Local
-
വെള്ളൂർ ഗവൺമെന്റ് എൽ.പി സ്‌കൂൾ മാതൃക പ്രീപ്രൈമറി സ്‌കൂൾ ഉദ്ഘാടനം നാളെ
കോട്ടയം: വെള്ളൂർ ഗവൺമെന്റ് എൽ. പി. സ്‌കൂളിലെ വർണ്ണക്കൂടാരം മാതൃക പ്രീപ്രൈമറി സ്‌കൂളിന്റെയും പുതുതായി പണികഴിപ്പിച്ച കിഡ്സ് പാർക്കിന്റെയും ഉദ്ഘാടനം നാളെ രാവിലെ 11ന് സ്‌കൂൾ അങ്കണത്തിൽ നടക്കും. സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും. സി.കെ. ആശ എം.എൽ.എ. അധ്യക്ഷയാകും. സമഗ്രശിക്ഷ കേരളം അനുവദിച്ച 10 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രീ പ്രൈമറി സ്‌കൂളിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. ചടങ്ങിൽ വെള്ളൂർ ഗ്രാമപഞ്ചായത്തിലെ എസ്. എസ്. എൽ. സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കും. എസ്. എസ്. കെ. ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ കെ. ജെ. പ്രസാദ് പദ്ധതി വിശദീകരണം നടത്തും. ഉദ്ഘാടനത്തിന് ശേഷം വെള്ളൂർ നടനശ്രീ അവതരിപ്പിക്കുന്ന കൈകൊട്ടിക്കളിയും ഇറുമ്പയം ഗാനസന്ധ്യ ട്യൂനേഴ്സിന്റെ ഗാനമേളയും നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. നികിതകുമാർ, ജില്ലാ പഞ്ചായത്തംഗം ടി. എസ്. ശരത്, ബ്ലോക്ക്…
Read More » -
കോട്ടയം ബേക്കർ ജംഗ്ഷനിൽ നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം നാളെ
കോട്ടയം: കോട്ടയം നഗരസഭയുടെ 21-ാം വാർഡിൽ ബേക്കർ ജംഗ്ഷനിൽ നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് അഞ്ചിന് തോമസ് ചാഴികാടൻ എം.പി. നിർവഹിക്കും. കോട്ടയം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. എം. പി. ഫണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചത്. കോട്ടയം നഗരസഭ ഉപാധ്യക്ഷൻ ബി. ഗോപകുമാർ, നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ജോസ് പള്ളിക്കുന്നേൽ, നഗരസഭ പ്രതിപക്ഷ നേതാവ് ഷീജ അനിൽ, നഗരസഭ സെക്രട്ടറി ബി. അനിൽകുമാർ, റവ. ഡോ.ജോർജ് കുടിലിൽ, രാഷ്ട്രീയ പാർട്ടി നേതാക്കളായ ബി.ശശികുമാർ, എൻ.ജയചന്ദ്രൻ, ടി.സി. ബിനോയ്, അരുൺ മൂലേടം, ജോജി കുറത്തിയാടൻ എന്നിവർ പങ്കെടുക്കും.
Read More » -
കടപ്പാട്ടൂർ കൃഷിഭവൻ പ്രീമിയം ഔട്ട്ലെറ്റ് വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു
കോട്ടയം : ഗ്രാമീണം മുത്തോലി അഗ്രികൾച്ചർ ഡെവലപ്മെന്റ് സൊസൈറ്റിയുടെ കടപ്പാട്ടൂർ കൃഷിഭവൻ പ്രീമിയം ഔട്ട്ലെറ്റ് വിപണന കേന്ദ്രം മാണി സി. കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുലിയന്നൂർ ഇക്കോഷോപ്പിന് ശേഷം ഗ്രാമീണം മുത്തോലിയുടെ രണ്ടാമത്തെ ഔട്ട്ലെറ്റാണിത്. ഔട്ട്ലെറ്റ് ആരംഭിക്കുന്നതിന് കൃഷിവകുപ്പ് സബ്സിഡിയും ലഭ്യമാക്കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തിലെ 18 കാർഷിക ഗ്രൂപ്പുകളെ ഉൾപ്പെടുത്തിയാണ് ഗ്രാമീണം മുത്തോലി കാർഷിക വികസന സൊസൈറ്റി ആരംഭിച്ചത്. മുത്തോലി ഗ്രാമപഞ്ചായത്തിലെ അർഹതപ്പെട്ട 50 കുടുംബങ്ങൾക്ക് 50 ശതമാനം വിലക്കുറവിൽ ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കുന്ന ഭക്ഷ്യസുരക്ഷാ പദ്ധതിയും പുതിയ വനിതാ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷനും ചടങ്ങിൽ ഉദ്ഘാടനം ചെയ്തു. ഔട്ട്ലെറ്റിലൂടെ കർഷകരിൽനിന്നും ഗ്രാമീണം മുത്തോലിയുടെ കൃഷിഭൂമിയിൽ നിന്നും ശേഖരിക്കുന്ന പച്ചക്കറികൾ കുറഞ്ഞ വിലയ്ക്ക് ജനങ്ങളിൽ എത്തിക്കും. പലചരക്ക് സാധനങ്ങളും ഔട്ട്ലെറ്റുകൾ വഴി ലഭ്യമാക്കും. കുറഞ്ഞ വിലയ്ക്ക് നാടൻ പച്ചക്കറികൾ ജനങ്ങളിൽ എത്തിക്കുക എന്നതാണ് വിപണിയുടെ ലക്ഷ്യം. പുതുതായി ആരംഭിച്ച വനിതാ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ വഴി പച്ചക്കറികളുടെയും പൈനാപ്പിളിന്റെയും മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കാനാണ്…
Read More » -
ഉമ്മൻചാണ്ടിയുടെ സംസ്കാരം; കോട്ടയത്തെ സ്കൂളുകൾക്ക് വ്യാഴാഴ്ച അവധി
കോട്ടയം: കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മുൻ മുഖ്യമന്ത്രിയും നിയമസഭാംഗവുമായിരുന്ന ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര, പൊതുദർശനം, സംസ്‌ക്കാര ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പൊലീസ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതിനാലാണ് അവധി പ്രഖ്യാപിച്ചത്. അതേസമയം, കോട്ടയം നഗരത്തിൽ ഉമ്മൻ ചാണ്ടിക്ക് ആദര സൂചകമായി നാളെ കട മുടക്കം ആയിരിക്കുമെന്ന് മർച്ചന്റ്‌സ് അസോസിയേഷൻ അറിയിച്ചു. ഹോട്ടലുകളും ബേക്കറികളും മെഡിക്കൽ ഷോപ്പുകളും തുറക്കുമെന്നും മർച്ചന്റ്‌സ് അസോസിയേഷൻ അറിയിച്ചു.
Read More » -
ചെന്നിത്തല കല്ലുമൂട് ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപം മരം ഒടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു; ബസ് കാത്തു നിന്നവർ രക്ഷപ്പെട്ടത് അത്ഭുകരമായി
മാന്നാർ: ആലപ്പുഴ ചെന്നിത്തല കല്ലുമൂട് ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപമുള്ള മരം ഒടിഞ്ഞു വീണതിനെ തുടർന്ന് മാന്നാർ – മാവേലിക്കര സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെട്ടു. ഇവിടെ ബസ് കയറാനായി കാത്തുനിന്നിരുന്ന നിരവധി യാത്രക്കാർ ഓടിമാറിയതിനാലാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. മരം വീണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു ഭാഗികമായ നാശനഷ്ടം ഉണ്ടായി. ബുധനാഴ്ച വൈകിട്ട് 5:30നായിരുന്നു മരം ഒടിഞ്ഞുവീണത്. വിവരം ലഭിച്ചത് അനുസരിച്ച് മാവേലിക്കരയിൽ നിന്നുമെത്തിയ അഗ്നിശമന സേന, റോഡിലേക്ക് വീണ മരത്തിന്റെ ശിഖരങ്ങൾ വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. അപകടാവസ്ഥയിലായിരുന്ന മരം മുറിച്ചു മാറ്റണമെന്നാവശ്യവുമായി നിരവധി പരാതികൾ ഓട്ടോറിക്ഷ തൊഴിലാളികളും വ്യാപാരികളും പഞ്ചായത്തിനും പൊതുമരാമത്ത് വകുപ്പിനും നൽകിയിട്ടും ഇത്രയും നാൾ യാതൊരു നടപടിയും എടുത്തില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
Read More » -
പാഠം പഠിക്കാൻ പാടത്തേക്ക്, ചേറിന്റെ മണമറിഞ്ഞ് ചേറിലിറങ്ങി ഞാറ്നട്ട് യു.പി സ്കൂൾ വിദ്യാർത്ഥികൾ
കാഞ്ഞങ്ങാട്: കൃഷി ജീവിത സംസ്കാരമായി കാണാൻ പഠിപ്പിക്കുന്ന പാഠപുസ്തകത്തിൽ നിന്നും പാഠം പഠിക്കാൻ നെൽകൃഷിയുടെ ബാലപാഠങ്ങളുമായി ഉത്സവാന്തരീക്ഷത്തിൽ മഴയുടെ അകമ്പടിയിൽ രക്ഷിതാക്കളും കുട്ടികളും അധ്യാപകരും പാടത്തേക്കിറങ്ങി. ഞാറ്റു പാട്ടുമായി രക്ഷിതാക്കൾ പാടത്തേക്ക് ഇറങ്ങിയപ്പോൾ ആവേശത്തോടെ കുട്ടികളും ചേറിൻ്റെ മണമറിഞ്ഞു ചേറിലിറങ്ങി ഞാറ് നട്ടു. പറക്കളായി ഗവ. യു.പി സ്കൂൾ മുറ്റത്ത് കൃഷിക്കുവേണ്ടി തയ്യാറാക്കിയ വയലിലാണ് കുട്ടികൾ ഞാറ് നട്ടത്. പി.ടി.എ, മദർ പി.ടി.എ, അധ്യാപകർ എന്നിവർ നേതൃത്വം നൽകി.
Read More » -
കോഴിക്കോട് വാടക വീട്ടില്‍ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ചു, സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം ആവശ്യപ്പെട്ട് പിതാവ്
കോഴിക്കോട് ഗണപതിക്കുന്നിലെ വാടക വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പൊലീസ് കമീഷനര്‍ക്ക് പരാതി നല്‍കി പിതാവ് ചന്ദ്രന്‍. ജൂലൈ 13നാണ് കായക്കൊടി സ്വദേശിയായ ആദിത്യ ചന്ദ്ര(22)യെ വാടക വീട്ടിലെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുന്നത്. ആദിത്യയുടെ കൂടെ മാവൂര്‍ സ്വദേശിയും താമസിച്ചിരുന്നു. മരണം സംഭവിച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മാവൂര്‍ സ്വദേശിയെ ഇതുവരെയും പൊലീസ് ചോദ്യം ചെയ്യുകയോ തുടര്‍ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് ചന്ദ്രന്‍ പരാതിയില്‍ ആരോപിക്കുന്നു. മരണത്തിലെ ദുരൂഹത മാറ്റണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. കുറ്റക്കാരെ നിയമത്തിന്റെ മുന്‍പിലെത്തിച്ച് ശിക്ഷിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍, ദേശീയ പട്ടികജാതി-പട്ടികവര്‍ഗ കമീഷന്‍ ചെയര്‍മാന്‍ എന്നിവര്‍ക്കും പിതാവ് പരാതി നല്‍കിയിട്ടുണ്ട്. ആദിത്യയുടെ ദുരൂഹമരണത്തില്‍ പട്ടികജാതി സംരക്ഷണനിയമം അനുസരിച്ച് കേസെടുക്കണമെന്ന് ഹിന്ദു ഐക്യവേദിയും ആവശ്യപ്പെട്ടു.
Read More » -
ഉത്തര കേരളത്തിലെ പ്രശസ്തനായ പൂരക്കളി- മറുത്തുകളി ആചാര്യൻ കെ.വി പൊക്കൻ പണിക്കർ അന്തരിച്ചു
തൃക്കരിപ്പൂർ: പൂരക്കളി മറുത്തുകളി ആചാര്യൻ വലിയപറമ്പ് കടപ്പുറത്തെ കെ.വി പൊക്കൻ പണിക്കർ (96) അന്തരിച്ചു. കേരള സംഗീതനാടക അക്കാദമി അവാർഡ്, ഫോക്ലോർ അക്കാദമി പ്രഥമ ഫെല്ലോഷിപ്പ്, കേരള പൂരക്കളി അക്കാദമിയുടെ സമഗ്ര സംഭവനയ് ക്കുള്ള പുരസ്കാരം ,പ്രശസ്ത സിനിമാ നടൻ ഭരത് മോഹൻലാൽ ചെയർമാനായ ജെ.ടി.ഹെർഫോമിംഗ് ആർട്സ് ഫെല്ലോ ഷിപ്പ് എന്നിവ നേടിയിട്ടുണ്ട്. തന്റെ 21-ാം വയസ്സിൽ മമ്പലം ശ്രീ ഭഗവതീ ക്ഷേത്രത്തിൽ മറത്തുകളിയിൽ അരങ്ങേറ്റം കുറിക്കുകയും പിന്നീട് 25-ാം വയസിൽ വയലപ്ര അണീക്കര ശ്രീപൂമാല ഭഗവതി ക്ഷേത്രത്തിൽ നിന്ന് പട്ടും വളയും കരസ്ഥമാക്കി പണിക്കർ പദവി അലങ്കരിച്ചു. 55-ാം വയസിൽ മറുത്തുകളി രംഗത്തെ ശ്രേഷ്ഠബഹുമതിയായ വീര ശൃംഖല കുഞ്ഞിമംഗലം ശ്രീഅണീക്കര പൂമാല ഭഗവതി ക്ഷേത്രത്തിൽ നിന്ന് ലഭിക്കുകയും ചെയ്തു. ധാരാളം സംസ്കൃത ശ്ലോകങ്ങളും ഭാഷാ പദ്യങ്ങളും ,ഗദ്യങ്ങളും , പൂരക്കളി പാട്ടുകളും പൊക്കൽ പണിക്കർ രചിച്ചിട്ടുണ്ട്. ഭാര്യ:ജാനകി . മക്കൾ: ഗംഗാധരൻ, ദിനകരൻ,സുധാകരൻ സംസ്കാരം നാളെ രാവിലെ10 മണിക്ക്.…
Read More » -
ഭർത്താവ് ഗൾഫിലായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കാസർകോട്: ഭർതൃമതിയായ യുവതിയെ സ്വന്തം വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ബേള വിഷ്ണുമൂർത്തി നഗറിലെ ദാമോദരൻ- സുജാത ദമ്പതികളുടെ മകൾ എ അശ്വതി (28) യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുണ്ടംകുഴി സ്വദേശിയായ ഭർത്താവ് മനോഹരൻ ഗൾഫിലാണ്. രണ്ട് വർഷം മുമ്പായിരുന്നു വിവാഹം. ഇവർക്ക് മക്കളില്ല. ഒമ്പത് മാസം മുമ്പ് ഭർതൃപിതാവ് തൂങ്ങി മരിച്ചത് കണ്ടതോടെ അശ്വതി മൂകമായ അവസ്ഥയിലായിരുന്നു. പിന്നീട് സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു. അശ്വതിയുടെ മാതാവ് സുജാത വീടിന് സമീപത്തെ ദിനേശ് ബീഡി കമ്പനിയില്‍ തൊഴിലാളിയാണ്. സുജാത ഉച്ചഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് വന്നപ്പോള്‍ വാതില്‍ അടഞ്ഞുകിടക്കുന്നത് കണ്ടു. പല തവണ മുട്ടിയിട്ടും തുറക്കാതിരുന്നതിനെ തുടര്‍ന്ന് അയല്‍വാസികളെ വിവരമറിയിച്ചു. സമീപവാസികളെത്തി വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് അശ്വതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പിതാവ് ദാമോദരൻ കൂലിത്തൊഴിലാളിയാണ്. കര്‍ക്കട വാവ് ദിവസമായ ഇന്നലെ ദാമോദരൻ പെര്‍ഡാല ഉദനേശ്വര ക്ഷേത്രത്തിലേക്ക് പോയതായിരുന്നു. മരണവിവരമറിഞ്ഞ് ദാമോദരൻ വീട്ടില്‍ തിരിച്ചെത്തി. അശ്വതി കണ്ണൂരില്‍ കല്ല്യാണ്‍…
Read More » -
മാർ സ്ലീവാ മെഡിസിറ്റി സി.ഇ.ഒ. ജസ്റ്റിൻ തോമസിന് മികച്ച ക്വാളിറ്റി ഓറിയന്റേഷൻ സി.ഇ.ഒ. പുരസ്കാരം
പാലാ: വേൾഡ് ക്വാളിറ്റി കോൺഗ്രസ് ആൻഡ് അവാർഡ്‌സിന്റെ ഹയസ്റ്റ് ക്വാളിറ്റി ഓറിയന്റേഷൻ സി.ഇ.ഒ.ക്കുള്ള പുരസ്കാരം പാലാ മാർ സ്ലീവാ മെഡിസിറ്റി സി.ഇ.ഒ. ജസ്റ്റിൻ തോമസിന് ലഭിച്ചു. മുംബൈ താജ് ലാൻഡ്സ് എൻഡിൽ നടന്ന വേൾഡ് ലീഡർഷിപ്പ് കോൺഗ്രസ് ആൻഡ് അവാർഡ്സിൽ വേൾഡ് സി.എസ്.ആർ. ഡേ ഫൗണ്ടർ ഡോ. ആർ.എൽ.ഭാട്ട്യയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. മികച്ച വീക്ഷണം, ഉപഭോക്താക്കളുടെ സംതൃപ്തി, സ്ഥാപനത്തിന്റെ ഭാവിയിലേക്കുള്ള വീക്ഷണം, വളർച്ച, ധാർമികത, സുസ്ഥിരതയ്ക്കുള്ള കഴിവ്, ഉപഭോക്കാക്കളുടെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള പ്രവർത്തനം തുടങ്ങിയ വിവിധ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് അവാർഡ്. രാജ്യത്തെ 7 പ്രമുഖ സ്ഥാപനങ്ങളുടെ ഉന്നത നിരയിൽ പ്രവർത്തിക്കുന്നവരായിരുന്നു അവാർഡ് ജൂറി അംഗങ്ങൾ. പ്രവർത്തനം തുടങ്ങി 3 വർഷത്തിനുള്ളിൽ മാർ സ്ലീവാ മെഡിസിറ്റിക്കു എൻ.എ.ബി.എച്ച്. അക്രഡിറ്റേഷൻ നേടിയെടുക്കാനും സാധിച്ചിരുന്നു. ആരോഗ്യ മേഖലയിൽ പ്രവർത്തിച്ചു തുടങ്ങിയ ശേഷം പ്രമുഖ മാധ്യമ സ്ഥാപനത്തിൽ 3 പതിറ്റാണ്ടു കാലം ഉന്നതശ്രേണിയിൽ പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹത്തിന് ജനറൽ അഡ്മിനിസ്ട്രേഷൻ, ക്വാളിറ്റി, ഫിനാൻസ് ആൻഡ് ബഡ്ജറ്ററി കൺട്രോൾ,…
Read More »