LocalNEWS

മേവട ഗവൺമെന്റ് എൽ.പി.സ്‌കൂളിന്റെ നവീകരിച്ച കെട്ടിടവും പ്രഭാതഭക്ഷണ പദ്ധതിയും ഉദ്ഘാടനം ചെയ്തു

കോട്ടയം: മേവട ഗവൺമെന്റ് എൽ.പി.സ്‌കൂളിന്റെ നവീകരിച്ച കെട്ടിട ഉദ്ഘാടനവും കൊഴുവനാൽ ഗ്രാമപഞ്ചായത്തിലെ ഗവൺമെന്റ് എൽ.പി.സ്‌കൂൾ കുട്ടികൾക്കുള്ള പ്രഭാതഭക്ഷണ വിതരണോദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിൾരാജ് നിർവഹിച്ചു. സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ജിനോ സ്‌കറിയ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി 16 ലക്ഷം രൂപയിലാണ് സ്‌കൂൾ കെട്ടിടം നവീകരിച്ചത്. 6.5 ലക്ഷം രൂപയോളം വകയിരുത്തിയാണ് മേവട, കൊഴുവനാൽ, കേഴുവംകുളം എന്നീ ഗവൺമെന്റ് എൽ. പി. സ്‌കൂളുകളിൽ പ്രഭാത ഭക്ഷണം വിതരണം ചെയ്യുന്നത്.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. രാജേഷ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ രമ്യ രാജേഷ്, മാത്യു തോമസ്, സ്മിത വിനോദ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ആലീസ് ജോയി, ആനീസ് കുര്യൻ, മഞ്ജു ദിലീപ്, അഡ്വ. ജി. അനീഷ്, കെ. ആർ. ഗോപി, പി. സി. ജോസഫ്, മെർലി ജെയിംസ്, ലീലാമ്മ ബിജു, പി.ടി.എ വൈസ് പ്രസിഡന്റ് രാജേഷ്, എ. ഇ. ഒ. ഷൈലാ രാജേഷ് എന്നിവർ ആശംസകൾ അറിയിച്ചു.

Back to top button
error: