Local

  • ധനകാര്യമന്ത്രിയുടെ ചികിത്സാ ചെലവ്:അപേക്ഷ നൽകിയത് എം.എൽ.എ എന്ന നിലയിൽ അനുവദിക്കപ്പെട്ട ആനുകൂല്യത്തിനായി

    ധനകാര്യമന്ത്രിയുടെ ചികിത്സയ്ക്കായി ചെലവഴിച്ച തുക സർക്കാർ അനുവദിച്ചതുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദം ഉണ്ടാക്കാനാണ് ചില കേന്ദ്രങ്ങളിൽ നിന്ന് ശ്രമിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാർഡിയോളജി വിഭാഗത്തിൽ ഒരാഴ്ചയിലേറെ കാലം അദ്ദേഹം ചികിത്സ തേടിയിരുന്നു. ഇതിന്റെ ചികിത്സാ ചെലവുകൾ മുഴുവൻ ആശുപത്രിയിൽ ഒടുക്കിയശേഷം അത് റീ ഇംബേഴ്സ് ചെയ്യുന്നതിനായി സർക്കാരിന് അപേക്ഷ നൽകിയിരുന്നു. എം.എൽ.എ എന്ന നിലയിൽ അനുവദിക്കപ്പെട്ട ആനുകൂല്യത്തിനാണ് അപേക്ഷ നൽകിയത്. എല്ലാ എം.എൽ.എ മാർക്കും അവരുടെ ചികിത്സാ ചെലവുകൾ പരിധിയില്ലാതെ റീ ഇംബേഴ്സ് ചെയ്യുന്നതിന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. മുൻ എം.എൽ.എ മാർക്കും ഇതേപടി തന്നെ ചികിത്സാ ആനുകൂല്യം നിലനിർത്തിയിട്ടുണ്ട്. ഇത് ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ എം.എൽ.എമാരും മുൻ എം.എൽ.എമാരും ഉപയോഗിക്കുന്ന ഒരാനുകൂല്യമാണ്. ഇതനുസരിച്ചാണ് ധനകാര്യ മന്ത്രി തന്റെ ചികിത്സാ ചെലവ് റീഇംബേഴ്സ് ചെയ്യാൻ അപേക്ഷ നൽകിയത്. മുമ്പ് പ്രതിപക്ഷത്തെ ഒരു എം.എൽ.എ 98 ലക്ഷം രൂപവരെ ചികിത്സാ ചെലവായി റീഇംബേഴ്സ് ചെയ്ത ചരിത്രവുമുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജ്…

    Read More »
  • തീക്കോയി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ളാറ്റിനം ജൂബിലി നിറവില്‍

    തീക്കോയി(പാലാ): അനേകായിരങ്ങള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്ന് നല്‍കിയ തീക്കോയി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ളാറ്റിനം ജൂബിലി നിറവില്‍. ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ജൂലൈ 9-ന് ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. രാവിലെ പത്തിന് തീക്കോയി സെന്റ് മേരീസ് പാരീഷ്ഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ സ്‌കൂളിന്റെ മെറിറ്റ് ദിനാഘോഷം സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ മാനേജര്‍ റവ.ഡോ.തോമസ് മേനാച്ചേരി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പാലാ രൂപതാ വികാരി ജനറാള്‍ മോണ്‍.ഡോ.ജോസഫ് മലേപ്പറമ്പില്‍ മുഖ്യപ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി.ജെയിംസ് സ്‌കൂളിലെ പൂര്‍വ്വ അധ്യാപക, അനധ്യാപകരെ ആദരിക്കും. ജില്ലാ പഞ്ചായത്തംഗം ഷോണ്‍ ജോര്‍ജ് പ്ലാറ്റിനം ജൂബിലി ലോഗോ പ്രകാശനം ചെയ്യും. പഞ്ചായത്ത് മെമ്പര്‍ അമ്മിണി തോമസ്, ഫാ.ജോസഫ് താന്നിക്കാപ്പാറ, ടി.വി.ജോര്‍ജ് തുരുത്തിയില്‍, തങ്കച്ചന്‍ മാത്യു കാക്കാനിയില്‍, സി.റോസിറ്റ് എഫ്.സി.സി, ജോമോന്‍ ജോസഫ് പോര്‍ക്കാട്ടില്‍, സാജു മാത്യു, ആഗ്‌നസ് ജോര്‍ജ്, എന്നിവര്‍ പ്രസംഗിക്കും. സ്‌കൂള്‍ പ്രിന്‍സിപ്പാല്‍ സി.ജെസിന്‍ മരിയ എഫ്.സി.സി,…

    Read More »
  • ‘മില്‍ക്ക് എ.ടി.എം’ തുറന്നു; തിരുവഞ്ചൂരില്‍ ഇനി ‘പാല്‍പ്പുഴ’

    കോട്ടയം:  തിരുവഞ്ചൂര്‍ ക്ഷീരവ്യവസായ സഹകരണ സംഘത്തില്‍ മില്‍ക്ക് എ.ടി.എം. പ്രവര്‍ത്തനം ആരംഭിച്ചു. സംഘം അങ്കണത്തില്‍ രാവിലെ 9.30 ന് പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങില്‍ സഹകരണ, തുറമുഖ, ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയുടെ ഭാഗമായാണ് തിരുവഞ്ചൂര്‍ ക്ഷീരസംഘത്തില്‍ മില്‍ക്ക് എ.ടി.എം. സ്ഥാപിക്കുന്നത്. സംഘത്തിലെ കര്‍ഷകരില്‍നിന്നു സംഭരിക്കുന്ന പശുവില്‍പാല്‍ ഗുണനിലവാര പരിശോധന നടത്തിയാണ് ഓട്ടോമാറ്റിക് വെന്‍ഡിങ് മെഷീനിലൂടെ വില്‍പ്പനയ്ക്കു സജ്ജമാക്കുന്നത്. 200 ലിറ്റര്‍ സംഭരണശേഷിയുള്ളതാണ് ശീതീകരണ സംഭരണി. ദിവസം രണ്ടുനേരം പാല്‍ നിറയ്ക്കും. ഈ സംവിധാനത്തിലൂടെ നാടന്‍പാല്‍ 24 മണിക്കൂറും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.  

    Read More »
  • കേരള പോലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം; സംഘാടക സമിതി രൂപീകരിച്ചു

    കണ്ണൂര്‍: കേരള പോലീസ് അസോസിയേഷന്‍ രണ്ടാം കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം സംഘാടകസമിതി രൂപീകരിച്ചു. മങ്ങാട്ടുപറമ്പ് സ്മാര്‍ട്ട് ക്ലാസ്സ് റൂമില്‍ വെച്ച് നടന്ന സംഘാടക സമിതി രൂപീകരണ യോഗം പയ്യന്നൂര്‍ ഡിവൈഎസ്പി: ഉമേഷ് എ ഉദ്ഘാടനം ചെയ്തു. കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ പ്രസിഡണ്ട് ജയേഷ് ടി.വി അധ്യക്ഷനായി. കേരള പോലീസ് ഓഫീസര്‍ അസോസിയേഷന്‍ സംസ്ഥാന ജോയിന്‍ സെക്രട്ടറി രമേശന്‍ വെള്ളോറ, സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളായ രാജേഷ് കടമ്പേരി, കെ പ്രവീണ, ടി ബാബു, കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി അനീഷ് കെ പി, കേരള പോലീസ് അസോസിയേഷന്‍ കെ എ പി 4 ജില്ലാ സെക്രട്ടറി അനിരുദ്ധ് എം വി എന്നിവര്‍ സംസാരിച്ചു. കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ സെക്രട്ടറി സ്വാഗതവും വിജേഷ് കുയിലൂര്‍ നന്ദിയും പറഞ്ഞു. സംഘാടക സമിതി ചെയര്‍മാനായി റൂറല്‍ ഡിസിആര്‍ബിയിലെ ശോഭന്‍ ബാബുവിനെയും കണ്‍വീനറായി പയ്യന്നൂര്‍…

    Read More »
  • മമ്മൂട്ടിയുടെ കാരുണ്യ സ്പർശം: നിർധന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് ‘കെയർ ആൻഡ് ഷെയർ’

        കോട്ടയം: നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ, പാമ്പാടി – പൊത്തൻപുറം പ്രദേശങ്ങളിലെ നിർദ്ധന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പാമ്പാടി ബ്ലോസം വാലീ ചൈൽഡ് ഡവലപ്മെന്റ് സെന്ററിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ആന്റണി ഉത്ഘാടനം ചെയ്തു. നിർധനരായ വിദ്യാർഥികൾക്ക് പഠനസഹായം നൽകുന്ന മമ്മൂട്ടിയുടെ നേതൃത്വത്തിൽ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ തന്റെ വിദ്യാമൃതം പദ്ധതിയുടെ ഭാഗമായിട്ടാണ് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നത്. ഇതിൽ സ്കൂൾബാഗും, ഇതര പഠന ഉപകരണങ്ങളും ഉൾപ്പെടുന്നു. കെയർ ആൻഡ് ഷെയർ നടത്തിവരുന്ന നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സുപ്രധാനമായ ഒന്നാണ് വിദ്യാമൃതം പദ്ധതി. ഇതിൽ നിർധനരായ കുട്ടികൾക്ക് പഠനസഹായം ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കുട്ടികളെ ബാധിച്ചിരിക്കുന്ന ഏതു വിധം മാനസിക അസുഖങ്ങളെയും ചികിത്സിക്കാനും അവയെ പരിഹരിക്കാനും അന്താരാഷ്ട്രതലത്തിൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന ഒരു മഹത്തായ സംരംഭമാണ് ബ്ലോസം വാലി…

    Read More »
  • നാട്ടുകാരുടെ കൂട്ടായ്മ: കോട്ടയം ജില്ലയിലെ കുട്ടിക്കല്‍- കൊക്കയാർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഏന്തയാർ പാലം യാഥാർത്ഥ്യമായി, ഇന്ന് തുറന്ന് കൊടുക്കും

        പ്രളയത്തിൽ തകർന്ന ഏന്തയാർ പാലത്തിന് പകരം താത്കാലിക നടപ്പാലം യുദ്ധകാലാടിസ്ഥാനത്തിൽ നിർമിച്ച് പഞ്ചായത്തും നാട്ടുകാരും. 2018-ലെ പ്രളയകാലത്താണ് കോട്ടയം ജില്ലയിലെ  ഏന്തയാർ പാലം പൂർണമായും ഒഴുകിപ്പോയത്. ഉരുള്‍പൊട്ടലില്‍ പാലം തകർന്നതോടെ വഴിയടഞ്ഞ പ്രദേശവാസികള്‍ക്ക് ആശ്വാസമാണ് ഈ താത്കാലിക ജനകീയ പാലം. നീണ്ട കാത്തിരിപ്പിനൊടുവില്‍ പുതിയ പാലത്തിൻ്റെ നിർമാണം ആരംഭിച്ചെങ്കിലും പുല്ലകയാറ്റില്‍ ജലനിരപ്പ് ഉയർന്നതിനെ തുടർന്നു നിർമാണം തടസപ്പെട്ടു. പാലം പണിയുടെ ഭാഗമായി നാട്ടുകാർ നിർമിച്ച നടപ്പാലം പൊളിച്ചു കളയുകയും ചെയ്തിരുന്നു. ഇതോടെ നാട്ടുകാർക്ക് കിലോമീറ്ററുകള്‍ ചുറ്റി ഇളങ്കാട് വഴിയായിരുന്നു ഏന്തയാർ ഈസ്‌റ്റ്, കനകപുരം എന്നിവിടങ്ങില്‍  എത്താൻ കഴിഞ്ഞിരുന്നത്. തുടർന്ന് പ്രദേശവാസികളുടെ നേതൃത്വത്തില്‍ ശക്തമായ സമരം ആരംഭിച്ചു. ഇതോടെ കുട്ടിക്കല്‍ -കൊക്കയാർ പഞ്ചായത്തുകള്‍ ചേർന്നു താല്‍ക്കാലിക പാലം നിർമിക്കാമെന്ന് ഉറപ്പു നല്‍കി. സ്കൂൾ തുറക്കുന്ന സാഹചര്യവും കനത്ത മഴക്കാലവും കണക്കിലെടുത്ത് പഞ്ചായത്തും നാട്ടുകാരും മറ്റ് സന്നദ്ധ പ്രവർത്തകരും സംയുക്തമായാണ് പുതിയ താത്‌കാലിക നടപ്പാലം നിർമിച്ചത്.  സ്കൂള്‍ തുറക്കുന്ന ദിവസം തന്നെ പാലം…

    Read More »
  • ദാരുണം: കിണറ്റിൽ വീണ കോഴിയെ രക്ഷിക്കാൻ  ഇറങ്ങി, കയറിന്റെ പിടുത്തം വിട്ട് കിണറ്റിൽ പതിച്ച യുവാവിന് ദാരുണാന്ത്യം

         കാസർകോട് :  കിണറ്റിൽ വീണ കോഴിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ യുവാവ് കിണറ്റില്‍ വീണ് മുങ്ങി മരിച്ചു. നെട്ടണിഗെ കിന്നിംഗാർ പടൈമൂലയിലെ പി സതീശൻ (37) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 7 മണിയോടെയായിരുന്നു സംഭവം. വീടിനടുത്തുള്ള രവി നായിക് എന്നയാളുടെ വീട്ടുവളപ്പിലെ കിണറ്റിൽ വീണ കോഴിയെ കിണറിലിറങ്ങി പുറത്തെടുക്കുന്ന സമയത്ത് അബദ്ധത്തിൽ കയറിന്റെ പിടുത്തം വിട്ട് കിണറ്റിലേക്ക് പതിക്കുകയായിരുന്നു. ഓടിക്കൂടിയവർ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആദൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്കു  കൈമാറി. സുന്ദര – സീതു ദമ്പതികളുടെ മകനാണ്. ഭാര്യ: ഉമാവതി. വിദ്യാർഥികളായ ശർശാന്ത്, ശരണ്യ എന്നിവർ മക്കളാണ്.

    Read More »
  • നെല്‍കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കുന്നതില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ച: തിരുവഞ്ചൂര്‍

    കോട്ടയം: നെല്‍കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഗുരുതരമായ അലംഭാവം തുടരുകയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. വേനല്‍മഴ കനത്തിട്ടും കൊയ്‌തെടുത്ത നെല്ലു സംഭരിക്കാന്‍ സര്‍ക്കാര്‍ ഒരു താല്‍പര്യവുമെടുക്കുന്നില്ല. അതുപോലെ കഴിഞ്ഞ തവണ സംഭരിച്ച നെല്ലിന്റെ പണം പോലും കര്‍ഷകര്‍ക്ക് കിട്ടാക്കടമായി അവശേഷിച്ചിരിക്കുകയാണെന്നും തിരുവഞ്ചുര്‍ പറഞ്ഞു.യു, ഡി.എഫ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കേരളത്തില്‍ ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നിട്ടും ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയുടെ മൗനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഡി.സി.സി.യില്‍ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ഇ.ജെ.അഗസ്തിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മോന്‍സ് ജോസഫ് എം.എല്‍ എ, കുര്യന്‍ ജോയി, ഫ്രാന്‍സീസ് ജോര്‍ജ്, ജോയ് ഏബ്രഹാം, പി എ സലീം, ഫില്‍സണ്‍ മാത്യൂസ്, സലീം പി മാത്യു, കുഞ്ഞ് ഇല്ലംപള്ളി, ജോഷി ഫിലിപ്പ്, പി കെ അബ്ദുള്‍ സലാം, പ്രിന്‍സ് ലൂക്കോസ്, തോമസ് കണ്ണാന്തറ, ടോമി വേദഗിരി, തമ്പി ചന്ദ്രന്‍, മുണ്ടക്കയം സോമന്‍ എന്നിവര്‍ പ്രസംഗിച്ചു.  

    Read More »
  • അതിരപ്പള്ളി വെറ്റിലപ്പാറയിലെ ജനവാസ മേഖലയിൽ ചീങ്കണ്ണിക്കുഞ്ഞുങ്ങൾ

    അതിരപ്പള്ളി വെറ്റിലപ്പാറയിലെ ജനവാസ മേഖലയിൽ ചീങ്കണ്ണിക്കുഞ്ഞുങ്ങൾ. തോട്ടിൽ തുണികഴുകാൻ എത്തിയ സ്ത്രീകളാണ് കണ്ടത്. അതിരപ്പിള്ളി വെറ്റിലപ്പാറ ജംങ്ഷന് സമീപം തോട്ടിലൂടെയാണ് കുഞ്ഞുങ്ങൾ ജനവാസ മേഖലയിൽ എത്തിയത്. ഇന്ന് രാവിലെയാണ് വെറ്റിലപ്പാറയിൽ വരടക്കയം എന്ന സ്ഥലത്ത് തോട്ടിൽ അലക്കാനെത്തിയ സ്ത്രീകൾ തോടിനു സമീപം ചീങ്കണ്ണി കുഞ്ഞിനെ കണ്ടത്. വെറ്റിലപ്പാറ സ്വദേശി സിനോഷ് പുല്ലൂർക്കാട്ടാണ് ദൃശ്യങ്ങൾ പകർത്തിയത്.   ചാലക്കുടി പുഴയിലെ വെറ്റിലപ്പാറ മേഖലയിൽ വ്യാപകമായി ചിങ്കണ്ണി കുഞ്ഞുങ്ങളെ കാണുന്നതായി നാട്ടുകാർ പറയുന്നു.  

    Read More »
  • ബൈക്കുകള്‍  കൂട്ടിയിടിച്ച് മരിച്ച ബിഫാം വിദ്യാര്‍ത്ഥിയുടെ  മയ്യത്ത് ഖബറടക്കി, ഇന്നലെ രാത്രി കാസര്‍കോട് ചട്ടഞ്ചാലിലായിരുന്നു സംഭവം

    കാസര്‍കോട്: ചട്ടഞ്ചാലില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍  മരിച്ച ബിഫാം വിദ്യാര്‍ത്ഥി മുഹമ്മദ് തസ്‌നിമിൻ്റെ മയ്യത്ത് ബെണ്ടിച്ചാല്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഇന്ന് ഖബറടക്കി. തസ്‌നിമിന്റെ സഹപാഠികളും സുഹൃത്തുക്കളും ബന്ധുക്കളുമടക്കം നിരവധിപേര്‍ സന്നിഹിതരായിരുന്നു. ചട്ടഞ്ചാല്‍, ബെണ്ടിച്ചാലിലെ ഗഫൂറിന്റെയും സഫിയയുടെയും മകനും മംഗളൂരു പി.എ കോളജില്‍ ബിഫാം വിദ്യാര്‍ത്ഥിയുമാണ് മുഹമ്മദ് തസ്‌നിം(20). ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ബെണ്ടിച്ചാലിലെ ഷെഫീഖ്(20), എതിര്‍ ബൈക്ക് യാത്രക്കാരന്‍ ചട്ടഞ്ചാല്‍ കുന്നാറയിലെ അഷ്ഫാദ് (22) എന്നിവരെ ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി 11 മണിയോടെ ചട്ടഞ്ചാല്‍ പള്ളിക്ക് മുന്‍വശമായിരുന്നു അപകടം. തസ്‌നിമും ഷെഫീഖും ബൈക്കില്‍ ബെണ്ടിച്ചാലിലെ വീട്ടിലേക്ക് പോകുന്നതിനിടെ കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന അഷ്ഫാദ് ഓടിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ മൂവരെയും പരിസരവാസികള്‍ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും  തസ്‌നീം അപ്പോഴേക്കും മരണപ്പെട്ടു. മറ്റുള്ളവരെ ഉടന്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിനു  ശേഷമാണ്  തസ്‌നിമിന്റെ മൃതദേഹം  ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്. മേല്‍പറമ്പ്…

    Read More »
Back to top button
error: