LocalNEWS

ആലപ്പുഴയിൽ യുവാവിന്റെ ദുരൂഹ മരണം, പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തി

ആലപ്പുഴയിൽ യുവാവിനെ ദുരുഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജ്ജിതപ്പെടുത്തിയതായി പൊലീസ്.

ആലപ്പുഴ നഗരസഭ പാലസ് വാർഡ് മുക്കവലക്കൽ പുത്തൻ വീട്ടിൽ ഷാജിയുടെ മകൻ അജ്മൽഷാജി(24)യാണ് മരണപ്പെട്ടത്. ആലപ്പുഴ ജനറൽ ആശുപത്രിയോടനുബന്ധിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നിടത്താണ് പരിക്കേറ്റ നിലയിൽ മരിച്ചു കിടക്കുന്ന യുവാവിനെ കാണപ്പെട്ടത്.
ഇന്ന് (ഞായർ) പകൽ 12 മണിക്ക് ശേഷം
വീട്ടിൽ നിന്നും പോയ അജ്മൽഷാജിയെ ഉച്ചക്ക് ഒന്നരയോടെ മരിച്ചനിലയൽ
കണ്ടെത്തുകയായിരുന്നു.
പോലീസെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തുടർന്ന് പോസ്റ്റ് മോർട്ടത്തിനായി വൈകുന്നേരം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടപ്പെടുത്തിയതാണോ, ആത്മഹത്യയാണോ തുടങ്ങിയ കാര്യങ്ങൾ പോലീസ് അന്വേഷിക്കുന്നു.
വീട്ടിലുണ്ടായിരുന്ന അജ്മലിന്റെ മൊബൈൽ ഫോൺ പോലീസ് . കസ്റ്റഡിയിലെടുത്ത്
പരിശോധനക്കായി കൊണ്ടുപോയി. മാതാവ് : സായിദ.
സഹോദരൻ : അമീർ.
അമീറിനൊപ്പം ഏതാനം മാസം ദുബായിലായിരുന്ന അജ്മൽ നാട്ടിൽ വന്ന ശേഷം ഒരു മെഡിക്കൽ സ്റ്റോറിലായിരുന്നു.

Back to top button
error: