LocalNEWS

കോട്ടയം ജില്ലാ കളക്ടർ പി.കെ. ജയശ്രീക്ക് യാത്രയയപ്പ് നൽകി ജില്ലാ വികസന സമിതി യോഗം

കോട്ടയം: ജില്ലാ വികസന സമിതി യോഗത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീക്ക് യാത്ര അയപ്പ്. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ പുതിയ ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് മന്ദിരത്തിലെ കോൺഫറൻസ് ഹാളിൽ ചേർന്ന ആദ്യ ജില്ലാ ആസൂത്രണസമിതി യോഗശേഷമായിരുന്നു ജനപ്രതിനിധികളും ജില്ലാ തല ഉദ്യോസ്ഥരും ചേർന്നു ഊഷ്മളമായ യാത്രയയപ്പ് നൽകിയത്. ചടങ്ങിൽ തോമസ് ചാഴികാടൻ എം.പി. മുഖ്യ പ്രഭാഷണം നിർവഹിച്ചു. ജനപക്ഷത്തു നിൽക്കുന്ന ഉദ്യോസ്ഥ എന്ന നിലയിൽ സ്തുത്യർഹമായ പ്രവർത്തനമാണ് ഡോ. പി കെ. ജയശ്രീ നടത്തിയത് എന്നു തോമസ് ചാഴികാടൻ എം.പി. പറഞ്ഞു.

ഭരണാധികാരി എന്ന നിലയിൽ സാധാരണക്കാർക്ക് എളുപ്പത്തിൽ ഇടപെടാൻ കഴിഞ്ഞ വ്യക്തിയാണ് ഡോ: പി.കെ. ജയശ്രീ എന്നു സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ചൂണ്ടിക്കാട്ടി. കാഞ്ഞിരപ്പള്ളി ബൈപാസിന് സ്ഥലമേറ്റെടുക്കുന്നതടക്കമുള്ള ജില്ലയുടെ വികസന പ്രവർത്തനങ്ങളിൽ ജില്ലാ കളക്ടറുടെ സംഭാവന വില മതിക്കാനാവാത്തതാണെന്ന് ചീഫ് വിപ്പ് പറഞ്ഞു. ജനപ്രതിനിധികൾ പുലർത്തേണ്ട സംയമനവും ഉദ്യോഗസ്ഥർ പുലർത്തേണ്ട നിയമപരമായ നിഷ്‌കർഷയും സമ്മേളിച്ച വ്യക്തിത്വമാണു ഡോ: പി.കെ. ജയശ്രീയെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ചൂണ്ടിക്കാട്ടി. വിരമിച്ച ശേഷവും ഡോ: പി.കെ. ജയശ്രീയുടെ സേവനവും അനുഭവ സമ്പത്തും ഉപയോഗപ്പെടുത്താനാവുമെന്ന് അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. പറഞ്ഞു.

Signature-ad

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, എ.ഡി.എം. റെജി പി. ജോസഫ്, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു, ജോസ് കെ. മാണി എംപിയുടെ പ്രതിനിധി ജയ്സൺ മാന്തോട്ടം എന്നിവർ പ്രസംഗിച്ചു. ജില്ലാ വികസന സമിതിയുടെ ഉപഹാരം ഡോ. പി.കെ. ജയശ്രീക്ക് തോമസ് ചാഴികാടൻ എം.പി. കൈമാറി. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് മെമന്റോയും കൈമാറി. ജില്ല കളക്ടർ ഡോ: പി.കെ. ജയശ്രീ മറുപടി പ്രസംഗം നിർവഹിച്ചു. ജനപ്രതിനിധികളിൽനിന്നും ഉദ്യോഗസ്ഥരിൽ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചത് എന്ന് മറുപടി പ്രസംഗത്തിൽ ഡോ: പി.കെ. ജയശ്രീ പറഞ്ഞു.

Back to top button
error: