Local
-
മന്ത്രവാദം കൊണ്ട് മാര്‍ക്ക് കൂടില്ല കുട്ടികളുടെ അച്ഛനമ്മമാരേ; കൊല്ലത്തെ മന്ത്രവാദക്കഥയറിഞ്ഞോ? പരീക്ഷക്ക് ഉയര്‍ന്ന വിജയം വാഗ്ദാനം ചെയ്ത് 11 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; വ്യാജ സ്വാമി അറസ്റ്റില്‍
കൊല്ലം: അരക്കൊല്ല പരീക്ഷയും പത്താം ക്ലാസ് പരീക്ഷയുമൊക്കെ അടുത്തുവരുമ്പോള്‍ പൊന്നുമക്കളുടെ അച്ഛനമ്മമാരോടും രക്ഷിതാക്കളോടും ഒരു കാര്യം പറഞ്ഞോട്ടെ. നന്നായി പഠിച്ചാല്‍ കുട്ടികള്‍ക്ക് മാര്‍ക്ക് കൂടുതല്‍ കിട്ടും, നന്നായി പരീക്ഷയെഴുതാനും ജയിക്കാനും പറ്റും. അല്ലാതെ മന്ത്രവാദം കൊണ്ടോ ആഭിചാര ക്രിയകള്‍ ചെയ്തതുകൊണ്ടോ നിങ്ങളുടെ മക്കള്‍ക്ക് നന്നായി പരീക്ഷയെഴുതാനോ പരീക്ഷ പാസാകാനോ നല്ല മാര്‍ക്ക് കിട്ടാനോ പോകുന്നില്ല. ഇത്രയും പറഞ്ഞത് കൊല്ലത്തെ ഒരു ആഭിചാരക്രിയയുടെ ഞെട്ടിപ്പിക്കുന്ന സംഭവത്തെക്കുറിച്ച് പറയാനാണ്. പരീക്ഷയില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് 11വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജസ്വാമി അറസ്റ്റിലായി. ആഭിചാരവും മന്ത്രവാദവും നടത്തിയാല്‍ കുട്ടിക്ക് പരീക്ഷയില്‍ നല്ല മാര്‍ക്കും ഉന്നതവിജയവും നേടാനാകുമെന്ന് കുട്ടിയുടെ രക്ഷിതാക്കളെ പറഞ്ഞു ബോധ്യപ്പെടുത്തിയാണ് ഇയാള്‍ കുട്ടിക്കു നേരെ ലൈംഗീകാതിക്രമത്തിന് മുതിര്‍ന്നത്. മുണ്ടയ്ക്കല്‍ സ്വദേശി ഷിനുവാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ പരാതിയില്‍ ഈസ്റ്റ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പരീക്ഷയ്ക്ക് ഉയര്‍ന്ന വിജയം വാഗ്ദാനം ചെയ്തായിരുന്നു കുട്ടിയെ ആഭിചാരക്രിയയ്ക്ക് വിധേയയാക്കിയത്. ഉയര്‍ന്ന വിജയം കരസ്ഥമാക്കാമെന്ന് പറഞ്ഞ് കുട്ടിയെ ഒറ്റയ്ക്ക്…
Read More » -
കോണ്‍ഗ്രസ് ചതിച്ചാശാനേ: സീറ്റു കൊടുക്കാമെന്ന് പറഞ്ഞ് കോണ്‍ഗ്രസ് പറ്റിച്ചെന്ന് തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ നിമ്മി റപ്പായി; രാജിവെച്ച് എല്‍ഡിഎഫിലേക്ക് ; എന്‍സിപിയുടെ സ്ഥാനാര്‍ത്ഥിയാകും
തൃശൂര്‍: തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാമെന്ന് പറഞ്ഞ് കോണ്‍ഗ്രസ് പറ്റിച്ചതായി ആരോപിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍ രാജിവെച്ച് എല്‍ഡിഎഫിലേക്ക് പോയി. കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ നിമ്മി റപ്പായിയാണ് രാജിവെച്ചത്. കോര്‍പ്പറേഷനിലേക്ക് മല്‍സരിക്കാന്‍ കോണ്‍ഗ്രസ് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. എന്‍സിപിയില്‍ ചേരുമെന്നും ഒല്ലൂര്‍ ഡിവിഷനില്‍ എന്‍സിപി ടിക്കറ്റില്‍ മല്‍സരിക്കുമെന്നും നിമ്മി റപ്പായി പറഞ്ഞു. കുരിയച്ചിറ ഡിവിഷന്‍ കൗണ്‍സിലറായിരുന്നു നിമ്മി റപ്പായി. കുരിയച്ചിറ സീറ്റ് ഇത്തവണ കെ.മുരളീധരന്റെ അടുത്ത ആളായ സജീവന്‍ കുരിയച്ചിറയ്ക്കാണ് നല്‍കിയിരിക്കുന്നത്.
Read More » -
ബീഹാറില്‍ കോണ്‍ഗ്രസ് തകരുമ്പോള്‍ പാവം പാവം രാജകുമാരന്‍; കോണ്‍ഗ്രസ് ഇനിയെന്തു ചെയ്യണം ; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയും പൊങ്കാലയും ; ട്രോളിത്തീരാതെ മലയാളികളും ; കോണ്‍ഗ്രസ് രക്ഷപ്പെടാന്‍ ജംബോ നിര്‍ദ്ദേശങ്ങള്‍
ബീഹാറില്‍ എന്‍ഡിഎ വന്‍വിജയം നേടിയതിനേക്കാള്‍ വലിയ ചര്‍ച്ച അവിടെ കോണ്‍ഗ്രസിനേറ്റ നിലംതൊടാതെയുള്ള തോല്‍വിയാാണ്. വോട്ട് ചോരി പത്രസമ്മേളനം ആഘോഷമാക്കി തെരഞ്ഞെടുപ്പ് കമ്മീഷനെ വരെ പ്രതിക്കൂട്ടിലാക്കിയ കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും ബീഹാറിലെ വോട്ടുപെട്ടികള്‍ ഒന്നൊന്നായി തുറക്കുമ്പോള്‍ അന്തം വിടുകയായിരുന്നു. സന്ദേശം എന്ന സത്യന്‍ അന്തിക്കാട് സിനിമയില്‍ ജയറാം ചോദിക്കുന്നതു പോലെ എന്നാലും ഇങ്ങനെയുണ്ടോ ഒരു തോല്‍വി…എന്ന് കോണ്‍ഗ്രസുകാര്‍ അമ്പരക്കുന്നു. പാവം പാവം രാജകുമാരന്‍ എന്ന ടൈറ്റിലിട്ട് രാഹുല്‍ഗാന്ധിയെ സോഷ്യല്‍മീഡിയയില്‍ വാരാന്‍ മലയാളികളുമുണ്ട്. ശക്തമായ ഭാഷയില്‍ കോണ്‍ഗ്രസിന്റെ തോല്‍വിയെ വിമര്‍ശിക്കുന്നവര്‍ക്കൊപ്പം കോണ്‍ഗ്രസിനെ അടിമുടി പൊളിച്ചടുക്കുന്ന ട്രോളുകളുമായി മലയാളക്കരയും സജീവമാണ്. ഇനി ബീഹാര്‍ ബോംബ് എന്ന ടൈറ്റിലോടെ രാഹുലിനെ അവതരിപ്പിച്ചിട്ടുണ്ട് ചിലര്‍. ബീഹാറിലെ വോട്ടുകൊള്ളയുടെ കഥകളുമായി അടുത്ത എപ്പിസോഡെന്നും കമന്റുണ്ട്. ജരാനരകള്‍ ബാധിച്ച ഒരു യുവാവ് പട്ടായയിലേക്ക് ഇനി എപ്പോഴാണ് ഫ്‌ളൈറ്റ് എന്നു ചോദിച്ച് നിരന്തരം വിളിച്ച് ശല്യം ചെയ്യുന്നതായി എയര്‍ ഇന്ത്യ പരാതിപ്പെട്ടെന്ന് മലയാളി ട്രോളന്‍മാരുടെ ഡയലോഗ്. കൂടെ സിഐഡി മൂസയില്‍ ദിലീപ് വിമാനത്തില്‍…
Read More » -
സ്‌കൂളില്‍ നിന്ന് ടൂര്‍ പോകണമെങ്കില്‍ ആദ്യം മോട്ടോര്‍ വാഹനവകുപ്പിനെ അറിയിക്കണം ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശമെത്തി ; ഒരാഴ്ച മുന്‍പ് ടൂര്‍ തിയതി ആര്‍ടിഒയെ അറിയിക്കണം ; എംവിഡി പരിശോധിക്കാത്ത ബസിന് അപകടം സംഭവിച്ചാല്‍ ഉത്തരവാദി പ്രിന്‍സിപ്പാള്‍
തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകളില്‍ നിന്നും ടൂര്‍ പോകാനൊരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്. നിങ്ങള്‍ ടൂര്‍ പോകുന്നുണ്ടെങ്കില്‍ ആ വിവരം ആദ്യം മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കണം. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശമെത്തി. സ്‌കൂളുകളിലെ പഠനയാത്രയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ടൂര്‍ പുറപ്പെടുന്നതിന് മുന്‍പ് മാനേജ്മെന്റുകള്‍ ആര്‍ടിഒയെ അറിയിക്കണമെന്നും ടൂര്‍ തീയതി ഒരാഴ്ച മുന്‍പെങ്കിലും അറിയിക്കണമെന്നുമാണ് നിര്‍ദേശം. എംവിഡി ബസുകള്‍ പരിശോധിച്ച് വിദ്യാര്‍ത്ഥികള്‍ക്കും ഡ്രൈവര്‍ക്കും സുരക്ഷ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കും. എംവിഡി പരിശോധിക്കാത്ത ബസിന് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ഉത്തരവാദിത്തം പ്രിന്‍സിപ്പലിനായിരിക്കുമെന്ന് എംവിഡി മുന്നറിയിപ്പ് നല്‍കി. പഠനയാത്രകളും ടൂറുകളും കര്‍ശനമായി പരിശോധിക്കാനാണ് സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ് നിശ്ചയിച്ചിരിക്കുന്നത്. പല ടൂറിസ്റ്റ് ബസുകളിലും എമര്‍ജന്‍സി എക്‌സിറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷ സംവിധാനങ്ങളില്ലെന്നും ഡ്രൈവര്‍മാരുടെ അശ്രദ്ധമായ പെരുമാറ്റം അപകടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതായും എംവിഡിമാര്‍ പറയുന്നു. പഠനയാത്രകള്‍ക്ക് രൂപമാറ്റം വരുത്തിയതും ആഡംബര ലൈറ്റുകളും ആരോചക ശബ്ദം പുറപ്പെടുവിക്കുന്നതുമായ വാഹനം പഠനയാത്രകള്‍ക്ക് ഉപയോഗിയ്ക്കാന്‍ പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. കേരള ടൂറിസം…
Read More » -
ഇന്ത്യന്‍ ക്രിക്കറ്റിലുമുണ്ട് ഇടതുപക്ഷം; കളിക്കിറങ്ങും മുന്‍പേ അപൂര്‍വ റെക്കോര്‍ഡ് സ്ഥാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം; പ്ലെയിംഗ് ഇലവനില്‍ ആറ് ഇടം കയ്യന്‍മാര്‍; 93 വര്‍ഷത്തെ ഇന്ത്യന്‍ ടെസ്റ്റ് ചരിത്രത്തില്‍ ഇതാദ്യം
കൊല്‍ക്കത്ത: രാഷ്ട്രീയത്തില്‍ മാത്രമല്ല ഇന്ത്യന്‍ ക്രിക്കറ്റിലുമുണ്ട് ഇടതുപക്ഷം. നല്ല ഒന്നാന്തരം ഇടതുപക്ഷം. കളിക്കളത്തിലിറങ്ങും മുന്‍പേ തന്നെ അപൂര്‍വ റെക്കോര്‍ഡ് സ്ഥാപിച്ചാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ഇടതുപക്ഷക്കാരടങ്ങുന്ന സംഘം ദക്ഷിണാഫ്രിക്കക്കെതിെ ഒന്നാം ടെസ്റ്റില്‍ പോരിനിറങ്ങുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പ്ലേയിംഗ് ഇലവനില്‍ ആറ് ഇടം കൈയന്‍മാരെ ഉള്‍പ്പെടുത്തിയാണ് അപൂര്‍വ റെക്കോര്‍ഡിന് ഇന്ത്യ അര്‍ഹമായത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ 93 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തിലാദ്യമായാണ് ഒരു ടെസ്റ്റില്‍ ആറ് ഇടം കയ്യന്‍മാര്‍ പ്ലേയിംഗ് ഇലവനില്‍ ഇടം നേടുന്നത്. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ഇടം കയ്യന്‍മാര്‍. നിരവധി തവണ ഇന്ത്യ നാലു ഇടം കയ്യന്‍മാരുമായി കളിക്കാനിറങ്ങിയിട്ടുണ്ടെങ്കിലും ഇന്ത്യ ഇതുവരെ കളിച്ച 596 ടെസ്റ്റുകളില്‍ ആദ്യമാണ് ആറ് ഇടം കയ്യന്‍മാര്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ഇടം പിടിക്കുന്നത്. ഈ ഇടം കയ്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ കരുത്തില്‍…
Read More » -
ഊബറിനെതിരെയുള്ള പ്രതിഷേധം കേരള സവാരിക്ക് വേണ്ടിയോ ; സാധാരണക്കാരുടെ വോട്ട് ഊബറിന്; ഊബര്‍ തടയുമ്പോള്‍ പെരുവഴിയിലാകുന്നവരേറെ; നിരക്ക് കുറച്ചാല്‍ കേരള സവാരി ഹിറ്റാകും
തൃശൂര്‍: സാധാരണക്കാര്‍ക്ക് ആശ്വാസകരമായ യാത്രാസൗകര്യം നല്‍കുന്ന ഊബര്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസിനെ കൊല്ലാന്‍ സര്‍ക്കാര്‍ രംഗത്തിറങ്ങുന്നത് സംസ്ഥാനസര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ഓട്ടോ ടാക്സി പ്ലാറ്റ്ഫോമായ കേരള സവാരിയുടെ നിലനില്‍പ്പിന് വേണ്ടിയെന്ന് ആരോപണം. ഊബറിനേക്കാള്‍ കുറഞ്ഞ ചിലവില്‍ കേരളത്തില്‍ മറ്റൊരു ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുമില്ലാത്ത സാഹചര്യത്തില്‍ കേരരള സവാരിക്ക് ഡിമാന്റ് കുറവാണ്. ഇന്‍സ്റ്റാള്‍ ചെയ്തവര്‍ വരെ കേരള സവാരി അണ്‍ ഇന്‍സ്റ്റാള്‍ ചെയ്തു. കേരള സവാരി യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ അവസരമൊരുക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും കാര്യമായ മെച്ചം യാത്രക്കാര്‍ക്കുണ്ടായില്ല. ഊബറുമായി താരതമ്യം ചെയ്യുമ്പോള്‍ കേരള സവാരിയിലെ സവാരിക്ക് ചിലവു കൂടുതല്‍ തന്നെയായിരുന്നു. പല ഓട്ടോ ഡ്രൈവര്‍മാരും ഊബര്‍ ആപ്പും കേരള സവാരി ആപ്പും ഇന്‍സ്റ്റാള്‍ ചെയ്ത് സര്‍വീസ് നടത്തിയെങ്കിലും യാത്രക്കാര്‍ കൂടുതലും ഉപയോഗിച്ചത് ഊബറായിരുന്നു. ഏറെ കൊട്ടിഘോഷിച്ചിറക്കിയ കേരള സവാരി ഓണ്‍ലൈന്‍ പ്ലാറ്റ്്‌ഫോം കട്ടപ്പുറത്തു കയറുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ ഊബറിനെതിരെ കടുത്ത നടപടികളിലേക്ക് സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്നതെന്നാണ് ആരോപണം. ലോണെടുത്തും…
Read More » -
പിഎം ശ്രീയിലെ എതിര്‍പ്പില്‍ സിപിഎം കലിപ്പില്‍; തെരഞ്ഞെടുപ്പില്‍ വോട്ടുമറിച്ചു കാലുവാരുമെന്ന് സിപിഐയ്ക്ക് ഭയം; തദ്ദേശത്തില്‍ നിര്‍ണായകമാകുക സിപിഎം വോട്ടുകള്‍; സിപിഐ ജില്ലാ കമ്മിറ്റികളില്‍ സജീവ ചര്‍ച്ച
തിരുവനന്തപുരം: പിഎംശ്രീ വിഷയത്തില്‍ എടുത്ത നിലപാടില്‍ നിന്നും പിന്തിരിയേണ്ടി വന്നതിന്റെ ചൊരുക്ക് സിപിഎം തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ഥികളോടു തീര്‍ക്കുമോ എന്ന ആശങ്കയില്‍ സിപിഐ സ്ഥാനാര്‍ഥികള്‍. സിപിഐ യുടെ ഒറ്റ കടുംപിടുത്തത്തില്‍ പിഎംശ്രീ പദ്ധതിയില്‍ നിന്ന് പിറകോട്ടു പോകേണ്ടി വരികയും ഒപ്പിട്ട കരാര്‍ മരവിപ്പിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കേണ്ടി വന്നതുമെല്ലാം സിപിഎമ്മിന് കനത്ത നാണക്കേടുണ്ടാക്കിയിരുന്നു. മന്ത്രിമാരുടെ രാജി ഭീഷണിയടക്കമുയര്‍ത്തി സിപിഐ പിഎംശ്രീ കരാറില്‍ സിപിഎം ഒപ്പിട്ടതിനെ പ്രതിരോധിച്ചപ്പോള്‍ സിപിഎമ്മിന് സിപിഐ ഉന്നയിച്ച ആവശ്യത്തിനു മുന്നില്‍ മുട്ടുമടക്കേണ്ടി വന്നു. ഇത് സിപിഎമ്മിനുള്ളില്‍ സിപിഐക്കെതിരെ ശക്തമായ എതിര്‍പ്പും പ്രതിഷേധവുമുയര്‍ത്തിയിരുന്നു. എന്നാല്‍ എതിര്‍ക്കാന്‍ നിന്നാല്‍ പണി കിട്ടുമെന്നതിനാല്‍ തല്‍ക്കാലം പിന്‍മാറുകയെന്ന നിലപാട് മാത്രമേ സിപിഎമ്മിന് കൈക്കൊള്ളാന്‍ സാധിക്കുമായിരുന്നുള്ളു. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ സീറ്റ് വീതംവെപ്പില്‍ സിപിഎം ഉടക്കുമെന്ന് സംശയമുണ്ടായിരുന്നെങ്കിലും ഘടകകക്ഷികള്‍ക്കെല്ലാം തര്‍ക്കങ്ങളില്ലാതെ സീറ്റുകള്‍ നല്‍കി സിപിഎം സീറ്റ് വിഭജനം ഭംഗിയായി പങ്കിട്ടിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും പിഎംശ്രീ പദ്ധതിയുടെ പേരിലുള്ള തര്‍ക്കങ്ങളും പഴിചാരലും ആരോപണമുന്നയിക്കലുമെല്ലാം തുടരുന്ന…
Read More » -
വരാന്‍ പോകുന്നത് ഡിസംബര്‍ 6; രാജ്യമെങ്ങും കനത്ത ജാഗ്രത; ഭീകരര്‍ ആസൂത്രണം ചെയ്ത സ്‌ഫോടനപദ്ധതികള്‍ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം;a കൂടുതല്‍ വാഹനങ്ങള്‍ വാങ്ങിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നു
ന്യൂഡല്‍ഹി : ബാബ്‌റി മസ്ജിദ് ദിനമായ ഡിസംബര്‍ ആറിന് ഇന്ത്യയുടെ പല ഭാഗങ്ങളിലും സ്‌ഫോടനം നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നതായ വിവരങ്ങള്‍ ഡല്‍ഹി സ്‌ഫോടനക്കേസ് അന്വേഷണത്തില്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ രാജ്യമെങ്ങും സുരക്ഷ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചു. ഇന്ത്യയൊട്ടാകെ കനത്ത ജാഗ്രത. ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ടും അല്ലാതെയും കസ്റ്റഡിയിലെടുത്തിട്ടുള്ള ഭീകരസംഘടനകളുമായി ബന്ധമുള്ളവര്‍ ഡിസംബര്‍ ആറിന് സ്‌ഫോടനപരമ്പരര നടത്താന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യപ്പെട്ട വിവരം പുറത്തുവരുന്നുണ്ട്. അതുകൊണ്ടുതന്നെ രാജ്യത്തെ എയര്‍പോര്‍ട്ടുകള്‍, മെട്രോ അടക്കമുള്ള റെയില്‍വേ സ്‌റ്റേഷനുകള്‍, പ്രധാനപ്പെട്ട ആരാധനാലയങ്ങള്‍ എന്നിവയെല്ലാം കനത്ത സുരക്ഷാവലയത്തിലാക്കും. പതിവ് പട്രോളിംഗ് കൂടുതല്‍ വ്യാപിപ്പിക്കും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് അന്വേഷണ ഏജന്‍സികളും പോലീസും പിടികൂടിയിട്ടുള്ള ഭീകരവാദികള്‍ക്ക് പുറമെ വേറെയു ഭീകരര്‍ ഇന്ത്യയിലെത്തിയിട്ടുണ്ടെന്ന് സംശയിക്കുന്നുണ്ട്. സ്‌ഫോടകവസ്തുക്കള്‍ ഡല്‍ഹിക്കു പുറമെ മറ്റിടങ്ങളിലേക്ക് കടത്തിയിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ഉത്തരേന്ത്യയ്ക്ക് പുറമെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ചെങ്കോട്ട സ്‌ഫോടനത്തില്‍ കസ്റ്റഡിയിലെടുത്തവര്‍ സ്‌ഫോടന പരമ്പരയ്ക്ക് പദ്ധതിയിട്ടിരുന്നതായും ഒരേസമയം 4 നഗരങ്ങളില്‍ സ്‌ഫോടനത്തിനു പദ്ധതിയിട്ടിരുന്നുവെന്നും രണ്ടു…
Read More » -
കാലത്തിനു മുന്നേ കുതിച്ച സിനിമ; ബാബാ കല്യാണിയില്‍ പറഞ്ഞത് സത്യമായി; ഡല്‍ഹി സ്‌ഫോടനക്കേസുമായി ഏറെ സാമ്യം ബാബാ കല്യാണിക്ക്; സിനിമയിലെ പ്രൊഫസര്‍ യഥാര്‍ഥ സ്‌ഫോടനത്തില്‍ ഡോക്ടറായി ; സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ യാഥാര്‍ത്ഥ്യമായി
തൃശൂര്‍: മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ബാബാ കല്യാണി എന്ന ത്രില്ലര്‍ സിനിമയുടെ കഥയുമായി ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനത്തിന് സാമ്യതയേറെ. ബാബാ കല്യാണിയില്‍ തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമി ദീര്‍ഘവീക്ഷണത്തോടെ എഴുതിവെച്ചതാണ് ഇപ്പോള്‍ ഡല്‍ഹി ചെങ്കോട്ടയില്‍ യാഥാര്‍ഥ്യമായിരിക്കുന്നത്. സിനിമയുടെ തുടക്കത്തില്‍ സാധാരണ എഴുതിക്കാണിക്കാറുണ്ട്, ഈ സിനിമയ്ക്കും ഇതിലെ സംഭവങ്ങള്‍ക്കും ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയി യാതൊരു ബന്ധവുമില്ല, ഏതെങ്കിലും സാദൃശ്യം തോന്നുന്നുവെങ്കില്‍ അത് യാദൃശ്ചികം മാത്രം എന്ന്. പക്ഷേ ബാബാ കല്യാണിയിലെ പല കാര്യങ്ങളും കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ സ്‌ഫോടനത്തില്‍ അതേ പോലെ സംഭവിച്ചു. സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാറുകളാണ് ബാബാ കല്യാണിയില്‍ വില്ലന്‍മാരായ തീവ്രവാദികള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്. ഡല്‍ഹിയില്‍ ദുരന്തം വിതച്ചത് സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാറായിരുന്നു. ബാബാ കല്യാണിയിലെ തീവ്രവാദി ഒരു കോളജ് പ്രൊഫസറായിരുന്നെങ്കില്‍ ഡല്‍ഹി ചെങ്കോട്ട ആക്രമണത്തിന്റെ സൂത്രധാരന്‍ ഒരു ഡോക്ടറാണ് എന്നതേയുള്ളു വ്യത്യാസം. സിനിമയിലെ വില്ലനും ജീവിതത്തിലെ യഥാര്‍ഥ വില്ലനും അറിവും വിദ്യാഭ്യാസവുമുള്ളവര്‍. തിരക്കേറിയ ഒരു തീര്‍ഥാടന കേന്ദ്രത്തില്‍…
Read More »
