Local
-
നെല്ലുസംഭരണം: കർഷകർക്ക് 40.78 കോടി നൽകി; ബാക്കിത്തുക തിങ്കൾ മുതൽ നൽകും
കോട്ടയം: സപ്ളൈകോ വഴി നെല്ലു സംഭരിച്ച വകയിൽ കർഷകർക്കു സർക്കാരിൽ നിന്നു നൽകാനുള്ള തുകയിൽ 40.78 കോടി രൂപ ഇതിനകം വിതരണം ചെയ്തു. ബാക്കിത്തുക വിതരണം ചെയ്യുന്നതിനുള്ള നടപടികൾ തുടങ്ങിയെന്നും ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസനസമിതി യോഗത്തെ ജില്ലാ പാഡി മാർക്കറ്റിംഗ് ഓഫീസർ എം.എസ്. ജോൺസൺ അറിയിച്ചു. 2022-2023 വർഷം രണ്ടാം കൃഷി സീസണിൽ നെല്ലു സംഭരിച്ച വകയിൽ 131.19 കോടി രൂപയാണ് ജില്ലയിലെ കർഷകർക്കു നൽകാനുണ്ടായിരുന്നത്. ഇതിൽ മാർച്ച് 31 വരെ 31.78 കോടി രൂപ കർഷകർക്കു നൽകി. ബാക്കി തുകയിൽ 9.00 കോടി രൂപ കഴിഞ്ഞദിവസങ്ങളിലായി കനറാ ബാങ്ക് വഴി വിതരണം ചെയ്തതതോടെ 40.78 കോടി രൂപ വിതരണം ചെയ്യാനായി. ബാക്കി 90.41 കോടി രൂപ തിങ്കളാഴ്ച മുതൽ വിതരണം ചെയ്തു തുടങ്ങുമെന്നും പാഡി ഓഫീസർ ജില്ലാ വികസന സമിതി യോഗത്തെ അറിയിച്ചു. എസ്.ബി.ഐ, ഫെഡറൽ ബാങ്ക്, കനറാ ബാങ്ക് എന്നീ…
Read More » -
കോട്ടയം ജില്ലാ കളക്ടർ പി.കെ. ജയശ്രീക്ക് യാത്രയയപ്പ് നൽകി ജില്ലാ വികസന സമിതി യോഗം
കോട്ടയം: ജില്ലാ വികസന സമിതി യോഗത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീക്ക് യാത്ര അയപ്പ്. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ പുതിയ ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് മന്ദിരത്തിലെ കോൺഫറൻസ് ഹാളിൽ ചേർന്ന ആദ്യ ജില്ലാ ആസൂത്രണസമിതി യോഗശേഷമായിരുന്നു ജനപ്രതിനിധികളും ജില്ലാ തല ഉദ്യോസ്ഥരും ചേർന്നു ഊഷ്മളമായ യാത്രയയപ്പ് നൽകിയത്. ചടങ്ങിൽ തോമസ് ചാഴികാടൻ എം.പി. മുഖ്യ പ്രഭാഷണം നിർവഹിച്ചു. ജനപക്ഷത്തു നിൽക്കുന്ന ഉദ്യോസ്ഥ എന്ന നിലയിൽ സ്തുത്യർഹമായ പ്രവർത്തനമാണ് ഡോ. പി കെ. ജയശ്രീ നടത്തിയത് എന്നു തോമസ് ചാഴികാടൻ എം.പി. പറഞ്ഞു. ഭരണാധികാരി എന്ന നിലയിൽ സാധാരണക്കാർക്ക് എളുപ്പത്തിൽ ഇടപെടാൻ കഴിഞ്ഞ വ്യക്തിയാണ് ഡോ: പി.കെ. ജയശ്രീ എന്നു സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ചൂണ്ടിക്കാട്ടി. കാഞ്ഞിരപ്പള്ളി ബൈപാസിന് സ്ഥലമേറ്റെടുക്കുന്നതടക്കമുള്ള ജില്ലയുടെ വികസന പ്രവർത്തനങ്ങളിൽ ജില്ലാ കളക്ടറുടെ സംഭാവന വില മതിക്കാനാവാത്തതാണെന്ന് ചീഫ് വിപ്പ് പറഞ്ഞു. ജനപ്രതിനിധികൾ പുലർത്തേണ്ട സംയമനവും ഉദ്യോഗസ്ഥർ പുലർത്തേണ്ട നിയമപരമായ നിഷ്‌കർഷയും സമ്മേളിച്ച…
Read More » -
എം.ജി. സർവകലാശാലയുടെ സഹകരണത്തോടെ പദ്ധതികൾ ആരംഭിക്കാനൊരുങ്ങി അതിരമ്പുഴ ഗ്രാമപഞ്ചായത്ത്
കോട്ടയം: എം.ജി. സർവകലാശാലയുടെ സഹകരണത്തോടെ വിവിധ പദ്ധതികൾ ആരംഭിക്കാനൊരുങ്ങി അതിരമ്പുഴ ഗ്രാമപഞ്ചായത്ത്. പ്രാരംഭപ്രവർത്തനങ്ങളുടെ ഭാഗമായി എം.ജി സർവകലാശാലയിൽ നടന്ന ചടങ്ങിൽ അതിരമ്പുഴ ഗ്രാമപഞ്ചായത്തും സർവകലാശാലയും ധാരണാപത്രത്തിൽ ഒപ്പുവച്ചു. എം.ജി സർവകലാശാല വൈസ് ചാൻസിലർ ഡോ. സാബു തോമസ്, രജിസ്ട്രാർ ഡോ. ബി. പ്രകാശ്കുമാർ, പഞ്ചായത്ത് സൂപ്രണ്ട് രമ്യാ സൈമൺ എന്നിവർ കരാറിൽ ഒപ്പുവച്ചു. ഗ്രാമപഞ്ചായത്തിലെ പത്താം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്കു സർവകലാശാല ലൈബ്രറി ഉപയോഗിക്കാൻ പദ്ധതി വഴിയൊരുക്കും. മദ്യം, മയക്കുമരുന്ന് തുടങ്ങിയ സാമൂഹിക വിപത്തുകളെ പറ്റിയുള്ള അവബോധം പുതു തലമുറയിലേക്ക് എത്തിച്ചു കൊടുക്കുവാനും അഭ്യസ്തവിദ്യരായ തൊഴിൽ അന്വേഷകർക്ക് തങ്ങളുടെ ഭാവി ജീവിതം കരുപിടിപ്പിക്കാനുള്ള മാർഗനിർദേശപദ്ധതികൾ ആവിഷ്‌കരിക്കാനും പദ്ധതി ലക്ഷ്യമിടുന്നത്. അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ പൗരാണികവും ചരിത്രപരവുമായ സ്ഥലങ്ങളും സ്മാരകങ്ങളും സ്തൂപങ്ങളും സംരക്ഷിക്കാനും പുതിയ സംരംഭകർക്ക് സ്റ്റാർട്ട് അപ് പദ്ധതികൾ എളുപ്പത്തിൽ നടപ്പാക്കാനും ആരോഗ്യരംഗത്തും പാലിയേറ്റീവ് പ്രവർത്തനങ്ങളിലും പദ്ധതികൾ ആവിഷ്‌കരിക്കാനും, റിസോഴ്സ് മാപ്പിങ്, മാലിന്യ നിർവഹണ സംവിധാനം, അതിരമ്പുഴയിലെ പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങൾ കൂട്ടിയിണക്കി…
Read More » -
വണ്ടാനത്ത് പ്രവര്‍ത്തിക്കുന്ന കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ കെട്ടിടത്തില്‍ തീപിടുത്തം
അമ്പലപ്പുഴ: വണ്ടാനത്ത് പ്രവര്‍ത്തിക്കുന്ന കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ കെട്ടിടത്തില്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെയാണ് തീ പിടിച്ചത്. ബ്ലീച്ചിങ് പൗഡറിന് തീപിടിച്ച് പൂര്‍ണമായി കത്തി നശിക്കുകയായിരുന്നു. അഗ്‌നിരക്ഷാ സേനയുടെ മൂന്ന് യൂണിറ്റ് അരമണിക്കൂറിലധികം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീയണക്കാന്‍ കഴിഞ്ഞത്. തീ പിടുത്തത്തെ തുടര്‍ന്ന് പ്രധാന മരുന്ന് സംഭരണ കേന്ദ്രത്തിലെ ഒമ്പത് എയര്‍ കണ്ടീഷനുകള്‍ കത്തി നശിച്ചു. ഈ കെട്ടിടത്തിന്റെ മുകള്‍ ഭാഗം വരെ തീ പടര്‍ന്നതിനാല്‍ മരുന്നുകളും നശിച്ചതായാണ് സൂചന. രണ്ടു ദിവസം മുമ്പ് ഗോഡൗണില്‍ ഫയര്‍ ഓഡിറ്റിംഗ് നടത്തിയിരുന്നു. ബ്ലീച്ചിംഗ് പൗഡര്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീ ആദ്യം ഉണ്ടായത്. ഇതിന് കാരണം വ്യക്തമായിട്ടില്ല. രണ്ട് മുറികളിലായാണ് പൗഡര്‍ സൂക്ഷിച്ചിരുന്നത്. തൊട്ടടുത്ത മരുന്ന് ഗോഡൗണിലേക്കും തീ പടര്‍ന്നെങ്കിലും ഓട്ടോമാറ്റിക് സംവിധാനം പ്രവര്‍ത്തിച്ചതിനാല്‍ വലിയ നാശനഷ്ടം സംഭവിച്ചില്ല. രാവിലെ പുന്നപ്ര പൊലീസിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ ഡോ: ഷിബുലാല്‍ സംഭവ സ്ഥലം…
Read More » -
മലയോര മേഖലയിലേക്കുള്ള ബസ് സര്‍വിസുകള്‍ വ്യാപകമായി വെട്ടിക്കുറച്ച് കെഎസ്ആർടിസി
കണ്ണൂർ:മലയോര മേഖലയിലേക്കുള്ള ബസ് സര്‍വിസുകള്‍ വ്യാപകമായി വെട്ടിക്കുറച്ച് കെഎസ്ആർടിസി. ഇരിക്കൂര്‍ മണ്ഡലത്തിലെ മലയോര ഗ്രാമങ്ങളിലെ വിവിധ റൂട്ടുകളില്‍ സര്‍വിസ് നടത്തി വന്നിരുന്ന 20ഓളം സര്‍വിസുകളാണ് കെ.എസ്.ആര്‍.ടി.സി നിര്‍ത്തലാക്കിയത്. വര്‍ഷങ്ങളായി മലയോരത്തെ യാത്രക്കാര്‍ക്ക് ഏറെ ആശ്രയമായിരുന്ന ബസ് സര്‍വിസുകളാണ് നിര്‍ത്തലാക്കിയവയില്‍ ഏറെയും. ആലക്കോട്, ശ്രീകണ്ഠപുരം, ഏരുവേശി, നടുവില്‍, പയ്യാവൂര്‍ മേഖലകളിലെ ഗ്രാമീണ പ്രദേശങ്ങളില്‍ ഇത് കടുത്ത യാത്രാദുരിതമാണുണ്ടാക്കുന്നത്. അതിരാവിലെയും രാത്രി വൈകിയും ഉള്‍പ്പെടെ ഓടിയിരുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ സംസ്ഥാനപാതയിലടക്കം മുന്നറിയിപ്പില്ലാതെ പിൻവലിക്കുകയാണുണ്ടായത്.തളിപ്പറമ്ബ്-കുടിയാന്മല ദേശസാല്‍കൃത റൂട്ടിലും പല വണ്ടികളും കാണാനില്ല.സര്‍ക്കാര്‍ ബസിനെ മാത്രം ആശ്രയിച്ച് ഈ റൂട്ടില്‍ നിത്യേന കാത്തിരിക്കുന്ന യാത്രക്കാര്‍ രാത്രിയിലടക്കം വൻതുക നല്‍കി ഏറെദൂരം ഓട്ടോറിക്ഷ ട്രിപ്പ് വിളിക്കേണ്ട ഗതികേടാണ്. വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്സുമാരും വിദ്യാര്‍ഥികളും ഈ റൂട്ടില്‍ രാത്രി ബസില്ലാതെ പലപ്പോഴും കുടുങ്ങിപ്പോകുന്നത് തുടര്‍ക്കഥയാണ്.ദീര്‍ഘദൂര സര്‍വിസ് വണ്ടികളുടെ സ്ഥിതിയും ഇതു തന്നെയാണ്. കാലപ്പഴക്കം ചെന്ന ബസുകളാണ് ദീര്‍ഘദൂര സര്‍വിസിനായി മലയോരത്ത് എത്താറുള്ളത്. അതിനാല്‍ തുടര്‍ സര്‍വിസ്…
Read More » -
ഹയര്‍സെക്കൻഡറി ഫലത്തില്‍ പത്തനംതിട്ട പതിനാലാം സ്ഥാനത്ത്
പത്തനംതിട്ട:ഹയര്‍സെക്കൻഡറി ഫലത്തില്‍ ജില്ല പതിനാലാം സ്ഥാനത്ത്.വിജയശതമാനം 76.59. വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറിക്കും (വി.എച്ച്. എസ്.ഇ) ഇത്തവണ ജില്ലയുടെ വിജയശതമാനം കുറഞ്ഞിട്ടുണ്ട്.68.48 ആണ് വിജയശതമാനം. പ്ലസ് ടുവിന് ജില്ലയിലെ 82 സ്‌കൂളുകളിലായി പരീക്ഷയെഴുതിയ 11,249 വിദ്യാര്‍ഥികളില്‍ 8,616 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. (76.59%. ടെക്നിക്കല്‍ വിഭാഗത്തില്‍ പരീക്ഷയെഴുതിയ 223 വിദ്യാര്‍ഥികളില്‍ 197പേര്‍ ഉപരിപഠന യോഗ്യത നേടി.
Read More » -
കോട്ടയം കളക്ട്രേറ്റിൽ എമർജൻസി ഫയർ എക്സിറ്റ് ഉദ്ഘാടനം ചെയ്തു
കോട്ടയം: സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി കോട്ടയം കളക്ട്രേറ്റിൽ എമർജൻസി ഫയർ എക്സിറ്റ് സംവിധാനമൊരുക്കി. കളക്ട്രേറ്റിൽ പുതുതായി നിർമ്മിച്ച ഫയർ എക്സിറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദുവിന്റെ സാനിദ്ധ്യത്തിൽ ജില്ലാ കളക്ടർ ഡോ.പി.കെ ജയശ്രീ നിർവഹിച്ചു. കളക്ട്രേറ്റിലെ ഐ.എസ്.ഒ സർട്ടിഫിക്കേഷന്റെ ഭാഗമായി നടത്തിയ ഫയർ ഓഡിറ്റിന്റെ അടിസ്ഥാനത്തിലാണ് എമർജൻസി ഫയർ എക്സിറ്റ് പണിതത്. ഫെഡറൽ ബാങ്ക് സി.എസ്. ആർ. ഫണ്ടിൽ നിന്നും അഞ്ച് ലക്ഷം രൂപ ചിലവഴിച്ചാണ് വിപഞ്ചിക കോൺഫറൻസ് ഹാളിനടുത്ത് ഫയർ എക്സിറ്റ് നിർമ്മിച്ചത്. ജില്ലാ നിർമ്മിതി കേന്ദ്രത്തിനായിരുന്നു നിർമ്മാണ ചുമതല. എ.ഡി.എം: റെജി പി ജോസഫ്, ജില്ലാ ഫിനാൻസ് ഓഫീസർ എസ്. ആർ അനിൽകുമാർ, ഹുസൂർ ശിരസ്തദാർ എൻ.എസ് സുരേഷ് കുമാർ , ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥരായ ബിനോയ് അഗസ്റ്റിൻ, പി.എൻ . അശോക് കുമാർ, മിനിമോൾ ലിസ് തോമസ്, രക്ഷിത് പ്രഭു, സച്ചിൻ ജേക്കബ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Read More » -
ഊത്തപിടുത്തം നിയവിരുദ്ധം; ഊത്തപിടുത്തം ശുദ്ധജല മത്സ്യങ്ങളുടെ വംശനാശം ഫലം, അനധികൃത മത്സ്യബന്ധനം; ആറുമാസം തടവും പിഴയും ശിക്ഷ
കോട്ടയം: നിയമവിരുദ്ധ മത്സ്യബന്ധനരീതിയായ ഊത്തപിടുത്തം ശുദ്ധജല മത്സ്യങ്ങളുടെ വംശനാശത്തിന് ഇടയാക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബെന്നി വില്ല്യം പറഞ്ഞു. കേരളത്തിലെ 44 നദികളിലും 127 ഉൾനാടൻ ജലാശയങ്ങളിലുമായി 210 ഇനം ശുദ്ധജല മത്സ്യങ്ങളാണുള്ളത്. തെക്കു-പടിഞ്ഞാറൻ കാലവർഷത്തിന്റെ തുടക്കത്തിൽ മത്സ്യങ്ങൾ പുഴകളിൽനിന്നും മറ്റു ജലാശയങ്ങളിൽനിന്നും വയലുകളിലേക്കും ചെറുതോടുകളിലേക്കും ചതുപ്പുകളിലേക്കും കനാലുകളിലേക്കും കൂട്ടത്തോടെ കയറി വരുന്ന ദേശാന്തരഗമന പ്രതിഭാസമാണ് ഊത്ത എന്നറിയപ്പെടുന്നത്. വയറുനിറയെ മുട്ടകളുമായി പ്രജനനത്തിനായി കൂട്ടത്തോടെ ഒഴുക്കിനെതിരേ പുതുവെള്ളത്തിലേക്ക് നീന്തിവരുന്ന മത്സ്യങ്ങളാണിവ. മത്സ്യം കൂട്ടത്തോടെ വരുന്നതിനാൽ ഊത്തയേറ്റത്തിന്റെ സമയത്ത് മീൻ പിടിക്കൽ എളുപ്പമാണ്. ഇവയെ പിടികൂടി ഭക്ഷ്യയോഗ്യമായവയെ ഉപയോഗിക്കുകയും അല്ലാത്തവയെ നശിപ്പിക്കുകയും ചെയ്യുന്ന ഊത്തപിടുത്തത്തിലൂടെ മത്സ്യവംശം ഇല്ലാതാകും. പരൽ, വരാൽ, കൂരി, കുറുവ, ആരൽ, മുഷി, പല്ലൻ കുറുവ, മഞ്ഞക്കൂരി, കോലൻ, പള്ളത്തി, മനഞ്ഞിൽ എന്നിവയാണ് ഊത്തയ്ക്ക് കൂടുതലായും കണ്ടുവരുന്നത്. ഊത്തപിടുത്തത്തിലൂടെ ഇവയുടെ കൂട്ടക്കൊലയും വംശനാശവുമാണ് സംഭവിക്കുക. ശുദ്ധജലമത്സ്യങ്ങൾ വംശനാശ ഭീഷണി നേരിട്ടതോടെയാണ് ഈ സമയത്തെ മീൻപിടുത്തം നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്. അനധികൃത മത്സ്യബന്ധനം;…
Read More » -
പിന്നോക്ക വിഭാഗ വികസന കോർപറേഷനിൽനിന്ന് വായ്പ
കോട്ടയം: സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷന്റെ കാഞ്ഞിരപ്പള്ളി ഓഫീസിൽനിന്നും, കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിൽ താമസിക്കുന്ന മറ്റു പിന്നോക്ക വിഭാഗത്തിലും(ഒ.ബി.സി), മതന്യൂനപക്ഷത്തിലും ഉൾപ്പെടുന്ന ജനങ്ങൾക്കു സ്വയം തൊഴിൽ, വീട് അറ്റകുറ്റപ്പണി, വിവാഹം, വിദ്യാഭ്യാസം മുതലായ ആവശ്യങ്ങൾക്കും, ഉദ്യോഗസ്ഥർക്ക് പുതിയ വാഹനം വാങ്ങുന്നതിനും, വ്യക്തിഗത ആവശ്യങ്ങൾക്കും, കുറഞ്ഞ പലിശ നിരക്കിൽ വായ്യ അനുവദിക്കുന്നു. അപേക്ഷാഫോം കോർപറേഷന്റെ കാഞ്ഞിരപ്പള്ളി കുരിശിങ്കൽ ജംഗ്ഷനിലുള്ള ഓഫീസിൽ നിന്നും 10 മണിമുതൽ മൂന്നുമണിവരെ 30 രൂപ അടച്ച് വാങ്ങാവുന്നതാണ്. ഫോൺ നമ്പർ: 04828-203330,293900
Read More » -
ചങ്ങനാശേരി കൃഷി ഭവന്റെ നേതൃത്വത്തിൽ ചങ്ങനാശേരി റെയിൽവേ സ്റ്റേഷന് സമീപം വഴിയോരചന്ത ഉദ്ഘാടനം ചെയ്തു
കോട്ടയം: ചങ്ങനാശേരി കൃഷി ഭവന്റെ നേതൃത്വത്തിൽ ചങ്ങനാശേരി റെയിൽവേ സ്റ്റേഷന് മുന്നിലായി ബൈപാസിൽ ആരംഭിച്ച നഗര വഴിയോരചന്തയുടെ ഉദ്ഘാടനം എം.എൽ.എ ജോബ് മൈക്കിൾ നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ ബെന്നി ജോസഫ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫീസർ ഗീത വർഗീസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ എ.വി. അനിത, കൃഷി ഫീൽഡ് ഓഫീസർ ബിജു, മാടപ്പള്ളി അഗ്രോ സർവീസ് സെന്റർ സെക്രട്ടറി അഭിലാഷ് എന്നിവർ പങ്കെടുത്തു. മാടപ്പള്ളി ബ്ലോക്കിൽ ഫാം പ്ലാൻ പദ്ധതി പ്രകാരം കൃഷി ചെയ്യുന്ന കർഷകരുടെ ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ന്യായവിലയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വഴിയോര വിൽപ്പന നടത്തുന്നത്. ഫാം പ്ലാൻ പദ്ധതി പ്രകാരം ചങ്ങനാശേരി കൃഷിഭവനിൽ ആരംഭിച്ച ഹരിത കൃഷി കൂട്ടത്തിന്റെ നേതൃത്വത്തിലാണ് ഈ വഴിയോര വിപണി നടത്തുന്നത്.
Read More »