Local
-
മണിപ്പൂരിന്റെ മുറിവുണങ്ങാതെ ആഘോഷമില്ല; ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഒഴിവാക്കി ചാഴികാടന്‍
കോട്ടയം: ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഒഴിവാക്കി കോട്ടയം ലോക്‌സഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍. മണിപ്പൂര്‍ കലാപത്തിന്റെ മുറിവ് ഉണങ്ങാത്ത പശ്ചാത്തലത്തില്‍ എല്ലാ ആഘോഷങ്ങളും ഒഴിവാക്കുകയായിരുന്നു അദ്ദേഹം. നേരത്തെ ക്രിസ്മസ് ദിവസവും ചാഴികാടന്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയിരുന്നു. മണിപ്പൂര്‍ കലാപ നാളുകളില്‍ അവിടം സന്ദര്‍ശിച്ച തോമസ് ചാഴികാടന്‍ അവിടുത്തെ യഥാര്‍ത്ഥ ചിത്രം ലോക്‌സഭയില്‍ അവതരിപ്പിച്ചിരുന്നു. അന്നത്തേതില്‍ നിന്നും കാര്യമായ ഒരു വ്യത്യാസവും ഇന്നും മണിപ്പൂരിലില്ല. പ്രത്യാശയുടെയും പ്രതീക്ഷയുടെയും തിരുന്നാളിലും വിഭജനത്തിന്റെയും ഭിന്നിപ്പിന്റെയും നീക്കങ്ങള്‍ മണിപ്പൂരില്‍ നടപ്പാക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ ആഘോഷങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും തോമസ് ചാഴികാടന്‍ പറയുന്നു. തോമസ് ചാഴികാടന്‍ ഈസ്റ്റര്‍ കുര്‍ബാനയ്ക്ക്‌ശേഷം അഗതിമന്ദിരങ്ങള്‍ സന്ദര്‍ശിച്ചു.
Read More » -
അഗതിമന്ദിരങ്ങളില്‍ ഈസ്റ്റര്‍ ആശംസയുമായെത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍
കോട്ടയം : പ്രത്യാശയുടെയും പ്രതീക്ഷയുടെയും ഈസ്റ്റര്‍ ദിനത്തിലും ജനങ്ങള്‍ക്കിടയില്‍ സജീവമായി കോട്ടയം ലോക്‌സഭ മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍. ഇന്നലെ ( ഞായര്‍ ) രാവിലെ അഞ്ച് മണിക്ക് ഇടവക ദേവാലമായ എസ് എച്ച് മൗണ്ട് സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ ഉയര്‍പ്പ് തിരുന്നാള്‍ കുര്‍ബാനയില്‍ പങ്കെടുത്തു. ഇടവകാംഗങ്ങള്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന സ്ഥാനാര്‍ത്ഥി എല്ലാവരുമായി സൗഹൃദം പങ്കിട്ടു. പിന്നീട് അതിരമ്പുഴ കാരിസ്ഭവനിലെത്തി അന്തേവാസികള്‍ക്ക് ഈസ്റ്റര്‍ ആശംസ നേര്‍ന്നു. ഏറെ നേരം അവര്‍ക്കൊപ്പം ചിലവിട്ട ശേഷമാണ് സ്ഥാനാര്‍ത്ഥി മടങ്ങിയത്. തുടര്‍ന്ന് അതിരമ്പുഴയിലെ സ്‌നേഹാലയം, സമീപ പ്രദേശത്തെ കോണ്‍വെന്റുകള്‍, അഗതി മന്ദിരങ്ങള്‍ എന്നിവയും സന്ദര്‍ശിച്ചു. എല്ലായിടത്തും എത്തി ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന തോമസ് ചാഴികാടനെ മധുരം നല്‍കിയാണ് പലരും വരവേറ്റത്. പിന്നീട് കോട്ടയത്ത് ചില സ്വകാര്യ ചടങ്ങിലും സ്ഥാനാര്‍ത്ഥി പങ്കെടുത്തു. യാത്രാമധ്യേ വഴിയില്‍ കണ്ട ആളുകളോട് കുശലാന്വേഷണം നടത്തിയും സൗഹൃദം പങ്കുവച്ചുമായിരുന്നു സന്ദര്‍ശനം. വൈകിട്ട് എല്‍ ഡി എഫ് പ്രവര്‍ത്തകരോടൊപ്പം…
Read More » -
വൈക്കത്തിന്റെ മനസ്സില്‍ ഇടം പിടിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി; പര്യടനം കൂടുതല്‍ ആവേശത്തിലേക്ക്
കോട്ടയം: ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.കെ. ഫ്രാന്‍സിസ് ജോര്‍ജ് വൈക്കം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഉദയനാപുരം ഖാദി യൂണിറ്റില്‍ എത്തിയ സ്ഥാനാര്‍ഥി തൊഴിലാളികളുമായി സൗഹൃദ സംഭാഷണം നടത്തി.തുടര്‍ന്ന് മോനാട്ടുമനയിലെത്തിയ സ്ഥാനാര്‍ഥിയെ ശബരിമല മുന്‍ മേല്‍ശാന്തി കൃഷ്ണന്‍ നമ്പൂതിരി സ്വീകരിച്ചു. അസീസി അസംപ്ഷന്‍ കോണ്‍വെന്റ്, വല്ലകം സെന്റ് മേരീസ് പള്ളി, കക്കാ വ്യവസായ സഹകരണ സംഘം പള്ളിപ്രത്തുശേരി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. ഉദയനാപുരം കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡണ്ട് ആയിരുന്ന വൈക്കം ദേവരാജന്‍ , മുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാവ് കെ.എം ചാക്കോ കള്ളിച്ചാലില്‍ എന്നിവരെ വീട്ടിലെത്തി സന്ദര്‍ശിച്ചു. ഉച്ചയ്ക്ക് ശേഷം ടി വി പുരം സെന്റ് തെരേസാസ് എഫ് സി കോണ്‍വെന്റ്, നിള ഏജന്‍സിസ് ഗ്ലൗസ് ഫാക്ടറി ,വട്ടപ്പറമ്പില്‍ ഗ്ലൗസ് കമ്പനി ,മേഴ്‌സി ഹോം ചാരിറ്റബിള്‍ ട്രസ്റ്റ് ,ചെമ്മനത്തുകര സെന്റ് ജോര്‍ജ് ആശുപത്രി , കാരുണ്യാലയം,സെന്റ് സെബാസ്റ്റ്യന്‍ പള്ളി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. തുടര്‍ന്ന് കല്ലറ, മുണ്ടാര്‍ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച്…
Read More » -
തോമസ് ചാഴികാടന്റെ പ്രചരണത്തിന് മുഖ്യമന്ത്രിയെത്തും; പങ്കെടുക്കുന്നത് മൂന്നു യോഗങ്ങളില്‍
കോട്ടയം: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ആവേശം പകര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഏപ്രില്‍ അഞ്ചിന് ജില്ലയിലെത്തും. കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ തലയോലപറമ്പ്, പാലാ, കോട്ടയം എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രി പ്രസംഗിക്കുക. അഞ്ചിന് രാവിലെ 10ന് തലയോലപറമ്പിലും മൂന്നിന് പാലായിലും അഞ്ചിന് കോട്ടയത്തും മുഖ്യമന്ത്രി പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ നടക്കും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരന്‍, കേരളാ കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ. മാണി എംപി, എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം വിവിധ യോഗങ്ങളില്‍ പങ്കെടുക്കും.
Read More » -
വൈക്കം സത്യാഗ്രഹം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് പുതിയ മാനം നല്‍കി: വി.ഡി സതീശന്‍
കോട്ടയം: വൈക്കം സത്യാഗ്രഹം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് പുതിയ മാനം നല്‍കിയെന്ന് പ്രതിപക്ഷ നേതാവ് വി .ഡി സതീശന്‍. കെ.പി.സി.സി.യുടെ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ കമ്മിറ്റി നടത്തിയ സത്യാഗ്രഹത്തിന്റെ 100-ാം വാര്‍ഷിക സമ്മേളനം ടി.കെ മാധവന്‍ നഗറില്‍ (വൈക്കം സത്യാഗ്രഹ മെമ്മോറിയല്‍ ഹാള്‍ ) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ സങ്കീര്‍ണമായ രാഷ്ട്രീയ സാഹചര്യത്തില്‍ ആര്‍ക്കും ചിന്തിക്കാന്‍ കൂടി കഴിയാത്ത രാഷ്ട്രീയ നിലപാടുകളാണ് വൈക്കം സത്യാഗ്രഹ സമയത്ത് കൈക്കൊണ്ടത് .വൈക്കത്ത് നിന്നും തലസ്ഥാന നഗരിയായ തിരുവനന്തപുരത്തേക്ക് മന്നത്ത് പദ്മനാഭന്‍ നടത്തിയ സവര്‍ണജാഥ വിപ്ലകരമായ മാറ്റം സൃഷ്ടിച്ചു. ടി.കെ.മാധവന്റെയും കെ.പി.കേശവമേനോന്റെയും നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ നടത്തിയ സത്യാഗ്രഹം ചരിത്രത്തില്‍ നാഴികക്കല്ലായി മാറി. രാജ്യത്തെ സമര ചരിത്രം മാറ്റിയെഴുതിയ വൈക്കം സത്യാഗ്രഹം വിമോചനത്തിനു വേണ്ടി പോരാടുന്ന മനുഷ്യര്‍ക്ക് നല്‍കിയ ആത്മവിശ്വാസം എടുത്തുപറയത്തക്കതാണെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി വൈസ് പ്രസിഡണ്ട് മുന്‍ എംഎല്‍എ വി.പി സജീന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ യുഡിഎഫ് സ്ഥാനാര്‍ഥി…
Read More » -
സൗഹൃദ സന്ദര്‍ശനം മൂന്ന് വട്ടം പൂര്‍ത്തിയാക്കി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍
കോട്ടയം: ലോക്‌സഭാ മണ്ഡലത്തിലെ ഏഴു നിയോജക മണ്ഡലങ്ങളിലും മൂന്നു വട്ടം സൗഹൃദ സന്ദര്‍ശനം പൂര്‍ത്തിയാക്കി എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍. ആറു മാസങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ സൗഹൃദ സന്ദര്‍ശനത്തിലൂടെ പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാനായിരുന്നു തീരുമാനം. ആദ്യ ഘട്ടം മൂന്നു മാസം കൊണ്ടാണ് ഒരു തവണ മണ്ഡലത്തില്‍ സൗഹ്യദങ്ങള്‍ പുതുക്കിയും വോട്ടര്‍മാരുടെ മനസറിഞ്ഞും യാത്ര നടത്തിയത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ അടുത്ത ഘട്ടം പൂര്‍ത്തിയാക്കി. ഇന്നലെ കോട്ടയം മണ്ഡലത്തില്‍ സൗഹൃദ സന്ദര്‍ശനം പൂര്‍ത്തിയായതോടെ മൂന്ന് തവണയാണ് സ്ഥാനാര്‍ത്ഥി ഒരു നിയോജക മണ്ഡലത്തിലെ വ്യക്തിപരമായ സന്ദര്‍ശനം നടത്തിയത്. ഇന്നലെ രാവിലെ കോട്ടയത്ത് പ്രമുഖ വ്യക്തികളെ കണ്ടായിരുന്നു പര്യടനത്തിന് തുടക്കമിട്ടത്. പിന്നീട് ആരാധനാലയങ്ങളും സമുദായ സംഘടന നേതാക്കളെയും കണ്ട് പിന്തുണ തേടി. ഇതിനിടെ ചില സ്വകാര്യ ചടങ്ങുകളിലും സ്ഥാനാര്‍ത്ഥിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഈസ്റ്റര്‍ ദിവസത്തിലും സൗഹ്യദ സന്ദര്‍ശനം തുടരും.
Read More » -
അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പളളിയില്‍ ഓശാന തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് ഫ്രാന്‍സിസ് ജോര്‍ജ്
കോട്ടയം: ലോക്‌സഭാ പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പളളിയില്‍ വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ച ഓശാന തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു. രാവിലെ അഞ്ചേമുക്കാല്‍ മുതല്‍ എട്ടര വരെ പള്ളിയിലെ വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊണ്ടു. കുരുത്തോല വെഞ്ചരിപ്പ് ചടങ്ങുകള്‍ക്ക് ശേഷം അതിരമ്പുഴ ചെറിയ പള്ളിയില്‍ നിന്നും വലിയ പള്ളിയിലേക്ക് കുരുത്തോല പ്രദക്ഷിണത്തില്‍ പങ്കെടുത്തു. ഓശാന ഞായര്‍ ആചരണത്തോടെ വിശുദ്ധ വാരത്തിലേക്ക് പ്രവേശിച്ച വിശ്വാസികള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള സൗഹൃദ സംഭാഷണത്തിനു ശേഷമാണ് സ്ഥാനാര്‍ഥി മടങ്ങിയത്. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് ജോസ് അമ്പലക്കുളം, ജൊറോയി പൊന്നാറ്റില്‍, ജൂബി ഐക്കരക്കുഴി, അഡ്വ.ജയ്‌സണ്‍ ജോസഫ്, മൈക്കിള്‍ ജയിംസ്, പി.സി പൈലോ ,തോമസ് പുതുശ്ശേരി,എന്നിവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.
Read More » -
ബിജെപി- സിപിഎം ഭായി ഭായി ഭരണം നടക്കുന്നു: പി.കെ. ഫിറോസ്
കോട്ടയം: നരേന്ദ്രമോദി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ അഴിമതിയുടെ പേര് പറഞ്ഞ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരിക്കുന്നത് തെരഞ്ഞെടുപ്പ് പരാജയം ഭയപ്പെട്ടാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു. കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ലാവ്ലിന്‍ കേസും, മാസപ്പടി കേസും ബിജെപി മൂടിവച്ച് സിപിഎം ബിജെപി ഭായി ഭായി ഭരണം കേരളത്തില്‍ നടത്തുകയാണെന്നും ഫിറോസ് ആരോപിച്ചു. കോട്ടയം പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടന്ന UDYFപാര്‍മെന്റ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ധേഹം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിച്ച് വിലക്കയറ്റം സൃഷ്ടിക്കുകയാണെന്നും കേരളം വ്യാജ സര്‍ട്ടിഫിക്കറ്റിന്റെയും പിന്‍വാതില്‍ നിയമനങ്ങളുടെയും കേന്ദ്രമായി മാറിയിരിക്കുകയാണ്. ഇതിനെതിരെ യുവാക്കള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രതികരിക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു . യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് ഗൗരി ശങ്കര്‍ അധ്യക്ഷത വഹിച്ചു. കോട്ടയം പാര്‍ല മെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ:കെ.ഫ്രാന്‍സീസ് ജോര്‍ജ്, യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍, കേരള കോണ്‍ഗ്രസ്…
Read More » -
രണ്ടാം ഘട്ട പ്രചാരണത്തിലും എല്‍ഡിഎഫ് ബഹുദൂരം മുന്നില്‍; ഓശാന ഞായര്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത് തോമസ് ചാഴികാടന്‍
കോട്ടയം: രണ്ടാം ഘട്ട പ്രചാരണം അവസാന ഘട്ടത്തിലെത്തി നില്‍ക്കെ എല്‍ഡിഎഫ് ക്യാമ്പ് ആത്മവിശ്വാസത്തില്‍. ഇതിനകം മണ്ഡലത്തില്‍ ഗൃഹസന്ദര്‍ശനങ്ങള്‍ രണ്ടുവട്ടം പൂര്‍ത്തിയാക്കി കഴിഞ്ഞു. സ്ഥാനാര്‍ത്ഥിയുടെ വികസന രേഖയും സര്‍ക്കാരിന്റെ നേട്ടങ്ങളും ഉള്‍പ്പെടെ വീടുകളില്‍ എത്തിച്ചു കഴിഞ്ഞു. വിശുദ്ധ വാരത്തിന് ശേഷമാകും സ്ഥാനാര്‍ത്ഥിയുടെ വാഹന പ്രചരണമടക്കം തുടങ്ങുക. അതിനിടെ സ്ഥാനാര്‍ത്ഥിയുടെ സൗഹൃദ സന്ദര്‍ശനവും തുടരുകയാണ്. ഇന്നലെ (ഞായര്‍) രാവിലെ ഏഴുമണിക്ക് സ്വന്തം ഇടവക ദേവാലത്തിലെ ഓശാന ഞായര്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്തു. വിശ്വാസികള്‍ക്കൊപ്പം കുരുത്തോല പ്രദക്ഷിണത്തിലും കുര്‍ബാനയിലും അദ്ദേഹം പങ്കെടുത്തു. സ്ഥാനാര്‍ത്ഥിക്ക് വിശ്വാസികളും ആശംസ നേര്‍ന്നു. തുടര്‍ന്ന് ഒരു ഡസനിലധികം വിവാഹങ്ങളിലും സ്ഥാനാര്‍ത്ഥി പങ്കെടുത്തു വധുവരന്‍മാര്‍ക്ക് ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് കോട്ടയത്ത് സൗഹൃദ സന്ദര്‍ശനം നടത്തിയ സ്ഥാനാര്‍ത്ഥി വോട്ടര്‍മാരെ നേരില്‍ കണ്ടു. രാത്രി ഇറഞ്ഞാലില്‍ നടന്ന കുടംബയോഗത്തിനും സ്ഥാനാര്‍ത്ഥിയെത്തി. കുടുംബയോഗത്തിനെത്തിയ സ്ഥാനാര്‍ത്ഥിയെ പ്രവര്‍ത്തകര്‍ സ്വീകരിച്ചു. ചെറിയ വാക്കുകളില്‍ വികസനം പറഞ്ഞ് തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച് സ്ഥാനാര്‍ത്ഥിയുടെ ചെറു പ്രസംഗം. പിന്നാലെ നല്‍കിയ ലഘുഭക്ഷണം എല്ലാവര്‍ക്കും ഒപ്പമിരുന്ന്…
Read More » -
പനച്ചിക്കാട് എസ്‌സി/എസ്ടി ബാങ്ക് തട്ടിപ്പ്: യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ ജാലയും നൈറ്റ് മാര്‍ച്ചും നടത്തി
കോട്ടയം: പനച്ചിക്കാട് എസ്‌സി/എസ്ടി സഹകരണ ബാങ്കില്‍ നടന്ന തട്ടിപ്പില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ.ഫ്രാന്‍സിസ് ജോര്‍ജ്. നിക്ഷേപകരുടെ പണം തിരികെ എത്രയും പെട്ടെന്ന് നല്‍കാനുള്ള ക്രമീകരണം സര്‍ക്കാര്‍ സ്വീകരിക്കണം പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ക്കൊപ്പം ഏതറ്റം വരെയും പോരാട്ടത്തിനിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. പനച്ചിക്കാട് എസ് സി – എസ് ടി ബാങ്കില്‍ സി പി എം ഭരണസമതിയുടെ നേതൃതത്തില്‍ നടന്ന തട്ടിപ്പ് നടത്തിയ പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യൂത്ത്‌കോണ്‍ഗ്രസ്സ് കോട്ടയം നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ജ്വാലയും നൈറ്റ് മാര്‍ച്ചിലും പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 40 വര്‍ഷമായി സിപിഎം നേതൃത്വം നല്‍കുന്ന ഭരണസമതിയാണ് ഈ ബാങ്കിന്റ ഭരണം നടത്തുന്നത്. നിക്ഷേപകര്‍ പണം പിന്‍വലിക്കാന്‍ എത്തിയ സാഹചര്യത്തില്‍ പണം നല്‍കാതെ വന്നപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. 300 ലക്ഷം രൂപയാണ് ഈ ബാങ്കില്‍ നിന്ന് നഷ്ടമായിരിക്കുന്നത്. പ്രതിഷേധ ജ്വാലയും നൈറ്റ് മാര്‍ച്ചും പുതുപ്പള്ളി എംഎല്‍എ…
Read More »