിലാണ് മുനമ്പം സമരസമിതി. 400 ദിവസമായി നിരാഹാരസമരം ഇരുന്നിട്ടും പരിഹാരമായില്ല. ആര്‍ക്കുവേണ്ടി, എന്തിന് വേണ്ടി വോട്ട് ചെയ്യണമെന്ന ചോദ്യചിഹ്നം എല്ലാവരുടെയും മനസിലുണ്ട്. കഴിഞ്ഞ വര്‍ഷം ക്രിസ്മസ് ആഘോഷിച്ചത് നിരാഹാരത്തിലാണ്. ഈ ക്രിസ്മസിന് മുമ്പ് തന്നെ പരിഹാരമുണ്ടാകുമെന്ന് പ്രതീഷിക്കുന്നു. ഹൈക്കോടതി വിധി വന്നിട്ടും പിന്തുണക്കുകയല്ലാതെ മൂന്ന് മുന്നണികളും പ്രശ്ന പരിഹാരത്തിനുള്ള തീരുമാനം എടുത്തില്ല. ഞങ്ങളുടെ കൂടെയാരാണുള്ളത്? തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ സാധിക്കും. ഞങ്ങളുടെ സ്ഥാനാര്‍ത്ഥിയെ…

    Read More »
  • കൊച്ചിയില്‍ തെരുവില്‍ കിടന്നുറങ്ങിയ ആളെ തീകൊളുത്തി കൊല്ലാന്‍ ശ്രമം ; കൊല്ലാന്‍ ശ്രമിച്ചത് പോക്കറ്റടി എതിര്‍ത്തപ്പോള്‍ ; പൊള്ളലേറ്റയാള്‍ ഗുരുതരാവസ്ഥയില്‍ ; അക്രമി അറസ്റ്റില്‍

      കൊച്ചി: തെരുവോരത്ത് കിടന്നുറങ്ങിയിരുന്നയാളെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം. കിടന്നുറങ്ങിയിരുന്നയാളുടെ പോക്കറ്റടിക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തതാണ് കൊലപാതകശ്രമത്തിന് കാരണം. കടവന്ത്രയില്‍ തെരുവില്‍ കിടന്നുറങ്ങിയ പിറവം സ്വദേശി ജോസഫിനെയാണ് കൊച്ചി സ്വദേശി ആന്റപ്പന്‍ പെട്രോളൊഴിച്ച് കൊല്ലാന്‍ ശ്രമിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ജോസഫിന്റെ ശരീരത്തില്‍ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ ജോസഫ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ഇരുവരും തെരുവില്‍ കിടന്നുറങ്ങുകയായിരുന്നു. ഇതിനിടെ ജോസഫിന്റെ പോക്കറ്റില്‍ നിന്ന് പണം കവരാന്‍ ആന്റപ്പന്‍ ശ്രമിച്ചപ്പോള്‍ ജോസഫ് ഇത് ചെറുത്ത് ചോദ്യം ചെയ്ത് തര്‍ക്കമുണ്ടായതോടെയാണ് സംഭവം. തുടര്‍ന്ന് പെട്രോളുമായി വന്ന് ആന്റപ്പന്‍ ജോസഫിനെ കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. ജോസഫിനെ തീ കൊളുത്തിയ ശേഷം രക്ഷപ്പെട്ട ആന്റപ്പനെ പോലീസ് പിടികൂടി അറസ്റ്റു ചെയ്തു.

    Read More »
  • ടി.പി.കേസ് ഒരു കൊലപാതകക്കേസാണ്; എങ്ങനെ പെട്ടന്ന് ജാമ്യം നല്‍കുമെന്ന് സുപ്രീംകോടതി ; വിചാരണക്കോടതിയുടെ രേഖകള്‍ കാണാതെ ജാമ്യം നല്‍കില്ലെന്നും കോടതി; ഇടക്കാല ജാമ്യാപേക്ഷയും തള്ളി

    ന്യൂഡല്‍ഹി: ടി.പി.ചന്ദ്രശേഖരന്‍ കേസ് ഒരു കൊലപാതകക്കേസാണെന്നും അതുകൊണ്ടുതന്നെ അങ്ങനെ പെട്ടന്ന് എങ്ങനെ ജാമ്യം നല്‍കുമെന്നും സുപ്രീംകോടതി. വിചാരണക്കോടതിയുടെ രേഖകള്‍ കാണാതെ ജാമ്യം നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കി. പ്രതികളിലൊരാള്‍ സമര്‍പിച്ച ഇടക്കാല ജാമ്യാപേക്ഷയും കോടതി തള്ളി. രേഖകള്‍ വരുന്നത് വരെ ഇടക്കാല ജാമ്യം നല്‍കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. സാക്ഷി മൊഴികള്‍ അടക്കം കാണാതെ തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ടി.പി.ചന്ദ്രശേഖരന്‍ കൊലക്കേസിലെ പ്രതിയായ ജ്യോതിബാബുവാണ് ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്. ഈ അപേക്ഷ പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതി ടി.പി.കേസ് കൊലക്കേസാണെന്നും പെട്ടന്ന് ജാമ്യം കൊടുക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയത്. സംസ്ഥാനം മറുപടി സമര്‍പ്പിക്കാതെ ഒളിച്ചു കളിക്കുകയാണെന്ന് കെകെ രമയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ വാദിച്ചു. പ്രതികള്‍ക്ക് അനുപാതരഹിതമായ ഇളവുകളാണ് ലഭിച്ചതെന്നും സംവിധാനങ്ങളുടെ വിശ്വാസ്യത നഷ്ടമാകുന്ന തരത്തിലുള്ള നടപടികളാണ് ഉണ്ടായതെന്നും സത്യവാങ്മൂലത്തില്‍ കെകെ രമ പറഞ്ഞു. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് അപകടകരവും മനോവീര്യം കെടുത്തുന്നതുമായ സന്ദേശം നല്‍കും. ജ്യോതി ബാബുവിന് ജാമ്യം അനുവദിക്കുന്നതിനെ എതിര്‍ത്തതാണ് രമ സുപ്രീം…

    Read More »
  • അതി ദാരുണം ; കരള്‍പിളരും കാഴ്ചകള്‍ ; സൗദി അപകടത്തില്‍ മരിച്ച 42 പേരെയും തിരിച്ചറിയാനാവാത്ത അവസ്ഥ ; ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് കണ്‍ട്രോള്‍ റൂം തുറന്നു

      സൗദി: ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍ പെട്ട് മരിച്ച 42 പേരെയും തിരിച്ചറിയാനാവാത്ത അവസ്ഥ. എല്ലാ മൃതദേഹങ്ങളും കത്തിക്കരിഞ്ഞ് തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയിലാണ്. ബസിലുണ്ടായിരുന്ന 43 പേരില്‍ ഒരാളൊഴികെ ബാക്കിയെല്ലാവരും തല്‍ക്ഷണം മരിച്ചു. ജിദ്ദയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് കണ്‍ട്രോള്‍ തുറന്നിട്ടുണ്ട്. 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുമെന്ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. അപകടവിവരമറിഞ്ഞ് മലയാളികളടക്കം നിരവധി ഇന്ത്യക്കാര്‍ സ്ഥലത്തെത്തി. 25 കാരനായ അബ്ദുല്‍ ഷുഹൈബ് മുഹമ്മദ് മാത്രമാണ് രക്ഷപ്പെട്ടത്. ഇദ്ദേഹം മദീനയിലെ കിംഗ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലാണ്. മക്കയില്‍ നിന്നും ഉംറ നിര്‍വഹിച്ച ശേഷം പുറപ്പെട്ട ബസാണ് അപകടത്തില്‍ പെട്ടത്. മരിച്ചവരില്‍ 20 സ്ത്രീകളും 11 പേര്‍ പത്ത് വയസിന് താഴെയുള്ള കുട്ടികളുമാണ്. ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ചതോടെ തല്‍ക്ഷണം തീപിടിക്കുകയായിരുന്നു. മൃതദേഹങ്ങളെല്ലാം മദീന കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്. സംഭവം നടന്ന ഉടന്‍ സ്ഥലത്ത് കുതിച്ചെത്തിയ സുരക്ഷാവിഭാഗം ഉദ്യോഗസ്ഥര്‍ ഏറെ പണിപ്പെട്ടാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഒരാളെ…

    Read More »
  • സൗദിയില്‍ ഇന്ത്യക്കാര്‍ സഞ്ചരിച്ച ബസ് കത്തി വന്‍ ദുരന്തം; സൗദിയില്‍ ഇന്ത്യന്‍ ഉംറ സംഘത്തിന്റെ ബസ് അപകടത്തില്‍പ്പെട്ട് 42 മരണം; മരിച്ചത് ഹൈദരാബാദ് സ്വദേശികള്‍ച അപകടം മക്കയില്‍ നിന്ന് മദീനയിലേക്ക് പോകുമ്പോള്‍

    സൗദി: സൗദിയില്‍ ഇന്ത്യക്കാര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍ പെട്ട് വന്‍ ദുരന്തംം. 42 പേര്‍ മരിച്ചു. ഇന്ത്യന്‍ ഉംറ സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ടാണ് 42 പേര്‍ ദാരുണമായി കൊല്ലപ്പെട്ടത്. അപകടത്തില്‍പ്പെട്ട് പരിക്കേറ്റ ഒരാള്‍ ഗുരുതര നിലയില്‍ തുടരുകയാണ്. ഹൈദരാബാദ് സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. മക്കയില്‍ നിന്ന് മദീനയിലേക്ക് പുറപ്പെട്ട ഇവരുടെ ബസ് ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം 1.30 ന് (സൗദി സമയം ഇന്നലെ രാത്രി 11) ഒരു പെട്രോള്‍ ടാങ്കറുമായി കൂട്ടിയിടിച്ചു തീപിടിച്ചാണ് അപകടം. ബസില്‍ ഉണ്ടായിരുന്നത് 43 പേരായിരുന്നു. എല്ലാവരും ഹൈദരാബാദ് സ്വദേശികളാണ്. അതില്‍ 42 പേരും മരിച്ചു. മരിച്ചവരില്‍ 20 സ്ത്രീകളും 11 കുട്ടികളും ആണ്. മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്. ബദ്‌റിനും മദീനക്കും ഇടയില്‍ മുഫറഹാത്ത് എന്ന സ്ഥലത്ത് വെച്ചാണ് അപകടം നടന്നത്. ബസിലുണ്ടായിരുന്നവര്‍ തീര്‍ഥാടകര്‍ മുഴുവന്‍ ഹൈദരാബാദ് സ്വദേശികളാണെന്ന് ഉംറ കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തില്‍ നിന്ന്…

    Read More »
  • ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍; അവയവ കച്ചവട മാഫിയ കേരളത്തില്‍ പിടിമുറുക്കുന്നു ; ഇറാനിലേക്ക് നടത്തിയ മനുഷ്യക്കടത്ത് അവയവ കച്ചവടത്തിന് വേണ്ടി ; കേരളത്തിലെ സ്വകാര്യ ആശുപത്രികള്‍ക്ക് നേരെയും സംശയമുനകള്‍ ; ഒരു റിക്രൂട്ട്്‌മെന്റിന് അക്കൗണ്ടിലെത്തുന്നത് ലക്ഷങ്ങളുടെ കമ്മീഷന്‍ ; പിടിയിലായ തൃശൂര്‍ സ്വദേശിയെ കൂടുതല്‍ ചോദ്യം ചെയ്യും

    കൊച്ചി : കേരളം അവയവ കച്ചവടം മാഫിയയുടെ കേന്ദ്രമാകുന്നു. കേരളത്തില്‍നിന്ന് നിരവധിപേരെ ഇറാന്‍ അടക്കമുള്ള രാജ്യങ്ങളിലേക്ക് കടത്തിയത് അവയവ കച്ചവടത്തിന് വേണ്ടിയാണെന്ന് ദേശീയ അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. ഇറാനിലേക്കുള്ള മനുഷ്യക്കടത്ത് പ്രധാനമായും അവയവക്കച്ചവടത്തിന് വേണ്ടിയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പിടിയിലായ മലയാളികള്‍ നല്‍കുന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. കേരളത്തിലെ ജില്ലാ സ്വകാര്യ ആശുപത്രികള്‍ വരെ ഈ അവയവ കച്ചവട – മനുഷ്യക്കടത്ത് റാക്കറ്റിലെ കണ്ണികള്‍ ആണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന ഞെട്ടിപ്പിക്കുന്ന വിവരം. വിദേശരാജ്യങ്ങളുമായി ഡീല്‍ ഉറപ്പിച്ച് മനുഷ്യക്കടത്തിലൂടെ അവയവം ലക്ഷ്യസ്ഥാനത്ത് എത്തിക്കുക എന്നതാണ് ഇവരുടെ ഓപ്പറേഷന്‍ രീതി. ജോലിയും മറ്റും ഓഫര്‍ ചെയ്താണ് മനുഷ്യക്കടത്ത് നടത്തുന്നത്. യാതൊരു സംശയവും തോന്നാതിരിക്കാന്‍ ആവശ്യമായ വാഗ്ദാനം ഇവര്‍ കൈക്കൊള്ളുന്നുണ്ട്.. പിടിയായ മലയാളിയില്‍ നിന്ന് ലഭിച്ച സൂചനകളാണ് സ്വകാര്യ ആശുപത്രികളിലേക്ക് സംശയത്തിന്റെ മുന നീളാന്‍ കാരണം. ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ ഇത് അതീവ ഗൗരവത്തില്‍ എടുത്താണ് അന്വേഷണവുമായി മുന്നോട്ടു പോകുന്നത്. പല രോഗികളുടെയും വിവരങ്ങള്‍ ഇത്തരത്തില്‍ അവയവ…

    Read More »
  • കേരളത്തിനു പിന്നാലെ രാജസ്ഥാനിലും എസ്.ഐ.ആര്‍ ആത്മഹത്യ ; രാജസ്ഥാനില്‍ ബി.എല്‍.ഒ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു ; എസ്.ഐ.ആര്‍ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കടുത്ത സമ്മര്‍ദ്ദമെന്ന് കുറിപ്പ് ; ജീവനൊടുക്കിയത് പ്രൈമറി സ്‌കൂള്‍ അധ്യാപകന്‍

    രാജസ്ഥാന്‍: കേരളത്തിനു പിന്നാലെ രാജസ്ഥാനിലും എസ്.ഐ.ആറിന്റെ പേരില്‍ ആത്മഹത്യ. രാജസ്ഥാനിലെ പ്രൈമറി സ്‌കൂള്‍ അധ്യാപകനാണ് എസ്.ഐ.ആര്‍ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കടുത്ത സമ്മര്‍ദ്ദമെന്ന കുറിപ്പെഴുതി വെച്ചാണ് ബി.എല്‍.ഒ ആയ അധ്യാപകന്‍ ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയത്. എസ്.ഐ.ആറുമായി ബന്ധപ്പെട്ട ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കടുത്ത സമ്മര്‍ദ്ദം നേരിട്ടിരുന്നതായി കുടുംബം ആരോപിച്ചു. ജയ്പൂര്‍ നഹ്രി കാ ബാസിലെ ഗവണ്‍മെന്റ് പ്രൈമറി സ്‌കൂളിലെ അധ്യാപകന്‍ കൂടിയായ മുകേഷ് ജംഗിദ് ആണ് ആത്മഹത്യ ചെയ്തത്. മുകേഷിന്റെ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെത്തി. എസ്ഐആര്‍ ജോലികള്‍ കാരണം താന്‍ സമ്മര്‍ദ്ദത്തിലാണെന്നും സൂപ്പര്‍വൈസര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും കുറിപ്പില്‍ പറയുന്നു.സസ്പെന്‍ഷന്‍ ഭീഷണി ഉണ്ടെന്നും ആത്മഹത്യ കുറിപ്പിലുണ്ട്. കേരളത്തില്‍ ഇതേ വിഷയവുമായി ബന്ധപ്പെട്ട് ബിഎല്‍ഒ ആത്മഹത്യ ചെയ്ത വിവാദങ്ങള്‍ കൊടുമ്പിരി കൊണ്ടുനില്‍ക്കുന്നതിനിടെയാണ് സമാനമായ വിഷയം മറ്റൊരു മനുഷ്യജീവന്‍ അപഹരിച്ചിരിക്കുന്നത്. ഏറ്റുകുടുക്കയില്‍ ബിഎല്‍ഒ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് കേരളത്തില്‍ സംസ്ഥാന വ്യാപകമായി ബിഎല്‍ഒമാര്‍ ജോലി ബഹിഷ്‌കരിക്കുകയാണ്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്കും ജില്ലാ…

    Read More »
  • തൃശൂര്‍ കോണ്‍ഗ്രസില്‍ രാജിക്കാലം; നിമ്മി റപ്പായിക്കു പിന്നാലെ രണ്ടുപേര്‍ കൂടി രാജി വെച്ചു; വിമതശല്യം ഇക്കുറിയും കോണ്‍ഗ്രസിന് തലവേദന; വോട്ടുകള്‍ മറിയുമെന്നുറപ്പ്

      തൃശൂര്‍: തൃശൂരിലെ കോണ്‍ഗ്രസിലിത് രാജിക്കാലം. കുരിയച്ചി കോര്‍പറേഷന്‍ കൗണ്‍സിലറായിരുന്ന നിമ്മി റപ്പായിക്കു പിന്നാലെ രണ്ടു കോണ്‍ഗ്രസ് നേതാക്കള്‍ കൂടി രാജിവെച്ചു. ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് ജോര്‍ജ് ചാണ്ടിയും കോണ്‍ഗ്രസ് ഒല്ലൂര്‍ ബ്ലോക്ക് സെക്രട്ടറിയും മുന്‍ കൗണ്‍സിലറുമായ ഷോമി ഫ്രാന്‍സിസുമാണ് രാജിവെച്ചത്. കോണ്‍ഗ്രസിന്റെ മുന്‍ കൗണ്‍സിലറാണ് രാജി വെച്ച ജോര്‍ജ് ചാണ്ടി. കോണ്‍ഗ്രസ് വിട്ട ജോര്‍ജ് മിഷന്‍ ക്വാര്‍ട്ടേഴില്‍ സ്വതന്ത്രനായി മല്‍സരിക്കും. കോണ്‍ഗ്രസ് മിഷന്‍ കോട്ടേഴ്‌സിലേക്ക് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി ബൈജു വര്‍ഗീസ് പാര്‍ട്ടി വിരുദ്ധനായി പ്രവര്‍ത്തിച്ച ആളാണെന്ന് ജോര്‍ജ് ചാണ്ടി പറഞ്ഞു. തൃശൂരിലെ പഴയകാല കോണ്‍ഗ്രസ് നേതാവും മുന്‍ കൗണ്‍സിലറുമായ ജോസി ചാണ്ടിയുടെ മകനാണ് ജോര്‍ജ് ചാണ്ടി. കോണ്‍ഗ്രസിന്റെ കുത്തക ഡിവിഷനാണ് മിഷന്‍ ക്വാര്‍ട്ടേഴ്‌സ്. അതേ സമയം കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച ഷോമി ഫ്രാന്‍സിസ് കുരിയച്ചിറ ഡിവിഷനില്‍ സ്വതന്ത്രനായി മല്‍സരിക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്റെ വിശ്വസ്തന്‍ സജീവന്‍ കുരിയച്ചിറയ്ക്ക് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ഷോമി രാജി വെച്ചത്. 15…

    Read More »
  • തട്ടത്തിന്‍ മറയത്തു നിന്നും ഉയരുന്ന വിമത സ്വരങ്ങള്‍ ; കാലൊടി സുലൈഖ തിരൂരങ്ങാടിയില്‍ പ്രചരണം തുടങ്ങി ; നോട്ടമിട്ട് എല്‍ഡിഎഫ് ; വിമതയ്‌ക്കെതിരെ നടപടിയെടുക്കാന്‍ ലീഗ്

    മലപ്പുറം : തട്ടത്തിന്‍ മറയത്തു നിന്ന് വിമത സ്വരങ്ങളുയരുമ്പോള്‍ തിരൂരങ്ങാടി വീണ്ടും മുസ്ലിം ലീഗിന് തലവേദനയാവുകയാണ്. മലപ്പുറം തിരൂരങ്ങാടി നഗരസഭയില്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമിന്റെ വീട് ഉള്‍പ്പെടുന്ന 25-ാം ഡിവിഷനിലെ ലീഗ് വിമത സ്ഥാനാര്‍ത്ഥി കാലൊടി സുലൈഖ പ്രചരണവുമായി മുന്നോട്ടുപോകുമ്പോള്‍ എങ്ങിനെ ഈ പെണ്‍പുലിയെ കടിഞ്ഞാണിട്ടു പിടിച്ചുകെട്ടണമെന്നറിയാതെ വിഷമിക്കുകയാണ് ലീഗ്് നേതൃത്വം. വിമതയായി സുലൈഖ കളത്തിലിറങ്ങിയതോടെ പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്ന് സുലൈഖയെ നീക്കിയിരുന്നു. തിരൂരങ്ങാടി മുന്‍സിപ്പല്‍ വനിതാ ലീഗ് ജനറല്‍ സെക്രട്ടറി, എസ്ടിയു ജില്ലാ ജോയിന്റ് സെക്രട്ടറി, സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം എന്നീ ഭാരവാഹിത്വത്തില്‍ നിന്നാണ് സുലൈഖയെ മാറ്റിയത്. ലീഗിന്റെ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കാലൊടി സുലൈഖയെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കണമെന്ന് ഒരു വിഭാഗം ശക്തമായി ആവശ്യപ്പെടുന്നുണ്ട്. മുസ്ലിം ലീഗിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി സി.പി.ഹബീബക്ക് എതിരെയാണ് സുലൈഖ മത്സരിക്കുന്നത്. എന്തു സംഭവിച്ചാലും താന്‍ മത്സരത്തില്‍ നിന്ന് പിന്മാറില്ലെന്ന് സുലൈഖ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന ജനറല്‍…

    Read More »
Back to top button
error: