LocalNEWS

മത്സ്യത്തൊഴിലാളികള്‍ സമാഹരിച്ച വയനാട് ദുരിതാശ്വാസനിധിയിലേക്കുള്ള തുക കൈമാറി

തൃശൂര്‍: മത്സ്യത്തൊഴിലാളികള്‍ സമാഹരിച്ച വയനാട് ദുരിതാശ്വാസനിധിയിലേക്കുള്ള തുക കൈമാറി. കേന്ദ്ര ഗവണ്‍മെന്റ് കേരളത്തോടുള്ള അവഗണന നേരിടുന്ന ഈ ഘട്ടത്തില്‍ ഹൈക്കോടതി പോലും കേന്ദ്രത്തോട് വയനാട് ദുരിതാശ്വാസ സഹായത്തിന്റെ നിലപാട് വ്യക്തമാക്കണം എന്ന് പറയുന്ന ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ തങ്ങളുടെ നിത്യ ചിലവുകള്‍ പോലും മാറ്റി വെച്ച് സംഹരിച്ച ഈ തുകയുടെ മാറ്റ് കൂടുന്നു എന്ന് ഏ.സി മൊയ്തീന്‍ കേരള സര്‍ക്കാരിനു വേണ്ടി നന്ദി പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

കടങ്ങോട് പഞ്ചായത്ത് മത്സ്യവിതരണ അനുബന്ധ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) വയനാടിനു വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമാഹരിച്ച് ഒരു ലക്ഷത്തി അറുപതിനായിരത്തി എഴുനൂറ് രൂപ കുന്നംകുളം എം.എല്‍.എ ഏ.സി മൊയ്തീന് കൈമാറി. കടങ്ങോട് പഞ്ചായത്ത് സി.ഐ.ടി.യു കോഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ് കൊള്ളന്നൂര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മത്സ്യ വിതരണ അനുബന്ധ തൊഴിലാളി യൂണിയന്‍ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി കെ.എം അലി, ജില്ലാ ട്രഷറര്‍ കെ.എ അസീസ്, യൂണിയന്‍ കുന്നംകുളം ഏരിയ സെക്രട്ടറി എം.കെ ലക്ഷ്മണന്‍, സി.ഐ.ടി.യു വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗം പി.എസ് പ്രസാദ്, കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് അംഗം ജലീല്‍ ആദൂര്‍, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ മണി തുടങ്ങിയവര്‍ സംസാരിച്ചു. ഷക്കീര്‍ വെള്ളത്തേരി സ്വാഗതവും ശ്രീനിഷ് നന്ദിയും പറഞ്ഞു.

Signature-ad

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: