LocalNEWS

സ്വപ്ന ചിറകുകൾ ” ഉദ്ഘാടനം ചെയ്തു

തൊടുപുഴ : തൊടുപുഴ മുനിസിപ്പൽ യു.പി.സ്കൂളിൽ സ്വപ്നച്ചിറകുകൾ എന്ന പേരിൽ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു. അഡീഷണൽ ഡിസ്ട്രിക്ട് ജഡ്ജ് ശ്രീ. നിക്സൺ എം ജോസഫ് ഉദ്ഘാടനം ചെയ്തു . ഡി എൽ എസ് എ ഇടുക്കിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ ഡി എൽ എസ് എ സെക്രട്ടറി ശ്രീ ഷാനവാസ് എ സബ്ജഡ്ജ് മുഖ്യാതിഥിയായി. തൊടുപുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ഷീബ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.

 

Signature-ad

കുട്ടികൾക്ക് സ്വപ്നങ്ങൾ കാണുവാൻ പ്രചോദനം നൽകുന്ന തരത്തിൽ സമൂഹത്തിലെ വ്യത്യസ്ത മേഖലകളിലെ ഉന്നത വ്യക്തിത്വങ്ങളുമായി കുട്ടികൾക്കും രക്ഷിതാക്കൾക്കും ആശയസംവാദം നടത്തുന്നതിന് അവസരം നല്കുന്നതിലൂടെയും തങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിച്ച വ്യക്തികൾ അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിലൂടെയും തങ്ങൾക്ക് അപ്രാപ്യം എന്ന് വിചാരിച്ചിരുന്ന കാര്യങ്ങൾ സ്വപ്നം കാണാൻ കുട്ടികളെയും രക്ഷിതാക്കളെയും ഒരുപോലെ പ്രചോദിപ്പിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് പദ്ധതി വിവരണത്തിന്റെ ഭാഗമായി പിടിഎ വൈസ് പ്രസിഡന്റും പ്രോഗ്രാം കോർഡിനേറ്ററുമായ അഡ്വക്കേറ്റ് പ്രേംജി സുകുമാർ വിശദീകരിച്ചു.

 

പിടിഎ പ്രസിഡൻറ് കെ കെ ഷിംനാസിന്റെ അധ്യക്ഷതയിൽ നടത്തിയ പരിപാടിയിൽ എസ് എം സി ചെയർമാൻ രാജീവ് പുഷ്പാംഗദൻ, സ്കൂൾ ഹെഡ്മാസ്റ്റർ വി എം ഫിലിപ്പച്ചൻ, എം പി ടി എ പ്രസിഡന്റെ സീന എം എ, സ്വപ്ന ഓസ്റ്റിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. സിബി കുരുവിള, ഹസൈനാർ സി.കെ, ഗ്രേസ്സി കെ ബേബി, മജീദ് കെ.എം, മഞ്ജുഷ കെ എസ്, സബീന ബഷീർ, സാലിഹ വി.യു, ശാരി ടി.എസ്., ശ്രീക്കുട്ടി എസ് , ഹിബ കെ.എം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Back to top button
error: