Local

  • കൊടൈക്കനാലില്‍ നഷ്ടപ്പെട്ട ഫോണ്‍ ചങ്ങനാശേരിയില്‍ കണ്ടെത്തി

    പത്തനംതിട്ട: കൊടൈക്കനാലില്‍ വിനോദയാത്ര പോയ തിരുവനന്തപുരം സ്വദേശി വിമലിന്റെ മോഷണം പോയ മൊബൈല്‍ ഫോണ്‍ അരമണിക്കൂറിനുള്ളില്‍ കണ്ടെത്തി തിരുവല്ല പൊലീസ്. ‘ഫൈന്‍ഡ് മൈ ഡിവൈസ്’ സംവിധാനമുപയോഗിച്ച് പരിശോധിച്ചപ്പോള്‍ ഫോണ്‍ തിരുവല്ലയ്ക്കു സമീപമുണ്ടെന്നു മനസ്സിലായി. ഇന്നലെ രാവിലെ 7ന് യുവാവ് തിരുവല്ല പൊലീസില്‍ വിവരമറിയിച്ചു. ലൊക്കേഷനുമായി എഎസ്‌ഐ എസ്.എല്‍.ബിനുകുമാര്‍, സിപിഒ സി.ജിജോ എന്നിവരാണു ഫോണ്‍ കണ്ടെത്താനിറങ്ങിയത്. ചങ്ങനാശേരി പെരുന്നയിലെ ഒരു ലോഡ്ജാണു ലൊക്കേഷന്‍ കാണിച്ചിരുന്നത്. ലോഡ്ജിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ 2 പേര്‍ കൊടൈക്കനാലില്‍ പോയിരുന്നു എന്നറിഞ്ഞു. മുറി പരിശോധിച്ചപ്പോള്‍ ഒരു ബാഗില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തി. എന്നാല്‍ ബാഗിന്റെ ഉടമ സ്ഥലത്തുണ്ടായിരുന്നില്ല. ഇയാളെ ഫോണില്‍ ബന്ധപ്പെടാനും കഴിഞ്ഞില്ല. കൊടൈക്കനാലില്‍ ഇയാള്‍ക്കൊപ്പം പോയ വ്യക്തിക്കും ഫോണിന്റെ കാര്യം അറിയില്ലായിരുന്നു.

    Read More »
  • മുട്ടയിടുമെന്ന വ്യാജേന പൂവന്‍ കോഴികളെ വിറ്റു, മലയാളികളെ പറ്റിക്കുന്നത് തമിഴ്നാട് സംഘം

    ആലപ്പുഴ : മുട്ടക്കോഴിയെ വളര്‍ത്തി ദിവസവരുമാനം കണ്ടെത്തുന്ന വീട്ടമ്മമാരെ കബളിപ്പിച്ച് തമിഴ്നാട്ടില്‍ നിന്ന് വളര്‍ത്തുകോഴിയെ എത്തിക്കുന്നവര്‍. മുട്ടക്കോഴി കുഞ്ഞുങ്ങളെന്ന പേരില്‍ തമിഴ്‌നാട്ടില്‍ നിന്നെത്തുന്നതില്‍ കൂടുതലും പൂവന്‍ കോഴിക്കുഞ്ഞുങ്ങളാകും. ഗുണനിലവാരമുള്ള മുട്ടക്കോഴികളെ കേരള സ്റ്റേറ്റ് പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ നല്‍കു്നുണ്ടെങ്കിലും റോഡരികിലെ വില്പനക്കാരില്‍ നിന്ന് കോഴിക്കുഞ്ഞുങ്ങളെ വാങ്ങുന്നവരാണ് കബളിപ്പിക്കപ്പെടുന്നത്. വളര്‍ച്ചയെത്തുമ്പോള്‍ തമിഴ്നാട് കോഴികളില്‍ 80 ശതമാനവും പൂവനായിരിക്കും. ഇതോടെ ഇറച്ചിക്കായി വില്‍ക്കേണ്ടി വരും. ഗ്രാമങ്ങളിലെ വീട്ടമ്മമാര്‍ നല്ല വരുമാനം പ്രതീക്ഷിച്ചാണ് മുട്ടക്കോഴികളെ വളര്‍ത്തുന്നത്. ശരിയായി പരിപാലിച്ചാല്‍ കുറഞ്ഞ ചെലവില്‍ മികച്ച വരുമാനം നേടാം. ഇതിനായി നല്ല കോഴിക്കുഞ്ഞുങ്ങളെ തിരഞ്ഞെടുക്കണമെന്ന് മാത്രം. ഗ്രാമശ്രീ, ഗ്രാമപ്രിയ, ഗ്രാമലക്ഷ്മി, വി.വി ത്രീ എന്നീ ഇനത്തിലുള്ള കോഴിക്കുഞ്ഞുങ്ങളെ തിരഞ്ഞെടുത്താല്‍ കൂടുതല്‍ മുട്ട ലഭിക്കും. കെണിയില്‍ വീഴുന്നത് വിലക്കുറവില്‍ പൗള്‍ട്രി വികസന കോര്‍പ്പറേഷന്റെ കോഴിക്കുഞ്ഞുങ്ങള്‍ക്ക് അത്യുത്പാദന – രോഗപ്രതിരോധ ശേഷി കൂടുതലാണ് മൃഗസംരക്ഷണ വകുപ്പ് വഴിയാണ് ഇവയുടെ വിതരണം. 50 ദിവസം പ്രായമായ കുഞ്ഞിന് 170 രൂപയാണ് വില വകുപ്പ്…

    Read More »
  • പാമ്പ് കടിയേറ്റ യുവതിക്കു രക്ഷകരായി പ്രതിയുമായി പോയ പൊലീസ് വാഹനം

    പാലാ: പാമ്പ് കടിയേറ്റ യുവതിക്ക് പ്രതിയുമായി പോയ പൊലീസ് വാഹനം രക്ഷകരായി. യുവതിയെ പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ എത്തിച്ചു ജീവന്‍ രക്ഷിച്ച ചങ്ങനാശേരി പോലീസിന്റെ നന്മയ്ക്ക് ബിഗ് സല്യൂട്ട് ! ബുധനാഴ്ച രാത്രി 10.30യോടെയാണ് സംഭവം. കാനം കാപ്പുകാട് സ്വദേശി പ്രദീപിന്റെ ഭാര്യ രേഷ്മയെയാണ് (28) വീടിന്റെ മുറ്റത്ത് വച്ച് പാമ്പ് കടിച്ചത്. പ്രദീപിന് ഒപ്പം മുറ്റത്ത് കൂടി നടക്കുന്നതിനിടെയാണ് സംഭവം. ആശുപത്രിയില്‍ എത്തിക്കുന്നതിനായി ആംബുലന്‍സ് വിളിച്ച ശേഷം പ്രദീപ് രേഷ്മയെ എടുത്ത് റോഡിലേക്ക് ഓടി. ആംബുലന്‍സിനായി വഴിയില്‍ കാത്ത് നില്‍ക്കുന്നതിനിടെയാണ് വജ്രാഭരണ മോഷണക്കേസിലെ പ്രതിയെ പൊന്‍കുന്നം സബ് ജയിലില്‍ പ്രവേശിപ്പിക്കുന്നതിനായി ചങ്ങനാശേരി പൊലീസിന്റെ വാഹനം ഇതുവഴിയെത്തത്. വഴിയിലെ ആള്‍ക്കൂട്ടം കണ്ട് ചങ്ങനാശേരി എസ്.ഐ: ടി.എം.ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹനം നിര്‍ത്തി. പാമ്പ് കടിയേറ്റ വിവരം അറിഞ്ഞ ഉടന്‍ വിലങ്ങണിഞ്ഞിരുന്ന പ്രതിയെ പിന്‍സീറ്റിലേക്ക് മാറ്റി ഇരുത്തിയ ശേഷം ഇവര്‍ രേഷ്മയെയും പ്രദീപിനെയും പൊലീസ് വാഹനത്തില്‍ കയറ്റി ആശുപത്രിയിലേക്ക് കുതിച്ചു.…

    Read More »
  • 10,000 രൂപയ്ക്ക് അമ്മ പിഞ്ചുകുഞ്ഞിനെ വിറ്റു; കൈമാറിയത് സീരിയല്‍ നടിക്കും ഭര്‍ത്താവിനും

    വയനാട്: രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ മാതാവ് 10,000 രൂപയ്ക്ക് തിരുവനന്തപുരം സ്വദേശികള്‍ക്കു വിറ്റു. വില്‍പ്പനയ്ക്ക് ഇടനിലക്കാരിയായി പ്രവര്‍ത്തിച്ച ആശാവര്‍ക്കര്‍, കുട്ടിയുടെ മാതാവ്, അവരുടെ മാതാവ്, കുഞ്ഞിനെ സ്വീകരിച്ച തിരുവനന്തപുരം സ്വദേശികളായ ദമ്പതിമാര്‍ എന്നിവര്‍ക്കെതിരേ വൈത്തിരി പോലീസ് കേസെടുത്തു. വയനാട്ടില്‍നിന്ന് ഓഗസ്റ്റ് 11-നാണ് കുട്ടിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. ആശാവര്‍ക്കറെ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. വൈത്തിരി പോലീസ് മാതാവിനെയും കുഞ്ഞിനെയും ഞായറാഴ്ച വയനാട്ടിലെത്തിച്ചു. കുട്ടി സി.ഡബ്‌ള്യു.സി.യുടെ സംരക്ഷണയിലാണ്. പൊഴുതന പഞ്ചായത്തിലെ പിണങ്ങോട് ഊരംകുന്നില്‍ താമസിക്കുന്ന യുവതിയുടെ രണ്ടുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് വിറ്റത്. ഒരാഴ്ചയായി കുഞ്ഞിനെ കാണാനില്ലെന്ന് സൂചന ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് 18-ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് (സി.ഡബ്‌ള്യു.സി.)ക്ക് റിപ്പോര്‍ട്ട് നല്‍കി. സി.ഡബ്‌ള്യു.സി. ചെയര്‍മാന്റെ പരാതിയിലാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. തുടര്‍ന്ന് കുട്ടിയെയും മാതാവിനെയും തിരുവനന്തപുരത്തു നിന്ന് കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ സീരിയല്‍ നടി മായ സുകു, ഭര്‍ത്താവ് സുകു എന്നിവര്‍ക്കാണ് കുഞ്ഞിനെ കൈമാറിയത്. ദമ്പതിമാരോട് വൈത്തിരി പോലീസ്…

    Read More »
  • പേടിയുണ്ട്… എഴുതിനോക്കാം…, ഇന്ദ്രന്‍സിന് ഇന്ന് 7-ാം ക്‌ളാസ് പരീക്ഷ !

    തിരുവനന്തപുരം: പ്രിയനടന്‍ ഇന്ദ്രന്‍സിന് ഇന്ന് അട്ടക്കുളങ്ങര സ്‌കൂളില്‍ ഏഴാം ക്‌ളാസ് പരീക്ഷ. ഭപേടിയുണ്ട്, എഴുതിനോക്കാം… ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയില്‍ ഞാനെന്തു ചെയ്യാനാ… ചെറിയ ഇടവേളയേ പഠിക്കാന്‍ കിട്ടിയുള്ളൂ. ആ സമയത്ത് വീട്ടുകാരാണ് പഠിപ്പിച്ചത്. മെഡിക്കല്‍ കോളേജ് ഹൈസ്‌കൂളിലായിരുന്നു തുല്യതാ ക്‌ളാസ്. ഒപ്പമുള്ളവരെല്ലാം എല്ലാ ആഴ്ചയിലും ക്‌ളാസിന് പോകുമായിരുന്നു’ – ഇന്ദ്രന്‍സ് കേരളകൗമുദിയോട് പറഞ്ഞു. നാലാം ക്‌ളാസില്‍ പഠനം ഉപേക്ഷിക്കേണ്ടിവന്നു. ജീവിതമാര്‍ഗം തേടി തയ്യല്‍കടയില്‍ അഭയം പ്രാപിക്കുകയായിരുന്നു. അപ്രതീക്ഷിത തിരിവുകള്‍ നിറഞ്ഞ ജീവിതം ചെന്നുനിന്നത് സിനിമയിലും. അഭിനയത്തിന്റെ വെള്ളിവെളിച്ചത്തിലായെങ്കിലും മുറിഞ്ഞുപോയ പഠനകാലം എന്നും ഒരു നൊമ്പരമായിരുന്നു. അതാണ് അറുപത്തിയെട്ടാം വയസില്‍ ഏഴാം ക്‌ളാസ് തുല്യതാ പരീക്ഷയ്ക്ക് പ്രേരിപ്പിച്ചത്. രാവിലെയും ഉച്ചയ്ക്കുമായി രണ്ടുദിവസം പരീക്ഷയുണ്ട്. രാവിലെ 9.30ന് ആരംഭിച്ച് വൈകിട്ട് നാലരയ്ക്ക് അവസാനിക്കും. മലയാളം, ഇംഗ്‌ളീഷ്, ഹിന്ദി എന്നിവയാണ് ഇന്നത്തെ പരീക്ഷകള്‍. നാളെ സാമൂഹ്യശാസ്ത്രവുംഅടിസ്ഥാനശാസ്ത്രവും ഗണിതവുമാണ്. ഫലം രണ്ടാഴ്ചയ്ക്കുള്ളില്‍ വരും. ഏഴാം ക്‌ളാസ് ജയിച്ചുകഴിഞ്ഞാല്‍ പത്താംതരം തുല്യതാ ക്‌ളാസിലേക്കാണ്. പത്താംതരത്തിലെത്തുമ്പോള്‍ കാത്തിരിക്കുന്നത് സാക്ഷരതാ മിഷന്‍ ബ്രാന്‍ഡ്…

    Read More »
  • കാസർകോട് സ്കൂട്ടർ നിയന്ത്രണം വിട്ട് കുഴിയിൽ വീണ് 19 കാരൻ മരിച്ചു

         സ്കൂട്ടർ നിയന്ത്രണം വിട്ട് കുഴിയിൽ വീണ് പരിക്കേറ്റ 19 കാരൻ ആശുപത്രിയിൽ മരിച്ചു. കാസർകോട് ദേളി ജംഗ്ഷൻ അരമങ്ങാനം റോഡിലെ അബ്ദുൽ റസാഖിന്റെ മകൻ അഹമ്മദ് റംസാൻ (19) ആണ് മരിച്ചത്. കോളിയടുക്കം റോഡിൽ ഇന്ന് (തിങ്കൾ) രാവിലെയായിരുന്നു അപകടം. കോഴി വണ്ടിയുടെ ഡ്രൈവറാണ് യുവാവ്. രാത്രി ജോലി കഴിഞ്ഞ്  വീട്ടിലേക്ക് മടങ്ങുന്ന വഴി സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. പ്രഭാതനടത്തത്തിന് ഇറങ്ങിയ  ഒരാൾ സംഭവം കണ്ട്, പ്രദേശവാസികളായ ചിലരെക്കൂടെ കൂട്ടി, ഉടൻ കാസർകോട് കെയർവെൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും, വൈകീട്ട് 4:30 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. യുവാവ് സഞ്ചരിച്ച സ്കൂട്ടർ കുഴിയിൽ വീണ് കിടക്കുകയായിരുന്നു. മേൽപറമ്പ് പൊലീസ് ഇൻസ്പെക്ടർ സന്തോഷും സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

    Read More »
  • കാര്യം നിസ്സാരം: മൊബൈൽ ഫോൺ തോട്ടിൽ പോയി,  കത്തെഴുതി വച്ച് ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്തു

        ആലപ്പുഴ നഗരസഭ കരളകം വാർഡ് തത്തംപള്ളി മുട്ടുങ്കൽ തങ്കച്ചന്റെ മകൻ തോമസ് മൈക്കിളിനെ (26) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഓട്ടോറിക്ഷ ഡ്രൈവറായ തോമസിനെ കഴിഞ്ഞ ദിവസം പുലർച്ചയോടെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. മൊബൈൽ ഫോൺ തോട്ടിൽ പോയതിന്റെ വിഷമത്തിലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് എഴുതിയ തോമസിൻ്റെ ആത്മഹത്യാ കുറിപ്പ് പൊലീസ് വീട്ടിൽ നിന്നും കണ്ടെടുത്തു. നോർത്ത് പൊലീസ് മേൽനടപടികൾ സ്വീകരിച്ച് പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം തത്തംപള്ളി സെന്റ് മൈക്കിൾസ് പള്ളിയിൽ സംസ്‌കരിച്ചു.

    Read More »
  • സാമ്പത്തിക സഹായം ചോദിച്ചെത്തി: പോസ്റ്റ് ഓഫീസ് ആര്‍ഡി ഏജന്റിന്റെ ഒന്നരലക്ഷം രൂപ മോഷ്ടിച്ച യുവതി അറസ്റ്റില്‍

       പന്തളം: സാമ്പത്തിക സഹായം ചോദിച്ചെത്തി വീട്ടില്‍ നിന്നും ഒന്നരലക്ഷം രൂപ കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍. തിരുവനന്തപുരം നെടുമങ്ങാട് പെരുമല പാറ വിളാകത്ത് പുത്തന്‍ വീട്ടില്‍ ബിന്ദു (36) വാണ് അറസ്റ്റിലായത്. ഒന്നരമാസം മുമ്പ് മാന്തുകയിലെവീട്ടില്‍ നിന്നാണ് പ്രതി പണം മോഷ്ടിച്ച് കടന്നത്. കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് നൂറനാട് പാറ്റൂര്‍ തടത്തില്‍ പറമ്പില്‍ വീട്ടില്‍ നിന്നും ബിന്ദുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം മോഷ്ടാവിനായുള്ള തെരച്ചില്‍ അന്വേഷണസംഘം ഊര്‍ജ്ജിതമാക്കിയിരുന്നു. മക്കളുമായി യുവതി മാന്തുകയിലെയും പരിസരങ്ങളിലെയും വീടുകളിലെത്തി മകളുടെ പഠനാവശ്യത്തിനും ഭര്‍ത്താവിന്റെ ചികിത്സയ്ക്കും എന്നും മറ്റും പറഞ്ഞു സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. അങ്ങനെയാണ് പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡിപ്പോസിറ്റ് ഏജന്റായി ജോലി നോക്കുന്ന വീട്ടമ്മയെയും സമീപിച്ചത്. കളക്ഷന്‍ തുകയായ ഒരു ലക്ഷം രൂപയടങ്ങിയ ബാഗ് വീടിന്റെ സിറ്റൗട്ടില്‍ വച്ചിട്ട് ഇവര്‍ വീട്ടിനുള്ളില്‍ കയറിയ തക്കം നോക്കി യുവതി ബാഗ് മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. പല സ്ഥലങ്ങളില്‍ മാറിമാറി വാടകയ്ക്ക് താമസിച്ചുവന്ന…

    Read More »
  • കേരളാ പോലീസ് അസോ. കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം

    തളിപ്പറമ്പ്: കേരളാ പോലീസ് അസോസിയേഷന്‍ രണ്ടാമത് കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം തളിപ്പറമ്പ് ഡ്രീം പാലസ് ഓഡിറ്റോറിയത്തില്‍ നടന്നു. ഐ.ജി.കെ.സേതുരാമന്‍ ഐപിഎസ് ഉദ്ഘാടനം ചെയ്തു. കെ.പി.എ ജില്ലാ പ്രസിഡന്റ് ടി.വി.ജയേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐ പി എസ് മുഖ്യാതിഥിയായി ഇരിട്ടി എ.എസ്.പി യോഗേഷ് മന്ദയ്യ ഐപിഎസ്, കണ്ണൂര്‍ റൂറല്‍ അഡി: എസ്.പി എം.പി.വിനോദ്, കെ.പി.എ സംസ്ഥാന പ്രസിഡന്റ് എസ്.ആര്‍. ഷിനോദാസ്, കെ.പി.ഒ.എ സംസ്ഥാന ജോ.സെക്രട്ടെറി രമേശന്‍ വെള്ളോറ, സംസ്ഥാന നിര്‍വ്വാഹകസമിതി അംഗം രാജേഷ് കടമ്പേരി,കെ.പി.അനീഷ്, ടി.പ്രജീഷ് എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു ഡിവൈ.എസ്.പിമാരായ കെ.വിനോദ്കുമാര്‍, എം.കെ.കീര്‍ത്തിബാബു, ധനഞ്ജയബാബു, എ.വി.ജോണ്‍, കെപിഒഎ-കെപിഎ നേതാക്കളായ കെ.രാജേഷ്, കെ.പ്രവീണ, എന്‍.വി.രമേശന്‍, വി.സിനീഷ്, എം.വി.അനിരുദ്ധ്, എം.ഗോവിന്ദന്‍ എന്നിവര്‍ പങ്കെടുത്തു ജില്ല ജോയിന്റ് സെക്രട്ടറി കെ.പി.സനത്ത് അനുശോചനപ്രമേയം അവതരിപ്പിച്ചു. കെ.പി.എ സംസ്ഥാന സെക്രട്ടെറി ഇ.വി.പ്രദീപന്‍ സംഘടനാ റിപ്പോര്‍ട്ടും കെ.പി.എ കണ്ണൂര്‍ റൂറല്‍ സെക്രട്ടറി കെ.പ്രിയേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ട്രഷറര്‍ വി.വി.വിജേഷ്…

    Read More »
  • കേരളാ പോലീസ് അസോ. ജില്ലാ സമ്മേളനം; ഷട്ടില്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

    കണ്ണൂര്‍: കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ രണ്ടാം ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി ഷട്ടില്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. 2024 ജൂലൈ 19 വെള്ളിയാഴ്ച തളിപ്പറമ്പ് ഡ്രീo പാലസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ രണ്ടാം ജില്ല സമ്മേളനത്തിന്റെ ഭാഗമായി ഷട്ടില്‍ ടൂര്‍ണ്ണമെന്‍ന്റ് സംഘടിപ്പിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ശോഭന്‍ ബാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങ് തളിപ്പറമ്പ് എസ് ഐ ദിനേശന്‍ കോതേരി ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയില്‍ KPOA കണ്ണൂര്‍ റൂറല്‍ ജില്ലാ പ്രസിഡണ്ട് രമേശന്‍, KPA കണ്ണൂര്‍ റൂറല്‍ ജില്ലാ സെക്രട്ടറി പ്രിയേഷ്. കെ, ജില്ല പ്രസിഡന്റ് ജയേഷ്, പ്രിയേഷ് കെ പി സി എന്നിവര്‍ സംസാരിച്ചു. ഷിബു സ്വാഗതം പറഞ്ഞു. ഷട്ടില്‍ ടൂര്‍ണമെന്റില്‍ വിന്നേര്‍സ് ആയി ബൈജു & ആന്റോ (ഉളിക്കല്‍ പോലീസ് സ്റ്റേഷന്‍) ടീമും റണ്ണേര്‍സ് ആയി സിജു ജോണി (മുഴക്കുന്ന് പോലീസ് സ്റ്റേഷന്‍) & രാജേഷ് (പേരാവൂര്‍ പോലീസ് സ്റ്റേഷന്‍)…

    Read More »
Back to top button
error: