Local
-
കോഴിക്കോട് കനോലി കനാലില്‍ കണ്ടത് കുതിരവട്ടം പറയഞ്ചേരി സ്വദേശി രജിതയുടെ മൃതദേഹം, പോസ്റ്റ്‌മോര്‍ട്ടം നാളെ
കോഴിക്കോട്: സരോവരം പാര്‍ക്കിന് സമീപം കനോലി കനാലില്‍ കാണപ്പെട്ട സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു. കുതിരവട്ടം പറയഞ്ചേരി സ്വദേശി രജിതയുടെ മൃതദേഹം ആണ് കനാലില്‍ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്കാണ് കമിഴ്ന്ന് കിടക്കുന്ന രീതിയില്‍ മൃതദേഹം കണ്ടെത്തിയത്. കനാലിന് നടുവിലൂടെ ഒഴുകിപ്പോകുന്ന നിലയില്‍ വഴിയാത്രക്കാരാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് നടക്കാവ് പൊലീസും ബീച്ച് ഫയര്‍ സ്റ്റേഷന്‍ യൂണിറ്റും എത്തി മൃതദേഹം പുറത്തെടുത്തു. മൃതദേഹം ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നാളെ നടത്തും.
Read More » -
പത്തനംതിട്ട സ്വദേശിയായ പാസ്റ്ററുടെ മൃതദേഹം ഇടുക്കി- തമിഴ്നാട് അതിർത്തിയായ മന്തിപ്പാറയിൽ കത്തി കരിഞ്ഞ നിലയിൽ
കട്ടപ്പന: ഇടുക്കി കമ്പംമെട്ടിനു സമീപം മന്തിപ്പാറയിലെ തമിഴ്‌നാട് വനമേഖലയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മന്തിപ്പാറ ഇവാഞ്ചലിക്കൽ പള്ളിയിലെ പാസ്റ്ററായ പി വി എബ്രഹാമാണ് മരിച്ചത്. പത്തനംതിട്ട ചിറ്റാർ സ്വദേശിയാണ് ഇദ്ദേഹം. എബ്രഹാമിന്റെ മകൻ മൃതദേഹം തിരിച്ചറിഞ്ഞു. തേനി മെഡിക്കൽ കോളജിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. തമിഴ്‌നാട് അതിർത്തിയിലുള്ള കമ്പം പടിഞ്ഞാറൻ വനമേഖലയിലെ വനമേഖലയായ മന്തിപ്പാറയിലാണ് പാതി കത്തിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് കമ്പംമെട്ട് പൊലീസ് സ്ഥലത്ത് എത്തി. സംഭവം നടന്നത് തേനി ജില്ലയിലെ കമ്പം സൗത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ അവരെ വിവരം അറിയിച്ചു. തുടർന്ന് കമ്പം സൗത്ത് പൊലീസ് വനമേഖലയിലെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയത്. ഡിഎൻഎ ഉൾപ്പെടെയുള്ള പരിശോധനകൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. മൃതദേഹത്തിന് രണ്ട് ദിവസത്തെ…
Read More » -
കെഎസ്ആർടിസി ബസ് പുനരാരംഭിക്കണം; മന്ത്രി ഗണേഷ്കുമാറിന് നിവേദനവുമായി നാട്ടുകാർ
റാന്നി: കോവിഡ് ലോക്ഡൗണോടെ നിര്‍ത്തലാക്കിയ നെല്ലിക്കമൺ വഴി റാന്നിയിലേക്കുള്ള തിരുവല്ല ഡിപ്പോയുടെ കെ.എസ്.ആര്‍.ടി.സി ബസ് പുനരാരംഭിക്കണമെന്ന് ആവശ്യം. തിരുവല്ലയിൽ നിന്നും വെണ്ണിക്കുളം, വാളക്കുഴി, തീയാടിക്കൽ, വൃന്ദാവനം കണ്ടൻപേരൂർ,നെല്ലിക്കമൺ വഴി റാന്നിയിലേക്കുണ്ടായിരുന്ന ബസ് സര്‍വീസ് നിലച്ചിട്ട് നാലു വര്‍ഷമാകുന്നു. 2020 മാര്‍ച്ചില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ഘട്ടത്തിലാണ് സര്‍വീസ് നിര്‍ത്തലാക്കിയത്. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ജനജീവിതം സാധരണ നിലയിലായി മറ്റു റൂട്ടുകൾ വഴി ബസുകള്‍ ആരംഭിച്ചിട്ടും നെല്ലിക്കമൺ വഴി റാന്നിയിലേക്കുള്ള ഈ സർവീസ് ഇനിയും പുനരാരംഭിച്ചിട്ടില്ല. ഇതുമൂലം യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്. ഞായറാഴ്‌ച ഉള്‍പ്പെടെയുള്ള അവധി ദിനങ്ങളില്‍ യാത്ര ചെയ്യേണ്ടി വരുന്നവര്‍ വലിയ ക്ലേശം സഹിക്കേണ്ടി വരുന്നുണ്ട്. തിരുവല്ല ഡിപ്പോയുടെ ഏറ്റവും ലാഭകരമായ സര്‍വീസുകളില്‍ ഒന്നായിരുന്ന ഇത്.ബസ് അടിയന്തരമായി പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read More » -
തിരുവഭരണം ചാർത്ത് മഹോത്സവ ദിനം; റാന്നി താലൂക്കിന് അവധിനൽകണം
റാന്നി: പെരുനാട് കക്കാട്ട്കോയിക്കൽ ശ്രീധർമ്മശാസ്ത ക്ഷേത്രത്തിലെ തിരുവഭരണം ചാർത്ത് മഹോത്സവ ദിനത്തിൽ റാന്നി താലൂക്കിന് അവധിനൽകണമെന്ന് ആവശ്യം. ആയിരകണക്കിന് ഭക്തജനങ്ങളാണ് ഈ ദിവസം ക്ഷേത്രത്തിൽ എത്തിചേരുന്നത്.ജനുവരി 22 ന് ആണ് കക്കാട്ട്കോയിക്കൽ ശ്രീധർമ്മശാസ്ത ക്ഷേത്രത്തിലെ തിരുവഭരണം ചാർത്ത് മഹോത്സവം. ചക്കുളത്തുകാവ് പൊങ്കാല, പരുമലപള്ളി പെരുനാൾ ദിവസങ്ങളിൽ തിരുവല്ല താലൂക്കിന് അവധി നൽകിയപോലെ ജനുവരി 22 ന് റാന്നി താലൂക്കിന് അവധിനൽകണം എന്നാണ് ആവശ്യം. സ്ത്രീകളുടെ ശബരിമലയെന്ന വിശേഷണമുള്ള ക്ഷേത്രമാണ് പത്തനംതിട്ട ജില്ലയിലെ പെരുനാട് കക്കാട്ടുകോയിക്കല്‍ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രം. ഇവിടെനിന്നും ശബരിമലയിലേക്കുള്ള ദൂരം വെറും 45 കിലോമീറ്റര്‍ മാത്രമാണ്. മകരസംക്രമസന്ധ്യയില്‍ ശബരീശന് ചാര്‍ത്തുന്ന തിരുവാഭരണം ശബരിമല കഴിഞ്ഞാല്‍ ചാര്‍ത്തി ദീപാരാധന നടത്തുന്ന ഏകക്ഷേത്രം കൂടിയാണിത്. ആചാരാനുഷ്ഠാനങ്ങള്‍ നിലനില്‍ക്കുന്ന ശബരിമലയില്‍ അയ്യപ്പദര്‍ശനം നടത്താന്‍ കഴിയാത്ത സ്ത്രീകള്‍ക്ക് തിരുവാഭരണം കണ്ടുതൊഴാന്‍ അവസരം കിട്ടുന്ന ഏക ക്ഷേത്രവും ഇതുതന്നെയാണ്. മകരവിളക്ക് കഴിഞ്ഞ് ശബരിമല നടയടച്ച് തിരുവാഭരണവുമായുള്ള മടക്കയാത്രയിലാണ് ഈ ക്ഷേത്രത്തില്‍ തിരുവാഭരണം ചാര്‍ത്തുന്നത്. മകരമാസം എട്ടാം…
Read More » -
ദേശീയപാതയോരത്ത് അനധികൃത റസ്റ്റോറന്റുകൾ അനവധി, പൊളിച്ചു നീക്കി പഞ്ചായത്ത് അധികൃതർ
വടകര: ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ ദേശീയപാതയുടെ ഭൂമി കയ്യേറി പഞ്ചായത്ത് അനുമതി ഇല്ലാതെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും പൊതുജനാരോഗ്യവ്യവസ്ഥകൾ പാലിക്കാതെയും ജൈവ അജൈവ മാലിന്യ സംസ്കരണ സംവിധാനമില്ലാതെയും പ്രവർത്തിച്ചു വരുന്ന അനധികൃത റസ്റ്റോറന്റുകൾ പഞ്ചായത്ത് അധികൃതർ അടച്ചുപൂട്ടി. സ്വമേധയാ ഒഴിഞ്ഞു പോകാൻ നിർദ്ദേശം നൽകിയിട്ടും അടച്ചുപൂട്ടി ഒഴിഞ്ഞു പോകാത്ത കടയ്ക്ക് പഞ്ചായത്തീരാജ് ആക്ട്, പൊതുജനാരോഗ്യ നിയമം എന്നിവയിലെ വ്യവസ്ഥകൾക്ക് വിധേയമായി 25000 രൂപ പിഴ ചുമത്തിയിട്ടുണ്ട്. സമ്പൂർണ്ണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ച ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ അനധികൃതമായി പ്രവർത്തിച്ചുവരുന്ന തട്ടുകടകൾക്ക് സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ച് പഞ്ചായത്ത് അവബോധം നൽകിയിരുന്നു. കണ്ണൂക്കര ടൗണിലാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം പി രജുലാലിന്റെ നേതൃത്വത്തിൽ നടപടി. ഹെൽത്ത് ഇൻസ്പെക്ടർ അഞ്ജിത ഹരിദാസ്. പി ജീവനക്കാരായ രജീഷ് പി. ബി, ജിതേഷ് വി. എം, ബാലകൃഷ്ണൻ, പ്രവീൺ കുമാർ എന്നിവരും നടപടികളിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Read More » -
എം.ജെ.എസ്.എസ്.എ. മണർകാട് ഡിസ്ട്രിക്ട് തല പ്രവേശനോത്സവം നടത്തി
മണർകാട്: എം.ജെ.എസ്.എസ്.എ. മണർകാട് ഡിസ്ട്രിക്ട് തല പ്രവേശനോത്സവം മാങ്ങാനം സെന്റ് മേരീസ് സൺഡേ സ്കൂളിൽ മണർകാട് കത്തീഡ്രൽ സഹവികാരി ഫാ.ജെ. മാത്യൂസ് മണവത്ത് ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ഇൻസ്പെക്ടർ മനോജ് പി വി പായ്ക്കാട്ടുവേലിൽ അധ്യക്ഷത വഹിച്ചു. സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ എം.കെ. കുര്യൻ പുതുതായി എത്തിയ കുരുന്നുകൾക്ക് പഠന കിറ്റുകൾ നൽകി സ്വീകരിച്ചു. സൺഡേ സ്കൂളിൽ പ്രതിനിധി റോണി വർഗീസ് വാണിയപ്പുരക്കൽ, പി.ടി.എ പ്രസിഡണ്ടും പഞ്ചായത്ത് വാർഡ് മെമ്പറുമായ ബിനു മറ്റത്തിൽ, ഡിസ്ട്രിക്ട് അസിസ്റ്റൻറ് ഇൻസ്പെക്ടർ പ്രിയ ജിജോ, ഡിസ്ട്രിക്ട് അധ്യാപക പ്രതിനിധി അരുൺ വർഗീസ് കൊല്ലംകുഴിയിൽ, പ്രിൻസി ഷിബു ചിറക്കുഴിയിൽ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ നടത്തപ്പെടുകയും ചെയ്തു.
Read More » -
കോട്ടയം ജില്ലാ പഞ്ചായത്തിലെ കുറിച്ചി ഡിവിഷനിൽ എട്ടു മുറി കോളനിയിലെ അഞ്ചു കുടുംബങ്ങൾക്ക് വീടായി
കോട്ടയം: ജില്ലാ പഞ്ചായത്തിലെ കുറിച്ചി ഡിവിഷനിലെ എട്ടു മുറി കോളനിയിലെ അഞ്ചു കുടുംബങ്ങൾക്ക് സ്വന്തമായി വീടായി. ജില്ലാ പഞ്ചായത്തംഗം പി.കെ. വൈശാഖ് ഡിവിഷൻ ഫണ്ടിൽനിന്നു വകയിരുത്തിയ ഫണ്ട് ഉപയോഗിച്ചാണ് നിർമാണം പൂർത്തീകരിച്ചത്. സർ സി.പി രാമസ്വാമി അയ്യർ തിരുവിതാംകൂർ ദിവാനായിരുന്ന കാലത്ത് നിർമിച്ച ഗോശാലയിൽ ഏഴ് മുറികളാണ് പിന്നീട് ഏഴ് കുടുംബങ്ങൾക്ക് പാർപ്പിടമായി തീർന്ന എട്ടു മുറി കോളനി ആയി തീർന്നത്. 7 ഗുണഭോക്താക്കളിൽ 2 പേർ വീട് ആവശ്യമില്ലായെന്ന് രേഖാമൂലം എഴുതി നൽകിയിരുന്നു. ബാക്കി 5 പേർക്ക് ഒറ്റമുറിയിൽ നിന്നും സ്വന്തമായി ഒരു ഭവണമെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ജില്ലാ പഞ്ചായത്തിൽ നിന്നും സാധിച്ചു. എട്ടു മുറി കോളനിയിലെ 3 പട്ടികജാതി കുടുംബങ്ങളും 2 പട്ടിക വർഗ്ഗ കുടുംബങ്ങളും 2 ജനറൽ വിഭാഗത്തിൽ ഉൾപ്പെട്ട കുടുംബങ്ങളും ഉൾപെടുന്നു. 100 വർഷത്തിനുമേൽ പഴക്കമുള്ള കെട്ടിടങ്ങൾ പൊളിച്ച് മാറ്റിയാണ് വീടുകൾ നിർമ്മിച്ചത്. ആദ്യം സാങ്കേതിക അനുമതി നിഷേധിച്ച പ്രോജക്ട് പിന്നീട് സെൻട്രൽ കമ്മിറ്റിയുടെ അംഗീകാരം…
Read More » -
പുഴയിൽ ചാടിയ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി, പഠനസംബന്ധമായ മനോവ്യാപരമാണ് കാരണമെന്ന് നിഗമനം
കൊല്ലം: കരുനാഗപ്പള്ളി പള്ളിക്കലാറ്റില്‍ ചാടിയ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. കരുനാഗപ്പള്ളി തൊടിയൂർ പുത്തൻതറയിൽ സജാദിൻ്റെ മകൾ പത്താം ക്ലാസ്കാരിയായ സജാദ് ഫാത്തിമയുടെ മൃതദേഹമാണ് കാരൂർ കടവ് പാലത്തിന് വടക്ക് വശത്ത് നിന്നും കിട്ടിയത്. തൊടിയൂർ കാരൂർക്കടവു പാലത്തിൽ നിന്നാണ് സജാദ് ഫാത്തിമ ഇന്നലെ രാവിലെ ആറ്റിലേക്ക് ചാടിയത്. സൈക്കിളും ചെരുപ്പും റോഡ് സൈഡിൽ ഇരിക്കുന്നത് കണ്ട് സമീപത്തെ സി.സി.ടി.വി പരിശോധിച്ചതിൽ നിന്നാണ് സംഭവം വ്യക്തമായത്. രാവിലെ 6 മണിയൊടെ വീടിന് സമീപത്ത് ടൂഷന് പോകാൻ ഇറങ്ങിയ കുട്ടി പാലത്തിലെത്തി ചാടുകയായിരുന്നു. രാത്രി തെരച്ചിൽ തുടര്‍ന്നെങ്കിലും പായൽ മൂലം പെൺകുട്ടിയെ കണ്ടെത്താനായില്ല പഠനസംബന്ധമായ പ്രശ്നങ്ങൾ മൂലമാണ് ആറ്റില്‍ചാടിയതെന്ന കത്ത് എഴുതിവച്ചതായി വിവരമുണ്ട്.
Read More » -
19കാരി ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ചു, പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്ന യുവാവിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു
കാസർകോട്: ബന്തിയോട് അടുക്കയില്‍ 19കാരിയായ പെൺകുട്ടിയെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ കുമ്പള പൊലീസ് അന്വേഷണം തുടങ്ങി. അടുക്കം ശിഹാബ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സമീപത്തെ ഫ്‌ളാറ്റില്‍ താമസിക്കുന്ന ബദറുദ്ദീന്‍-മറിയ ദമ്പതികളുടെ മകള്‍ റഹീന എന്ന റന ഫാത്തിമയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ശനിയാഴ്ച്ച രാത്രി ഭക്ഷണം കഴിച്ച് ഉമ്മയുടെ കൂടെ ഉറങ്ങാന്‍ കിടന്നതായിരുന്നു. ഇന്നലെ രാവിലെ ഏഴ് മണിയോടെ ഉമ്മ ഉണര്‍ന്നപ്പോള്‍ റന ഫാത്തിമയെ കണ്ടില്ല. അന്വേഷിക്കുന്നതിനിടെയാണ് മറ്റൊരു കിടപ്പുമുറി പൂട്ടിയ നിലയില്‍ കണ്ടത്. ബഹളം വെച്ച് പരിസരവാസികളെ വിളിച്ച് വരുത്തി വാതില്‍ പൊളിച്ച് നോക്കിയപ്പോഴാണ് റന ഫാത്തിമയെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കാണുന്നത്. ഒരു യുവാവ് 19കാരിയായ ഈ പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. റന ഫാത്തിമയുടെ ഫോണ്‍ പൊലീസ് കസ്റ്റഡിലെടുത്ത് പരിശോധിച്ചു വരികയാണ്. യുവാവിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് റന ഫാത്തിമയുടെ മാതാപിതാക്കളും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കെ.എഫ് ഇക്ബാലും ഉന്നത…
Read More » -
ഏഴോലി വോളി: എഫ്. കെ. ഫിറ്റനസസ് കുവൈറ്റ് ജേതാക്കളായി
റാന്നി: ഏഴോലി ആർട്‌സ് & സ്പേർടസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടന്ന 40 – മത് വോളിബോൾ മേളയിൽ ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ മുന്ന് സെറ്റുകൾക്ക് (പോയിൻ്റ്-16-14, 15 – 12,04-15, 03 – 15, 15 -11) ഏവൺ പൂങ്കാവിനെ പരാജയപ്പെടുത്തി എഫ് കെ ഫിറ്റനസസ് ജേതാക്കളായി. ആൻ്റോ ആൻ്റണി എംപി ട്രോഫി വിതരണം ചെയ്തു. മുൻ എം എൽ എ രാജു എബ്രഹാം വ്യവസായ പ്രമുഖരായ ഡോ.വർക്കി എബ്രഹാം കാച്ചാണത്ത്, ബോബി കരിംങ്കുറ്റിയിൽ എന്നിവരെ ആദരിച്ചു. ബ്ബോക്ക് പഞ്ചായത്തംഗം സുജ എം എസ്സ്, ഡോ.മനു എം വർഗ്ഗീസ് , റെറ്റി ഇലഞാന്ത്രമണ്ണിൽ ബിജു നഗരൂർകിഴക്കേതിൽ രാജു തേക്കടയിൽ, അനി കാമുണ്ടകത്തിൽ ബാബു കവുംങ്കോട്ടേത്ത്, സജി നഗരൂർ കിഴക്കേതിൽ എന്നിവർ പ്രസംഗിച്ചു.
Read More »