LocalNEWS

ചാഴികാടന്‍ ഏറ്റുമാനൂരില്‍ പര്യടനം തുടങ്ങി; കുമരകം മേഖലയില്‍ ഹൃദ്യമായ വരവേല്‍പ്പ്

കോട്ടയം : എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന് ഏറ്റുമാനൂര്‍ മേഖലയില്‍ ഉജ്ജ്വല വരവേല്‍പ്പ്. ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തിലെ ആദ്യഘട്ടപര്യടനം സമ്മാനിച്ച ആവേശം ചെറുതായിരുന്നില്ല. നാടിന് ലഭിച്ച നേട്ടങ്ങളുടെ പേരില്‍ സ്ഥാനാര്‍ത്ഥിയെ കാത്തിരുന്ന് നന്ദിചൊല്ലുകയായിരുന്നു പലയിടങ്ങളും ജനങ്ങള്‍.

കൈപ്പുഴമുട്ടില്‍ മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്ത പര്യടനം ഓരോ സ്ഥലങ്ങളിലും ആയിരങ്ങളാണ് വരവേറ്റത്.
കണിക്കൊന്നപ്പൂക്കളും ഫലവര്‍ഗ്ഗങ്ങളും നല്‍കി സ്ഥാനാര്‍ത്ഥിയെ വരവേല്‍ക്കുന്ന പതിവ് കാഴ്ചകളേറെയായിരുന്നു.

Signature-ad

കുമരകം പഞ്ചായത്തിലെ രണ്ട് പട്ടികജാതി കോളനികളില്‍ വൈദ്യുതി വിളക്കുകള്‍ സ്ഥാപിച്ച് വെളിച്ചം എത്തിക്കാന്‍ 10 ലക്ഷം രൂപ അനുവദിച്ച തോമസ് ചാഴികാടന്‍ എംപിക്ക് നാട്ടുകാര്‍ വക പച്ചക്കപ്പ സമ്മാനിച്ച് സ്വീകരിച്ചത് ഏറെ ഹൃദ്യമായി.
പുരയിടത്തിലെ ഏറ്റവും വിളവുള്ള ഒരു ചുവട് കപ്പ പറിച്ച് മണ്ണ് കഴുകി തണ്ടോടുകൂടി കൊണ്ടുവന്നാണ് സ്ഥാനാര്‍ത്ഥിക്ക് സമ്മാനിച്ചത്. ഏറ്റുമാനൂരിലെ രണ്ടാംഘട്ട പര്യടനം 17ന് നടക്കും.

 

Back to top button
error: