Local

  • സ്കൂട്ടർ ഓടയ്ക്കുള്ളിലേക്ക് വീണ്  യാത്രികന് ദാരുണാന്ത്യം, കോട്ടയം മണർകാടാണ് സംഭവം

          കോട്ടയം മണർകാട് സ്കൂട്ടർ ഓടയ്ക്കുള്ളലേക്ക് വീണ്  യാത്രികന് ദാരുണാന്ത്യം. മണർകാട് സ്വദേശി പുതുപ്പറമ്പിൽ  അനി (ബിനു -55) ആണ് മരിച്ചത്. ഇന്ന് (വെള്ളി) വൈകിട്ട് 7.30 ഓടെയാണ് സംഭവം. സ്കൂട്ടറിന്റെ ടയർ മാത്രം ഓടയ്ക്കു മുകളിൽ ഉയർന്നുനിൽക്കുന്നത് കണ്ട് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് അപകടം പുറത്തറിഞ്ഞത്. ഉടൻതന്നെ വാഹനമുയർത്തി അനിയെ പുറത്തെടുത്ത് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ദേശീയപാത 183 -ൽ മണർകാട് ഐരാറ്റുനട തലപ്പാടി റോഡ് ആരംഭിക്കുന്ന ഭാഗത്താണ് അപകടമുണ്ടായത്. വിദേശത്തായിരുന്ന അനി, മടങ്ങിയെത്തിയ ശേഷം പ്ലംബിംഗ് കോൺട്രാക്ടറായി പ്രവർത്തിക്കുകയായിരുന്നു. തലപ്പാടി എൽ.പി സ്കൂളിലെ അധ്യാപിക ആൻസിയാണ് ഭാര്യ. മക്കൾ: ഫെനി , കെവിൻ

    Read More »
  • വസ്ത്രശാല ഉടമ കുഴഞ്ഞുവീണ് മരിച്ചു

        വസ്ത്രക്കട ഉടമ കുഴഞ്ഞുവീണ് മരിച്ചു.  കാസർകോട്ടെ പ്രശസ്തമായ ബ്രാൻഡ് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥരിൽ ഒരാളായ മഹ്‍മൂദ് (42) ആണ് മരിച്ചത്. ഇന്നലെ (ചൊവ്വ) വൈകീട്ടായിരുന്നു സംഭവം. കടയിൽ വെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് സ്വയം വാഹനം ഓടിച്ചു പോയെങ്കിലും വഴിമധ്യേ കുഴഞ്ഞുവീണു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വലിയൊരു സുഹൃദ് വലയത്തിന് ഉടമയായ മഹ്‌മൂദിന്റെ ആകസ്മിക വിയോഗം അദ്ദേഹത്തെ അടുത്തറിയാവുന്നവർക്കും നാട്ടിനും കണ്ണീരായി. ജനുവരി 28ന് കാസർകോട് ഗവ. കോളജിൽ സംഘടിപ്പിച്ച ‘കിനാവിലെ ജി സി കെ’ പൂർവവിദ്യാർഥി സംഗമത്തിലും സജീവ സാന്നിധ്യമായിരുന്നു. മൃതദേഹം ഇന്ന് (ബുധൻ) രാവിലെ ഏഴ് മണിക്ക് മൊഗ്രാൽ വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

    Read More »
  • ഇൻകംടാക്സ് അധികൃതർ കുട്ടികളുടെ ലൈബ്രറി പാർക്കിൽ മരങ്ങൾ വെച്ചു പിടിപ്പിച്ചു

    കോട്ടയത്തെ കുട്ടികളുടെ ലൈബ്രറി പാർക്കിൽ കേന്ദ്ര സർക്കാർ ‘സ്വച്ചതാ പക്കഡ ‘കാമ്പയിന്റെ ഭാഗമായി ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് അധികൃതർ മരങ്ങൾ വച്ചു പിടിപ്പിച്ചു. കോട്ടയം ഇൻകംടാക്സ് ജോയിന്റ് കമ്മീഷണർ സി.ഒ ഫ്രാൻസിസ്, അസിസ്റ്റന്റ് കമ്മീഷണർ റാംകുമാർ, ഇൻകടാക്സ് ഓഫീസർ ജോർജ് ഡാനിയൽ, കു ട്ടികളുടെ ലൈബ്രറി ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ, എക്സിക്യൂട്ടീവ് ഡയറക്ടർ വി.ജയകുമാർ, പബ്ലിക് ലൈബ്രറി സെക്രട്ടറി ഷാജി വേങ്കടത്ത്, എക്സിക്യൂട്ടീവ് സെക്രട്ടറി കെ.സി വിജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

    Read More »
  • കാറിനു മുകളിലേക്ക് ചാടി കാട്ടുപോത്ത്;  കാട്ടുപോത്ത് ചത്തെങ്കിൽ കാർ ഉടമയ്ക്കെതിരേ കേസ് രജിസ്റ്റർ ചെയ്യുമെന്ന്  വനംവകുപ്പ്  

    എരുമേലി: ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് വനത്തില്‍നിന്ന് പാഞ്ഞെത്തിയ കാട്ടുപോത്ത് എടുത്തുചാടി. ബോണറ്റ് തകര്‍ന്ന് നിയന്ത്രണം തെറ്റിയ കാറില്‍നിന്നു യാത്രക്കാർ  അദ്‌ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ എരുമേലി-പമ്ബ ശബരിമല പാതയില്‍ കണമല കഴിഞ്ഞ്  പഞ്ചാരമണല്‍ ഭാഗത്തായിരുന്നു സംഭവം. തുലാപ്പള്ളി സ്വദേശികളായ തിനയപ്ലാക്കല്‍ ഷിനു, പയ്യാനിപ്പള്ളി ശശി എന്നിവര്‍ ആങ്ങമൂഴിയിലുള്ള ബന്ധുവീട്ടിലേക്ക് പോകാൻ കാറില്‍ സഞ്ചരിക്കുമ്ബോഴാണ് കാട്ടുപോത്ത് കാറിനു മുകളിലേക്ക് ചാടിയത്. കാറിന്‍റെ ബോണറ്റ് തകര്‍ന്നെങ്കിലും ഗ്ലാസ് തകർന്നില്ല. ഭാഗ്യംകൊണ്ടാണ് തങ്ങള്‍ രക്ഷപ്പെട്ടതെന്ന് ഇവര്‍ പറഞ്ഞു. അതേസമയം സംഭവത്തില്‍ കാർ യാത്രികർക്ക് നഷ്ടപരിഹാരം അനുവദിക്കാനാകില്ലെന്ന് വനംവകുപ്പ് അറിയിച്ചു. അപകടത്തില്‍ കാട്ടുപോത്ത് ചത്തിരുന്നുവെങ്കില്‍ കാർ ഉടമയ്ക്കെതിരേ കേസ് രജിസ്റ്റർ ചെയ്യേണ്ട നിലയിലാണ് നിയമമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വനംവകുപ്പിന്‍റെ ഈ നിലപാടിനെതിരേ പ്രതിഷേധം ഉയർന്നിട്ടുണ്ട്. വന്യമൃഗങ്ങള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ക്ക്‌ വനംവകുപ്പില്‍നിന്ന് നഷ്ടപരിഹാരം അനുവദിക്കാൻ വ്യവസ്ഥയുണ്ടെങ്കിലും വാഹനങ്ങളുടെ കേടുപാട് പരിഹരിക്കാനുള്ള വ്യവസ്ഥ ഇല്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

    Read More »
  • റാന്നിയിലെ ധർമോസ് ഫിഷ് ഹബ് അടച്ചുപൂട്ടാൻ നോട്ടീസ് 

    റാന്നി: ചെത്തോങ്കരയിൽ പ്രവർത്തിച്ചു വന്നിരുന്ന ധർമോസ് ഫിഷ് ഹബിന് പഞ്ചായത്തിന്റെ നോട്ടീസ്.നാട്ടുകാരുടെ പരാതിയെത്തുടർന്ന് പഴവങ്ങാടി പഞ്ചായത്താണ് നടപടി സ്വീകരിച്ചത്. പഴകിയതും ചീഞ്ഞതുമായ മത്സ്യങ്ങൾ വിൽക്കുന്നതിനെപ്പറ്റി നാട്ടുകാർ ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു. തുടർന്നായിരുന്നു പഞ്ചായത്തിന്റെ നടപടി.അനധികൃതമായാണ് ഇവർ കച്ചവടം നടത്തിയിരുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ പറഞ്ഞു. വൈസ് പ്രസിഡന്റ് ജോൺ എബ്രഹാം, ഗ്രാമപഞ്ചായത്തിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ഒപ്പമുണ്ടായിരുന്നു.

    Read More »
  • മുണ്ടക്കയത്ത് സിപിഐഎം അംഗങ്ങൾ കോൺഗ്രസിൽ ചേർന്നു

    മുണ്ടക്കയം: കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽ സിപിഐഎമ്മി ന്റെയും കേരള കോൺഗ്രസിന്റെയും മുൻ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ കോൺഗ്രസിൽ ചേർന്നു. പറത്താനം വാർഡിൽ നിന്നുള്ള മുൻ ഗ്രാമപഞ്ചായത്ത് അംഗം സാബു പീറ്റർ, മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലൈസ്സാമ്മ ജോസ്, വിദ്യാനന്ദൻ പവിത്രൻ,മുൻ മെമ്പർ, പറത്താനം, താളുങ്കൽ വാർഡിലെ മുൻ മെമ്പർ ഇ വി മുരളി, അബ്ദുള്ള കാരക്കാട്ട് വനിതാ സംഘടനാ പ്രവർത്തകരായ ലിജാ ലിജി ജെനിതാ മനോജ്,ബിന്ദു വിനോദ് തുടങ്ങിയവരാണ്  ആന്റോ ആന്റണി എം പിയിൽ നിന്നും കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്.

    Read More »
  • ഇൻസ്റ്റഗ്രാം വഴി  ‘സൗഹൃദ’ത്തിലായ യുവാവിൻ്റെ  നിരന്തര ഭീഷണി, 15 കാരി വിദ്യാർഥിനി എലിവിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ; പൊലീസ് പോക്സോ കേസെടുത്തു

          കാസർകോട്: 15കാരിയായ വിദ്യാർഥിനിഎലിവിഷം അകത്ത് ചെന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായി. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവ് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് സംഭവം.  മംഗ്ളൂറിലെ ആശുപത്രിയിലാണ് വിദ്യാർഥിനി ചികിത്സയിൽ കഴിയുന്നത്. ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പെൺകുട്ടിയിൽ നിന്നും മൊഴിയെടുത്ത പൊലീസ് കാസർകോട്ടെ യുവാവിനെതിരെ പോക്സോ ഉൾപെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. യുവാവ് പെൺകുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നാണ് ബന്ധുക്കൾ പൊലീസിനെ അറിയിച്ചത്. ഇയാൾ വിളിക്കുന്ന സ്ഥലത്തേക്ക് ഇറങ്ങി വരണമെന്നും അനുസരിച്ചില്ലെങ്കിൽ പിതാവിനെ അപായപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. വിദ്യാർഥിനി സ്കൂളിൽ പോകുന്ന സമയത്ത് വഴി തടഞ്ഞ് ഭീഷണിപ്പെടുത്തിയതോടെ പെൺകുട്ടി വിഷം കഴിച്ച് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ആശുപത്രി അധികൃതർ വിവരം നൽകിയതിനെ തുടർന്ന് പൊലീസ് എത്തി മൊഴിയെടുത്തു. ഇതോടെയാണ് യുവാവിൻ്റെ ഭീഷണിയെ തുടർന്നാണ് വിഷം കഴിച്ചതെന്ന് പെൺകുട്ടി പൊലീസിനെ അറിയിച്ചത്.

    Read More »
  • കറുകച്ചാൽ – റാന്നി – റൂട്ടിൽ ‘ഗ്രാമവണ്ടിയുമായി’ സ്വകാര്യ ബസ്

    കോട്ടയം: കറുകച്ചാലിൽ നിന്നും മല്ലപ്പള്ളി, കുളത്തൂർമൂഴി,അത്യാൽ, പെരുമ്പെട്ടി, കരിയംപ്ലാവ് വഴി റാന്നിയിലേക്ക് സ്വകാര്യ ബസ് സർവീസ് ആരംഭിച്ചു.  റൂട്ട്:  കറുകച്ചാൽ – കവളിമാവ് – കുന്നിരിക്കൽ – പാതിക്കാട് – മല്ലപ്പള്ളി –  തിരുമാലിട ക്ഷേത്രം – മുരണിപാലം – കാവനാൽകടവ്  -ചക്കാലക്കുന്ന്  – കുളത്തൂർമൂഴി – സർപ്പക്കാവ്-  അത്യാൽ – പെരുമ്പെട്ടി – ചുട്ടുമൺ – കരിയംപ്ലാവ് – കണ്ടൻപേരൂർ – നെല്ലിക്കമൺ – റാന്നി സമയം: 7:50 am കറുകച്ചാൽ 9:15 am റാന്നി കറുകച്ചാൽ 10:50 am റാന്നി:1:20 pm കറുകച്ചാൽ: 3 pm റാന്നി: 5:20 pm

    Read More »
  • പ്രണയ നൈരാശ്യം: വിവാഹിതയായ മുൻ കാമുകിയെയും ഭര്‍ത്താവിനെയും ബന്ധുവിനെയും വീട്ടില്‍ കയറി അക്രമിച്ച യുവാവ് അറസ്റ്റില്‍

        പ്രണയ നൈരാശ്യത്താല്‍ കാമുകിയെ വിവാഹം കഴിച്ചയച്ച വീട്ടിലേക്ക് അതിക്രമിച്ചു കയറി ഭര്‍ത്താവിനെയും ഭാര്യയെയും ബന്ധുവിനെയും കുത്തിപരുക്കേല്‍പ്പിച്ച കേസില്‍ യുവാവിനെ പരിയാരം പൊലീസ് അറസ്റ്റു ചെയ്തു. നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റബനീഷാണ്(22) അറസ്റ്റിലായത്. പിലാത്തറ അറത്തി പറമ്പിലെ സി കെ മധു(47), സി കെ സജിത്ത്(34), ഭാര്യ അഞ്ജന(19) എന്നിവരെയാണ് ഇയാള്‍ വീട്ടില്‍കയറി അക്രമിച്ചത്. അഞ്ജനയുടെ മുന്‍കാമുകനെന്ന് അവകാശപ്പെട്ടുകൊണ്ടാണ് വീട്ടിലെത്തി ബഹളംവെച്ചത്. ഇതു ചോദ്യം ചെയ്ത പ്രകോപനത്തിൽ സജിത്തിന്റെ പിതാവിന്റെ സഹോദരന്‍ മധുവിനെയും പിന്നീട് സജിത്തിനെയും ഭാര്യയെയും അക്രമിച്ചു. മൂന്ന് മാസം മുന്‍പാണ് സജിത്ത് അഞ്ജനയെ വിവാഹം ചെയ്തത്. റബനീഷ് ഏകപക്ഷീയമായി അഞ്ജനയെ പ്രണയിച്ചിരുന്നുവെന്നും എന്നാല്‍ വിവാഹം ചെയ്തുകൊടുക്കാന്‍ വീട്ടുകാര്‍ തയാറായിരുന്നില്ല എന്നുമാണ് പൊലീസ് നല്‍കുന്ന വിവരം. വിവാഹശേഷം യുവതിക്കെതിരെ ഭീഷണി മുഴക്കിയ ഇയാള്‍ വീട്ടില്‍ അതിക്രമിച്ചു കയറി അക്രമം നടത്തുകയായിരുന്നു. സംഭവത്തിനു ശേഷം രക്ഷപ്പെട്ട റബനീഷിനെ പരിയാരം പൊലീസ് ബങ്കളത്തു നിന്നാണ് അറസ്റ്റു ചെയ്തത്. തളിപ്പറമ്പ് കോടതിയില്‍…

    Read More »
  • പ്രണയപ്പക: വിവാഹിതയായ ‘കാമുകി’യെ കാണാനെത്തിയ യുവാവ് മൂന്ന് പേരെ കുത്തി വീഴ്ത്തി

         പയ്യന്നൂർ: പ്രണയപ്പകയെ തുടർന്ന് വീട്ടിൽ അതിക്രമിച്ചുകയറിയ യുവാവ് മൂന്നുപേരെ കുത്തി വീഴ്ത്തി. പിലാത്തറക്ക് സമീപത്തെ സി കെ മധു (47), സഹോദരപുത്രൻ സി കെ സജിത് (34), ഭാര്യ അഞ്ജന (20) എന്നിവർക്കാണ് കുത്തേറ്റത്. പരുക്കേറ്റവരെ പയ്യന്നൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. അക്രമവുമായി ബന്ധപ്പെട്ട് നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ റബനീഷിനെ (22) പരിയാരം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സജിതിൻ്റെ വിവാഹം മൂന്ന് മാസം മുമ്പാണ് നടന്നത്. ഇയാൾ വിവാഹം ചെയ്‌ത പെൺകുട്ടിയുമായി യുവാവ് പ്രണയത്തിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വീട്ടിൽ അതിക്രമിച്ചെത്തിയ യുവാവ് സജിതിൻ്റെ ഭാര്യയെ കാണാനെത്തിയപ്പോൾ വീട്ടുകാർ തടഞ്ഞതോടെയാണ് കൈയിൽ കരുതിയ കത്തി കൊണ്ട് കുത്തി വീഴ്ത്തിയത്. കുത്തേറ്റ മധുവിന്റെ കൈഞരമ്പ് മുറിഞ്ഞു. ഇയാളെ സർജറിക്ക് വിധേയമാക്കി. പൊലീസ് കസ്റ്റഡിയിലുള്ള യുവാവിനെ വിശദമായി ചോദ്യം ചെയ്‌ത് വരികയാണ്.

    Read More »
Back to top button
error: