Local

  • പുതുവത്സരാഘോഷം കണക്കിലെടുത്ത് ഇന്ന് കോഴിക്കോട് നഗരപരിധിയിൽ കർശന ഗതാഗത നിയന്ത്രണം; ഈ വാഹനങ്ങൾക്ക് പ്രവേശനമില്ല!

    കോഴിക്കോട്: പുതുവത്സരാഘോഷം കണക്കിലെടുത്ത് ഇന്ന് കോഴിക്കോട് നഗരപരിധിയിൽ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ട്രാഫിക് അസി. കമീഷണർ എ.ജെ. ജോൺസൺ അറിയിച്ചു. സാധാരണ പോലെ യാതൊരു വിധ ചരക്കുവാഹനങ്ങൾക്കും കോഴിക്കോട് നഗരത്തിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. മറ്റ് യാത്രക്കാരില്ലാതെ ഡ്രൈവർ മാത്രമായി യാത്ര ചെയ്യുന്ന, കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്കും നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ടായിരിക്കും. ഇത്തരം വാഹനങ്ങൾ നഗരപരിധിക്ക് പുറത്ത് പാർക്കിംഗ് ചെയ്യേണ്ടതാണ്. പുതുവത്സരാഘോഷം സുഗമമാക്കുന്നതിനുവേണ്ടി വൈകീട്ട് 3 മണിക്ക് ശേഷം ബീച്ച് ഭാഗത്തേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതിന് നിയന്ത്രണം ഉണ്ടായിരിക്കും. സൗത്ത് ബീച്ച് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ യാതൊരുവിധ പാർക്കിംഗും അനുവദിക്കുന്നതല്ല. അനധികൃത പാർക്കിംഗ് യഥാസമയങ്ങളിൽ ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യുന്നതും പിഴ ഈടാക്കുന്നതുമാണ്. ലഹരി വസ്തുക്കൾ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവർക്കെതിരായി നടപടികൾ സ്വീകരിക്കുന്നതിനായി നഗരത്തിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് 10 സബ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ കർശന പരിശോധന നടത്തുമെന്ന് ട്രാഫിക് അസി. കമീഷണർ പറഞ്ഞു. നിയമലംഘകരുടെ ലൈസൻസ് സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതുമാണ്. പൊതുജനങ്ങളുടെ…

    Read More »
  • ബിലീവേഴ്സ് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥി കെട്ടിടത്തിന് മുകളിൽ നിന്ന് വീണു മരിച്ചു

    പത്തനംതിട്ട: കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പത്തനംതിട്ട തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് എംബിബിഎസ് വിദ്യാർത്ഥി കെട്ടിടത്തിന് മുകളിൽ നിന്ന് വീണു മരിച്ചത്. കൊല്ലം ആശ്രാമം സ്വദേശി ജോൺ തോമസ് ആണ് മരിച്ചത്. 26 വയസ്സായിരുന്നു. ഇന്നലെ രാത്രി 10.30 നാണ് സംഭവം നടന്നത്. സംഭവത്തിൽ ദുരൂഹതയില്ലെന്നും യുവാവ് കാൽ വഴുതി വീണതാണെന്നും പൊലീസ് വ്യക്തമാക്കുന്നു.

    Read More »
  • ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം പത്ത് കോടി പിന്നിട്ടു; കൊച്ചി മെട്രോ ഈ നേട്ടം കൈവരിച്ചത് വെറും ആറര വർഷത്തിൽ

    കൊച്ചി: ആദ്യം കയ്ക്കും പിന്നെ മധുരിക്കുമെന്ന വാചകവുമായി കൊച്ചിക്കാരുടെ ഇടയിലേക്കെത്തിയ കൊച്ചി മെട്രോ മധുരിച്ചു തുടങ്ങിയിട്ട് നാളുകളേറെയായി. സർവ്വീസ് ആരംഭിച്ച് 5 വർഷത്തിനുള്ളിൽ പ്രവർത്തച്ചെലവുകൾ വരുമാനത്തിൽ നിന്ന് തന്നെ നിറവേറ്റാൻ കഴിഞ്ഞ സാമ്പത്തിക വർഷം കെഎംആർഎല്ലിന് സാധിച്ചു. ദൈനംദിന യാത്രകൾക്കായി കൊച്ചി മെട്രോയെ തിരഞ്ഞെടുത്ത് ഇപ്പോൾ ആ മധുരം ഇരട്ടിയാക്കുകയാണ് കൊച്ചി നിവാസികൾ. 2023 അവസാനിക്കുമ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടുകയാണ് കെഎംആർഎൽ. കൊച്ചി മെട്രോയിൽ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം പത്ത് കോടി പിന്നിട്ടിരിക്കുന്നു. 10,33,59,586 ആളുകളാണ് കൊച്ചി മെട്രോ സർവ്വീസ് ആരംഭിച്ച 2017 ജൂൺ 19 മുതൽ 2023 ഡിസംബർ 29 വരെ യാത്ര ചെയ്തത്. വെറും ആറര വർഷത്തിലാണ് കൊച്ചി മെട്രോ ഈ നേട്ടം കൈവരിച്ചതെന്നത് ശ്രദ്ധേയമാണ്. 2021 ഡിസംബർ ഇരുപത്തിയെന്നിനാണ് യാത്രക്കാരുടെ എണ്ണം അഞ്ച് കോടി കടന്നത്. ഇതിന് ശേഷം ഏഴ് മാസത്തിനം 2022 ജൂലൈ 14ന് യാത്രക്കാരുടെ എണ്ണം ആറ് കോടി…

    Read More »
  • പാലക്കാട് ഒന്നര വയസ്സുകാരന്‍ കുളത്തില്‍ വീണ് മുങ്ങി മരിച്ചു

    പാലക്കാട്: ഒന്നര വയസ്സുകാരന്‍ കുളത്തില്‍ വീണ് മുങ്ങി മരിച്ചു. പാലക്കാട് പട്ടാമ്പി കൊപ്പം വണ്ടുംതറയിലാണ് സംഭവം. വണ്ടുംതറ കിഴക്കേതിൽ ഉമ്മറിന്‍റെയും മുബീനയുടെയും മകൻ മുഹമ്മദ് ഇഹാനാണ് മരിച്ചത്. വീടിനോട് ചേർന്ന് നൂറു മീറ്റർ അകലെയാണ് കുളം. വൈകിട്ട് മൂന്നോടെ കുട്ടിയെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് കുളത്തിൽ നിന്നും കണ്ടെത്തിയത്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

    Read More »
  • ഒസി ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ യാക്കോബായ മർത്തമറിയം വനിതാസമാജം മുഖേന വീൽചെയറുകൾ വിതരണം ചെയ്തു

    പുതുപ്പള്ളി: ഉമ്മൻ ചാണ്ടി ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ യാക്കോബായ മർത്തമറിയം വനിതാസമാജം കോട്ടയം ഭദ്രാസനം മുഖേന വീൽചെയറുകൾ വിതരണം ചെയ്തു. ഒ.സി ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് – സ്വാന്തനം പദ്ധതിയിലൂടെ എട്ട് വീൽ ചെയറുകളാണ് പുതുപ്പളളി നിയോജക മണ്ഡലത്തിലെ അർഹരായ വ്യക്തികൾക്ക് കൈമാറിയത്. പുതുപ്പള്ളി എം.എൽ.എ. ചാണ്ടി ഉമ്മന്റെ വസതിയിൽ നടന്ന ചടങ്ങിൽ യാക്കോബായ സഭ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ തോമസ് മോർ തീമോത്തിയോസ് വിതരണോദ്ഘാടനം നിർവഹിച്ചു. ചാണ്ടി ഉമ്മൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വനിതാ സമാജം വൈസ് പ്രസിഡന്റ് മാത്യൂസ് കാവുങ്കൽ കോറപ്പിസ്കോപ്പ, ഫാ. ജേക്കബ് ചെറിയാൻ മണ്ണൂർ, ഫാ.സോബി മാത്യു മൂലയിൽ, ഫാ. നൈനാൻ ഫിലിപ്പ് എട്ടുപറയിൽ, സമാജം സെക്രട്ടറി സുജ എബ്രഹാം പുളിമൂട്ടിൽ, സെക്രട്ടറി സിനു കുര്യാക്കോസ് ചോറാട്ടിൽ, ട്രഷറർ ലൈസാമ്മ പോൾ ജാതിക്കുഴിയിൽ, ജില്ലാ പഞ്ചായത്ത് അംഗം റജി എം. ഫിലിപ്പോസ്, മണ്ഡലം പ്രസിഡന്റുമാർ, ആശ്രയ കോർഡിനേറ്ററുമാർ തുടങ്ങിയവർ സംസാരിച്ചു. ഒ.സി…

    Read More »
  • മുതിർന്ന പത്രപ്രവർത്തകനും കുറവിലങ്ങാട് പ്രസ് ക്ലബ് പ്രസിഡ​ന്റുമായ ജോജോ ആളോത്ത് അന്തരിച്ചു; സംസ്കാരം 31ന്

    കുറവിലങ്ങാട്: കുറവിലങ്ങാട് പ്രസ് ക്ലബ് പ്രസിഡ​ന്റും മുതിർന്ന പത്രപ്രവർത്തകനുമായ ജോൺ ജോസഫ് (ജോജോ ആളോത്ത് -50) അന്തരിച്ചു. രണ്ടു പതിറ്റാണ്ടായി മംഗളം ദിനപത്രത്തി​ന്റെ കുറവിലങ്ങാട് ലേഖകനായിരുന്ന ജോജോ സി.പി.ഐയുടെ കുറവിലങ്ങാട്ടെ പ്രാദേശിക നേതാവായിരുന്നു. കഴിഞ്ഞ ഒരു വർഷമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാര ശുശ്രൂഷ ഞായർ ഉച്ചയ്ക്ക് 1.30 ന് വീട്ടിൽ ആരംഭിച്ച് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ഫെറോന പള്ളിയിൽ. മൃതദേഹം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3ന് വീട്ടിൽ കൊണ്ടുവരും. ആളോത്ത് പരേതനായ ജോസഫിൻ്റെ മകനാണ്. ഭാര്യ ലിസി കുറവിലങ്ങാട് വേങ്ങമറ്റത്തിൽ കുടുംബാംഗം. മക്കൾ: ജിലു ജിസ് ജോൺ, അമ്മാൾ ക്ലാര ജോൺ (ബിരുദാനന്തര വിദ്യാർത്ഥിനി, സെൻ്റ് തോമസ് കോളജ് പാലാ), അലൻ ജെ. ആളോത്ത് (നിയമ വിദ്യാർത്ഥി- ഭാരത് മാതാ ലോ കോളജ്, അലുവ). ജോജോ ആളോത്തി​ന്റെ നിര്യാണത്തിൽ എം.പിമാരായ ജോസ് കെ. മാണി, തോമസ് ചാഴിക്കാടൻ, എം.എൽ.എമാരായ മോൻസ് ജോസഫ്, മാണി സി. കാപ്പൻ എന്നിവർ അനുശോചിച്ചു.…

    Read More »
  • മൂന്ന് പതിറ്റാണ്ട് മുൻപ് കായംകുളം സര്‍ക്കാര്‍ ആശുപത്രിയിലെ ഉച്ചക്കഞ്ഞി വിതരണത്തിന് തുടക്കം കുറിച്ച ജനസേവനം ഷാജി ഇനി ഓര്‍മ

    കായംകുളം: കായംകുളം സര്‍ക്കാര്‍ ആശുപത്രിയിലെ ഉച്ചക്കഞ്ഞി വിതരണത്തിന് തുടക്കം കുറിച്ച ജനസേവനം ഷാജി ഇനി ഓര്‍മ. മൂന്ന് പതിറ്റാണ്ട് മുൻപ് കായംകുളം ഗവണ്‍മെന്‍റ് ആശുപത്രിയിലെ കിടപ്പ് രോഗികൾക്കും കൂട്ടിരുപ്പുകാർക്കും ഉച്ചക്കഞ്ഞിയും പയറും സൗജന്യമായി നൽകിയിരുന്ന ജനസേവനം ഷാജി എന്ന പേരിൽ അറിയപ്പെട്ട നവാസ് ഷാ ഹുസൈൻ നിര്യാതനായി. കേരള കോൺഗ്രസ് (എം) വിഭാഗം ആദ്യ കാല നേതാക്കളിൽ ഒരാളും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന പരേതനായ മുല്ലശ്ശേരിൽ ജലാലുദ്ദീന്‍റെ മകനാണ് ഷാജി. ചിൽഡ്രൻസ് പാലസ് എന്ന പേരിൽ സ്കൂൾ നടത്തിയിരുന്ന ഷാജി, കായംകുളത്തെ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. പാലിയേറ്റീവ് പ്രവർത്തനങ്ങൾ കായംകുളത്ത് തുടങ്ങിയതും ഷാജിയാണ്. വർഷങ്ങൾക്ക് മുൻപ് തന്നെ യുവാക്കളെ സംഘടിപ്പിച്ച് നാടൻ പന്തുകളി മത്സരങ്ങളും വോളിബോൾ ടൂർണമെന്റും സംഘടിപ്പിച്ചിരുന്ന ഷാജിയുടെ പ്രവർത്തനങ്ങൾ കൊറ്റുകുളങ്ങരയിലെ യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ആവേശമായിരുന്നു. ഷാജി തുടങ്ങിവെച്ച ഉച്ചക്കഞ്ഞി വിതരണം പിന്നീട് നിരവധി സംഘടനകൾ ഏറ്റെടുത്തിരുന്നു. ഇന്ന് ഉച്ചക്കഞ്ഞി എന്നത് പൊതിച്ചോറിലേക്ക് എത്തിനിൽക്കുമ്പോൾ, ഷാജിയുടെ മനസ്സിൽ തോന്നിയ…

    Read More »
  • ക്രിസ്തുമസ് പുതുവത്സര സ്പെഷ്യല്‍ ഡ്രൈവില്‍ കോട്ടയത്തുനിന്ന് പിടിച്ചെടുത്തത് 972.36 ലിറ്റര്‍ മദ്യം

    കോട്ടയം: ക്രിസ്തുമസ് പുതുവത്സര സ്പെഷ്യല്‍ ഡ്രൈവില്‍ 972.36 ലിറ്റര്‍ മദ്യം പിടിച്ചെടുത്തതായി എക്‌സൈസ്. 5.4 ലിറ്റര്‍ ചാരായവും 254.91 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും 32.050 ലിറ്റര്‍ ബിയറും 680 ലിറ്റര്‍ വാഷുമാണ് പിടിച്ചെടുത്തത്. ഡിസംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 25 വരെയുള്ള കണക്കാണിതെന്ന് എക്‌സൈസ് അറിയിച്ചു. 108 അബ്കാരി കേസുകളിലായി 104 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നാല് വാഹനങ്ങള്‍ തൊണ്ടിയായി കണ്ടെടുക്കുകയും 48,005 രൂപ പിടിച്ചെടുക്കുകയും ചെയ്തു. 102 എന്‍.ഡി.പി.എസ് കേസുകളിലായി 103 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 3.027 കിലോഗ്രാം കഞ്ചാവും 0.362 ഗ്രാം എം.ഡി.എം.എയും മൂന്ന് ഗ്രാം മെത്താംഫിറ്റമെയ്നും ഒരു വാഹനവും ഒരു മൊബൈല്‍ ഫോണും തൊണ്ടിയായി പിടിച്ചെടുത്തു. 785 റെയ്ഡുകളാണ് നടത്തിയത്. 2192 വാഹനങ്ങള്‍ പരിശോധിച്ചിട്ടുണ്ട്. 500 കള്ളുഷാപ്പുകളും 56 വിദേശമദ്യ വില്‍പ്പന ശാലകളിലും പരിശോധനകള്‍ നടത്തി. 77 കള്ള് സാമ്പിളുകളും 20 ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ സാമ്പിളുകളും ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചെന്ന് എക്‌സൈസ് അറിയിച്ചു. സ്പെഷ്യല്‍…

    Read More »
  • മുൻ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥന്റെ സഹോദരൻ  മുകുന്ദനുണ്ണി കർത്താ നിര്യാതനായി

         തൃശൂർ: പാലിയക്കര ലക്ഷ്മി ഭവനിൽ മുകുന്ദനുണ്ണി (ഉണ്ണി- 61) അന്തരിച്ചു. മുൻ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥന്റെ സഹോദരനാണ്. . അപകടത്തിൽപ്പെട്ട് ഒരാഴ്ചയായി തൃശ്ശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഭാര്യ: സന്ധ്യ എം. കർത്ത മകൻ: വിഷ്ണു എം. കർത്ത ( എൽ&ടി മുംബൈ). മകൾ :ശ്രീലക്ഷ്മി എം കർത്ത (എം.ബി.എ വിദ്യാർത്ഥിനി) അഛൻ- പരേതനായ കെ.ടി. പീതാംബരൻ കർത്ത. അമ്മ- പരേതയായ ലക്ഷ്മി കുട്ടി കുഞ്ഞമ്മ . സഹോദരങ്ങൾ: സി.രവീന്ദ്രനാഥ് (മുൻ വിദ്യാഭ്യാസമന്ത്രി) ശ്രീപാർവ്വതി , ജയശ്രീ . സംസ്കാരം വ്യാഴാഴ്ച നാളെ (വ്യാഴം) ഉച്ചക്ക്  12.30 ന് പാലിയക്കര വീട്ടുവളപ്പിൽ

    Read More »
  • പത്തനംതിട്ടയിൽ ആംബുലൻസ് കാറിൽ ഇടിച്ച് അപകടം; കാറിലുണ്ടായിരുന്ന നാല് കന്യാസ്ത്രീകൾക്ക് പരിക്ക്

    പത്തനംതിട്ട: പുത്തൻപീടികയിൽ ആംബുലൻസ് കാറിൽ ഇടിച്ച് അപകടം. കാറിൽ ഉണ്ടായിരുന്ന നാല് കന്യാസ്ത്രീകൾക്ക് പരിക്കേറ്റു. നന്നുവക്കാട് ബഥനി ആശ്രമത്തിലെ കന്യാസ്ത്രീകൾക്കാണ് പരിക്കേറ്റത്. ഇവരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിലേക്ക് മാറ്റി. ആംബുലൻസ് നിയന്ത്രണം വിട്ട് കാറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഈ അപകടത്തിന് തൊട്ട് മുമ്പ് മറ്റൊരു കാറിലും ആംബുലൻസ് ഇടിച്ചിരുന്നു. അതിനിടെ, പത്തനംതിട്ട കൈപ്പട്ടൂരിൽ കെഎസ്ആര്‍ടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് മറ്റൊരു അപകടവുമുണ്ടായി. ഒരു ബസിലെ ഡ്രൈവർ സീറ്റിനിടയിൽ കുടുങ്ങി. അരമണിക്കൂറിലേറെ സമയം എടുത്താണ് ഇയാളെ രക്ഷപെടുത്തിയത്. യാത്രക്കാരായ നിരവധി ആളുകൾക്കും പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

    Read More »
Back to top button
error: