Local

  • ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥാപനങ്ങളുടെ ലൈസൻസ് പരിശോധിക്കുന്നതിനുള്ള ഓപ്പറേഷൻ ഫോസ്‌കോസ് ലൈസൻസ്ഡ്രൈവ് ഓഗസ്റ്റ് ഒന്ന്, രണ്ട് തീയതികളിൽ

    കോട്ടയം: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥാപനങ്ങളുടെ ലൈസൻസ് പരിശോധിക്കുന്നതിനുള്ള ഓപ്പറേഷൻ ഫോസ്‌കോസ് ലൈസൻസ് ഡ്രൈവ് ഓഗസ്റ്റ് ഒന്ന്, രണ്ട് തീയതികളിൽ നടക്കും. ജില്ലയിലെമ്പാടും ഇതിന്റെ ഭാഗമായി പരിശോധനകൾ നടക്കും. സ്വന്തമായി ഭക്ഷണം നിർമിച്ച് വിൽപന നടത്തുന്നവർ, ചില്ലറവിൽപ്പനക്കാർ, തെരുവ് കച്ചവടക്കാർ, ഉന്തുവണ്ടിയിൽ കച്ചവടം നടത്തുന്നവർ, താത്കാലിക കച്ചവടക്കാർ എന്നിവർക്ക് മാത്രമാണ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ അനുമതിയോടെ പ്രവർത്തിക്കാവുന്നത്. ജീവനക്കാരെ ഉൾപ്പെടുത്തി തട്ടുകട നടത്തുന്നവരും ലൈസൻസ് എടുക്കണം. നിരവധി സ്ഥാപനങ്ങൾ ലൈസൻസ് എടുക്കുന്നതിന് പകരം രജിസ്ട്രേഷൻ മാത്രം എടുത്ത് പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനാലാണ് പരിശോധന കർശനമാക്കിയത്. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചാൽ അടച്ചുപൂട്ടൽ നടപടികൾ സ്വീകരിക്കും. ഓഗസ്റ്റ് ഒന്നിന് ശേഷം ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കരുത്. ലൈസൻസ് ലഭിക്കുന്നതിനായി foscos.fssai.gov.in എന്ന പോർട്ടലിൽ അപേക്ഷിക്കാം. സാധാരണ ലൈസൻസുകൾക്ക് 2000 രൂപയാണ് ഫീസ്. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളുടെയും പ്രവർത്തനം ലൈസൻസ് നേടുന്നതുവരെ നിർത്തിവയ്ക്കുകയും നിയമപരമായ ശിക്ഷാനടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.

    Read More »
  • കോട്ടയം ജില്ലയിലെ ആദ്യ സമ്പൂർണ മാലിന്യമുക്ത നിയോജകമണ്ഡലമായി ഏറ്റുമാനൂരിനെ മാറ്റും: മന്ത്രി വി.എൻ. വാസവൻ

    കോട്ടയം: ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തോടെ ഏറ്റുമാനൂരിനെ ജില്ലയിലെ ആദ്യ സമ്പൂർണ മാലിന്യമുക്ത നിയോജക മണ്ഡലമാക്കി മാറ്റുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നു സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. മാലിന്യമുക്തം നവകേരളം കാമ്പയിനിന്റെ ഭാഗമായി അയ്മനത്ത് നടന്ന ഏറ്റുമാനൂർ നിയോജകമണ്ഡലതല കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി. കാമ്പയിൻ പ്രവർത്തനം പൂർണതയിൽ എത്തിക്കുന്നതിനായി കക്ഷി രാഷ്ട്രീയ, ജാതിമത ഭേദമന്യേ ഒരു നാടിന്റെ ശുചിത്വം ലക്ഷ്യമാക്കി എല്ലാവരും മുന്നിട്ടിറങ്ങണം. ഏറ്റുമാനൂരിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എൻ.എസ്.എസിന്റെ സഹകരണത്തോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. നിയോജകമണ്ഡലത്തിൽ ആദ്യമായി സമ്പൂർണ മാലിന്യമുക്തമാക്കുന്ന വാർഡിന് 50,000 രൂപയും തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് ഒരു ലക്ഷം രൂപയും മന്ത്രി പാരിതോഷികം പ്രഖ്യാപിച്ചു. മാലിന്യമുക്തമാക്കുന്ന ആദ്യ വിദ്യാഭ്യാസസ്ഥാപനത്തിനും പാരിതോഷികം നൽകുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷയായി. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ്, ഗ്രാമപഞ്ചായത്ത്…

    Read More »
  • കോട്ടയത്ത് ഡെങ്കിപ്പനിക്കെതിരായ കർമ്മപരിപാടിക്കു തുടക്കം; ‘ചിരട്ട’ ലോഗോ, മൊബൈൽ ആപ്ലിക്കേഷൻ എന്നിവയുടെ പ്രകാശനം നിർവഹിച്ചു

    കോട്ടയം: പൊതുജനപങ്കാളിത്തത്തോടെ ഡെങ്കിപ്പനി വ്യാപനം തടയുന്നതിനായി കോട്ടയം ജില്ലാഭരണകൂടം നടപ്പാക്കുന്ന ‘ചിരട്ട’ കർമ്മപരിപാടിക്ക് തുടക്കം. ജില്ലാ ആസൂത്രണ സമിതി ഹാളിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് കർമ്മപരിപാടിയുടെ ലോഗോ, മൊബൈൽ ആപ്ലിക്കേഷൻ എന്നിവയുടെ പ്രകാശനം നിർവഹിച്ചു. ആരോഗ്യവകുപ്പ്, ആരോഗ്യകേരളം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ വകുപ്പ്, സഹോദയ, കുടുംബശ്രീ, റസിഡന്റ്സ് അസോസിയേഷനുകൾ, വിവിധ വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് ജൂലൈ 29 മുതൽ ഓഗസ്റ്റ് 27 വരെയാണ് പരിപാടി സംഘടിപ്പിക്കുക. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ മുട്ടയിട്ടു വളരുന്ന ഉറവിടങ്ങളായ ചിരട്ടകൾ, പാത്രങ്ങൾ, വീടിന്റെ സൺ ഷേഡുകൾ, ഫ്രിഡ്ജിനു പുറകിലെ ട്രേ, പൂച്ചെട്ടിക്കടിയിലെ ട്രേ, തുടങ്ങിയവയിൽ കെട്ടിനിൽക്കുന്ന വെള്ളം ആഴ്ചതോറും വിദ്യാർഥികൾ, ഓഫീസ്/കട ജീവനക്കാർ, വീട്ടുടമകൾ തുടങ്ങിയവർ നീക്കം ചെയ്ത് അതിന്റെ ഫോട്ടോ മൊബൈൽ ആപ്ലിക്കേഷനിലൂടെ അയയ്ക്കുകയും ഇവ വകുപ്പുകൾ നിരന്തരം നിരീക്ഷിക്കുകയും മികച്ച പ്രവർത്തനം നടത്തുന്നവരെ പുരസ്‌കാരം നൽകി ആദരിക്കുകയും ചെയ്യുന്നതാണ് കർമപരിപാടി. ഇതിനായി കോട്ടയം നാഷണൽ ഇൻഫർമാറ്റിക്സ്…

    Read More »
  • “ജനസാഗരത്തിലൂടെ വാഹനം തുഴഞ്ഞു നീക്കിയ സാഹസികർ”; മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വാഹനം ഓടിച്ച കെഎസ്ആർടിസി ഡ്രൈവർമാരെ ആദരിച്ച് കെപിഎസ്ടിഎ

    തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വാഹനം ഓടിച്ച കെഎസ്ആർടിസി ഡ്രൈവർമാരെ കെപിഎസ്ടിഎ ആദരിച്ചു. ഡ്രൈവർമാരായ സി വി ബാബു, ബി. ഷാം എന്നിവരെയാണ് ആദ​രിച്ചത്. കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് ഉമ്മൻചാണ്ടിയുടെ ചിത്രവും മൊമന്റോയും നൽകിയാണ് ആദരിച്ചത്. ജനസാഗരത്തിലൂടെ വാഹനം തുഴഞ്ഞു നീക്കിയ സാഹസികരാണ് ഡ്രൈവർമാരെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു. രണ്ടു ദിവസത്തെ യാത്രയിൽ ഒരാൾക്ക് പോലും വാഹനം തട്ടി പരുക്കേൽക്കാത്തത് ഡ്രൈവർമാരുടെ അത്ഭുതകരമായ സൂക്ഷ്മതയാണെന്നും അദ്ദേഹം പ്രശംസിച്ചു. ചരിത്രത്തിലെ സാഹസിക ഡ്രൈവർമാർ എന്നായിരിക്കും ഇവരെ രേഖപ്പെടുത്തുകയെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. അധ്യാപക സംഘടനയായ കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി ഓഫിസിലായിരുന്നു ചടങ്ങ്. സി വി ബാബു തിരുവനന്തപുരം കാരയ്ക്കമൂട് സ്വദേശിയാണ്. ഷാം എറണാകുളം പുത്തൻകുരിശ് സ്വദേശിയാണ്. തിരുവനന്തപുരം മുതൽ പുതുപ്പള്ളി വരെ 36 മണിക്കൂർ എടുത്താണ് വിലാപയാത്ര പൂർത്തിയാക്കിയത്. ജില്ലാ പ്രസിഡന്റ് പ്രദീപ് നാരായൺ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൾ മജീദ്, പി ഹരിഗോവിന്ദൻ,…

    Read More »
  • ഏകാരോഗ്യം പദ്ധതി: ഉഴവൂരിൽ പഞ്ചായത്തുതലസമിതി രൂപീകരിച്ചു

    കോട്ടയം: ഉഴവൂർ ഗ്രാമപഞ്ചായത്തിൽ ഏകാരോഗ്യം പദ്ധതിക്കായി പഞ്ചായത്തുതല സമിതി രൂപീകരിച്ചു. ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. തങ്കച്ചൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ജില്ലാതല ഉദ്യോഗസ്ഥരായ പി. സജീവ്, ഗംഗാ ദേവി എന്നിവർ ക്ലാസെടുത്തു. മനുഷ്യരുടെ മാത്രമല്ല ജന്തുക്കളുടെയും മറ്റു ജീവജാലങ്ങളുടെയും പ്രകൃതിജന്യ രോഗങ്ങൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും എതിരേ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഒരു കുടക്കീഴിൽ നിർത്തുക എന്ന ലക്ഷ്യമാണ് ഏകാരോഗ്യം പദ്ധതി മുന്നോട്ടുവയ്ക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. തങ്കച്ചൻ പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഏലിയാമ്മ കുരുവിള, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ജോണിസ് പി. സ്റ്റീഫൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിനു ജോസ്, ബിൻസി അനിൽ, മേരി സജി, സി.ഡി.എസ്. അധ്യക്ഷ മോളി രാജകുമാർ, ആരോഗ്യ പ്രവർത്തകർ, മെഡിക്കൽ ഓഫീസർമാർ എന്നിവർ പങ്കെടുത്തു.

    Read More »
  • കേരളോത്സവം: ലോഗോ ക്ഷണിച്ചു

    കോട്ടയം: യുവജനങ്ങളുടെ കലാ-കായിക-സാഹിത്യ ശേഷി പരിപോഷിക്കുന്നതിന് കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2023 ലോഗോയ്ക്ക് മത്സരാടിസ്ഥാനത്തിൽ എൻട്രികൾ ക്ഷണിച്ചു. എ4 സൈസിൽ മൾട്ടി കളറിൽ പ്രിന്റ് ചെയ്ത എൻട്രികൾ ഓഗസ്റ്റ് 16ന് വൈകിട്ട് അഞ്ചിനകം മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, സ്വാമി വിവേകാനന്ദ യൂത്ത് സെന്റർ, ദൂരദർശൻ കേന്ദ്രത്തിന് സമീപം, തിരുവനന്തപുരം.43 എന്ന വിലാസത്തിൽ നൽകണം. ഫോൺ: 0471 2733139, 2733602.

    Read More »
  • മാലിന്യമുക്ത നവകേരളം: നീണ്ടൂരിൽ ജനകീയ ഹരിത ഓഡിറ്റ് നടത്തി

    കോട്ടയം: സംസ്ഥാന സർക്കാരിന്റെ നവകേരളം വൃത്തിയുള്ള കേരളം, വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിനുകളുടെ ഭാഗമായി നീണ്ടൂർ ഗ്രാമപഞ്ചായത്ത് ജനകീയ ഹരിത ഓഡിറ്റ് സംഘടിപ്പിച്ചു. കൈപ്പുഴ സെന്റ് ജോർജ്ജ് പാരിഷ് ഹാളിൽ നടന്ന പരിപാടി ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ ഉദ്ഘാടനം ചെയ്തു. മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ജില്ലാതല കോ-ഓർഡിനേറ്റർ ശ്രീശങ്കർ വിഷയാവതരണം നടത്തി. സോഷ്യൽ ഓഡിറ്റ് ടീം കൺവീനർ പി.എൻ. കൃഷ്ണൻനായർ റിപ്പോർട്ട് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ് കുമാറിന് കൈമാറി. പഞ്ചായത്തിലെ മാലിന്യസംസ്‌കരണ പ്രവർത്തനങ്ങളുടെ നിലവിലെ അവസ്ഥയും അവ പരിഹരിക്കുന്നതിനു ആവശ്യമായ നിർദ്ദേശങ്ങളും ഉൾക്കൊള്ളുന്നതാണ് റിപ്പോർട്ട്. വിവിധ ഗ്രൂപ്പുതല ചർച്ചകളുടെയും സ്വയംവിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്. ചർച്ചകൾക്കു ശേഷം ക്രോഡീകരിച്ച റിപ്പോർട്ട് പഞ്ചായത്തിൽ നടപ്പാക്കാൻ തീരുമാനിച്ചു. മാലിന്യനിർമാർജ്ജനം, ഹരിത കർമസേനയുടെ പ്രവർത്തനം എന്നിങ്ങനെ അടിയന്തരമായി പൂർത്തീകരിക്കേണ്ട കാര്യങ്ങളും ചർച്ച ചെയ്തു. നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം തോമസ് കോട്ടൂർ,…

    Read More »
  • എട്ടാം ക്ലാസ് വിദ്യാർഥിയെ വീടിന് സമീപത്തെ ഷെഡ്ഡിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി, വയനാട് ചീരാലിലാണ് സംഭവം

       ബത്തേരി : ചീരാലിൽ എട്ടാം ക്ലാസ് വിദ്യാർഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ചീരാൽ താഴത്തൂർ പാടിയേരി നാലുസെന്റ് കോളനിയിലെ കുമാർ – ചിത്ര ദമ്പതികളുടെ രണ്ടാമത്തെ മകൻ മുകുന്ദൻ (13) ആണ് മരിച്ചത്. ഇന്ന് (ബുധൻ) ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വീടിന് സമീപത്തെ ഷെഡ്ഡിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബത്തേരി സെന്റ് മേരീസ് സ്കൂൾ എട്ടാം ക്ലാസ്സ്‌ വിദ്യാർഥിയാണ് മുകുന്ദൻ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടം നടത്തും. ഇതിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മരണത്തിലേക്ക് നയിച്ച കാരണങ്ങൾ വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

    Read More »
  • റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് നിർമല കോളജ് വിദ്യാർത്ഥിനി മരിച്ചു

       റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് കോളജ് വിദ്യാർത്ഥിനി മരിച്ചു. മൂവാറ്റുപുഴ നിര്‍മ്മല കോളജിന് മുന്നില്‍ ഇന്ന് വൈകിട്ട് 5 മണിയോടെ  നടന്ന അപകടത്തില്‍ ബി.കോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ വാളകം കുന്നയ്ക്കാല്‍ വടക്കേപുഷ്പകം രഘുവിന്റെ മകള്‍ നമിത ആര്‍ (20) ആണ് മരിച്ചത്. നമിതയുടെ കൂടെ ഉണ്ടായിരുന്ന കോട്ടയം പൂവകുളം മണിമലയില്‍ എം.ഡി ജയരാജന്റെ മകള്‍ അനുശ്രീ രാജിന് അപകടത്തില്‍ പരിക്കേറ്റു. തിരക്കേറിയ ജംഗ്ഷനിൽ  ഇരുവശവും നോക്കി ശ്രദ്ധയോടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർഥികളെ മൂവാറ്റുപുഴ ഭാഗത്ത് നിന്ന് അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നിർമല കോളജിന് മുന്നിൽ ഈ സംഭവം നടക്കുമ്പോൾ നിരവധി വിദ്യാർഥികൾ ബസ് സ്റ്റോപ്പിലുണ്ടായിരുന്നു. ബൈക്ക് യാത്രക്കാരനായ ഏനാനെല്ലൂര്‍ സ്വദേശി അന്‍സണ്‍ റോയിക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിയെയും, ബൈക്ക് യാത്രക്കാരനായ അന്‍സണ്‍ റോയിയെയും മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രികൻ അമിത ലഹരിയിലായിരുന്നുവത്രേ. ഇയാൾ  ആശുപത്രിയിലെ ഡോക്ടർമാരോടും മറ്റും പുലഭ്യം പറയുകയും തട്ടിക്കയറുകയും…

    Read More »
  • അടുത്ത മാർച്ചോടെ കോട്ടയം ജില്ലയെ തെരുവുനായ ഭീഷണിയിൽനിന്ന് മുക്തമാക്കുക ലക്ഷ്യം: ജില്ലാ കളക്ടർ

    കോട്ടയം: അടുത്തവർഷം മാർച്ചോടു കൂടി കോട്ടയം ജില്ലയെ തെരുവുനായഭീഷണിയിൽ നിന്നു മുക്തമാക്കുകയാണ് ലക്ഷ്യമെന്നു ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി. കോട്ടയം ജില്ലയിൽ തെരുവുനായ നിയന്ത്രണം ലക്ഷ്യമിട്ടുള്ള എ.ബി.സി. കേന്ദ്രങ്ങളുടെ വിപുലീകരണ പദ്ധതികൾക്ക് രൂപം നൽകാനായി നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന തദ്ദേശസ്ഥാപന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു ജില്ലാ കളക്ടർ. ജില്ലയിലെ തെരുവുനായ്ക്കളെ പൂർണമായും വാക്‌സിനേഷൻ നടത്തി, വന്ധ്യംകരിച്ച്, മനുഷ്യരോട് ഇണങ്ങി ജീവിക്കുന്ന തരത്തിൽ പരിശീലനം നൽകി തെരുവുനായമുക്തമായ ജില്ലയാക്കി കോട്ടയത്തെ മാറ്റുകയാണ് ലക്ഷ്യമെന്നും ജില്ലാ കളക്ടർ പറഞ്ഞു. നിലവിലെ എ.ബി.സി. (ആനിമൽ ബർത്ത് കൺട്രോൾ സെന്റർ) കേന്ദ്രത്തിൽ ഷിഫ്റ്റുകളുടെ എണ്ണം കൂട്ടിയും എ.ബി.സി. സെന്ററുകൾ വിപുലീകരിച്ചും പ്രതിദിനം 250 ശസ്ത്രക്രിയകൾ നടത്താനാണ് ലക്ഷ്യമിടുന്നത്. സ്‌കൂൾ, കോളജ് വിദ്യാർഥികളടങ്ങുന്ന വോളന്റിയർമാരുടെ ഗ്രൂപ്പ് സൃഷ്ടിച്ച് അവർക്കു പരിശീലനം നൽകി തെരുവുനായകളോടുള്ള മനോഭാവം മാറ്റുന്നതിനെക്കുറിച്ച് ബോധവൽക്കരണം നടത്തും. തെരുവുനായ്ക്കളെ ശത്രുതമനോഭാവത്തോടെയല്ല കാണേണ്ടതെന്നും അവയെ സമൂഹവുമായി ഇണങ്ങിജീവിക്കുന്ന തരത്തിൽ പരിശീലിപ്പിച്ച് എടുക്കുകയാണു വേണ്ടതെന്നും ജില്ലാ കളക്ടർ…

    Read More »
Back to top button
error: