Local
-
സ്വപ്ന ചിറകുകൾ ” ഉദ്ഘാടനം ചെയ്തു
തൊടുപുഴ : തൊടുപുഴ മുനിസിപ്പൽ യു.പി.സ്കൂളിൽ സ്വപ്നച്ചിറകുകൾ എന്ന പേരിൽ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു. അഡീഷണൽ ഡിസ്ട്രിക്ട് ജഡ്ജ് ശ്രീ. നിക്സൺ എം ജോസഫ് ഉദ്ഘാടനം ചെയ്തു . ഡി എൽ എസ് എ ഇടുക്കിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ ഡി എൽ എസ് എ സെക്രട്ടറി ശ്രീ ഷാനവാസ് എ സബ്ജഡ്ജ് മുഖ്യാതിഥിയായി. തൊടുപുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ഷീബ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. കുട്ടികൾക്ക് സ്വപ്നങ്ങൾ കാണുവാൻ പ്രചോദനം നൽകുന്ന തരത്തിൽ സമൂഹത്തിലെ വ്യത്യസ്ത മേഖലകളിലെ ഉന്നത വ്യക്തിത്വങ്ങളുമായി കുട്ടികൾക്കും രക്ഷിതാക്കൾക്കും ആശയസംവാദം നടത്തുന്നതിന് അവസരം നല്കുന്നതിലൂടെയും തങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിച്ച വ്യക്തികൾ അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിലൂടെയും തങ്ങൾക്ക് അപ്രാപ്യം എന്ന് വിചാരിച്ചിരുന്ന കാര്യങ്ങൾ സ്വപ്നം കാണാൻ കുട്ടികളെയും രക്ഷിതാക്കളെയും ഒരുപോലെ പ്രചോദിപ്പിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് പദ്ധതി വിവരണത്തിന്റെ ഭാഗമായി പിടിഎ വൈസ് പ്രസിഡന്റും പ്രോഗ്രാം കോർഡിനേറ്ററുമായ അഡ്വക്കേറ്റ് പ്രേംജി സുകുമാർ…
Read More » -
രോഗപ്രതിരോധശേഷിയും ആരോഗ്യവും മെച്ചപ്പെടുത്താൻ ആയുർവേദ ഔഷധക്കൂട്ടുകൾ വിതരണം ചെയ്തു വെച്ചൂർ ഗ്രാമപഞ്ചായത്ത്
കോട്ടയം: ആയുർവേദ ഔഷധക്കൂട്ടുകൾ വിതരണം ചെയ്ത് വെച്ചൂർ ഗ്രാമപഞ്ചായത്ത്. രോഗപ്രതിരോധശേഷിയും ആരോഗ്യവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഔഷധക്കൂട്ടുകൾ വിതരണം ചെയ്തത്. ഔഷധക്കൂട്ടുകളുടെ വിതരണോദ്ഘാടനം വെച്ചൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈലകുമാർ നിർവഹിച്ചു. വെച്ചൂർ ആയുർവേദ ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ പി.കെ. മണിലാൽ അധ്യക്ഷനായി. വെച്ചൂർ ഗ്രാമപഞ്ചായത്തിലെ 13 വാർഡുകളിൽ നിന്നുമായി 350 കുടുംബങ്ങൾക്കാണ് കർക്കിടകക്കഞ്ഞി തയാറാക്കുന്നതിനുള്ള ഔഷധക്കൂട്ടുകൾ വിതരണം ചെയ്തത്. തുടർച്ചയായി മൂന്നാം വർഷമാണ് പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സ്വപ്ന മനോജ്, ആൻസി തങ്കച്ചൻ, ബിന്ദു രാജ്, ഗീതാ സോമൻ, ശാന്തിനി തുടങ്ങിയവർ പങ്കെടുത്തു.
Read More » -
മേവട ഗവൺമെന്റ് എൽ.പി.സ്‌കൂളിന്റെ നവീകരിച്ച കെട്ടിടവും പ്രഭാതഭക്ഷണ പദ്ധതിയും ഉദ്ഘാടനം ചെയ്തു
കോട്ടയം: മേവട ഗവൺമെന്റ് എൽ.പി.സ്‌കൂളിന്റെ നവീകരിച്ച കെട്ടിട ഉദ്ഘാടനവും കൊഴുവനാൽ ഗ്രാമപഞ്ചായത്തിലെ ഗവൺമെന്റ് എൽ.പി.സ്‌കൂൾ കുട്ടികൾക്കുള്ള പ്രഭാതഭക്ഷണ വിതരണോദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിൾരാജ് നിർവഹിച്ചു. സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ജിനോ സ്‌കറിയ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി 16 ലക്ഷം രൂപയിലാണ് സ്‌കൂൾ കെട്ടിടം നവീകരിച്ചത്. 6.5 ലക്ഷം രൂപയോളം വകയിരുത്തിയാണ് മേവട, കൊഴുവനാൽ, കേഴുവംകുളം എന്നീ ഗവൺമെന്റ് എൽ. പി. സ്‌കൂളുകളിൽ പ്രഭാത ഭക്ഷണം വിതരണം ചെയ്യുന്നത്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. രാജേഷ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ രമ്യ രാജേഷ്, മാത്യു തോമസ്, സ്മിത വിനോദ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ആലീസ് ജോയി, ആനീസ് കുര്യൻ, മഞ്ജു ദിലീപ്, അഡ്വ. ജി. അനീഷ്, കെ. ആർ. ഗോപി, പി. സി. ജോസഫ്, മെർലി ജെയിംസ്, ലീലാമ്മ ബിജു, പി.ടി.എ വൈസ് പ്രസിഡന്റ് രാജേഷ്, എ. ഇ. ഒ. ഷൈലാ രാജേഷ് എന്നിവർ ആശംസകൾ…
Read More » -
കൂരോപ്പട ഗ്രാമപഞ്ചായത്ത് വിദ്യാലയങ്ങളിൽ പ്രഭാത ഭക്ഷണ വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു
കോട്ടയം: കൂരോപ്പട ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാലയങ്ങളിൽ പ്രഭാത ഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല ചെറിയാൻ നിർവഹിച്ചു. പങ്ങട സർക്കാർ എൽ.പി സ്‌കൂളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്തംഗം ഷീല മാത്യു അധ്യക്ഷയായിരുന്നു. പങ്ങട സർക്കാർ എൽ.പി സ്‌കൂൾ, ളാക്കാട്ടൂർ സർക്കാർ എൽ.പി സ്‌കൂൾ , ളാക്കാട്ടൂർ നോർത്ത് സർക്കാർ എൽ.പി.സ്‌കൂൾ എന്നിങ്ങനെ മൂന്ന് വിദ്യാലയങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 5 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. ഓരോ ദിവസവും വ്യത്യസ്തങ്ങളായ ഭക്ഷണങ്ങളാണ് നൽകുക. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സന്ധ്യ സുരേഷ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാജമ്മ ആൻഡ്രൂസ്, പഞ്ചായത്തംഗങ്ങളായ കുഞ്ഞൂഞ്ഞമ്മ കുര്യൻ, മഞ്ജു കൃഷ്ണകുമാർ, ദീപ്തി ദിലീപ്, പ്രധാനധ്യാപിക ടി.ജി. സുനിത കുമാരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Read More » -
ഉമ്മൻ ചാണ്ടി ജീവനക്കാരുടെ പ്രിയപ്പെട്ട ഭരണാധികാരി: നാട്ടകം സുരേഷ്
കോട്ടയം: ഉമ്മൻ ചാണ്ടി ജീവനക്കാരുടെയും അദ്ധ്യാപകരുടെയും എക്കാലത്തെയും പ്രിയപ്പെട്ട ഭരണാധികാരിയും നേതാവുമായിരുന്നെന്ന് ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു. സംസ്ഥാനത്തിൻ്റെ വികസനത്തിന് വേഗം കൂട്ടിയതും പാവങ്ങൾക്ക് ഏറ്റവും കൂടുതൽ സഹായം ലഭിച്ചതും അദ്ദേഹത്തിൻ്റെ ഭരണ കാലത്താണ്. സ്റ്റേറ്റ് എംപ്ലോയീസ് ആൻ്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് കോട്ടയം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സ്മൃതി സായാഹ്നം ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെറ്റ് ജില്ലാ ചെയർമാൻ രഞ്ജു കെ മാത്യു അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് അനുസ്മരണ പ്രഭാഷണം നടത്തി. ചാണ്ടി ഉമ്മൻ, സെറ്റോ മുൻ ജില്ലാ ചെയർമാൻമാരായ ഇ.എൻ. ഹർഷകുമാർ, ബി മോഹനചന്ദ്രൻ, അംഗ സംഘടനാ നേതാക്കളായ മഹേഷ് എൻ, ബോബിൻ വി.പി, എസ് ബിനോജ്, സതീഷ് ജോർജ് ,വർഗീസ് ആൻ്റ്ണി, ജേക്കബ് ചെറിയാൻ, സോജോ തോമസ്, ഷൈജ ബി.എൽ, ജില്ലാ കൺവീനർ ബാലമുരളി എന്നിവർ പ്രസംഗിച്ചു.
Read More » -
കല്ലട പ്രതാപസിംഹന്റെ 8-ാമത്തെ പുസ്തകം മന്ത്രി സജി ചെറിയാൻ പ്രകാശനം ചെയ്തു
സീഫുഡ് മേഖലയിലെ ദിവസകുലിക്കാരൻ, കല്ലട പ്രതാപസിംഹന്റെ 8-ാമത്തെ പുസ്തകം ‘മാഞ്ചുവട്ടിൽ’ പ്രകാശനം ചെയിതു.1974 മാർച്ചിൽ ബാലരമയിൽ എഴുതി തുടങ്ങിയ പ്രതാപസിംഹൻ ജീവിതത്തോട് മല്ലടിക്കുമ്പോഴും സാഹിത്യം കൈ വിട്ടില്ല. ഇന്നലെ എരമല്ലൂർ ഇവൻ കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജിച്ചെറിയാൻ എ.എം ആരിഫ് എം പിക്കു കോപ്പിനൽകി ‘മാഞ്ചുവട്ടിൽ’ എന്ന കുട്ടികളുടെ കവിതകൾ പ്രകാശനം ചെയ്തു. അരൂർ എം ൽ എ ദെലിമ ജോജോ, കുന്നേൽ നൗഷാദ്, അജിത് തുടങ്ങിയവർ പങ്കെടുത്തു. നിറഞ്ഞ സദസ്സിൽ വച്ചായിരുന്നു പ്രകാശനം ചടങ്ങ്. അടുത്ത 5പുസ്തകങ്ങളുടെ പണിപുരയിലാണെന്ന് മറുപടി പ്രസംഗത്തിൽ കല്ലട പ്രതാപസിംഹൻ അറിയിച്ചു
Read More » -
ചേർത്തല മണ്ണഞ്ചേരിയിൽ അർദ്ധരാത്രി ഓട്ടോ ഡ്രൈവർ കാറിടിച്ച് മരിച്ചു
ചേർത്തല: മണ്ണഞ്ചേരി പടിഞ്ഞാറ് പനയ്ക്കൽ പള്ളിക്ക് സമീപം ഓട്ടോ ഡ്രൈവറായ ഉന്നരികാട് ഷമീർ (45) കാറിടിച്ച് മരിച്ചു. ദേശീയപാതയിൽ കലവൂർ ജംഗ്ഷന് സമീപം ഞായറാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം. പെട്ടിഓട്ടോ ഡ്രൈവറായ ഷമീർ കലവൂർ ജങ്ഷന് തെക്കുഭാഗത്തെ ഹോട്ടലിനു മുന്നിൽ വാഹനം നിർത്തി പുറത്തിറങ്ങവേ പിന്നാലെ വന്ന കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷമീറിനെ തുമ്പോളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: അൻസൽന. മക്കൾ: ഫാത്തിമ, ഇർഫാന, അഫ്സാന.
Read More » -
കോട്ടയം ജില്ലയിലെ സർക്കാർ പുറമ്പോക്ക് ഭൂമിയുടെ പട്ടിക തയാറാക്കണം: ജില്ലാ വികസനസമിതി
കോട്ടയം: ജില്ലയിൽ സർക്കാർ ഉടമസ്ഥതയിലുള്ള പുറമ്പോക്ക് ഭൂമി കണ്ടെത്തി പട്ടിക തയാറാക്കാനും കൈയേറ്റം കണ്ടെത്താനും ആർ.ഡി.ഒ.മാർക്ക് ജില്ലാ വികസന സമിതി യോഗത്തിന്റെ നിർദേശം. ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയുടെ അധ്യക്ഷതയിൽ ജില്ലാ ആസൂത്രണസമിതി സെക്രട്ടറിയേറ്റ് ഹാളിൽ നടന്ന യോഗത്തിലാണ് നിർദേശം. പുറമ്പോക്ക് ഭൂമിയുടെ പട്ടിക തയാറാക്കാനും കൈയേറ്റം സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കാനും ആർ.ഡി.ഒ.മാർക്ക് കളക്ടർ നിർദ്ദേശം നൽകി. മണിമല ഗ്രാമപഞ്ചായത്തിൽ നാലേക്കറോളം സർക്കാർ ഭൂമി ഉപയോഗരഹിതമായ നിലയിലുള്ളതായും സർക്കാർ പുറമ്പോക്ക് സ്ഥലങ്ങളിൽ കൈയേറ്റമുണ്ടെന്നും സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ചൂണ്ടിക്കാട്ടി. കരിമ്പുകയം ചെക്ക് ഡാം മുതൽ ഒരു കിലോമീറ്റർ ദൂരം സംരക്ഷണഭിത്തി നിർമിക്കുന്നതിന് 98 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പ്രദേശത്ത് ഭൂമികൈയേറ്റം ഉള്ളതിനാൽ ഭൂമി അളന്ന് തിട്ടപ്പെടുത്തേണ്ട സ്ഥിതിയുണ്ട്. അരുവിക്കുഴി ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ടും പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്തി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സർവേ നടപടികൾക്കായി ആവശ്യമെങ്കിൽ കൂടുതൽ സർവേയർമാരെ ചുമതലപ്പെടുത്തണമെന്നും സർവേ ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദേശം…
Read More » -
തിരുവാർപ്പ് ഗവൺമെന്റ് യു.പി. സ്‌കൂളിൽ 1.15 കോടി രൂപ ചെലവിൽ പുതിയ കെട്ടിടം; നിർമാണം തുടങ്ങി, സീറ്റ് ലഭിക്കാതെ കുട്ടികൾ പഠിക്കാതിരിക്കുന്ന അവസ്ഥയുണ്ടാകില്ല: മന്ത്രി വി.എൻ. വാസവൻ
കോട്ടയം: പ്ലസ് വൺ സീറ്റ് വിഷയത്തിൽ സാധ്യമായ എല്ലാ പരിഹാരമാർഗങ്ങളും സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും സീറ്റ് ലഭിക്കാതെ കുട്ടികൾ പഠിക്കാതിക്കുന്ന അവസ്ഥ കേരളത്തിലുണ്ടാകില്ലെന്നും സഹകരണ-രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. തിരുവാർപ്പ് ഗവൺമെന്റ് യു.പി. സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. 1.15 കോടി രൂപ ചെലവിലാണ് കെട്ടിടം നിർമിക്കുന്നത്. മലബാർ മേഖലയിലാണ് പ്ലസ് വൺ സീറ്റുകൾ കുറവുണ്ടായിരുന്നത് കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ ബാച്ചുകൾ അനുവദിച്ചിട്ടുണ്ട്. ഏതെങ്കിലും മാനേജ്മെന്റ് സ്‌കൂളുകൾക്കോ സർക്കാർ സ്‌കൂളുകൾക്കോ സയൻസ് ഗ്രൂപ്പ് കിട്ടാത്തതുണ്ടെങ്കിൽ 10 ശതമാനം കൂടി അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തേക്ക് പലായനം ചെയ്യുന്ന വിദ്യാർഥികളെ കേരളത്തിൽ തന്നെ പിടിച്ചു നിർത്തുന്നതിനായി ഇന്നവേഷൻ സെന്ററുകളും ഇൻക്യൂബേഷൻ സെന്ററുകളും സ്ഥാപിക്കും. സംസ്ഥാനത്ത് രണ്ടായിരത്തോളം സർക്കാർ സ്‌കൂളുകൾ പൂട്ടാനിരുന്ന സ്‌കൂളുകളാണ് പൊതു വിദ്യാഭ്യാസ യജ്ഞത്തിലൂടെ പരിഷ്‌കരിച്ചത്. ഒടിഞ്ഞ ബെഞ്ചും മേശയും എല്ലാം മാറി മനോഹരങ്ങളായ കെട്ടിടങ്ങളും ഇരിപ്പിടങ്ങളും കറുത്ത ബോർഡിനു പകരം പ്രോജക്ടറുകളുമായി. അതോടെ പൂട്ടാനിരുന്ന സ്‌കൂളുകൾ…
Read More » -
വൈക്കം നഗരസഭയിലേക്ക് ആശാ പ്രവർത്തകരെ നിയമിക്കുന്നു
കോട്ടയം: വൈക്കം നഗരസഭയിലെ 13, 22, 23 വാർഡുകളിലെ ആശമാരെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ജൂലൈ 31ന് രാവിലെ 10ന് വൈക്കം അമ്മയും കുഞ്ഞും ആശുപത്രി കോൺഫറൻസ് ഹാളിൽ നടക്കും. പ്രദേശവാസികളായ 25നും 45നും മധ്യേ പ്രായമുള്ള വിവാഹിതരായ സ്ത്രീകൾക്കാണ് അവസരം. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, വയസ്, വിലാസം, വാർഡ് എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പുമായി എത്തണം. വിശദവിവരത്തിന് ഫോൺ: 04829 216361.
Read More »