LocalNEWS

കോട്ടയം കളക്ട്രേറ്റിൽ എമർജൻസി ഫയർ എക്സിറ്റ് ഉദ്ഘാടനം ചെയ്തു

കോട്ടയം: സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി കോട്ടയം കളക്ട്രേറ്റിൽ എമർജൻസി ഫയർ എക്സിറ്റ് സംവിധാനമൊരുക്കി. കളക്ട്രേറ്റിൽ പുതുതായി നിർമ്മിച്ച ഫയർ എക്സിറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദുവിന്റെ സാനിദ്ധ്യത്തിൽ ജില്ലാ കളക്ടർ ഡോ.പി.കെ ജയശ്രീ നിർവഹിച്ചു. കളക്ട്രേറ്റിലെ ഐ.എസ്.ഒ സർട്ടിഫിക്കേഷന്റെ ഭാഗമായി നടത്തിയ ഫയർ ഓഡിറ്റിന്റെ അടിസ്ഥാനത്തിലാണ് എമർജൻസി ഫയർ എക്സിറ്റ് പണിതത്.

ഫെഡറൽ ബാങ്ക് സി.എസ്. ആർ. ഫണ്ടിൽ നിന്നും അഞ്ച് ലക്ഷം രൂപ ചിലവഴിച്ചാണ് വിപഞ്ചിക കോൺഫറൻസ് ഹാളിനടുത്ത് ഫയർ എക്സിറ്റ് നിർമ്മിച്ചത്. ജില്ലാ നിർമ്മിതി കേന്ദ്രത്തിനായിരുന്നു നിർമ്മാണ ചുമതല. എ.ഡി.എം: റെജി പി ജോസഫ്, ജില്ലാ ഫിനാൻസ് ഓഫീസർ എസ്. ആർ അനിൽകുമാർ, ഹുസൂർ ശിരസ്തദാർ എൻ.എസ് സുരേഷ് കുമാർ , ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥരായ ബിനോയ് അഗസ്റ്റിൻ, പി.എൻ . അശോക് കുമാർ, മിനിമോൾ ലിസ് തോമസ്, രക്ഷിത് പ്രഭു, സച്ചിൻ ജേക്കബ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: