Local
-
കോഴിക്കോട് കോട്ടനട മഞ്ഞപ്പുഴയില്‍ ഒഴുക്കിൽപെട്ട വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: പുഴയില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. അബ്ദുല്‍ നസീറിന്റെ മകന്‍ മിഥിലാജ് (21) ആണ് മരിച്ചത്. കോട്ടനട മഞ്ഞപ്പുഴയില്‍ കുളിക്കാനിറങ്ങിയ സ്ഥലത്തു നിന്നും 200 മീറ്റര്‍ മാറി കൈതക്കുണ്ടിനടുത്ത് വേരില്‍ കുടുങ്ങിയ നിലയിലായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച വൈകീട്ട് കൂട്ടുകാരൊടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങവെ മിഥിലാജ് ആറാളക്കല്‍ ഭാഗത്ത് ഒഴുക്കില്‍ പെടുകയായിരുന്നു. കനത്ത മഴയെ തുടര്‍ന്ന് പുഴയില്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നു. നാട്ടുകാരും നരിക്കുനിയില്‍ നിന്നെത്തിയ അഗ്നിശമനസേനാ സംഘവും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. അഗ്നിശമനസേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് രാവിലെ തിരച്ചില്‍ ആരംഭിച്ചത്. കൂരാച്ചുണ്ട് അമീന്‍ റസ്‌ക്യൂ ടീമിന്റെ കാമറ ഉപയോഗിച്ച് നടത്തിയ തിരച്ചലിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.
Read More » -
മാനന്തവാടിയിലെ വയോധികയുടെ മരണം കൊലപാതകം, മകളുടെ രണ്ടാം ഭർത്താവ് പൊലീസ് പിടിയിൽ
മാനന്തവാടി: തോല്‍പ്പെട്ടി നരിക്കല്ലില്‍ വയോധികയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റിലായി. നരിക്കല്ലിലെ പുതിയ പുരയില്‍ പരേതനായ തങ്കരാജുവിന്റെ ഭാര്യ സുമിത്ര (63) ആണ് മരിച്ചത്. സുമിത്രയുടെ മകള്‍ ഇന്ദിരയുടെ രണ്ടാം ഭര്‍ത്താവായ തമിഴ്‌നാട് തിരുവണ്ണാമലൈ ഉപ്പുകോട്ടൈ മുരുകന്‍ (42) ആണ് അറസ്റ്റിലായത്. മാനന്തവാടി ഡിവൈഎസ്പി പിഎല്‍ ഷൈജുവിന്റെ മേല്‍നോട്ടത്തില്‍ തിരുനെല്ലി പോലീസ് ഇന്‍സ്‌പെക്ടര്‍ ജി വിഷ്ണുവാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്ദിരയെ വിദേശത്ത് വെച്ച് പരിചയപ്പെട്ട മുരുകന്‍ പിന്നീട് തോല്‍പ്പെട്ടിയില്‍ ഇവരോടൊപ്പമാണ് താമസിച്ച് വന്നിരുന്നത്. എന്നാല്‍ ഇന്ദിരയുടെ മാതാവായ സുമിത്ര പല തവണ ഇയാളെ വീട്ടില്‍ നിന്നും ഇറക്കിവിടാന്‍ ശ്രമിച്ചിരുന്നതായും അതിലുള്ള വിദ്വേഷം മൂലം സുമിത്രയുടെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം കട്ടിലിലേക്ക് തള്ളിയിട്ടതായാണ് പ്രതി പോലീസിന് നല്‍കിയ മൊഴി. ഞായറാഴ്ച രാവിലെ 8 മണിയോടെയായിരുന്നു സംഭവം. കട്ടിലിന്റെ പടിയില്‍ തലയിടിച്ച് രക്തം വാര്‍ന്ന് കിടന്ന സുമിത്രയെ മകന്‍ ബാബു മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും അവര്‍ മരിച്ചിരുന്നു. അമ്മ…
Read More » -
ഓണത്തിന് പൂക്കളമൊരുക്കാൻ പൂകൃഷിയുമായി പള്ളിക്കത്തോട് കുടുംബശ്രീ പ്രവർത്തകർ
കോട്ടയം: ഓണത്തിന് പൂക്കളമൊരുക്കാനായി പൂകൃഷി ആരംഭിച്ച് പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകർ. ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ അഞ്ജലി കുടുംബശ്രീ അംഗങ്ങളാണ് മുക്കാലിയിൽ പൂകൃഷി തുടങ്ങിയത്. പാട്ടത്തിനെടുത്ത 50 സെന്റ് സ്ഥലത്താണ് കൃഷി നടത്തുന്നത്. ഇത് രണ്ടാം വർഷമാണ് അഞ്ജലി കുടുംബശ്രീയുടെ നേതൃത്വത്തിൽ പൂകൃഷി ചെയ്യുന്നത്. മൂന്ന് നിറത്തിലുള്ള വാടാമുല്ല, മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള ബന്തി എന്നിവയുടെ ആയിരത്തിലധികം തൈകളാണ് നട്ടത്. കൃഷി വകുപ്പിന്റെ നിർദ്ദേശാനുസരണമാണ് കൃഷി. ഗിരിജ രാജൻ, മോളി മത്തായി, സരസമ്മ കേശവൻ, വിലാസിനി മോഹൻ രാജ് എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി. പൂകൃഷിക്ക് പുറമെ അതിനോട് ചേർന്നുള്ള 50 സെന്റ് സ്ഥലത്ത് പാവൽ, തക്കാളി, വാഴ, കപ്പ, ചേന എന്നിവയും കൃഷി ചെയ്യുന്നുണ്ട്.
Read More » -
അയ്മനം കുടുംബാരോഗ്യകേന്ദ്രം നിർമ്മാണം അന്തിമ ഘട്ടത്തിൽ
കോട്ടയം: സംസ്ഥാന സർക്കാരിന്റെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം തുടങ്ങിയ അയ്മനം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ. പ്ലംബിംഗ്, ഇലക്ട്രിക്കൽ ജോലികൾ കൂടിയാണ് പൂർത്തീകരിക്കാനുള്ളത്. കേരള സർക്കാരിന്റെ നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ആർദ്രം മിഷന്റെ രണ്ടാം ഘട്ടത്തിലാണ് അയ്മനം പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്. ഇതിന്റെ ഭാഗമായി പ്രവർത്തന സമയവും മറ്റ് സേവന ഘടകങ്ങളും വർദ്ധിപ്പിച്ചു. 6884 ചതുരശ്രഅടിയിൽ രണ്ട് കോടി രൂപ ചെലവിട്ടാണ് പുതിയ കുടുംബാരോഗ്യ കേന്ദ്രം കെട്ടിടം പണി പൂർത്തിയാക്കിയത്. മൂന്ന് ഒ.പി കേന്ദ്രങ്ങൾ, ലബോറട്ടറി, ഫാർമസി, നഴ്സസ് റൂം, നിരീക്ഷണമുറി, ശൗചാലയങ്ങൾ തുടങ്ങിയ നിരവധി സൗകര്യങ്ങളോടുകൂടിയാണ് പുതിയ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറുമണിവരെയാണ് ഒ. പി. സമയം.
Read More » -
ശാന്തിസ്മൃതി; ടി.വി പുരത്തെ പൊതുശ്മശാനം ഉദ്ഘാടനത്തിനൊരുങ്ങുന്നു
കോട്ടയം: ടി.വി പുരം ഗ്രാമപഞ്ചായത്തിന്റെ ആധുനിക പൊതുശ്മശാനം ഉദ്ഘാടനത്തിനൊരുങ്ങുന്നു. വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെയും ടി.വി പുരം ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ 81 ലക്ഷം രൂപ ചെലവിട്ടാണ് ശ്മശാന നിർമാണം പുരോഗമിക്കുന്നത്. ടി.വി പുരം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ ചേരിക്കൽ പ്രദേശത്താണ് ശ്മശാനം സ്ഥിതി ചെയ്യുന്നത്. ‘ശാന്തിസ്മൃതി’ എന്ന് നാമകരണം ചെയ്ത ശ്മശാനത്തിന്റെ കെട്ടിടനിർമാണം പൂർത്തിയായി. ചുറ്റുമതിൽ നിർമാണവും ഗ്യാസ് ചേമ്പർ, ചിമ്മിനി എന്നിവ സ്ഥാപിക്കുന്നതിനായുള്ള നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്. കെട്ടിടം, ചുറ്റുമതിൽ എന്നിവയുടെ നിർമ്മാണത്തിനായി 48.50 ലക്ഷം രൂപയും ഗ്യാസ് ചേമ്പറിനും മറ്റ് അനുബന്ധ ഉപകരണങ്ങൾക്കുമായി 32 ലക്ഷം രൂപയുമാണ് പദ്ധതിയിൽ വകയിരുത്തിയിരിക്കുന്നത്. പട്ടികജാതി കോളനികൾ ഉൾപ്പെടെ 19 കോളനികളാണ് ടി. വി പുരം പഞ്ചായത്തിലുള്ളത്. സ്ഥല പരിമിതി മൂലവും താഴ്ന്ന പ്രാദേശങ്ങളിലെ വെള്ളക്കെട്ട് മൂലവും മരണാനന്തര ചടങ്ങുകൾക്ക് ഏറെ പ്രയാസം അനുഭവിക്കുന്ന പ്രദേശമാണ് ടി വി പുരം. കോവിഡ് മഹാമാരി കാലത്ത് കോവിഡ് മൂലവും അല്ലാതെയുമെല്ലാം മരണപ്പെട്ടവരുടെ സംസ്‌കാര ചടങ്ങുകൾക്ക് വൈക്കം നഗരസഭയുടെയും…
Read More » -
കിടങ്ങൂർ ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങളിൽ പ്രഭാതഭക്ഷണ പദ്ധതി ആരംഭിച്ചു
കോട്ടയം: കിടങ്ങൂർ ഗ്രാമപഞ്ചായത്തിലെ സർക്കാർ വിദ്യാലയങ്ങളിലെ കുട്ടികൾക്ക് 2023-24 പദ്ധതിയിൽ ഉൾപ്പെടുത്തി പ്രഭാതഭക്ഷണം നൽകുന്ന പദ്ധതി ഗ്രാമപഞ്ചായത്ത് ആരംഭിച്ചു. പ്രഭാതഭക്ഷണ വിതരണ പദ്ധതിയുടെ ഉദ്ഘാടനം കിടങ്ങൂർ എൽ.പി.ബി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഹേമ രാജു അധ്യക്ഷത വഹിച്ചു. കിടങ്ങൂർ സർക്കാർ എൽ.പി.ബി.എസ്, ചെമ്പിളാവ് സർക്കാർ യു.പി.എസ്, കിടങ്ങൂർ എൽ.പി.ജി.എസ്, പിറയാർ സർക്കാർ എൽ.പി.എസ് എന്നീ സ്കൂളുകളിലെ മുഴുവൻ വിദ്യാർഥികൾക്കും എല്ലാ ദിവസവും പ്രഭാതഭക്ഷണം കൊടുക്കുന്ന പദ്ധതിയ്ക്കായി പഞ്ചായത്ത് 9.61 ലക്ഷം രൂപയാണ് ചെലവഴിക്കുക. വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ തോമസ് മാളിയേക്കൽ, പഞ്ചായത്തംഗങ്ങളായ പി.ജി. സുരേഷ്, റ്റീനാ മാളിയേക്കൽ, പിറയാർ സ്കൂൾ പ്രധാനധ്യാപിക എസ്. ശ്രീകല എന്നിവർ പങ്കെടുത്തു.
Read More » -
ആലപ്പുഴയിൽ യുവാവിന്റെ ദുരൂഹ മരണം, പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തി
ആലപ്പുഴയിൽ യുവാവിനെ ദുരുഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജ്ജിതപ്പെടുത്തിയതായി പൊലീസ്. ആലപ്പുഴ നഗരസഭ പാലസ് വാർഡ് മുക്കവലക്കൽ പുത്തൻ വീട്ടിൽ ഷാജിയുടെ മകൻ അജ്മൽഷാജി(24)യാണ് മരണപ്പെട്ടത്. ആലപ്പുഴ ജനറൽ ആശുപത്രിയോടനുബന്ധിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നിടത്താണ് പരിക്കേറ്റ നിലയിൽ മരിച്ചു കിടക്കുന്ന യുവാവിനെ കാണപ്പെട്ടത്. ഇന്ന് (ഞായർ) പകൽ 12 മണിക്ക് ശേഷം വീട്ടിൽ നിന്നും പോയ അജ്മൽഷാജിയെ ഉച്ചക്ക് ഒന്നരയോടെ മരിച്ചനിലയൽ കണ്ടെത്തുകയായിരുന്നു. പോലീസെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തുടർന്ന് പോസ്റ്റ് മോർട്ടത്തിനായി വൈകുന്നേരം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടപ്പെടുത്തിയതാണോ, ആത്മഹത്യയാണോ തുടങ്ങിയ കാര്യങ്ങൾ പോലീസ് അന്വേഷിക്കുന്നു. വീട്ടിലുണ്ടായിരുന്ന അജ്മലിന്റെ മൊബൈൽ ഫോൺ പോലീസ് . കസ്റ്റഡിയിലെടുത്ത് പരിശോധനക്കായി കൊണ്ടുപോയി. മാതാവ് : സായിദ. സഹോദരൻ : അമീർ. അമീറിനൊപ്പം ഏതാനം മാസം ദുബായിലായിരുന്ന അജ്മൽ നാട്ടിൽ വന്ന ശേഷം ഒരു മെഡിക്കൽ സ്റ്റോറിലായിരുന്നു.
Read More » -
കണ്ണൂര്‍ കൃഷ്ണാ ജ്വല്ലറിയില്‍ നിന്നും ഏട്ടരകോടി തട്ടിയെടുത്ത കേസ്, മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി ജീവനക്കാരി കോടതിയിൽ
കണ്ണൂർ താവക്കരയിലെ കൃഷ്ണാ ജൂവലറിയിൽ നിന്നും കോടികളുടെ തട്ടിപ്പു നടത്തിയ കേസിൽ ഒന്നാം പ്രതിയും മുൻജീവനക്കാരിയുമായ ചിറക്കൽ കൃഷ്ണാഞ്ജലിയിലെ കെ.സിന്ധു അറസ്റ്റു തടയുന്നതിനായി ശനിയാഴ്ച മുൻകൂർ ജാമ്യഹർജി നൽകി. തലശേരി ജില്ലാസെഷൻസ് കോടതിയിൽ സിന്ധുവിന് വേണ്ടി അഡ്വ.കെ.വി മനോജ്കുമാർ, അഡ്വ.വിപിൻ സുരേന്ദ്രൻ എന്നിവരാണ് ഹർജി ഫയൽ ചെയ്തത്. ജ്വല്ലറി മാനേജിങ് പാർട്ണൽ ഡോ. സി.വി രവീന്ദ്രനാഥിന്റെ പരാതിയിൽ ജൂലൈ മൂന്നാം തീയതിയാണ് ഇവർക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തത്. സ്ഥാപനത്തിലെ ചീഫ് അക്കൗണ്ടന്റായ സിന്ധു കണക്കുകളിൽ കൃത്രിമം കാട്ടി ഏഴരകോടി തട്ടിയെടുത്തു എന്ന പരാതിയിലാണ് കേസെടുത്തത്. പരാതി നൽകി മൂന്നാഴ്ച പിന്നിട്ടിട്ടും പൊലിസിന് പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇതിനിടെയാണ് ഇവർ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. എന്നാൽ പ്രതിക്കായി ലുക്കൗട്ട് ഇറക്കിയിരുന്നുവെങ്കിലു ഇനിയും കണ്ടെത്താനായിട്ടില്ല എന്നാണ് പൊലീസ് ഭാഷ്യം. കണ്ണൂർ ടൗൺ പൊലിസ് കേസെടുത്ത് രണ്ടു ദിവസത്തിനകം തന്നെ പ്രതി ബംഗ്ളൂര് വഴി വിദേശത്തേക്ക് കടന്നിരുന്നു എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.
Read More » -
കാസര്‍കോട് ആദൂരിൽ കാണാതായ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കാസർകോട്: കാണാതായ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആദൂരിലെ പരേതനായ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ ബി എ ഖാസിം (28) ആണ് മരിച്ചത്. ജൂലൈ 21 മുതല്‍ യുവാവിനെ വീട്ടില്‍ നിന്ന് കാണാതായിരുന്നു. ഇതുസംബന്ധിച്ച് പൊലീസിലും പരാതി നല്‍കി. പൊലീസും പ്രദേശവാസികളും തിരച്ചില്‍ നടത്തി വരികയായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലും യുവാവിനെ കണ്ടെത്തുന്നതിനായി സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിനിടെ ഇന്ന് (ഞായർ) ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് ആദൂര്‍ ചെക് പോസ്റ്റിന് സമീപത്തുള്ള കിണറ്റില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരുന്നതായി ആദൂര്‍ പൊലീസ് പറഞ്ഞു. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും. നേരത്തെ കോഴിക്കോട് ജോലി ചെയ്തിരുന്ന ഖാസിം അടുത്തിടെയാണ് നാട്ടിലെത്തിയത്.
Read More » -
സൂക്ഷ്മ തൊഴിൽ സംരംഭങ്ങളുടെ യൂണിറ്റ്; അപേക്ഷ ക്ഷണിച്ചു
കോട്ടയം: കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റന്റസ് ടു ഫിഷർ വിമൺ (സാഫ്), നടപ്പാക്കുന്ന തീരമൈത്രി പദ്ധതിയിൽ ചെറുകിട തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് ധനസഹായത്തിന് അപേക്ഷിക്കാം. മത്സ്യത്തൊഴിലാളി വനിതകൾ അടങ്ങുന്ന ഗ്രൂപ്പുകൾക്കാണ് അവസരം. മത്സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററിൽ അംഗത്വമുള്ള 20 വയസിനും 40 വയസിനുമിടയിൽ പ്രായമുള്ള രണ്ട് മുതൽ അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പുകളാകണം. പ്രകൃതി ദുരന്തങ്ങൾക്ക് നേരിട്ട് ഇരയായവർ, മാറാ രോഗങ്ങൾ ബാധിച്ചവർ കുടുബത്തിലുള്ളവർ, ട്രാൻസ്ജൻഡേഴ്സ്, വിധവകൾ, തീരനൈപുണ്യ കോഴ്സിൽ പങ്കെടുത്തവർ എന്നിവർക്ക് മുൻഗണന ലഭിക്കും. സാഫിൽ നിന്നും ഒരു തവണ ധനസഹായം കൈപ്പറ്റിയവർ അപേക്ഷിക്കേണ്ടതില്ല. പദ്ധതി തുകയുടെ 75 ശതമാനം ഗ്രാന്റും 20 ശതമാനം ബാങ്ക് ലോണും അഞ്ച് ശതമാനം ഗുണഭോക്തൃ വിഹിതവുമായിരിക്കും. ഒരംഗത്തിന് പരമാവധി ഒരു ലക്ഷം രൂപ നിരക്കിൽ അഞ്ച് പേർ അടങ്ങുന്ന ഗ്രൂപ്പിന് അഞ്ച് ലക്ഷം രൂപ വരെ സബ്സിഡിയായി ലഭിക്കും. വാല്യൂ ആഡഡ് ഫിഷ് പ്രോസസ്സിംഗ് -ഡ്രൈ ഫിഷ്…
Read More »