LocalNEWS

കിടങ്ങൂർ ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങളിൽ പ്രഭാതഭക്ഷണ പദ്ധതി ആരംഭിച്ചു

കോട്ടയം: കിടങ്ങൂർ ഗ്രാമപഞ്ചായത്തിലെ സർക്കാർ വിദ്യാലയങ്ങളിലെ കുട്ടികൾക്ക് 2023-24 പദ്ധതിയിൽ ഉൾപ്പെടുത്തി പ്രഭാതഭക്ഷണം നൽകുന്ന പദ്ധതി ഗ്രാമപഞ്ചായത്ത് ആരംഭിച്ചു. പ്രഭാതഭക്ഷണ വിതരണ പദ്ധതിയുടെ ഉദ്ഘാടനം കിടങ്ങൂർ എൽ.പി.ബി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഹേമ രാജു അധ്യക്ഷത വഹിച്ചു.

കിടങ്ങൂർ സർക്കാർ എൽ.പി.ബി.എസ്, ചെമ്പിളാവ് സർക്കാർ യു.പി.എസ്, കിടങ്ങൂർ എൽ.പി.ജി.എസ്, പിറയാർ സർക്കാർ എൽ.പി.എസ് എന്നീ സ്കൂളുകളിലെ മുഴുവൻ വിദ്യാർഥികൾക്കും എല്ലാ ദിവസവും പ്രഭാതഭക്ഷണം കൊടുക്കുന്ന പദ്ധതിയ്ക്കായി പഞ്ചായത്ത് 9.61 ലക്ഷം രൂപയാണ് ചെലവഴിക്കുക. വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ തോമസ് മാളിയേക്കൽ, പഞ്ചായത്തംഗങ്ങളായ പി.ജി. സുരേഷ്, റ്റീനാ മാളിയേക്കൽ, പിറയാർ സ്കൂൾ പ്രധാനധ്യാപിക എസ്. ശ്രീകല എന്നിവർ പങ്കെടുത്തു.

Back to top button
error: