LocalNEWS

റാന്നി-കുളത്തൂർമൂഴി-കറുകച്ചാൽ റോഡ് വികസിപ്പിക്കണം

കറുകച്ചാൽ: റാന്നിയിൽ നിന്നും നെല്ലിക്കമൺ,കണ്ടൻപേരൂർ,പുതുക്കുടി മുക്ക്,അത്യാൽ,കുളത്തൂർമൂഴി,പുന്നവേലി, നൂറോമ്മാവ് വഴി കറുകച്ചാലിലേക്കുള്ള റോഡ് ഹൈവേ നിലവാരത്തിൽ വികസിപ്പിക്കണമെന്ന് ആവശ്യം .
റാന്നിയിൽ നിന്നും കോട്ടയത്തേക്കുള്ള ഏറ്റവും എളുപ്പമാർഗമാണിത്.നിലവിൽ മല്ലപ്പള്ളി വഴിയോ മണിമല വഴിയോ ചുറ്റിക്കറങ്ങി വേണം റാന്നിയിൽ നിന്നും കോട്ടയത്ത് എത്താൻ.
കോട്ടയത്ത് എത്തുന്ന തീർത്ഥാടകർക്ക് ഏറ്റവും എളുപ്പത്തിൽ ശബരിമലയിലും മറ്റും എത്താനും പത്തനംതിട്ടയുടെ കിഴക്കൻ മേഖലയിൽ നിന്നുള്ളവർക്ക് വളരെ എളുപ്പത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ എത്താനും പാത ഉപകരിക്കും.

Back to top button
error: