Local
-
സര്‍ക്കാര്‍ സ്കൂളിന്റെ മൂന്ന് കോടി ചിലവഴിച്ചു പണിത പുതിയ കെട്ടിടത്തിന്റെ പുറം ഭാഗത്തുള്ള ചുമരിടിഞ്ഞ് വീണു; അപകടം സ്കൂളിൽ കുട്ടികളെത്തുന്നതിന് തൊട്ടുമുൻപ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് മാറനല്ലൂരിൽ സർക്കാർ സ്കൂൾ കെട്ടിടത്തിന്റെ ചുമരിടിഞ്ഞ് വീണു. കണ്ടല സർക്കാർ ഹൈസ്കൂളിന്റെ ചുമരിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞ് വീണത്. സ്കൂളിൽ കുട്ടികളെത്തുന്നതിന് തൊട്ടുമുൻപാണ് ചുമരിടിഞ്ഞത്. മൂന്ന് കോടി ചിലവഴിച്ചു പണിത പുതിയ കെട്ടിടത്തിന്റെ പുറം ഭാഗത്തുള്ള ചുമരാണ് ഇടിഞ്ഞ് വീണത്. അപകടത്തിന് പിന്നാലെ നിർമ്മാണത്തിലെ അപാകതയാണെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി. രാവിലെ സ്കൂൾ തുറക്കുന്നതിന് മുൻപായിരുന്നു ചുമർ ഇടിഞ്ഞു വീണത് എന്നതിനാൽ അപകടം ഒഴിവായി.
Read More » -
റാന്നിയിൽ വീണ്ടും കടുവയുടെ സാന്നിധ്യം; നാട്ടുകാർ രംഗത്ത്
റാന്നി : ഉന്നത്താനിയില്‍ കടുവയെ കണ്ടെന്ന് വാര്‍ത്ത പരന്നതോടെ കുടമുരുട്ടി – കൊച്ചുകുളം റോഡിന്റെ വശങ്ങളിലേക്ക് പടര്‍ന്നുകിടന്ന കാട് വനംസംരക്ഷണ സമിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വെട്ടിതെളിച്ചു. കാട്ടുപന്നികളും കേഴയും ഉള്‍പ്പടെയുള്ള ജീവികള്‍ റോഡിലേക്ക് ഇറങ്ങുന്നത് ഇവിടെ പതിവായിരുന്നെങ്കിലും കടുവയുടെ ശല്യം ഇതാദ്യമായാണ്. കാടുമൂടിയ ഭാഗത്ത് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതും വര്‍ദ്ധിച്ചിരുന്നു. റാന്നി ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലുള്ള കുടമുരുട്ടി വി.എസ്.എസ് പ്രവര്‍ത്തകരാണ് റോഡിന്റെ വശങ്ങള്‍ വൃത്തിയാക്കിയത്.
Read More » -
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: മദ്യനിരോധനം ഏർപ്പെടുത്തി
തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ തദ്ദേശ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് ചില വാർഡുകളിൽ മദ്യനിരോധനം ഏർപ്പെടുത്തി. തിരുവനന്തപുരം ജില്ലയിൽ മെയ് 30 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് വാർഡുകളിലും പോളിംഗ് സ്‌റ്റേഷൻ പ്രവർത്തിക്കുന്ന വാർഡുകളിലും മെയ് 31 ന് വോട്ടെണ്ണൽ കേന്ദ്രം സ്ഥിതിചെയ്യുന്ന വാർഡുകളിലുമാണ് മദ്യ നിരോധനം. ജില്ലാ കളക്ടർ ജെറോമിക് ജോർജാണ് ഈ വാർഡുകളിൽ സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി ഉത്തരവിട്ടത്. വാർഡുകളുടെ വിവരം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെ മുട്ടട (വാർഡ് 18), പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ കാനറ (വാർഡ് 10) വാർഡുകളിലും പോളിംഗ് സ്‌റ്റേഷൻ പ്രവർത്തിക്കുന്ന കേശവദാസപുരം (വാർഡ് 15), മുട്ടട (വാർഡ് 18), കുറവൻകോണം (വാർഡ് 24), പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ കാനറ (വാർഡ് 10) വാർഡുകളിലും വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് തൊട്ടു മുൻപുള്ള 48 മണിക്കൂർ സമയത്തേക്കും, വോട്ടെണ്ണൽ ദിനമായ മെയ് 31ന് വോട്ടെണ്ണൽ കേന്ദ്രം സ്ഥിതിചെയ്യുന്ന തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെ കുറവൻകോണം (വാർഡ് 24) വാർഡിലും, കിളിമാനൂർ…
Read More » -
പാറമ്പുഴ തടി ഡിപ്പോ കടവിന് എതിർവശത്ത് മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
കോട്ടയം: പാറമ്പുഴ തടി ഡിപ്പോ കടവിന് എതിർവശത്ത് മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. നട്ടാശ്ശേരി ഇറഞ്ഞാൽ പള്ളിയമ്പിൽ ബാലകൃഷ്ണകുറുപ്പിന്റെ മകൻ അജയ് ബി. കൃഷ്ണനാണ് (25) മരിച്ചത്. ഇന്നു വൈകുന്നേരം 6.15 ഓടെ ഇറഞ്ഞാൽ പാറമ്പുഴ വനം ഡിപ്പോയ്ക്ക് സമീപമുള്ള പാലയ്ക്കാട്ടു കടവിലാണ് അപകടമുണ്ടായത്. സന്ധ്യയോടെയാണ് യുവാവും സുഹൃത്തുക്കളും ബണ്ടുകെട്ടിയ ഭാഗത്ത് കുളിക്കാനായി ഇറങ്ങിയത്. സുഹൃത്തിനൊപ്പം നീന്തുന്നതിനിടെ ആറിൻ്റെ നടുഭാഗത്തായുള്ള ബണ്ടിന് സമീപത്തായി എത്തി എങ്കിലും ഒഴുക്കിൽപെടുകയായിരുന്നു. സുഹൃത്ത് വലിച്ചുയർത്താൻ പരിശ്രമിച്ചെങ്കിലും കൈ വഴുതി ആഴത്തിലേക്ക് മുങ്ങുകയായിരുന്നു. സുഹൃത്തുക്കൾ ബഹളം വച്ചതോടെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ആദ്യഘട്ട രക്ഷാപ്രവർത്തനം നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. തുടർന്ന് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. കോട്ടയം യൂണിറ്റിൽനിന്നുള്ള അഗ്നിരക്ഷാസേനാസംഘം സ്ഥലത്ത് എത്തി തിരച്ചിൽ നടത്തി. അര മണിക്കൂറോളം നീണ്ട തിരച്ചിലിന് ഒടുവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. അപകട വിവരം അറിഞ്ഞ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ…
Read More » -
കോട്ടയം ജില്ലാ കളക്ടർക്ക് പൗരാവലിയുടെ സ്‌നേഹാദരവും യാത്രയയപ്പും; ഡോ പി.കെ ജയശ്രീ സുതാര്യ പ്രവർത്തനങ്ങളാൽ ജനകീയയായ കളക്ടറെന്ന് മന്ത്രി വി.എൻ. വാസവൻ
കോട്ടയം: ഈ മാസം 31ന് സർവീസിൽനിന്ന് വിരമിക്കുന്ന ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീക്ക് കോട്ടയം പൗരാവലി സ്‌നേഹാദരവും യാത്രയയപ്പും നൽകി. കോട്ടയം ബസേലിയസ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനം സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്ത് പൗരാവലിയുടെ ഉപഹാരമായി ഫലകവും കൂറ്റൻ നിലവിളക്കും സമ്മാനിച്ചു. സുതാര്യവും, നിഷ്പക്ഷവുമായ പ്രവർത്തനങ്ങൾക്ക് കൊണ്ട് ജനകീയയായ വ്യക്തിയാണ് കോട്ടയം ജില്ലാ കളക്ടർ ഡോ: പി.കെ ജയശ്രീയെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ജനപക്ഷത്തുനിന്ന് നിയമങ്ങളെ വ്യാഖ്യാനിച്ച് ജനഹൃദയങ്ങളിൽ ഇടം നേടാൻ കളക്ടർക്കായി. സംസ്ഥാനത്തെ ആദ്യത്തെ ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ നേടിയ കളക്ട്രേറ്റായി കോട്ടയം മാറുന്നതിന് പിന്നിലും കളക്ടർ വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. കോവിഡ് മഹാമാരി കാലത്ത് ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും രോഗികൾക്ക് വൈദ്യസഹായം ഉറപ്പാക്കുന്നതിലുമടക്കം മാതൃകാപരമായ ഇടപെടലുകൾ നടത്താൻ കളക്ടർക്ക് സാധിച്ചു. കൂട്ടിക്കൽ ഉരുൾപൊട്ടൽ അടക്കമുള്ള പ്രകൃതി ദുരന്തങ്ങളിലും ജനങ്ങൾക്ക് ആശ്വാസമാകാനും ദുരന്തബാധിതരുടെ പുനരധിവാസത്തിനും മറ്റുമായി കൃത്യമായ ഇടപെടലുകൾ നടത്താനും…
Read More » -
കേരളത്തിലെ ആദ്യ ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ ലഭിച്ച കളക്ടറേറ്റായി കോട്ടയം
കോട്ടയം: കേരളത്തിലെ ആദ്യ ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ ലഭിക്കുന്ന കളക്ടറേറ്റായി കോട്ടയം. ഐ.എസ്.ഒ 9001: 2015 സർട്ടിഫിക്കേഷനാണ് കോട്ടയം ജില്ലാ കളക്ടറുടെ കാര്യാലയത്തിന് ലഭിച്ചത്. പൊതു ജനങ്ങൾക്ക് മികവാർന്നതും ഗുണനിലവാരമാർന്നതുമായ സേവനങ്ങൾ സമയബന്ധിതമായി ലഭിക്കുന്നതിനും മറ്റ് അടിസ്ഥാന സൗകര്യങ്ങളിലെ മികവിനുമാണ് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷന്റെ ഗുണമേന്മ സർട്ടിഫിക്കേഷൻ ലഭിച്ചതെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. റെക്കോഡുകളുടെ ആധുനിക രീതിയിലുള്ള ഡിജിറ്റൽ പരിപാലനം, അപേക്ഷകളിലും പരാതികളിലും സമയ ബന്ധിതമായ തീർപ്പാക്കൽ, ഓഫീസിൽ എത്തുന്ന പൊതുജനങ്ങൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ, ജീവനക്കാരുടെ വിവരങ്ങളും ദൈനം ദിന ഹാജരും പ്രദർശിപ്പിക്കൽ, ജീവനക്കാർക്കുള്ള തുടർച്ചയായ പരിശീലനങ്ങൾ തുടങ്ങി സേവനങ്ങൾ ലഭ്യമാക്കുന്നതിലെ മികവ് പരിശോധിച്ചാണ് സർട്ടിഫിക്കേഷൻ ലഭിച്ചത്. ഇതിനായി ഓഫീസ് സംവിധാനം നവീകരിച്ചിരുന്നു. ഐ. സ്.ഒ. സർട്ടിഫിക്കേഷൻ പ്രഖ്യാപനം മേയ് 30 ന് രാവിലെ കളക്ട്രേറ്റിൽ റവന്യൂ വകുപ്പു മന്ത്രി അഡ്വ. കെ. രാജൻ നിർവഹിക്കും. ഓഫീസ് ഫൈൻഡർ ആപ്ലിക്കേഷന്റെ പ്രകാശനം സഹകരണ – രജിസ്ട്രേഷൻ…
Read More » -
ഈന്തപ്പഴത്തിന്റെ കുരു തൊണ്ടയില്‍ കുടുങ്ങി ഒന്നരവയസുകാരന് ദാരുണാന്ത്യം
മലപ്പുറം: ഈന്തപ്പഴത്തിന്റെ കുരു തൊണ്ടയില്‍ കുടുങ്ങി ഒന്നരവയസുകാരന് ദാരുണാന്ത്യം.വേങ്ങരയിലാണ് സംഭവം. വേങ്ങര മാങ്ങോടൻ ഹംസകുട്ടിയുടെ മകൻ മുഹമ്മദ് ഹുസ്സൈൻ ആണ് മരിച്ചത്.അപകടം നടക്കുമ്ബോള്‍ കുട്ടി മാതാവ് അനീസയുടെ വീട്ടിൽ ആയിരുന്നു. കഴിക്കുന്നതിനിടയിൽ ഈന്തപ്പഴത്തിന്റെ കുരു കുട്ടിയുടെ തൊണ്ടയില്‍ തടയുകയായിരുന്നു. കുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതോടെ ഉടൻ തന്നെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
Read More » -
ബസിൽ വയോധികയുടെ മാല മോഷ്ടിച്ച സ്ത്രീകൾ അറസ്റ്റിൽ
ചേര്‍ത്തല: ബസില്‍ വെച്ച് വീട്ടമ്മയുടെ മാല മോഷ്ടിച്ച രണ്ടു സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു.കോട്ടയത്ത് നിന്നും ചേര്‍ത്തലയ്ക്ക് സര്‍വീസ് നടത്തിയ സ്വകാര്യ ബസിൽ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വരനാട് കുപ്പക്കാട്ടിൽ ദേവകി (72) യുടെ മാലയാണ് കവരാൻ ശ്രമിച്ചത്.സംഭവത്തിൽ തിരുപ്പൂര്‍ ചെട്ടിപ്പാളയം കോവില്‍ വളവ് ഡോര്‍ നമ്ബര്‍ 13 ല്‍ താമസിക്കുന്ന ദേവി (39) ശിവ (36) എന്നിവരാണ് പിടിയിലായത്. യാത്രക്കാരുടെ സഹായത്തോടെ ഇവരെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. മാല പൊട്ടിച്ചത് ശ്രദ്ധയില്‍പ്പെട്ടെങ്കിലും ദേവകി പെട്ടെന്ന് ബഹളമുണ്ടാക്കിയില്ല. ബസിലെ മറ്റ് യാത്രക്കാരോട് ദേവകി വിവരം പറയുകയായിരുന്നു.തുടര്‍ന്ന് യാത്രക്കാരുടെ സഹായത്തോടെ ഇരുവരെയും പിടികൂടുകയും ചെയ്തു. ഉടൻതന്നെ ചേര്‍ത്തല പൊലീസില്‍ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Read More » -
തമിഴ്നാട്ടിലും കർണാടകയിലും പോകേണ്ട; സൂര്യകാന്തിപ്പാടം ഇതാ പത്തനംതിട്ടയിൽ !
സൂര്യനെ നോക്കി, വിരിഞ്ഞു നിൽക്കുന്ന സൂര്യകാന്തിപ്പൂക്കൾ എന്നും നമുക്കൊരു കൗതുകമാണ്. ഒരു പ്രദേശത്തെ മുഴുവൻ ഭംഗിയിലാക്കി, മഞ്ഞനിറത്തിൽ നിൽക്കുന്നതു കാണുക എന്നതുതന്നെ രസകരമായ കാഴ്ചയാണ്. ഇതിന്‍റെ ഭംഗി അറിയാവുന്നതുകൊണ്ടാണ് മലയാളികൾ ഗുണ്ടൽപ്പേട്ടിലേക്കും സുന്ദരപാണ്ഡ്യപുരത്തേയ്ക്കുമെല്ലാം സീസണയാൽ പോകുന്നതും. എന്നാൽ ഈ സൂര്യകാന്തിപ്പാടം ഗുണ്ടൽപ്പേട്ടിലേക്കോ സുന്ദരപാണ്ഡ്യപുരത്തേയ്ക്കോ പോവുകയോ വേണ്ട എന്നുമാത്രമല്ല പൂക്കളുടെ സീസൺ ആകുന്ന വരെകാത്തിരിക്കുകയും വേണ്ട. പകരം പത്തനംതിട്ട വരെയൊന്നു ചെന്നാൽ മാത്രം മതി.അടൂരിൽ എംസി റോഡ് കടന്നു പോകുന്ന, ഏനാത്ത് എന്ന സ്ഥലത്താണ് സൂര്യകാന്തിപ്പൂക്കളുടെ ആരെയും ആകർഷിക്കുന്ന കാഴ്ചയുള്ളത്. ഒന്നര ഏക്കർ സ്ഥലത്താണ് ഇവിടെ സൂര്യകാന്തിപ്പാടം ഒരുക്കിയിരിക്കുന്നത്. സാധാരണ ഓഗസ്റ്റ് മാസത്തോടു കൂടിയാണ് സൂര്യകാന്തിപ്പാടങ്ങൾ പൂവിടുന്നത്. എന്നാൽ ആ പതിവും തെറ്റിച്ച് മേയ് മാസത്തിൽ വന്നാൽ നിങ്ങൾക്ക് ഈ കാഴ്ച ഇവിടെ കാണാം.കൊല്ലം സ്വദേശികളായ അനിൽ കുമാർ, മനു എന്നിവരാണ് തങ്ങളുടെ കൃഷിയിടത്തിൽ മറ്റു ജൈവ കൃഷികൾക്കൊപ്പം സൂര്യകാന്തിയും പരീക്ഷിച്ചത്.എന്തായാലും പരീക്ഷണം പൂര്‍ണ്ണമായും വിജയത്തിലായതോടെ നിരവധി ആളുകളാണ് പൂപ്പാടം കാണുവാനായി ഇവിടേക്ക്…
Read More » -
തുറവൂരിൽ സ്ക്കൂട്ടറപകടം, എറണാകുളം ജില്ലാ കോടതി ജീവനക്കാരിയ്ക്ക് ദാരുണാന്ത്യം
ചേർത്തല തുറവൂരിൽ വാഹനാപകടം. ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരിയായ കോടതി ജീവനക്കാരിയ്ക്ക് ദാരുണാന്ത്യം. പട്ടണക്കാട് പൊന്നാംവെളി മുതിരപ്പറമ്പിൽ ശ്രീനിവാസ ഷേണായിയുടെ ഭാര്യ ജ്യോതി ശ്രീനിവാസ് (48) ആണ് മരിച്ചത്. ദേശീയപാതയിൽ തുറവൂർ ആലയ്ക്കാപറമ്പിൽ ഇന്ന് (ശനി) രാവിലെ 9 മണിയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ, ലോറിയിൽ തട്ടി നിയന്ത്രണം വിട്ട് റോഡിലേയ്ക്ക് വീഴുകയായിരുന്നു. ലോറിക്കടിയിൽപ്പെട്ട ജ്യോതി തൽക്ഷണം മരിച്ചു.വയലാർ രാമവർമ്മ സ്കൂൾ അധ്യാപകനായ ഭർത്താവ് ശ്രീനിവാസ ഷേണായി പരിക്കില്ലാതെ രക്ഷപ്പെട്ടു. മരിച്ച ജ്യോതി എറണാകുളം ജില്ലാ കോടതി ജീവനക്കാരിയാണ്. തുറവൂർ ടി.ഡി. ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി അഭിഷേക് എസ്. ഷേണായി, വയലാർ രാമവർമ്മ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി അക്ഷത എസ്. ഷേണായി എന്നിവർ മക്കളാണ്. സംസ്ക്കാരം ഇന്ന് വൈകിട്ട് 5 ന് പൊന്നാം വെളിയിലുളള വീട്ട് വളപ്പിൽ നടന്നു.
Read More »