കോട്ടയം: കൂരോപ്പട ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാലയങ്ങളിൽ പ്രഭാത ഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല ചെറിയാൻ നിർവഹിച്ചു. പങ്ങട സർക്കാർ എൽ.പി സ്കൂളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്തംഗം ഷീല മാത്യു അധ്യക്ഷയായിരുന്നു. പങ്ങട സർക്കാർ എൽ.പി സ്കൂൾ, ളാക്കാട്ടൂർ സർക്കാർ എൽ.പി സ്കൂൾ , ളാക്കാട്ടൂർ നോർത്ത് സർക്കാർ എൽ.പി.സ്കൂൾ എന്നിങ്ങനെ മൂന്ന് വിദ്യാലയങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
5 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. ഓരോ ദിവസവും വ്യത്യസ്തങ്ങളായ ഭക്ഷണങ്ങളാണ് നൽകുക. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സന്ധ്യ സുരേഷ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാജമ്മ ആൻഡ്രൂസ്, പഞ്ചായത്തംഗങ്ങളായ കുഞ്ഞൂഞ്ഞമ്മ കുര്യൻ, മഞ്ജു കൃഷ്ണകുമാർ, ദീപ്തി ദിലീപ്, പ്രധാനധ്യാപിക ടി.ജി. സുനിത കുമാരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.