തൃശൂര്‍: എല്‍.ഡി.എഫ് ആലത്തൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി കെ.രാധാകൃഷ്ണന്റെ കുന്നംകുളം നിയോജക മണ്ഡലത്തിലെ കടങ്ങോട് പഞ്ചായത്തില്‍ വാഹന പ്രചാരണ ജാഥയുടെ രണ്ടാഘട്ടം പൂര്‍ത്തിയായി. രണ്ടാഘട്ടത്തില്‍ പഞ്ചായത്തിലെ എട്ട് ബൂത്തുകളിലാണ് പ്രചരണ ജാഥയെത്തിയത്. ഇയ്യാല്‍ അമ്പലം സെന്ററില്‍ നിന്ന് ആരംഭിച്ച ചിറ്റിലങ്ങാട്, കിടങ്ങൂര്‍, ചിറമനേങ്ങാട്, കുറിഞ്ഞുര്‍ഞാല്‍, അരിക്കാട്ടുകുണ്ട് കോളനി, കുഴുപ്പോത്ത് കോളനി തുടങ്ങിയ കേന്ദ്രങ്ങളില്‍ സന്ദര്‍ശിച്ച് മണ്ടംപറമ്പ് കോളനിയില്‍ സമാപിച്ചു.
കടുത്ത ചൂടിനെയും അവഗണിച്ച് വലിയ ജനക്കൂട്ടമാണ് ഓരോ സ്വീകരണ കേന്ദ്രത്തിലും സ്ഥാനാര്‍ത്ഥിയെ കാണാനായി തടിച്ചു കൂടിയത്. സ്ഥാനാര്‍ത്ഥിയോടൊപ്പം സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം എ.സി മെയ്തീന്‍ എം.എല്‍.എ, സി.പി.ഐ.എം ഏരിയാ സെക്രട്ടറിമാരായ എം.എന്‍ സത്യന്‍, കെ.ഡി ബാഹുലേയന്‍ മാസ്റ്റര്‍ , എല്‍.ഡി.എഫ് നേതാക്കളായ എം. ബാലാജി, കെ.ടി ഷാജന്‍, ഇ.എ ദിനമണി, ടി.കെ വാസു, കെ.ബി ജയന്‍, ഓ.കെ ശരി, എസ് ബസന്തലാല്‍, കെ.എം അഷറഫ്, പി.എസ് പ്രസാദ്, അഡ്വ കെ.എം നൗഷാദ്, ഫ്രാന്‍സിസ് കൊള്ളന്നൂര്‍, യു.വി ഗിരീഷ്, ടി.പി ജോസഫ്, പത്മിനി ടീച്ചര്‍, ജില്ലാ പഞ്ചായത്ത് അംഗം ജലീല്‍ ആദൂര്‍, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ മണി എന്നിവരും ഉണ്ടായിരുന്നു.