Local

  • വ്യാപാരികൾ ഗോതമ്പ് സ്റ്റോക്ക് വിവരങ്ങൾ പോർട്ടലിൽ നൽകണം

    കോട്ടയം: വ്യാപാരികൾ ഗോതമ്പ് ശേഖരം സംബന്ധിച്ച വിവരങ്ങൾ ഇനിമുതൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ഗോതമ്പ് സ്റ്റോക്ക് മോണിറ്ററിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് പതിവായി പുതുക്കണം. കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം പുതുതായി രൂപീകരിച്ച പോർട്ടലിൽ ജില്ലയിലെ വ്യാപാരികൾ, മൊത്തകച്ചവടക്കാർ, ചില്ലറ വ്യാപാരികൾ, ബിഗ് ചെയിൻ റീട്ടെയിലർമാർ/പ്രോസസർമാർ എന്നിവർ രജിസ്റ്റർ ചെയ്ത് സ്റ്റോക്ക് പരിധി അപ് ലോഡ്‌ ചെയ്യണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ സ്മിത ജോർജ് അറിയിച്ചു. ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ https://evegoils.nic.in/wsp/login എന്ന പോർട്ടലിലാണ് സ്റ്റോക്ക് വിവരം നൽകേണ്ടത്. 2024 മാർച്ച് 31 വരെ എല്ലാ വെള്ളിയാഴ്ചകളിലും പ്രതിവാര ഗോതമ്പ് സ്റ്റോക്ക് നിലവാരം നൽകണം. വ്യാപാരികൾ/ മൊത്തക്കച്ചവടക്കാർ എന്നിവർക്ക് 3000 മെട്രിക് ടണ്ണും ചില്ലറ വ്യാപാരികൾക്ക് ഓരോ ഔട്ട്‌ലെറ്റിനും 10 മെട്രിക് ടണും അവരുടെ എല്ലാ ഡിപ്പോകളിലും 3000 മെട്രിക് ടണ്ണുമാണ് നിലനിർത്തേണ്ട ഗോതമ്പ് സ്റ്റോക്ക് പരിധി. പ്രൊസസ്സർമാർക്ക് വാർഷിക സ്ഥാപിതശേഷിയുടെ 75 ശതമാനമോ അല്ലെങ്കിൽ പ്രതിമാസം ഇൻസ്റ്റാൾ ചെയ്യുന്ന ശേഷിക്ക് തുല്യമായ…

    Read More »
  • തീക്കോയി-തലനാട് റോഡ് ആധുനികനിലവാരത്തിൽ; 6.90 കോടി രൂപ ചെലവിൽ, ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ നവീകരണം

    കോട്ടയം: തീക്കോയി മുതൽ തലനാട് വടക്കുംഭാഗം വരെയുള്ള അഞ്ചു കിലോമീറ്റർ റോഡ് രാജ്യാന്തര നിലവാരത്തിൽ നവീകരിച്ചു. സംസ്ഥാന സർക്കാർ 6.90 കോടി രൂപ ചെലവഴിച്ച് ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ ടാറിംഗും മറ്റു പ്രവർത്തികളും പൂർത്തിയാക്കി. തലനാട് നിവാസികളുടെ ചിരകാല സ്വപ്നമായിരുന്നു പദ്ധതി. തലനാട് നിന്ന് ഈരാറ്റുപേട്ട, തൊടുപുഴ ഭാഗങ്ങളിലേക്കുള്ള പ്രധാന ഗതാഗത മാർഗമാണിത്. റോഡ് പുനർനിർമാണത്തിനായി ആദ്യഘട്ടത്തിൽ എട്ടു കോടി രൂപ അനുവദിച്ചെങ്കിലും തീക്കോയി പാലം വീതി കൂട്ടുന്നത് പ്രയോഗികമല്ലെന്ന പൊതുമരാമത്ത് വകുപ്പിന്റെ നിർദ്ദേശം അനുസരിച്ച് റീടെൻഡർ ചെയ്ത് 6.90 കോടി രൂപയുടെ പദ്ധതി നടപ്പാക്കുകയായിരുന്നു. ജനുവരി 31ന് നിർമാണ ഉദ്ഘാടനം നിർവഹിച്ച റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാണ് പൂർത്തിയാക്കിയത്. 5.5 മീറ്റർ വീതിയിൽ നിർമിച്ചിരിക്കുന്ന റോഡിന്റെ ആവശ്യമായ സ്ഥലങ്ങളിൽ സംരക്ഷണ ഭിത്തികൾ, കലുങ്കുകൾ, ഓടകൾ, ഉപരിതല ഓടകൾ എന്നിവയുടെ നിർമിച്ചിട്ടുണ്ട്. റോഡ് സുരക്ഷ ഉറപ്പാക്കാൻ സീബ്ര ലൈനുകൾ, സിഗ്നൽ പോസ്റ്റുകൾ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. റോഡ് നിർമാണം പൂർത്തീകരിച്ചതോടെ ഇല്ലിയ്ക്കൽകല്ല്,…

    Read More »
  • തിരുവാർപ്പ് ഗവൺമെന്റ് യു.പി. സ്‌കൂളിന് 1.15 കോടി രൂപ ചെലവിൽ പുതിയ കെട്ടിടം; നിർമാണോദ്ഘാടനം 27ന്

    കോട്ടയം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി തിരുവാർപ്പ് ഗവൺമെന്റ് യു.പി. സ്‌കൂളിൽ 1.15 രൂപ ചെലവിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം ജൂലൈ 27ന് വൈകിട്ട് നാലിന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ആധ്യക്ഷ്യം വഹിക്കും. തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തും. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ജെസി നൈനാൻ, ബ്ലോക്ക് പഞ്ചായത്തംഗം എ.എം. ബിന്നു, തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്മി പ്രസാദ്, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ കെ.ആർ. അജയ്, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ സി.ടി രാജേഷ്, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ പി.എസ്. ഷീനാമോൾ, ഗ്രാമപഞ്ചായത്തംഗങ്ങളായ റൂബി ചാക്കോ, ജയറാണി പുഷ്പാകരൻ, കെ.ബി. ശിവദാസ്, അധ്യാപക രക്ഷാകർതൃസമിതി പ്രസിഡന്റ് കെ.എൻ. അനിൽ കുമാർ, സ്‌കൂൾ പ്രഥമാധ്യാപിക എം.കെ. തുളസീഭായി എന്നിവർ പ്രസംഗിക്കും.

    Read More »
  • പട്ടികജാതി-വർഗ വിദ്യാർഥികൾക്ക് പരീക്ഷ പരിശീലനം; അപേക്ഷ ജൂലൈ 31 വരെ

    കോട്ടയം: ആലുവ സബ് ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗവൺമെന്റ് പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി/പട്ടികവർഗ വിദ്യാർഥികൾക്ക് ഡിഗ്രിതല മത്സരപരീക്ഷകൾക്ക് സൗജന്യ പരിശീലനം നൽകുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31 വരെ നീട്ടി്. ഏതെങ്കിലും വിഷയത്തിൽ ബിരുദം/ തത്തുല്യ യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള പിന്നാക്ക സമുദായക്കാർക്ക് 30 ശതമാനം സീറ്റ് സംവരണമുണ്ട്. അപേക്ഷകർ ഫോട്ടോ, ജാതി, വരുമാനം, എന്നിവയുടെ സർട്ടിഫിക്കറ്റ് സഹിതം ഓഫീസിൽ നേരിട്ടെത്തി അപേക്ഷ നൽകണം. അപേക്ഷ ഫോമിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും.

    Read More »
  • വെളിയന്നൂർ സർക്കാർ ആയുർവേദ ആശുപത്രി നിർമാണം അവസാനഘട്ടത്തിൽ

    കോട്ടയം: വെളിയന്നൂർ ഗ്രാമപഞ്ചായത്തിലെ സർക്കാർ ആയുർവേദ ആശുപത്രിയുടെ നിർമാണം പൂർത്തിയായി. വെളിയന്നൂർ ജംഗ്ഷനിൽ സർക്കാർ ഉടമസ്ഥതയിലുളള 50 സെന്റ് സ്ഥലത്താണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ബിനോയ് വിശ്വം എം.പിയുടെ ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ പണി പൂർത്തിയാക്കിയത്. ആദ്യഘട്ടം 50 ലക്ഷം രൂപയും രണ്ടാം ഘട്ടം 18 ലക്ഷം രൂപയുമാണ് ചെലവഴിച്ചിരിക്കുന്നത്. ആശുപത്രിയിലേക്കുളള വഴി ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി പഞ്ചായത്ത് ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. 3225 ചതുരശ്ര അടിയിൽ നിർമ്മിക്കുന്ന ആശുപത്രി കെട്ടിടത്തിൽ പുരുഷൻമാർക്കും സ്ത്രീകൾക്കുമായി പ്രത്യേക വാർഡുകൾ, ഡോക്ടേഴ്സ് റൂം, ചികിത്സ റൂം, നേഴ്സസ് റൂം, ശുചിമുറികൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. 30 ഓളം കിടക്കകൾ ഉൾപ്പെടെ മെച്ചപ്പെട്ട സൗകര്യങ്ങളാണ് ആശുപത്രിയിൽ ഒരുക്കിയിരിക്കുന്നത്. കെട്ടിടത്തിലെ വൈദ്യൂതീകരണം, ജലവിതരണ സംവിധാനം എന്നിവയുടെ പണി പുരോഗമിക്കുകയാണ്. നിലവിൽ ഇവിടെ പ്രവർത്തിക്കുന്ന ആശുപത്രി കെട്ടിടം സംരക്ഷിച്ചാണ് പുതിയ മന്ദിരം നിർമിച്ചിരിക്കുന്നത്.

    Read More »
  • പനച്ചിക്കാട് മുട്ടുചിറ കോളനി വികസനത്തിന് 37.5 ലക്ഷം രൂപയുടെ പദ്ധതികൾ

    കോട്ടയം: പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് 13-ാം വാർഡിലെ മുട്ടുചിറ എസ്.സി. കോളനിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 37.5 ലക്ഷം രൂപയുടെ പദ്ധതികൾ പുരോഗമിക്കുന്നു. 2022-23, 2023-24 വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പൂർത്തിയാക്കുന്നത്. എസ്.സി, ജനറൽ ഫണ്ടുകൾ സംയോജിപ്പിച്ചാണ് വികസന പ്രവർത്തനങ്ങൾ സാധ്യമാക്കുന്നത്. കുടിവെള്ളം, റോഡ്, വെളിച്ചം, എന്നിവയുടെ വികസനത്തിനാണ് മുഖ്യപ്രാധാന്യം. പദ്ധതിയുടെ ഭാഗമായി മുട്ടുചിറ എസ്.സി കോളനിയിലെ 45 കുടുംബങ്ങൾക്കും കുടിവെള്ളം ലഭ്യമാക്കി. പള്ളം ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ ചെലവിട്ടാണ് കുടിവെള്ള കണക്ഷനുകൾ ലഭ്യമാക്കിയത്. ഇതിനായി കോളനിയിലെ പഞ്ചായത്ത് കിണർ ശുചീകരിച്ച് മോട്ടർ സ്ഥാപിച്ചു. കോളനിയിലെ 45 കുടുംബങ്ങളിലേക്കും ഹൗസ് കണക്ഷനുകൾ വഴി പൈപ്പ് ലൈൻ സ്ഥാപിച്ച് കുടിവെള്ളം എത്തിച്ചു. കോളനിയിലെ റോഡ് വികസനത്തിനായി 22 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. ഇതിനായി ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്നും 15 ലക്ഷം രൂപയും പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് ഏഴു ലക്ഷം രൂപയും റോഡ് വികസനത്തിനായി അനുവദിച്ചു. റോഡ് വികസനത്തിന്റെ ഭാഗമായി…

    Read More »
  • ചങ്ങനാശേരിയിൽ പട്ടയ അസംബ്ലി സംഘടിപ്പിച്ചു

    കോട്ടയം: ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിലെ പട്ടയ വിതരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് അഡ്വ. ജോബ് മൈക്കിൾ എം.എൽ.എയുടെ അധ്യക്ഷതയിൽ മുനിസിപ്പൽ ടൗൺഹാളിൽ പട്ടയ അസംബ്ലി സംഘടിപ്പിച്ചു. ഭൂരഹിതർക്ക് ഭൂമി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച പട്ടയ മിഷന്റെ ഭാഗമായാണ് മണ്ഡലത്തിൽ പട്ടയ അസംബ്ലി ചേർന്നത്. വിവിധ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ പട്ടയവിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ യോഗത്തിൽ അറിയിച്ചു. പട്ടയം നൽകുന്നതിൽ വരുന്ന പ്രശ്നങ്ങൾ കണ്ടെത്തി അർഹരായവർക്ക് അതിവേഗം പട്ടയം ലഭിക്കുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്യുമെന്ന് എം.എൽ.എ പറഞ്ഞു. ഓരോ വാർഡുകളിലും ഡിവിഷനുകളിലും പട്ടയം ലഭിക്കാൻ അവശേഷിക്കുന്നവരുടെ വിവരങ്ങൾ, പട്ടയം നൽകാൻ അനുയോജ്യമായ ഭൂമിയുടെ വിവരങ്ങൾ തുടങ്ങിയവ യോഗത്തിൽ ചർച്ചയായി. ചങ്ങനാശ്ശേരി നഗരസഭ അധ്യക്ഷ സന്ധ്യ മനോജ്, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. രാജു, പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ്, വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലാലിമ്മ ടോമി, കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ, മാടപ്പള്ളി…

    Read More »
  • സ്ത്രീ സ്വയം തൊഴിൽ സംരഭങ്ങൾക്ക് താങ്ങായി വനിതാ വികസന കോർപറേഷൻ; കോട്ടയം ജില്ലയിൽ വായ്പയായി നൽകിയത് 1.09 കോടി രൂപ

    കോട്ടയം : സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് 2022-23 സാമ്പത്തിക വർഷത്തിൽ ജില്ലയിലെ വനിതകൾക്കു വനിതാ വികസന കോർപറേഷൻ വായ്പയായി നൽകിയത് 1,09,60,450 രൂപ. വിവിധ ഗ്രാമപഞ്ചായത്തുകളിലെ കുടുംബശ്രീ സി.ഡി.എസുകൾക്കാണ് വായ്പ നൽകിയത്. സി.ഡി.എസിൽനിന്നു വിവിധ കുടുംബശ്രീ ഗ്രൂപ്പുകൾക്ക് ഈ തുക വായ്പ ഇനത്തിൽ നൽകും. നാലു മുതൽ അഞ്ചുശതമാനം വരെയാണ് പലിശയായി ഈടാക്കുന്നത്. പലിശയുടെ ഒന്ന് മുതൽ ഒന്നര ശതമാനം വരെ തുക സി.ഡി.എസുകൾക്ക് പ്രവർത്തന ഫണ്ടായും ലഭിക്കും. പള്ളിക്കത്തോട്, കൊഴുവനാൽ, മീനച്ചിൽ ഗ്രാമപഞ്ചായത്തുകളിലെ സി.ഡി.എസുകൾക്കാണ് 2022-23 സാമ്പത്തിക വർഷത്തിൽ വായ്പ നൽകിയിരിക്കുന്നത്. പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡിലെ ഐശ്വര്യ കുടുംബശ്രീയ്ക്കാണ് 12 ലക്ഷം രൂപ വായ്പയിനത്തിൽ നൽകി. ഫർണിച്ചറുകളും തുണികളും മൊത്തമായി എടുത്ത് വീടുകൾ വഴി വിതരണം ചെയ്യുകയാണ് ഇവർ. കൊഴുവനാൽ ഗ്രാമപഞ്ചായത്തിൽ സി.ഡി.എസിന് കീഴിലെ ആറ് കുടുംബശ്രീ ഗ്രൂപ്പുകൾക്കു കാർഷിക സംരഭങ്ങൾ, തയ്യൽ യൂണിറ്റുകൾ എന്നിവ തുടങ്ങാനായി 32,42,450 രൂപ വായ്പ നൽകി. മീനച്ചിൽ ഗ്രാമപഞ്ചായത്ത് സി.ഡി.എസുകൾക്കു…

    Read More »
  • ബൈക്കിലെ പെട്രോൾ ഊറ്റിയ ശേഷം നന്മ നിറഞ്ഞ കള്ളന്റെ മാപ്പപേക്ഷ: ‘എണ്ണ എടുത്തിട്ടുണ്ട്, ഗതികേടുകൊണ്ടാണ്  കൂടെ പത്ത് രൂപയും വച്ചിട്ടുണ്ട്’

         ‘കുറച്ച് എണ്ണ എടുത്തിട്ടുണ്ട്, പൊരുത്തപ്പെട്ട് തരിക, ഗതികേട് കൊണ്ടാണ്, ഞങ്ങൾ 10 രൂപ ഇതിൽ വച്ചിട്ടുണ്ട്. പമ്പിൽ എത്താൻ വേണ്ടിയാണ്. പമ്പിൽ നിന്ന് കുപ്പിയിൽ എണ്ണ തരുകയില്ല. അതുകൊണ്ടാണ്…’ ബൈക്കിൽ നിന്ന് പെട്രോൾ ഊറ്റി എടുത്ത ശേഷം ബൈക്കുടമയോട് മാപ്പ് അപേക്ഷിച്ച് അജ്ഞാതൻ എഴുതിയ കത്തിലെ വരികളാണ് ഇത്. ചേലേമ്പ്രയിലെ ദേവകി അമ്മ മെമ്മോറിയൽ കോളജ് ഓഫ് ഫാർമസിയിലെ അധ്യാപകനായ അരുൺലാൽ കോഴിക്കോട് ബൈപ്പാസ് റോഡരികിൽ പാർക്ക് ചെയ്ത ബൈക്കിൽ നിന്നാണ് അജ്ഞാതൻ പെട്രോൾ ഊറ്റിയെടുത്തത്. മാപ്പ് ചോദിച്ചുള്ള കത്തിനൊപ്പം രണ്ട് അഞ്ച് രൂപ നാണയങ്ങളും അജ്ഞാതൻ ബൈക്കിൽ വെച്ചിട്ടുണ്ടായിരുന്നു. കുറിപ്പിന്‍റെയും അതിനൊപ്പം വച്ചിരുന്ന രണ്ട് അഞ്ച് രൂപാ തുട്ടുകളുടെയും ചിത്രം അരുൺലാൽ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചു. തൊണ്ടയാട് പാലത്തിന്റെ താഴെ രാവിലെ നിർത്തിവെച്ച ബൈക്കിൽ നിന്നാണ് ആരോ പെട്രോൾ ഊറ്റിയെടുത്തത്. ബൈക്ക് എടുത്ത് തിരിച്ച് വീട്ടിൽ എത്തിയപ്പോഴാണ് മഴക്കോട്ടിന്റെ കവറിൽ നിന്ന് നാണയ തുട്ടുകൾ താഴെ വീണത്. നോക്കിയപ്പോൾ…

    Read More »
  • ഭർതൃമതിയായ യുവതി കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് രണ്ടാം തവണയും കാമുകനൊപ്പം ഒളിച്ചോടി, ഭർത്താവും കൂട്ടുകാരും ചേർന്ന് കാമുകന്റെ വീട് അടിച്ചു തകർത്തു

         കൂത്തുപറമ്പ്: ഭർതൃമതിയായ യുവതി ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം രണ്ടാം തവണയും ഒളിച്ചോടി. വിവരമറിഞ്ഞ ഭർത്താവും സംഘവും കാമുകന്റെ വീട് വളഞ്ഞ് അടിച്ചു തകർത്തു. ഇന്നലെ വൈകുന്നേരം കൂത്തുപറമ്പ് സ്റ്റേഷൻ പരിധിയിലെ ആമ്പിലാടാണ് സംഭവം. ഒരാഴ്ച മുമ്പാണ് ആമ്പിലാട് സ്വദേശി പ്രജിത്ത് കുമാറിന്റെ ഭാര്യ ബിന്ദു കാമുകനായ ഷിനുവിനൊപ്പം നാടുവിട്ടത്. ഇരുവരും കഴിഞ്ഞ ദിവസം നാട്ടിൽ തിരിച്ചെത്തി ഒരുമിച്ച് താമസിക്കുന്നുണ്ട് എന്ന വിവരമറിഞ്ഞ് യുവതിയുടെ ഭർത്താവ് പ്രജിത്ത് കുമാറിന്റെ നേതൃത്വത്തിൽ ഒരു സംഘം ഷിനുവിന്റെ വീട്ടിലെത്തി. ഇവർ വീടിന്റെ ജനൽ ഗ്ലാസുകൾ അടിച്ചു തകർക്കുകയും വീട്ടു മുറ്റത്ത് നിർത്തിയിട്ട് ബൈക്കും സ്കൂട്ടിയും തല്ലിപൊളിക്കുകയു ചെയ്തു. ഇരുവരും ആദ്യ തവണ ഒളിച്ചോടിയതിന് പോലീസ് കേസെടുത്തിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചതിന് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പോലീസ് ബിന്ദുവിനെതിരെ കേസെടുത്ത് റിമാൻഡ് ചെയ്തിരുന്നു. വീട് തല്ലിതകർത്ത സംഭവത്തിൽ പ്രജിത്ത് കുമാറിനും സംഘത്തിനുമെതിരെ കൂത്തുപറമ്പ് പോലീസ് കേസെടുത്തിട്ടുണ്ട്.

    Read More »
Back to top button
error: