ചേർത്തല തുറവൂരിൽ വാഹനാപകടം. ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരിയായ കോടതി ജീവനക്കാരിയ്ക്ക് ദാരുണാന്ത്യം. പട്ടണക്കാട് പൊന്നാംവെളി മുതിരപ്പറമ്പിൽ ശ്രീനിവാസ ഷേണായിയുടെ ഭാര്യ ജ്യോതി ശ്രീനിവാസ് (48) ആണ് മരിച്ചത്.
ദേശീയപാതയിൽ തുറവൂർ ആലയ്ക്കാപറമ്പിൽ ഇന്ന് (ശനി) രാവിലെ 9 മണിയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ, ലോറിയിൽ തട്ടി നിയന്ത്രണം വിട്ട് റോഡിലേയ്ക്ക് വീഴുകയായിരുന്നു.
ലോറിക്കടിയിൽപ്പെട്ട ജ്യോതി തൽക്ഷണം മരിച്ചു.വയലാർ രാമവർമ്മ സ്കൂൾ അധ്യാപകനായ ഭർത്താവ്
ശ്രീനിവാസ ഷേണായി പരിക്കില്ലാതെ രക്ഷപ്പെട്ടു. മരിച്ച ജ്യോതി എറണാകുളം ജില്ലാ കോടതി ജീവനക്കാരിയാണ്.
തുറവൂർ ടി.ഡി. ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി അഭിഷേക് എസ്. ഷേണായി, വയലാർ രാമവർമ്മ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി
അക്ഷത എസ്. ഷേണായി എന്നിവർ മക്കളാണ്.
സംസ്ക്കാരം ഇന്ന് വൈകിട്ട് 5 ന്
പൊന്നാം വെളിയിലുളള വീട്ട് വളപ്പിൽ നടന്നു.