Local

  • സ്‌കൂൾ വിദ്യാർഥികൾ അധമ സംസ്‌കാരത്തിലേക്ക് വീഴാതിരിക്കാൻ പി.ടി.എകളുടെ നിരീക്ഷണമുണ്ടാവണം: മന്ത്രി വി.എൻ. വാസവൻ

    കോട്ടയം: സ്‌കൂൾ തുറക്കലിനു മുന്നോടിയായി ക്രമീകരണങ്ങൾ വിലയിരുത്താനും സ്‌കൂൾ പി.ടി.എകൾക്കു ബോധവൽക്കരണവും നിർദേശങ്ങളും നൽകാനും കോട്ടയം വിദ്യാഭ്യാസ ജില്ലാ ഓഫീസിന്റെ നേതൃത്വത്തിൽ പി.ടി.എ. ഭാരവാഹികളുടേയും ജനപ്രതിനിധികളുടേയും യോഗം വിളിച്ചു ചേർത്തു. കോട്ടയം എം.ടി. സെമിനാരി സ്‌കൂളിൽ നടന്ന യോഗം സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾ സാമൂഹികവിരുദ്ധരുടെ കൈകളിൽ അകപ്പെടാതിരിക്കാൻ രക്ഷകർത്താക്കളുടെയും പി.ടി.എ. സമിതികളുടെയും കർശനമായ നിരീക്ഷണം വേണമെന്നു മന്ത്രി വി.എൻ. വാസവൻ ചൂണ്ടിക്കാട്ടി. കുട്ടികളെ അധമസംസ്‌കാരത്തിലേക്കു നയിക്കുന്ന ശക്തികൾക്കെതിരേ വലിയ രീതിയിലുള്ള പ്രതിരോധം പി.ടി.എ. സമിതികളിൽ നിന്നുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. അധമസംസ്‌കാരത്തിൽ വീഴുന്ന അധ്യാപകരെയും പി.ടി.എകൾ നിരീക്ഷിക്കണമെന്ന് മന്ത്രി പറഞ്ഞു. കോട്ടയം വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ വരുന്ന നാലു വിദ്യാഭ്യാസ ഉപജില്ല ഓഫീസർമാർക്കു കീഴിൽ വരുന്ന 298 സ്‌കൂളുകളിലെ പി.ടി.എ. പ്രതിനിധികളുടെ യോഗമാണു വിളിച്ചു ചേർത്തത്. യോഗത്തിൽ ചങ്ങനാശേരി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കുഞ്ഞുമോൾ സാബു അധ്യക്ഷയായിരുന്നു. പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം…

    Read More »
  • യുവജനങ്ങൾക്കായി തൊഴിലവസരങ്ങളുടെ ജാലകം തുറന്ന് മെഗാ തൊഴിൽ മേള

    കോട്ടയം: യുവജനങ്ങൾക്കായി തൊഴിലവസരങ്ങളുടെ ജാലകം തുറന്ന് മെഗാ തൊഴിൽ മേള. കൊതവറ സെന്റ് സേവ്യഴ്‌സ് കോളേജിൽ ഉണർവ് 2023′ എന്ന പേരിൽ സംഘടിപ്പിച്ച തൊഴിൽ മേള തോമസ് ചാഴികാടൻ എം.പി. ഉദ്ഘാടനം ചെയ്തു. വൈക്കം ബ്ലോക്ക് പഞ്ചായത്ത്, കൊതവറ സെന്റ് സേവ്യേഴ്‌സ് കോളേജ്, തലയോലപ്പറമ്പ് ഐ.സി.എം കമ്പ്യൂട്ടേഴ്‌സ്, വൈക്കം മാനേജ്‌മെന്റ് അസോസിയേഷൻ, കുടുംബശ്രീ മിഷൻ, കേരള നോളജ് ഇക്കോണമി മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മേള നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത് അധ്യക്ഷനായി. 1200 തൊഴിലവസരങ്ങളുമായി 25 തൊഴിൽ ദാതാക്കളാണ് മേളയിൽ പങ്കെടുത്തത്. രണ്ടായിരത്തിലധികം ഉദ്യോഗാർത്ഥികളാണ് പേര് രജിസ്റ്റർ ചെയ്തത്. ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കും അഭിരുചിക്കും അനുസരിച്ച് അനുയോജ്യമായ കമ്പനിയുടെ അഭിമുഖത്തിൽ പങ്കെടുക്കാനുള്ള അവസരം മേളയിൽ ഒരുക്കിയിരുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം തുടങ്ങിയ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളാണ് മേളയിൽ വിവിധ കമ്പനികളുടെ അഭിമുഖത്തിൽ പങ്കെടുത്തത്. സെയിൽസ്, മാർക്കറ്റിങ്, ഫിനാൻസ്, ഡിസൈൻ, ഐ.ടി,…

    Read More »
  • മേരി ലൈഫ് മേരാ സ്വച്ഛ് ഷഹർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

    കോട്ടയം: സ്വച്ഛ് ഭാരത് മിഷൻ അർബൻ 2.0യുടെ ഭാഗമായ മേരി ലൈഫ് മേരാ സ്വച്ഛ് ഷഹർ ക്യാമ്പയിനിന്റെ ഉദ്ഘാടനം ഈരാറ്റുപേട്ടയിൽ നടന്നു. ഈരാറ്റുപേട്ട നഗരസഭാ അധ്യക്ഷ സുഹ്റ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ക്യാമ്പയിന്റെ ഭാഗമായി പുനരുപയോഗ സാധനങ്ങളുടെ സംവരണ കേന്ദ്രം ആർ. ആർ. ആർ. (റെഡ്യൂസ്, റീയൂസ്, റീസൈക്കിൾ) സെന്റർ ഷാദി മഹൽ ഓഡിറ്റോറിയത്തിൽ തുടങ്ങി. പുനരുപയോഗ സാധ്യതയുള്ള ഇലക്ട്രോണിക്‌സ് – ഇലക്ട്രിക്കൽ ഉപകരണങ്ങൾ, വസ്ത്രങ്ങൾ, സ്‌കൂൾ ബാഗുകൾ, പഠനോപകരണങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവ നഗരസഭയുടെ നേതൃത്വത്തിൽ ശേഖരിക്കും. ഇത്തരത്തിൽ ലഭിക്കുന്ന സാധനങ്ങൾ ആവശ്യക്കാർക്ക് സൗജന്യമായി നൽകുന്നു. ഇതു വഴി മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നതിനും പുനരുപയോഗ സാധ്യത വർദ്ധിപ്പിക്കുന്നതിനും സാധിക്കും. ചടങ്ങിൽ ജൈവമാലിന്യ സംസ്‌കരണ ഉപാധികളുടെ പ്രദർശനവും നടന്നു. ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷ ഡോ. സഹ്ല ഫിർദൗസ് മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാംഗം അനസ് പാറയിൽ, നഗരസഭാജീവനക്കാർ, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്‌സൺ അൻഷാദ് ഇസ്മായിൽ, കൈക്കോ കമ്പനി…

    Read More »
  • റാന്നിയിൽ വീണ്ടും കടുവ; കടുവയുടെ ആക്രമണത്തില്‍ നിന്ന് ടാപ്പിംഗ് തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴക്ക്

    റാന്നി: വടശേരിക്കര ഓലിക്കല്ലില്‍ കടുവയുടെ ആക്രമണത്തില്‍ നിന്ന് ടാപ്പിംഗ് തൊഴിലാളി മണിമലേത്ത് റെജി രക്ഷപ്പെട്ടത് തലനാരിഴക്ക്. രാവിലെ ടാപ്പിംഗിനായി തോട്ടത്തിലേക്ക് ഇറങ്ങിയതായിരുന്നു റെജി.തോട്ടത്തിന് സമീപം തന്നെയാണ് വീടും.കുരങ്ങ് ശബ്ദം ഉണ്ടാക്കുന്നത് കേട്ട് ‍ തിരിഞ്ഞു നോക്കിയപ്പോൾ കടുവ. ഭയന്നുവിറച്ച റെജി പൊടുന്നനെ റബ്ബര്‍ മരത്തിലേക്ക് ചാടിക്കയറാൻ ശ്രമിച്ചെങ്കിലും മരത്തില്‍ നിന്ന് താഴെവീണു.തൊട്ടടുത്തുള്ള വീടിന്റെ ടോയ്ലറ്റിലേക്ക് ഓടിക്കയറിയാണ് റജി രക്ഷപ്പെട്ടത്.ശബ്ദം കേട്ട് പുറത്തിറങ്ങിയ ഭാര്യയോട് വീട്ടിലേക്ക് കയറാൻ വിളിച്ചു പറയുകയും ചെയ്തു. അല്‍പം കഴിഞ്ഞ് ഇറങ്ങി നോക്കുമ്ബോള്‍ കടുവയെ കാണാനില്ലായിരുന്നു. വെച്ചൂച്ചിറ സ്വദേശിയായ റെജിയും ഭാര്യയും എട്ട് വര്‍ഷത്തോളമായി ഇവിടെ താമസിച്ചു ടാപ്പിംഗ് ജോലികള്‍ ചെയ്തുവരികയാണ്.ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സ നടത്തുന്ന റെജിക്ക്‌ ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെടുകയും തുടർന്ന് വെച്ചൂച്ചിറ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. തിങ്കളാഴ്ച വടശേരിക്കര ബൗണ്ടറി വാലുമണ്ണില്‍ സദാനന്ദന്റെ ആടിനെ കടുവ കൊന്നിരുന്നു.ഇവിടെ നിന്ന് ഏതാണ്ട് ഒരു കിലോമീറ്റര്‍ മാത്രം അകലെയാണ് ഇന്നലെ കടുവ എത്തിയത്.ആനയും, കാട്ടുപോത്തും…

    Read More »
  • ചെയ്യാത്ത ജോലിക്ക് അഞ്ച് ലക്ഷത്തോളം രൂപ; പൊതുമരാമത്ത് വകുപ്പ് എൻജിനീയര്‍മാർക്ക് സസ്പെൻഷൻ 

    പത്തനംതിട്ട:ചെയ്യാത്ത ജോലിക്ക് അഞ്ച് ലക്ഷത്തോളം രൂപ അനുവദിച്ചതിന് പൊതുമരാമത്ത് വകുപ്പ് എൻജിനീയർമാരെ സസ്പെൻഡ് ചെയ്തു. അസി.എൻജിനീയര്‍ അഞ്ജു സലീമിനെയും അസി.എക്സിക്യുട്ടീവ് എൻജീനിയര്‍ ബിനുവിനെയുമാണ് സസ്പെൻഡ് ചെയ്തത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്‍റെ നിര്‍ദേശ പ്രകാരമാണ് നടപടി.പത്തനംതിട്ട കുമ്പഴ- മല്ലശ്ശേരി- കോന്നി – ളാക്കൂര്‍ റോഡില്‍ ക്രാഷ് ബാരിയറും സൈൻ ബോര്‍ഡും സ്ഥാപിച്ചതായി കാണിച്ച്‌ കരാറുകാരന് നാല് ലക്ഷത്തി എൻപതിനായിരം രൂപ പാസാക്കി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയില്‍ അത്തരത്തിലൊരു നിര്‍മാണ പ്രവര്‍ത്തനം നടന്നിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

    Read More »
  • കോട്ടയം ചക്കാമ്പുഴയിലും പരിസപ്രദേശങ്ങളിലും കുറുക്കന്റെ ആക്രമണം; നാല് പേർക്ക് പരുക്ക്

    കോട്ടയം: കോട്ടയം ചക്കാമ്പുഴയിലും പരിസ പ്രദേശങ്ങളിലുമായി കുറുക്കന്റെ ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്. നടുവിലാ മാക്കൽ ബേബി, നെടുംമ്പള്ളിൽ ജോസ്, തെങ്ങുംപ്പള്ളിൽ മാത്തുക്കുട്ടി, തെങ്ങുംപ്പള്ളിൽ ജൂബി എന്നിവരെയാണ് കുറുക്കൻ ആക്രമിച്ചത്. ഇതിൽ നടുവിലാം മാക്കൽ ബേബി എന്നയാളുടെ മുഖത്ത് ഗുരുതരമായ പരിക്കുകളുണ്ട്. ഇദേഹത്തിന്റെ ഒരു വിരൽ ഭാഗികമായി കുറുക്കൻ കടിച്ചെടുത്തു. ഇന്ന് രാവിലെ 6 മണിയോടെയാണ് ആക്രമണം ഉണ്ടായത്. കോട്ടയം രാമപുരം പഞ്ചായത്തിലാണ് സംഭവം. ​ഗുരുതരമായി പരിക്കേറ്റ ബേബിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

    Read More »
  • സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരേ ബി.ഇ.എഫ്.ഐ. അവകാശ ദിനം ആചരിച്ചു

    കോട്ടയം: ഫെഡറൽ തത്വങ്ങൾ നിരാകരിച്ചുകൊണ്ട് സഹകരണ മേഖലയെ കൈപ്പിടിയിലാക്കാനുള്ള കേന്ദ്രസർക്കാർ നയങ്ങൾക്കെതിരായി ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ കേന്ദ്ര കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജില്ലയിൽ ബാങ്ക് ജീവനക്കാർ ബി.ഇ.എഫ്.ഐ നേതൃത്വത്തിൽ അവകാശ ദിനം ആചരിച്ചു. സഹകരണ മേഖലയിലെ കേന്ദ്രസർക്കാരിന്റെ കടന്നുകയറ്റം അവസാനിപ്പിക്കുക, ആദായ നികുതി വകുപ്പ് 80 (പി) പ്രകാരമുള്ള ഇളവ് സഹകരണ മേഖലയിൽ പൂർണമായി നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് അവകാശ ദിനം ആചരിച്ചത്. കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന സായാഹ്ന ധർണ്ണ സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് അഡ്വ. റെജി സക്കറിയ ഉദ്ഘാടനം ചെയ്തു. വി.പി. ശ്രീരാമൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബി.ഇ.എഫ്.ഐ സംസ്ഥാന ജോ. സെക്രട്ടറി കെ.പി. ഷാ, എ.കെ.ബി.ആർ.എഫ് ജില്ലാ സെക്രട്ടറി ആർ.എ.എൻ. റെഡ്യാർ, സി.എസ്.ബി.എസ്.എഫ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് റെന്നി പി.സി. എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ബി.ഇ.എഫ്.ഐ. ജില്ലാ സെക്രട്ടറി കെ.കെ. ബിനു സ്വാഗതവും വനിത സബ് കമ്മിറ്റി കൺവീനർ അനിത…

    Read More »
  • എസ്.എൻ.ഡി.പി യോഗം ശാഖാ കെട്ടിടത്തിനുനേരെ ആക്രമണം

    കൊട്ടാരക്കര:എസ്.എൻ.ഡി.പി യോഗം ശാഖയുടെ കെട്ടിടത്തിനുനേരെ ആക്രമണം.കൊട്ടാരക്കര റെയില്‍വേ സ്റ്റേഷന് സമീപം നീലേശ്വരം റോഡില്‍ പ്രവര്‍ത്തിക്കുന്ന ശാഖാ മന്ദിരത്തിന് നേരെയാണ് ആക്രമണം നടന്നത്.  ഇന്നലെ രാത്രി 9 മണിയോടെയാണ് ആക്രമണമുണ്ടായത്.എട്ടു ജനലുകളുടെ ചില്ലുകൾ ഉടച്ചിട്ടുണ്ട് കൂടാതെ ശാഖാ മന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്ന രവി വര്‍മ്മ കോളേജ് ഒഫ് ഫൈൻ ആര്‍ട്ട്സ് പ്രിൻസിപ്പലിന്റെ മാരുതി കാറിന്റെ ചില്ലുകളും കല്ലെറിഞ്ഞു തകര്‍ത്തു.ശാഖയുടെ മുറ്റത്തുണ്ടായിരുന്ന ആമ്ബല്‍ കുളം നശിപ്പിച്ച് കൂട്ടിയിട്ടിരുന്ന കരിങ്കല്ലുകള്‍ ഉരുട്ടി സമീപത്തുള്ള തോട്ടിലും തള്ളിയിട്ടുണ്ട്.സംഭവത്തിൽ കൊട്ടാരക്കര പൊലീസ് കേസെടുത്തു.

    Read More »
  • മീൻ കുളത്തിൽ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

    കോട്ടയം:മീൻ കുളത്തിൽ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു.വാഴൂർ കാപ്പുകാട് കുന്നേൽ മിനിയാണ്(55) മരിച്ചത്. ബുധനാഴ്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം.ഇവരുടെ തന്നെ മീൻ കുളത്തിൽ നിന്നുമാണ് ഷോക്കേറ്റത്.മീനിന് തീറ്റ കൊടുക്കാൻ ചെന്നപ്പോൾ സമീപത്തെ മോട്ടോറിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു. പള്ളിക്കത്തോട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

    Read More »
  • കോട്ടയം നഗര മധ്യത്തിൽ പൊതുവഴി കവർന്നെടുത്ത് പാർക്കിംഗ് ഏരിയ ഒരുക്കി സ്വർണ വ്യാപാരി

    ചില സ്വർണ വ്യാപാരികളും വൻ കച്ചവടക്കാരും ഈ കൂട്ടുകെട്ടിൽ പെട്ട രാഷ്ട്രീയ നേതൃത്വവും പരസ്യദാതാക്കളെ പിണക്കാത്ത മാധ്യമ തമ്പുരാക്കന്മാരും ചേർന്നാണ് കോട്ടയം നഗരം ഭരിക്കുന്നതെന്നു പറഞ്ഞാൽ തെല്ലും അതിശയോക്തിയില്ല. ഇവർക്കൊക്കെ വേണ്ടി തല്ലാനും കൊല്ലാനും സജ്ജരായ ക്രിമിനൽ സംഘങ്ങൾ വേറെയും. കേരളത്തിലാകെ പടർന്നു പന്തലിച്ച ജോസ്കോ ജ്വല്ലറി, കോട്ടയം രാജീവ് ഗാന്ധി കോംപ്ലക്സിൽ ആസ്ഥാന മന്ദിരം നേടിയതിന് പിന്നിലെ വെട്ടിപ്പിന്റെ കഥകൾ കോട്ടയംകാർ മറന്നിട്ടുണ്ടാവില്ല. അതിന് പിന്നിലെ അഴിമതിയുടെ ദുർഗന്ധം ഇന്നും നഗരസഭയെ ചൂഴ്ന്നു നിൽക്കുന്നുണ്ട്. ജോസ്കോ ജ്വല്ലറിയുടെ വാഹന പാർക്കിംഗ് ഏരിയയെ കുറിച്ച് ഉയർന്ന വിവാദങ്ങളും കെട്ടടങ്ങിയിട്ടില്ല ഇപ്പോഴും. ഇതിനിടയിൽ മറ്റൊരു ജ്വല്ലറി ഉടമ റോഡിന്റെ ഒരുഭാഗവും നടപ്പാതയും പ്രത്യേകം തിരിച്ച് വാഹന പാർക്കിങ്ങിനായി ഉപയോഗിക്കുന്നു. പുളിമൂട് കവലയിൽ നിന്നും ടി ബി റോഡിലേക്ക് വന്നു ചേരുന്ന ജംഗ്‌ഷനിൽ പ്രവർത്തിക്കുന്ന അച്ചായൻസ് ജ്വല്ലറിയാണ് ജീവകാരുണ്യത്തിന്റെ മറവിൽ സ്വന്തം സ്ഥാപനത്തിന് മുന്നിലെ പെരുവഴിയിൽ പാർക്കിംഗ് സ്ഥലം കവർന്നെടുത്തത്. കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ചാണ്…

    Read More »
Back to top button
error: